2021 -ഓടെ നിലവിലെ തലമുറ ലാൻഡ് ക്രൂയിസറിന് അന്ത്യംകുറിക്കാനൊരുങ്ങി ടൊയോട്ട

പതിമൂന്ന് വർഷമായി വിപണിയിലുള്ള ടൊയോട്ട മോഡലാണ് നിലവിലെ തലമുറ ലാൻഡ് ക്രൂയിസർ. ഇത് പതിറ്റാണ്ടുകളായി നിരവധി തലമുറകളിലൂടെ കടന്നു പോയ ഒന്നാണ്.

2021 -ഓടെ നിലവിലെ തലമുറ ലാൻഡ് ക്രൂയിസറിന് അന്ത്യംകുറിക്കാനൊരുങ്ങി ടൊയോട്ട

സൂക്ഷ്മമായ സ്റ്റൈലിംഗ് പുനരവലോകനങ്ങൾ ലഭിച്ചിട്ടും, 2007 മുതൽ ലാൻഡ് ക്രൂയിസർ രൂപഭാവത്തിൽ മാറ്റമില്ലാതെ തുടരുന്നു. വിഭാഗത്തിൽ മത്സരം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കെ, എസ്‌യുവി ഇപ്പോഴും ലോകമെമ്പാടും മികച്ച വിൽപ്പന സംഖ്യകൾ നേടുന്നതിനാൽ ഗുരുതരമായ തീരുമാനങ്ങൾ എടുക്കാനുള്ള അവസ്ഥയിലാണ് ടൊയോട്ട.

2021 -ഓടെ നിലവിലെ തലമുറ ലാൻഡ് ക്രൂയിസറിന് അന്ത്യംകുറിക്കാനൊരുങ്ങി ടൊയോട്ട

അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് അനുസരിച്ച്, 2021 MY ടൊയോട്ട ലാൻഡ് ക്രൂയിസർ അമേരിക്കൻ വിപണിയിൽ ഇത്തരത്തിലുള്ള അവസാനത്തേതായിരിക്കും എന്ന് വ്യക്തമാക്കുന്നു.

2021 -ഓടെ നിലവിലെ തലമുറ ലാൻഡ് ക്രൂയിസറിന് അന്ത്യംകുറിക്കാനൊരുങ്ങി ടൊയോട്ട

പതിറ്റാണ്ടുകളായി ഐതിഹാസിക നെയിംപ്ലേറ്റ് വിപണിയിലുണ്ട്, ഇത് 2021 മോഡൽ വർഷത്തിന് ശേഷം ഉൽ‌പാദനത്തിൽ നിന്ന് പുറത്തുപോകും.

2021 -ഓടെ നിലവിലെ തലമുറ ലാൻഡ് ക്രൂയിസറിന് അന്ത്യംകുറിക്കാനൊരുങ്ങി ടൊയോട്ട

എന്നിരുന്നാലും, ജാപ്പനീസ് വാഹന നിർമ്മാതാക്കൾ പ്രധാനമായും വികസിത വിപണികളിലെ ഫുൾസൈസ് എസ്‌യുവി വിഭാഗത്തോട് പ്രതിജ്ഞാബദ്ധമാണ്, അതിനാൽ പുതിയ തലങ്ങളിലേക്ക് പര്യവേക്ഷണം ചെയ്യുന്നത് കമ്പനി തുടരും.

2021 -ഓടെ നിലവിലെ തലമുറ ലാൻഡ് ക്രൂയിസറിന് അന്ത്യംകുറിക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ട അതിന്റെ ഭാവി മോഡലുകളുമായി "ലാൻഡ് ക്രൂയിസറിന്റെ സമ്പന്നമായ ഓഫ്-റോഡ് ചരിത്രം ആഘോഷിക്കും". ടൊയോട്ട പുതിയ ആധുനിക തലത്തിലുള്ള ലാൻഡ് ക്രൂയിസറിൽ നവീകരിച്ച ക്യാബിൻ, സവിശേഷതകൾ, ബാഹ്യഭാഗങ്ങൾ എന്നിവ ഉപയോഗിച്ച് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും അവകാശപ്പെടുന്നു.

