10 വർഷം കഴിഞ്ഞ ഡീസൽ കാറുകൾ ഇനി ഡൽഹിയിൽ ഉപയോഗിക്കാം; പുത്തൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

പാർട്സുകൾ കൊണ്ടോ ദൈനംദിന ഓട്ടം കൊണ്ടോ എന്തൊക്കെ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നാലും പഴയ കാറുകളെ നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്നു. ഇന്ന് നമ്മുടെ രാജ്യവും ഇലക്ട്രിക് വാഹനങ്ങളിലേക്ക് നീങ്ങുകയാണ്.

10 വർഷം കഴിഞ്ഞ ഡീസൽ കാറുകൾ ഇനി ഡൽഹിയിൽ ഉപയോഗിക്കാം; പുത്തൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

ലോകം ക്രമേണ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ, വളരെയധികം ഇഷ്ടമുള്ള നമ്മുടെ പഴക്കം ചെന്ന കാറുമായി വേർപിരിയാൻ നാം ആഗ്രഹിക്കുന്നില്ല എങ്കിൽ അതിനും ഇപ്പോൾ ഒരു പോംവഴിയുണ്ട്.

10 വർഷം കഴിഞ്ഞ ഡീസൽ കാറുകൾ ഇനി ഡൽഹിയിൽ ഉപയോഗിക്കാം; പുത്തൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

മലിനീകരണം വൻതോതിൽ അലട്ടുന്ന ഡൽഹിയിലെ നിവാസികൾക്ക്, ഒരു സന്തോഷ വാർത്തയുണ്ട്. പത്ത് വർഷത്തിൽ ഏറെ പഴക്കമുള്ള ഡീസൽ കാറുകൾ ഇനിയും ജനങ്ങൾക്ക് ഉപയോഗിക്കാം, എന്നാൽ ഈ കാർ റിട്രോഫിറ്റിംഗ് കിറ്റുകളുടെ ഇലക്ട്രിക് എഞ്ചിനിലേക്ക് മാറ്റുകയാണെങ്കിൽ മാത്രമേ ഇത് സാധ്യമാവൂ എന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി.

10 വർഷം കഴിഞ്ഞ ഡീസൽ കാറുകൾ ഇനി ഡൽഹിയിൽ ഉപയോഗിക്കാം; പുത്തൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

ഒരു വാഹനത്തിൽ ഇത്തരത്തിൽ ഇലക്ട്രിക് കിറ്റ് ഘടിപ്പിച്ചാൽ 10 വർഷത്തിനപ്പുറവും രാജ്യതലസ്ഥാനത്തെ റോഡുകളിൽ അവയ്ക്ക് തുടരാനാകുമെന്ന് ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് വ്യാഴാഴ്ച പ്രഖ്യാപിച്ചു.

10 വർഷം കഴിഞ്ഞ ഡീസൽ കാറുകൾ ഇനി ഡൽഹിയിൽ ഉപയോഗിക്കാം; പുത്തൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

ഡൽഹി ഇപ്പോൾ ഇന്റേണൽ കംബസ്റ്റൻ എഞ്ചിനിലേക്ക് ഇലക്ട്രിക് പവർ ട്രെയിൻ റിട്രോഫിറ്റിംഗിനായി തുറന്നിരിക്കുന്നു! എന്ന് അദ്ദേഹം തന്റെ ട്വീറ്റിൽ കുറിച്ചു. വാഹനങ്ങൾക്ക് അനുയോജ്യമെന്ന് കണ്ടെത്തുകയാണെങ്കിൽ, അവയുടെ ഡീസൽ എഞ്ചിൻ ഇലക്ട്രിക് പവർ ട്രെയിനിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയും.

