വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി മാരുതി; 2021 ഒക്ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) 2021 ഒക്‌ടോബർ മാസത്തിലും വിൽപ്പന ചാർട്ടുകളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. എന്നിരുന്നാലും കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,63,656 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിവർഷ കണക്കിൽ 33 ശതമാനം ഇടിവോടെ 1,08,991 യൂണിറ്റുകൾ രേഖപ്പെടുത്തി.

വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി മാരുതി; 2021 ഒക്ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

രണ്ടാം സ്ഥാനം ഹ്യുണ്ടായി കരസ്ഥമാക്കി. 2020 ഒക്ടോബറിൽ 56,605 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ കഴിഞ്ഞ മാസം 37,021 യൂണിറ്റുകളുടെ വിൽപ്പനയാണ് നിർമ്മാതാക്കൾ നേടിയത്.

വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി മാരുതി; 2021 ഒക്ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

MSIL പോലെ, ദക്ഷിണ കൊറിയൻ ഓട്ടോ മേജറും 35 ശതമാനത്തിനടുത്തുള്ള വിൽപ്പന ഇടിവ് രേഖപ്പെടുത്തി. ഉൽസവ സമയങ്ങളിൽ വിൽപ്പന പതിവിലും കൂടുതലായിരിക്കുന്ന സാഹചര്യത്തിലും, സെമി കണ്ടക്ടർ വിതരണത്തിന്റെ കുറവ് വിവിധ മേഖലകളിലെ ഉൽപ്പാദനത്തെ തടസ്സപ്പെടുത്തിയെങ്കിലും മിക്ക ബ്രാൻഡുകളും മികച്ച പ്രതിമാസ (MoM) വളർച്ച രേഖപ്പെടുത്തി.

വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി മാരുതി; 2021 ഒക്ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

മുൻവർഷത്തെ 23,600 യൂണിറ്റുകളിൽ നിന്ന് 33,926 യൂണിറ്റ് വിൽപ്പനയുമായി ടാറ്റ മോട്ടോർസ് മൂന്നാം സ്ഥാനത്താണ്. പ്രതിമാസ വിൽപ്പന പട്ടികയിൽ ബ്രാൻഡ് ശ്രദ്ധേയമായ നേട്ടം തുടരുകയും ഹ്യുണ്ടായിയുമായുള്ള വിടവ് നികത്തുകയും ചെയ്‌തതിനാൽ ബ്രാൻഡ് 44 ശതമാനം വളർച്ച കൈവരിച്ചു.

വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി മാരുതി; 2021 ഒക്ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

കിയ, ടൊയോട്ട, റെനോ, ഹോണ്ട, നിസാൻ, സ്‌കോഡ എന്നീ ബ്രാൻഡുകൾക്ക് മുന്നിൽ മഹീന്ദ്ര & മഹീന്ദ്ര നാലാം സ്ഥാനത്തെത്തി. ഹോംഗ്രൂൺ എസ്‌യുവി സ്പെഷ്യലിസ്റ്റ് 2021 ഒക്‌ടോബർ മാസത്തിൽ 20,130 യൂണിറ്റുകളുടെ വിൽപ്പന പോസ്‌റ്റ് ചെയ്‌തു.

വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി മാരുതി; 2021 ഒക്ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

പന്ത്രണ്ട് മാസം മുമ്പുള്ള ഇതേ കാലയളവിലെ 18,317 യൂണിറ്റുകളെ അപേക്ഷിച്ച്, കമ്പനി 10 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. 2020-ൽ 21,021 യൂണിറ്റുകളിൽ നിന്ന് 2021 ഒക്ടോബറിൽ 16,331 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തതിനാൽ കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ നിർമ്മാതാക്കളായിണ് കിയ. മുൻ വർഷത്തെക്കാൾ 22 ശതമാനം വളർച്ചയാണ് നിർമ്മാതാക്കൾ കൈവരിച്ചത്.

വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി മാരുതി; 2021 ഒക്ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) 2020 ഒക്‌ടോബറിൽ 12,373 യൂണിറ്റുകളിൽ നിന്ന് 12,440 യൂണിറ്റുകളുമായി ഒരു ശതമാനം വളർച്ചയോടെ ആറാം സ്ഥാനത്തെത്തി.

വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി മാരുതി; 2021 ഒക്ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

ക്വിഡ്, കൈഗർ എന്നിവയുടെ മികച്ച പ്രകടനം കാരണം കഴിഞ്ഞ മാസം 8,910 യൂണിറ്റുകൾ നേടിയെടുക്കാൻ റെനോയ്ക്ക് കഴിഞ്ഞു. എന്നിരുന്നാലും, കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 11,005 യൂണിറ്റുകളെ അപേക്ഷിച്ച് 19 ശതമാനം ഇടിവാണ് നിർമ്മാതാക്കൾ രേഖപ്പെടുത്തിയിരിക്കുന്നു.

വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി മാരുതി; 2021 ഒക്ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

ഹോണ്ട കാർസ് ഇന്ത്യ 8,108 യൂണിറ്റ് വിൽപ്പനയുമായി എട്ടാം സ്ഥാനത്തെത്തി, മുൻ വർഷത്തെ 10,836 യൂണിറ്റുകളിൽ നിന്ന് 25 ശതമാനം ഇടിവോടെ നിസാൻ, ഫോക്‌സ്‌വാഗൺ, സ്‌കോഡ, എംജി, FCA, സിട്രൺ എന്നിവയാണ് ബാക്കി സ്ഥാനങ്ങൾ കൈവരിച്ചത്.

വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി മാരുതി; 2021 ഒക്ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

സ്‌കോഡയും ഫോക്‌സ്‌വാഗൺ എന്നീ ബ്രാൻഡുകൾ അടുത്ത വർഷം മിഡ്‌സൈസ് സെഡാനുകൾ അവതരിപ്പിക്കും, സിട്രണിന്റെ C3 കോംപാക്ട് എസ്‌യുവിയും 2022 -ൽ വിപണിയിലെത്തും.

Most Read Articles

Malayalam
English summary
2021 october detailed car sale report in indian market
Story first published: Tuesday, November 2, 2021, 11:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X