2021 -ഓടെ നിലവിലെ തലമുറ ലാൻഡ് ക്രൂയിസറിന് അന്ത്യംകുറിക്കാനൊരുങ്ങി ടൊയോട്ട

ഔദ്യോഗിക വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, 200 സീരീസ് മാറ്റിസ്ഥാപിക്കുന്ന പുതിയ LC -ക്ക് മികച്ച ഓഫ്-റോഡിംഗ് കഴിവുകൾ ഉണ്ടായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

2021 -ഓടെ നിലവിലെ തലമുറ ലാൻഡ് ക്രൂയിസറിന് അന്ത്യംകുറിക്കാനൊരുങ്ങി ടൊയോട്ട

ലാൻഡ് ക്രൂയിസറുമൊത്ത് ബ്രാൻഡ് ശരിക്കും ഒരു ജാക്ക്പോട്ട് തന്നെയായിരുന്നു, നിലവിലെ മോഡൽ എസ്‌യുവിക്ക് ഇപ്പോഴത്തെ പല ആധുനിക എസ്‌യുവികൾക്കും ചെയ്യാൻ കഴിയാത്തവിധം ഓഫ്-റോഡ് സാഹചര്യങ്ങൾ തരണം ചെയ്യാൻ കഴിവുണ്ട്.

2021 -ഓടെ നിലവിലെ തലമുറ ലാൻഡ് ക്രൂയിസറിന് അന്ത്യംകുറിക്കാനൊരുങ്ങി ടൊയോട്ട

കൂടുതൽ പെർഫോമെൻസ് ഫോക്കസ് ചെയ്ത ലാൻഡ് ക്രൂയിസറും കമ്പനിയുടെ പരിഗണനയിലുണ്ട്. 268 bhp പരമാവധി പവർ വികസിപ്പിക്കുന്ന ഇരട്ട ടർബോചാർജ്ഡ് V8 എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്, ഇത് വികസിപ്പിച്ചെടുത്തത് ലെക്സസാണ്.

2021 -ഓടെ നിലവിലെ തലമുറ ലാൻഡ് ക്രൂയിസറിന് അന്ത്യംകുറിക്കാനൊരുങ്ങി ടൊയോട്ട

ലാൻഡ് ക്രൂയിസർ സമീപഭാവിയിൽ ഇന്ത്യയിലേക്ക് മടങ്ങിവരുമെന്ന് പറയപ്പെടുന്നു, 2020 ഏപ്രിൽ മുതൽ ബി‌എസ്‌ VI എമിഷൻ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നപ്പോൾ കൊറോള ആൾറ്റിസ്, എത്തിയോസ് ഇരട്ടകൾക്കൊപ്പം ഇതും നിർത്തലാക്കിയിരുന്നു.

2021 -ഓടെ നിലവിലെ തലമുറ ലാൻഡ് ക്രൂയിസറിന് അന്ത്യംകുറിക്കാനൊരുങ്ങി ടൊയോട്ട

അടുത്ത തലമുറ LC 300 ഒരു പുതിയ ബോഡിയിലാവും വരുന്നത്. TNGA-F എന്നറിയപ്പെടുന്ന TNGA പ്ലാറ്റ്‌ഫോമിലെ ഓൺ-ഫ്രെയിം പതിപ്പാവുമിത്. ഇതിന് പുതുതലമുറ തണ്ട്രയുമായി സമാനതകളുണ്ടാകാം. ഭാരം കുറഞ്ഞ പ്ലാറ്റ്ഫോമിന് മെച്ചപ്പെട്ട അജിലിറ്റിയും മികച്ച ഓഫ്-റോഡിംഗ് കഴിവുകളും വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota To Discontinue Current Gen Land Cruiser By 2021 Model Year. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X