10 വർഷം കഴിഞ്ഞ ഡീസൽ കാറുകൾ ഇനി ഡൽഹിയിൽ ഉപയോഗിക്കാം; പുത്തൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

അതോടൊപ്പം അംഗീകൃത ടെസ്റ്റിംഗ് ഏജൻസികൾ മുഖേന പ്യുവർ ഇലക്ട്രിക് കിറ്റുകളുടെ നിർമ്മാതാക്കളെ ഡിപ്പാർട്ട്മെന്റ് എംപാനൽ ചെയ്യുന്നു. എംപാനൽ ചെയ്തുകഴിഞ്ഞാൽ 10 വർഷത്തിനപ്പുറവും വാഹനങ്ങൾ ഇവിടെ ഓടുന്നത് തുടരാൻ ഇത് സഹായിക്കും.

10 വർഷം കഴിഞ്ഞ ഡീസൽ കാറുകൾ ഇനി ഡൽഹിയിൽ ഉപയോഗിക്കാം; പുത്തൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

പതിറ്റാണ്ടുകൾ പഴക്കമുള്ള കാറുകളുള്ള ഡീസൽ കാർ ഉടമകൾക്ക് ഇത് വലിയ ആശ്വാസമാണ്. നിലവിൽ നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ (NGT) 2015 -ൽ പുറപ്പെടുവിച്ച ഉത്തരവുകളും 2018 -ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരം 10 വർഷത്തിലേറെ പഴക്കമുള്ള രജിസ്റ്റർ ചെയ്ത ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിലേറെ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ദേശീയ തലസ്ഥാന മേഖലയിൽ പ്രവർത്തിക്കാൻ കഴിയില്ല.

10 വർഷം കഴിഞ്ഞ ഡീസൽ കാറുകൾ ഇനി ഡൽഹിയിൽ ഉപയോഗിക്കാം; പുത്തൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

ഇലക്ട്രിക് ലൈറ്റ് കൊമേർഷ്യൽ വാഹനങ്ങൾക്കായി (L5N & N1) ഒരു സന്തോഷവാർത്ത എന്ന തലക്കെട്ടോടെ നോ എൻട്രി വേളകളിൽ പോലും ഇവയുടെ നീക്കത്തിന് ഇളവുകൾ പ്രഖ്യാപിച്ചതായി കൈലാഷ് ഗഹ്ലോട്ട് ട്വീറ്റ് ചെയ്തു.

10 വർഷം കഴിഞ്ഞ ഡീസൽ കാറുകൾ ഇനി ഡൽഹിയിൽ ഉപയോഗിക്കാം; പുത്തൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

ഇലക്ട്രിക് വാഹന അഡോപ്ഷൻ മെച്ചപ്പെടുത്തുന്നതിന് 'നോ എൻട്രി' വേളകൾ അടയാളപ്പെടുത്തിയിരിക്കുന്ന പ്രത്യേക റോഡുകളിൽ ഓടുന്നതും പാർക്കിംഗും നിരോധിക്കുന്നതിൽ നിന്നും തങ്ങൾ ഈ വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇലക്ട്രിക് ലൈറ്റ് കൊമേർഷ്യൽ വാഹന രജിസ്ട്രേഷൻ ഇവി പോളിസി ആരംഭിച്ചതിന് ശേഷം ഇതിനകം 95 ശതമാനം വർധനവ് കണ്ടതായും അധികൃതർ വെളിപ്പെടുത്തുന്നു.

10 വർഷം കഴിഞ്ഞ ഡീസൽ കാറുകൾ ഇനി ഡൽഹിയിൽ ഉപയോഗിക്കാം; പുത്തൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

വൈദ്യുതീകരണത്തിലേക്കുള്ള ഈ മുന്നേറ്റം നഗരത്തിലെ വായു മലിനീകരണം നിയന്ത്രിക്കാൻ ഡൽഹിയെ സഹായിക്കും, കൂടാതെ റെട്രോഫിറ്റിംഗ് നഗരത്തിലെ ഡീസൽ കാർ ഉടമകളിൽ നിന്നുള്ള ഭാരം ലഘൂകരിക്കും. ഈ റിട്രോഫിറ്റിംഗ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇപ്പോൾ ആരംഭിച്ചു വരുന്നുണ്ട്.

Most Read Articles

Malayalam
English summary
10 year old diesel car could be used in delhi with retrofitted electric powertrain
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X