ഹൈ റേഞ്ച്, കൂടുതൽ പവർ; 2021 Tata Tigor ഇവി നാളെ വിപണയിലെത്തും

Tata Motors സ്വകാര്യ ഉപഭോക്താക്കൾക്കായി പുതിയ Tigor ഇലക്ട്രിക്ക് നാളെ പുറത്തിറക്കും. 2021 Tata Tigor ഇലക്ട്രിക് ഇതിനകം തന്നെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരുന്നു.

ഹൈ റേഞ്ച്, കൂടുതൽ പവർ; 2021 Tata Tigor ഇവി നാളെ വിപണയിലെത്തും

വാസ്തവത്തിൽ, ബ്രാൻഡിന്റെ പുതിയ ഇലക്ട്രിക് സെഡാൻ ഡീലർഷിപ്പുകളിൽ എത്താൻ തുടങ്ങി. Nexon ഇവിയുടെ സിപ്‌ട്രോൺ പവർട്രെയിനും ഡിസൈനിൽ കോസ്മെറ്റിക്ക് അപ്പ്ഡേറ്റുകളും, ഇന്റീരിയർ മാറ്റങ്ങളും ഇതിന് ലഭിക്കുന്നു.

ഹൈ റേഞ്ച്, കൂടുതൽ പവർ; 2021 Tata Tigor ഇവി നാളെ വിപണയിലെത്തും

XM, XZ+, XZ+ ഡ്യുവൽ-ടോൺ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ പുതിയ Tigor ഇലക്ട്രിക് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. ടീൽ ബ്ലൂ എന്ന ഒരൊറ്റ പെയിന്റ് സ്കീമിലാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്, അതേസമയം ഡ്യുവൽ-ടോൺ വേരിയന്റിന് ബ്ലാക്ക് നിറത്തിലുള്ള റൂഫ് ലഭിക്കും.

ഹൈ റേഞ്ച്, കൂടുതൽ പവർ; 2021 Tata Tigor ഇവി നാളെ വിപണയിലെത്തും

സിപ്‌ട്രോൺ പവർഡ് ഇലക്ട്രിക് വാഹനങ്ങൾ മിനിമം 250 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യുമെന്ന് Tata Motors ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. 213 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യുന്ന X-Pres T -യുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ പവർട്രെയിൻ സെഡാന്റെ മൊത്തത്തിലുള്ള പ്രകടനം ഗണ്യമായി മെച്ചപ്പെടുത്തും.

ഹൈ റേഞ്ച്, കൂടുതൽ പവർ; 2021 Tata Tigor ഇവി നാളെ വിപണയിലെത്തും

റിപ്പോർട്ടുകൾ വിശ്വസിക്കണമെങ്കിൽ, 2021 Tata Tigor ഇലക്ട്രിക് ഫുൾ ചാർജിൽ 350 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യും. Nexon ഇവി 312 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യുന്നു. 55 kW ഇലക്ട്രിക് മോട്ടോറും 26 kWh ലിഥിയം അയൺ ബാറ്ററി പാക്കും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.

ഹൈ റേഞ്ച്, കൂടുതൽ പവർ; 2021 Tata Tigor ഇവി നാളെ വിപണയിലെത്തും

ഈ പവർട്രെയിൻ 74 bhp (55 kW) പവറും 170 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. ഇതിന് വെറും 5.9 സെക്കൻഡുകൾക്കുള്ളിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് Xpres-T -യുടെ പവർട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ 41 bhp അധിക കരുത്തും 105 Nm കൂടുതൽ torque ഉം പുറപ്പെടുവിക്കുന്നു.

ഹൈ റേഞ്ച്, കൂടുതൽ പവർ; 2021 Tata Tigor ഇവി നാളെ വിപണയിലെത്തും

Tata Tigor ഇവിയിൽ IP 67 റേറ്റഡ് ബാറ്ററി പായ്ക്കാണ് ബ്രാൻഡ് ഘടിപ്പിച്ചിരിക്കുന്നത്. എട്ട് വർഷവും 160000 കിലോമീറ്റർ ബാറ്ററി & മോട്ടോർ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇംപാക്ട് റെസിസ്റ്റന്റ് ബാറ്ററി പായ്ക്ക് കേസിംഗ് ഇവിക്ക് ലഭിക്കുന്നു.

