അൺലിമിറ്റഡ് റീഷെഡ്യൂളിംഗ് പ്രഖ്യാപിച്ച് സൂംകാർ
ലോക്ക്ഡൗൺ ഇളവുകൾ ലഭിച്ചതോടെ ഒന്നിലധികം സംസ്ഥാനങ്ങളിലായി 35 നഗരങ്ങളിൽ ഫോർവീലർ മോബിലിറ്റി പ്ലാറ്റഫോമായ സൂംകാർ പ്രവർത്തനം പുനരാരംഭിച്ചു.

ഇതിനോടനുബന്ധിച്ച് സെൽഫ് ഡ്രൈവ് റെന്റൽ കമ്പനി 'സൂം ടു ആത്മനിർഭർത' സെയിലും പ്രഖ്യാപിച്ചു. ഇത് ഉപയോക്താക്കൾക്ക് 100 ശതമാനം കിഴിവും പരിധിയില്ലാത്ത വാഹനങ്ങളുടെ റീഷെഡ്യൂളിംഗും വാഗ്ദാനം ചെയ്യുന്നു.

ബാംഗ്ലൂർ, മംഗലാപുരം, ഹൈദരാബാദ്, വിസാഗ്, ചെന്നൈ, കോയമ്പത്തൂർ, കൊച്ചി, കാലിക്കട്ട്, ഗുവാഹത്തി, സിലിഗുരി, ഭുവനേശ്വർ എന്നിവയുൾപ്പെടെ സൗത്ത്, ഈസ്റ്റ് സോൺ നഗരങ്ങളിലാണ് സൂംകാർ പ്രവർത്തനം പുനരാരംഭിച്ചത്.
MOST READ: റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഡാറ്റ്‌സന്‍; വില 2.83 ലക്ഷം രൂപ

മൈസൂർ, നോർത്ത്, വെസ്റ്റ് സോണുകളിൽ രാവിലെ ഏഴ് മണി മുതൽ രാത്രി ഏഴ് മണി വരെ മാത്രമേ കാറുകൾ ലഭ്യമാകൂ.

സൂംകാർ 100 ശതമാനം വരെ കിഴിവും വാഗ്ദാനം ചെയ്യുന്നു, അതിൽ പ്രാരംഭ ബുക്കിംഗ് തുകയ്ക്ക് 50 ശതമാനം കിഴിവും 2020 മെയ് 26 മുതൽ 29 വരെ നടത്തിയ എല്ലാ ഹ്രസ്വകാല വാടക ബുക്കിംഗുകളിൽ 50 ശതമാനം ക്യാഷ്ബാക്കും ഉൾപ്പെടുന്നു.
MOST READ: 15 മിനിറ്റിനുള്ളിൽ കൊറോണയെ നശിപ്പിക്കാം, പുതിയ സാങ്കേതികവിദ്യയുമായി ഫോർഡ് എത്തുന്നു

ജൂൺ 1 മുതൽ ZAN100 എന്ന കോഡ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് യാത്രയ്ക്കായി വാഹനങ്ങൾ ബുക്ക് ചെയ്യാം.

എല്ലാ ബുക്കിംഗുകൾക്കും സൂംകാർ സൗജന്യ റീഷെഡ്യൂളിംഗ് വാഗ്ദാനം ചെയ്യുന്നു. ഇത് അനിശ്ചിതമായി ബാധകമാകും. കൂടുതൽ കാലത്തേക്ക് കാറുകൾ ആവശ്യമുള്ള ഉപഭോക്താക്കൾക്ക് ഒരു മാസം, മൂന്ന്, ആറ് മാസത്തേക്ക് ഇവ സബ്‌സ്‌ക്രൈബ് ചെയ്യാനുമാകും.


Click it and Unblock the Notifications








