ടി-റോക്കിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍; വില 19.99 ലക്ഷം രൂപ

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ടി-റോക്കിനെ അവതരിപ്പിച്ച് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. 19.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

ടി-റോക്കിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍; വില 19.99 ലക്ഷം രൂപ

വിപണിയില്‍ ജീപ്പ് കോമ്പസ്, എംജി ഹെക്ടര്‍ എന്നിവരാണ് ഈ പുതിയ വാഹനത്തിന്റെ മുഖ്യ എതിരാളികള്‍. 2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ ആദ്യമായി കമ്പനി അവതരിപ്പിക്കുന്നത്. ആഭ്യന്തര വിപണിയില്‍ ഫോക്‌സ്‌വാഗണ്‍ ഈ മാസം പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണ് കോംപാക്ട് എസ്‌യുവിയായ ടി-റോക്ക്.

ടി-റോക്കിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍; വില 19.99 ലക്ഷം രൂപ

ഇന്ത്യയ്ക്കായുള്ള ബ്രാന്‍ഡിന്റെ പുതിയ ഉല്‍പ്പന്ന പദ്ധതിയുടെ ഭാഗമാണ് ഈ മോഡലുകള്‍. ഒരു CBU ഉല്‍പ്പന്നമായാകും വാഹനം ഇന്ത്യയിയിലേക്ക് എത്തുന്നത്. കാറിനായുള്ള ബുക്കിങ് നേരത്തെ തന്നെ കമ്പനി ആരംഭിച്ചിരുന്നു.

ടി-റോക്കിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍; വില 19.99 ലക്ഷം രൂപ

യുവാക്കളെ ലക്ഷ്യം വച്ച് പുറത്തിറക്കുന്ന ടി-റോക്കിനായി ഇപ്പോള്‍ തന്നെ 300-ല്‍ അധികം ബുക്കിങ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. 4,234 mm നീളവും 1,819 mm വീതിയും, 1,573 mm ഉയരവും, 2,590 mm വീല്‍ബേസുമുണ്ട് വാഹനത്തിന്.

ടി-റോക്കിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍; വില 19.99 ലക്ഷം രൂപ

ഫോക്‌സ്‌വാഗന്റെ ടിഗ്വാനേക്കാളും, ടിഗ്വാന്‍ ഓള്‍ സ്പെയ്സിനേക്കാളും ചെറുതാണ് ടി-റോക്ക്. വീല്‍ബേസും ടിഗ്വാന്‍ ഓള്‍സ്പെയ്സിനേക്കാള്‍ 200 mm കുറവാണ്.

ടി-റോക്കിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍; വില 19.99 ലക്ഷം രൂപ

ക്രോം ലൈനുകളുള്ള ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, അലോയ് വീലുകള്‍, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിങ ക്യാമറ, ലെതര്‍ സീറ്റുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവ കാറിന്റെ സവിശേഷതകളാണ്.

ടി-റോക്കിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍; വില 19.99 ലക്ഷം രൂപ

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ സുരക്ഷക്കായി വാഹനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ടി-റോക്കിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍; വില 19.99 ലക്ഷം രൂപ

ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീല്‍, ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലതര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവയും വാഹനത്തിലെ മറ്റ് സവിശേഷതകളാണ്.

ടി-റോക്കിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍; വില 19.99 ലക്ഷം രൂപ

1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ 150 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന്‍ മാത്രമായിരിക്കും വാഹനത്തില്‍ വാഗ്ദാനം ചെയ്യുക.

ടി-റോക്കിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍; വില 19.99 ലക്ഷം രൂപ

8.4 സെക്കന്‍ഡിനുള്ളില്‍ 205 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കോംപാക്ട് എസ്‌യുവിക്ക് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് വാഹനത്തിന്റെ ഇന്ത്യയിലെ അവതരണം ഡിജിറ്റല്‍ വഴിയാണ് കമ്പനി നടത്തിയത്.

Article Published On: Wednesday, March 18, 2020, 14:24 [IST]
English summary
Volkswagen T-Roc SUV Launched In India At Rs 19.99 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X