ഹൈ റേഞ്ച്, കൂടുതൽ പവർ; 2021 Tata Tigor ഇവി നാളെ വിപണയിലെത്തും

Tigor ഇലക്ട്രിക് ബാറ്ററി പൂജ്യം മുതൽ 80 ശതമാനം വരെ ചാർജാവാൻ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഏകദേശം ഒരു മണിക്കൂർ സമയമെടുക്കും. അതേ സമയം ഒരു സ്റ്റാൻഡേർഡ് ഹോം ചാർജർ ഉപയോഗിച്ച് ഇതിന് ഏകദേശം 8.5 മണിക്കൂർ വേണ്ടി വരും. സിപ്‌ട്രോൺ ടെക് റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനവും ഉൾക്കൊള്ളുന്നു.

ഹൈ റേഞ്ച്, കൂടുതൽ പവർ; 2021 Tata Tigor ഇവി നാളെ വിപണയിലെത്തും

രൂപകൽപ്പനയുടെ കാര്യത്തിൽ, 2021 Tata Tigor ഇലക്ട്രിക്കിന് പുതുക്കിയ ഫ്രണ്ട് ഫാസിയ ലഭിക്കുന്നു. മുൻവശത്ത് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, താഴത്തെ ബമ്പറിൽ എൽഇഡി ഡിആർഎൽ (ഡേടൈം റണ്ണിംഗ് ലാമ്പുകൾ), എൽഇഡി ടെയിൽ ലാമ്പുകൾ, ബ്ലാക്ക്ഔട്ട് വിംഗ് മിററുകൾ എന്നിവയുണ്ട്.

ഹൈ റേഞ്ച്, കൂടുതൽ പവർ; 2021 Tata Tigor ഇവി നാളെ വിപണയിലെത്തും

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ABS+EBD, റിയർ വ്യൂ ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയവ സ്റ്റാൻഡേർഡായി വരും. ക്യാബിനുള്ളിൽ, Tigor ഇവിയിൽ ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബീജ് കളർ സ്കീം, 7.0 ഇഞ്ച് ഹർമൻ-സോർസ്ഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഡ്രൈവ് മോഡുകൾ എന്നിവ ഉണ്ടാകും.

ഹൈ റേഞ്ച്, കൂടുതൽ പവർ; 2021 Tata Tigor ഇവി നാളെ വിപണയിലെത്തും

Nexon ഇവിക്ക് താഴെയായി സ്ഥാന പിടിക്കുന്ന പുത്തൻ Tigor ഇവി ഇന്ത്യൻ വിപണിയിൽ കൂടുതൽ താങ്ങാനാവുന്ന ഒരു ഇലക്ട്രിക് കാർ ഓപ്ഷനായിരിക്കും. നിർമ്മാതാക്കൾ വാഹനത്തിന് വലറെ കോംപറ്റീറ്റീവായ ഒരു വില നിർണ്ണയം നടത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. താങ്ങാനാവുന്ന ചെലവിൽ മികച്ച ശ്രേണി വാഗ്ദാനം ചെയ്യുന്നതോടെ ഇത് ബ്രാൻഡിന്റെ ഇലക്ട്രിക് മോഡൽ നിരയിൽ ഒരു വൻ ഹിറ്റാവും എന്ന് കരുതാം.

ഹൈ റേഞ്ച്, കൂടുതൽ പവർ; 2021 Tata Tigor ഇവി നാളെ വിപണയിലെത്തും

പരിഷ്കരിച്ച Tigor ഇവിക്ക് പിന്നാലെ Tata പുതിയ Altroz ഇവിയും വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. 2020 ഓട്ടോ എക്സ്പോയിൽ നിർമ്മാതാക്കൾ Altroz ഇവി പ്രദർശിപ്പിച്ചിരുന്നു. വാഹനത്തിന്റെ പ്രൊഡക്ഷൻ സ്പെക്ക് മോഡൽ കമ്പനി ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഹൈ റേഞ്ച്, കൂടുതൽ പവർ; 2021 Tata Tigor ഇവി നാളെ വിപണയിലെത്തും

പുതിയ Altroz ഇലക്ട്രിക്കും നിർമ്മാതാക്കളുടെ സിപ്ട്രോൺ പവർട്രെയിൻ തന്നെ ഉപയോഗിച്ചേക്കാം. ഒരു പക്ഷേ കൂടുതൽ ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യുന്നതിനായി സിപ്ര്ടോൺ സാങ്കേതികവിദ്യയുടെ പരിഷ്കരിച്ച പതിപ്പ് ഇലക്ട്രിക് ഹാച്ചിൽ നിർമ്മാതാക്കൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഇവി മോഡൽ നിരയിൽ ഇത് Tata Nexon ഇവിക്കും Tata Tigor ഇവിക്കുമിടയിൽ സ്ഥാനം പിടിക്കും.

Most Read Articles

Malayalam
English summary
2021 updated tata tigor ev to be launched indian market today
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X