ഊഹാപോഹങ്ങള്‍ക്കൊടുവില്‍ വെല്‍ഫെയറിനെ അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് ടൊയോട്ട

ആഡംബര എംപിവി ശ്രേണിയിലേക്ക് വെല്‍ഫെയറിനെ അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് ടൊയോട്ട. വാഹനത്തിന്റെ അവതരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇപ്പോള്‍ കമ്പനി തന്നെ ഒരു ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.

വെല്‍ഫെയറിനെ അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് ടൊയോട്ട

2020 ഫെബ്രുവരി 26 -ന് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒരുപിടി പ്രീമിയം ഫീച്ചറുകള്‍ക്ക് ഒപ്പം ഹൈബ്രിഡ് എഞ്ചിന്‍ കരുത്തിലാകും വാഹനം വിപണിയില്‍ എത്തുക. അടുത്തിടെ വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

വെല്‍ഫെയറിനെ അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് ടൊയോട്ട

ഇതിന് പിന്നാലെ വാഹനം ഉടന്‍ വിപണിയില്‍ എത്തുമെന്ന വാര്‍ത്തകള്‍ എത്തിയത്. ടൊയോട്ട വെല്‍ഫെയര്‍ പൂര്‍ണ്ണമായും കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റായാകും (CBU) ഇന്ത്യയിലേക്ക് എത്തിക്കുക. പ്രതിവര്‍ഷം 2,500 വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കമ്പനിക്ക് സാധിക്കും.

വെല്‍ഫെയറിനെ അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് ടൊയോട്ട

ടൊയോട്ടയുടെ നിരയില്‍ നിന്നുള്ള ആഡംബര വാഹനമാണ് വെല്‍ഫെയര്‍. 2018 കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ടൊയോട്ട പ്രദര്‍ശിപ്പിച്ച അല്‍ഫാര്‍ഡ് എന്ന എംപിവിയെ അടിസ്ഥാനമാക്കി ഒരുങ്ങിയ വാഹനമാണ് വെല്‍ഫെയര്‍. അല്‍പ്പം സ്‌പോര്‍ട്ടി ഭാവത്തിലാണ് ഈ വാഹനം നിരത്തിലെത്തുന്നത്.

വെല്‍ഫെയറിനെ അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് ടൊയോട്ട

സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കിയ ഫ്രണ്ട് ബമ്പര്‍, വലിയ ഗ്രില്‍ എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ മനോഹരമാക്കുന്നത്. അകത്തളത്തിലും നിരവധി സവിശേഷതകള്‍ പ്രതീക്ഷിക്കാം.

വെല്‍ഫെയറിനെ അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് ടൊയോട്ട

ബ്ലാക്ക് ആന്‍ഡ് വുഡന്‍ ഫിനീഷിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് സവിശേഷതകള്‍.

വെല്‍ഫെയറിനെ അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് ടൊയോട്ട

2.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനായിരിക്കും വെല്‍ഫയറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 178 bhp കരുത്തും 235 Nm torque ഉം ഉത്പാദിപ്പിക്കും. 143 bhp കരുത്ത് പകരുന്ന ഇലക്ട്രിക്ക് മോട്ടോര്‍ പതിപ്പും വെല്‍ഫയറില്‍ പ്രതീക്ഷിക്കാം.

വെല്‍ഫെയറിനെ അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് ടൊയോട്ട

CVT ട്രാന്‍സ്മിഷന്‍ വഴിയാണ് എല്ലാ വീലിലേക്കും കരുത്തെത്തുക. പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി വഴിയാണ് വെല്‍ഫെയര്‍ ഇന്ത്യയിലെത്തുന്നത്. വിദേശത്ത് നിരവധി സീറ്റിങ് ഓപ്ഷനില്‍ വെല്‍ഫയര്‍ ലഭ്യമാണെങ്കിലും ആറ് സീറ്റര്‍ വകഭേദമായിരിക്കും ഇന്ത്യയിലെത്തുക. വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വിപണിയില്‍ അവതരിക്കുമ്പോള്‍ മാത്രമേ ലഭ്യമാകുകയുള്ളു.

വെല്‍ഫെയറിനെ അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് ടൊയോട്ട

മെര്‍സിഡീസ് ബെന്‍സ് V-Class, അടുത്തിടെ വിപണിയില്‍ എത്തിയ കിയയുടെ കാര്‍ണിവല്‍ എംപിവി എന്നിവരാകും വെല്‍ഫയറിന്റെ മുഖ്യ എതിരാളികള്‍. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് വെല്‍ഫയറിനെ ടൊയോട്ട ഇന്ത്യയിലെത്തിക്കുന്നത്.

വെല്‍ഫെയറിനെ അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് ടൊയോട്ട

ഉത്പാദന രാജ്യത്ത് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വാഹനങ്ങളുടെ 2500 യൂണിറ്റുകള്‍ വരെ ഇന്ത്യയില്‍ വില്‍ക്കാന്‍ പ്രത്യേക ഹോമൊലോഗേഷന്‍ അവശ്യമില്ലെന്ന് കഴിഞ്ഞ സെപ്തംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രൂപത്തില്‍ അല്‍ഫാര്‍ഡിന് സമാനമാണ് വെല്‍ഫയര്‍. ഏഴു സീറ്റര്‍ ആഡംബര വാനാണ് ടൊയോട്ട അല്‍ഫാര്‍ഡ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Vellfire to be launched in India on 26 February. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X