ബിഎസ് VI പോളോ, വെന്റോ മോഡലുകളെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ പുതിയ പോളോ, വെന്റോ മോഡലുകളെ അവതരിപ്പിച്ച് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. പോളോയ്ക്ക് 5.82 ലക്ഷം രൂപയും, വെന്റോ മോഡലിന് 8.86 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

ബിഎസ് VI പോളോ, വെന്റോ മോഡലുകളെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഇരുമോഡലുകളും 1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനിലാണ് വിപണിയില്‍ എത്തുന്നത്. പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നതോടെ 1.5 ലിറ്റര്‍ ഡീസല്‍ മോഡലുകളെ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്നും കമ്പനി അറിയിച്ചു.

Product Price (ex-showroom) Trim
Volkswagen Polo 1.0l MPI 6 MT INR 5.82 – 7.80 Lakh TL, CL & HL+
Volkswagen Polo 1.0l TSI 6 MT & 6 AT INR 8.02 – 9.59 Lakh HL+ & GT
Volkswagen Vento 1.0L TSI 6 MT INR 8.86 – 11.99 Lakh TL, CL, HL & HL+
Volkswagen Vento 1.0L TSI 6 AT INR 12.09 – 13.29 Lakh HL & HL+
ബിഎസ് VI പോളോ, വെന്റോ മോഡലുകളെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ചിട്ടുള്ള വാഹനങ്ങളില്‍ സൂപ്പര്‍ ഹിറ്റായി ഒടുന്ന മോഡലുകളാണ് പോളോ ഹാച്ച്ബാക്കും, വെന്റോ എന്ന സെഡാനും. മികച്ച പ്രകടനത്തിലൂടെയും സുരക്ഷയിലൂടെയുമാണ് ഇരു മോഡലുകളും വിപണിയില്‍ ജനപ്രീതി നേടിയെടുത്തത്.

ബിഎസ് VI പോളോ, വെന്റോ മോഡലുകളെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

പുതിയ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ കരുത്തും ടോര്‍ഖും കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ഈ എഞ്ചിന്‍ 76 bhp കരുത്തും 95 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും.

ബിഎസ് VI പോളോ, വെന്റോ മോഡലുകളെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

നേരത്തെ വിപണിയില്‍ ഉള്ള 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനെക്കാള്‍ ഭാരം കുറഞ്ഞതും ശക്തതിയേറിയതുമാണ് പുതിയ എഞ്ചിനെന്നും കമ്പനി അവകാശപ്പെടുന്നു. പുതുക്കിയ എഞ്ചിനില്‍ കൂടുതല്‍ ഇന്ധനക്ഷമതയും ലഭിക്കുമെന്നും ഫോക്‌സ്‌വാഗണ്‍ അറിയിച്ചു.

ബിഎസ് VI പോളോ, വെന്റോ മോഡലുകളെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ചൂട് തടയുന്നതിനുള്ള ഗ്ലാസുകളും, എഞ്ചിനും നവീകരിച്ചു എന്നതൊഴിച്ചാല്‍ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. അടുത്തിടെ ഇരുമോഡലുകളുടെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

ബിഎസ് VI പോളോ, വെന്റോ മോഡലുകളെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

നിരവധി മാറ്റങ്ങളോടെയും പുതുമകളോടെയുമാണ് ഇരുവാഹനങ്ങളുടെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. സണ്‍സെറ്റ് റെഡ് എന്ന പുതിയ നിറത്തിലും ഇരു വാഹനങ്ങളും വിപണിയില്‍ ലഭ്യമാവും. പുതിയ ഹണികോമ്പ് ഗ്രില്ലും മസ്‌കുലര്‍ ബമ്പറുമാണ് ആദ്യ കാഴ്ചയിലെ മാറ്റം.

ബിഎസ് VI പോളോ, വെന്റോ മോഡലുകളെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ബ്ലാക്ക് നിറത്തിലുള്ള റൂഫ്, ബി-പില്ലാര്‍, റിയര്‍വ്യൂ മിറര്‍, സ്പോയിലര്‍ എന്നിവയും പുതിയ മാറ്റങ്ങളാണ്. 10 സ്പോക്ക് അലോയി വീലും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. പോളോയിലേതിന് സമാനമായ മാറ്റങ്ങള്‍ തന്നെയാണ് വെന്റോയിലും കമ്പനി വരുത്തിയിരിക്കുന്നത്.

ബിഎസ് VI പോളോ, വെന്റോ മോഡലുകളെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഡോറിലും ബൂട്ട് ലിഡിലും നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പും ഡോറിലും ബമ്പറിലും നല്‍കിയിട്ടുള്ള ബ്ലാക്ക് സ്‌കേര്‍ട്ടും വെന്റോയില്‍ അധികമായി നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഓട്ടോ എസി, ക്രൂയിസ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സറിങ് വൈപ്പറുകള്‍ എന്നിവയും വാഹനത്തിന്റെ ഫീച്ചറുകളാണ്.

ബിഎസ് VI പോളോ, വെന്റോ മോഡലുകളെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് വാഹനത്തിലെ മറ്റ് സവിശേഷതകള്‍.

Most Read Articles

Malayalam
English summary
Volkswagen Polo and Vento BS6 Models Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X