ക്യാമറയിൽ കുടുങ്ങി ഫോക്‌സ്‌വാഗൺ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റ് പരീക്ഷണയോട്ടം
ഫോക്‌സ്‌വാഗൺ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വീണ്ടും ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തി. ഓവർഡ്രൈവ് ഇന്റർനെറ്റിൽ പങ്കിട്ട പുതിയ സ്പൈ ചിത്രങ്ങൾ മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിൽ മൂടുപടങ്ങൾ ഒന്നുമില്ലാതെ വാഹനത്തിന്റെ ടെസ്റ്റ് മോഡൽ വെളിപ്പെടുത്തുന്നു.

വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഫോക്‌സ്‌വാഗൺ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ബോണറ്റിനടിയിൽ ആയിരിക്കും.

2.0 ലിറ്റർ ഡീസൽ എഞ്ചിൻ 2.0 ലിറ്റർ TSI ടർബോ-പെട്രോൾ മോട്ടറിന് വഴിയൊരുക്കും. ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന ഈ എഞ്ചിൻ 187 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്സുമായി പരിമിതപ്പെടുത്തും.
MOST READ: ഇന്ത്യയിൽ പുതിയ ഇന്നിംഗ്‌സിന് ഒരുങ്ങി മിത്സുബിഷി, ഒരുങ്ങുന്നത് രണ്ട് എസ്‌യുവികൾ

വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ഡിസൈൻ അപ്‌ഡേറ്റുകളിൽ പുനർരൂപകൽപ്പന ചെയ്ത മുൻ ബമ്പർ, എൽഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകൾ, പുതിയ എൽഇഡി ടെയിൽ ലൈറ്റുകൾ, പുതിയ അലോയി വീലുകൾ എന്നിവ ഉൾപ്പെടും.

ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഈസി-ഓപ്പൺ ട്രങ്ക്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, മെമ്മറി ഫംഗ്ഷനോടുകൂടിയ പവർ സീറ്റുകൾ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പാർക്ക് അസിസ്റ്റ് റിമോട്ട് സ്റ്റാർട്ട്, വോയ്‌സ് കൺട്രോൾ, അഡാപ്റ്റീവ് ലൈറ്റുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ മോഡൽ.
MOST READ: സാനിറ്റൈസ്ഡ് ക്യാബ് സേവനങ്ങൾക്കായി കൈകോർത്ത് മെയ്ക്ക് മൈ ട്രിപ്പും മെറു ക്യാബ്സും

പുതിയ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റിലെ സുരക്ഷാ സവിശേഷതകളിൽ ബ്ലൈൻഡ്-സ്പോട്ട് മോണിറ്റർ, ലെയ്ൻ അസിസ്റ്റ്, റിയർ ട്രാഫിക് അലേർട്ട് എന്നിവ ഉൾപ്പെടാം. 2020 അവസാനത്തോടെ ഈ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ വിപണിയിൽ അടുത്തിടെ പരിഷ്കരണം ലഭിച്ച് പുറത്തിറങ്ങിയ സ്കോഡ സുപ്പർബ്, ടൊയോട്ട ക്യാംമ്രി എന്നിവയാവും പസാറ്റിന്റെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications








