2022 Maruti Baleno എത്തുക മാര്‍ച്ച് മാസത്തോടെ; അകത്തും പുറത്തും അടിമുടി മാറ്റം

നഷ്ടപ്പെട്ട വിപണി വിഹിതം വീണ്ടെടുക്കാനുള്ള ശ്രമത്തില്‍, മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ പുതിയ കാറുകളുടെയും എസ്‌യുവികളുടെയും വിപുലമായ ഒരു ശ്രേണി തന്നെയാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ ബ്രെസ, ആള്‍ട്ടോ, പുതുക്കിയ ബലേനോ, ജിംനി ഓഫ് റോഡര്‍ എന്നിവ 2022-ല്‍ കമ്പനി പുറത്തിറക്കും.

2022 Maruti Baleno എത്തുക മാര്‍ച്ച് മാസത്തോടെ; അകത്തും പുറത്തും അടിമുടി മാറ്റം

ഇതോടൊപ്പം ടൊയോട്ടയുമായി സഹകരിച്ച് പുതിയ മിഡ്‌സൈസ് എസ്‌യുവിയാണ് കമ്പനി ഒരുക്കുന്നത്. ബ്രാന്‍ഡ് നിരയിലെ ജനപ്രീയ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും 2022-ന്റെ ആദ്യ പാദത്തില്‍ (ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍) ലോഞ്ച് ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പതിപ്പ് നിരവധി മാറ്റങ്ങളോടെയാകും വിപണിയില്‍ എത്തുക.

2022 Maruti Baleno എത്തുക മാര്‍ച്ച് മാസത്തോടെ; അകത്തും പുറത്തും അടിമുടി മാറ്റം

ഇതിനോടകം തന്നെ വാഹനത്തിന്റെ നിരവധി വിവരങ്ങളും സ്‌പൈ ഇമേജുകളും പുറത്തുവന്നിട്ടിണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. ബലെനോ പ്രീമിയം ഹാച്ച്ബാക്ക് ആഭ്യന്തര വിപണിയില്‍ ടാറ്റ ആള്‍ട്രോസ്, ഹ്യുണ്ടായി i20, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയ്ക്കെതിരെയാണ് മത്സരിക്കുന്നത്.

2022 Maruti Baleno എത്തുക മാര്‍ച്ച് മാസത്തോടെ; അകത്തും പുറത്തും അടിമുടി മാറ്റം

ഇത് 2015 അവസാനം മുതല്‍ വില്‍പ്പനയ്ക്കെത്തുകയും ചെയ്യുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി, കാഴ്ചയില്‍ വലിയ അപ്ഡേറ്റുകളൊന്നും ബലേനോയ്ക്ക് ഉണ്ടായിട്ടില്ല, പക്ഷേ വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റിനെ അകത്തും പുറത്തും മാറ്റങ്ങളോടെയാണ് മാരുതി നിരത്തില്‍ എത്തിക്കുക.

2022 Maruti Baleno എത്തുക മാര്‍ച്ച് മാസത്തോടെ; അകത്തും പുറത്തും അടിമുടി മാറ്റം

വലിയ മാറ്റങ്ങളോടെയും നവീകരണങ്ങളോടെയും എതിരാളികള്‍ എത്തിയതോടെയാണ് ബലേനോയിലും മാറ്റം കൊണ്ടുവരാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായത്. പ്രൊഡക്ഷന്‍-സ്‌പെക്ക് 2022 മാരുതി സുസുക്കി ബലേനോയുടെ നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍, എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ റിവിഷനുകള്‍ വളരെ നന്നായി തന്നെ ചിത്രങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു. പുറത്ത്, പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത സ്ലീക്കര്‍ ഹെഡ്‌ലാമ്പുകളാണ് ഇടംപിടിക്കുന്നത്.

2022 Maruti Baleno എത്തുക മാര്‍ച്ച് മാസത്തോടെ; അകത്തും പുറത്തും അടിമുടി മാറ്റം

അവയ്ക്കൊപ്പം പുതിയ ബോണറ്റ് ഘടനയും, വിശാലമായ സെന്‍ട്രല്‍ എയര്‍ ഇന്‍ടേക്കോടുകൂടിയ റീസ്‌റ്റൈല്‍ ചെയ്ത ഫ്രണ്ട് ബമ്പറും പുതിയ ഫോഗ് ലാമ്പ് ഹൗസിംഗുകളും ഉണ്ട്. മധ്യഭാഗത്ത് സുസുക്കി ബാഡ്ജ് ഘടിപ്പിച്ച നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് ഗ്രില്‍ വിഭാഗത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്.

2022 Maruti Baleno എത്തുക മാര്‍ച്ച് മാസത്തോടെ; അകത്തും പുറത്തും അടിമുടി മാറ്റം

പുതുതായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകളും വാഹനത്തില്‍ ഇടംപിടിക്കുന്നു. പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ട്വീക്ക് ചെയ്ത ടെയില്‍ഗേറ്റ്, പുതുക്കിയ ബമ്പര്‍ എന്നിവയാണ് മറ്റ് എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

2022 Maruti Baleno എത്തുക മാര്‍ച്ച് മാസത്തോടെ; അകത്തും പുറത്തും അടിമുടി മാറ്റം

കൂടുതല്‍ പ്രീമിയം സാമഗ്രികള്‍ ഉപയോഗിച്ച് ഡാഷ്ബോര്‍ഡും സെന്റര്‍ കണ്‍സോളും പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ പുറംഭാഗം പോലെ തന്നെ ഇന്റീരിയറും ഒരു വലിയ നവീകരണത്തിന് വിധേയമായിട്ടുണ്ടെന്ന് വേണം പറയാന്‍. കൂടാതെ, മൂന്നാം തലമുറ ഗ്ലോബല്‍ എസ്-ക്രോസില്‍ നിന്ന് കടമെടുത്ത 9.0 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സ്വിഫ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന പുതിയ ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും പുതിയ ബലേനോയിലും ലഭ്യമാകും.

2022 Maruti Baleno എത്തുക മാര്‍ച്ച് മാസത്തോടെ; അകത്തും പുറത്തും അടിമുടി മാറ്റം

വലിയ MID ഉള്ള അപ്ഡേറ്റ് ചെയ്ത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്റ്റുചെയ്ത ഫീച്ചറുകളും സാധ്യമായ ഇ-സിം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുതിയ എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, പുതിയ സീറ്റുകള്‍ തുടങ്ങിയവയും ഉപകരണങ്ങളുടെ പട്ടികയില്‍ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങളാണ്.

2022 Maruti Baleno എത്തുക മാര്‍ച്ച് മാസത്തോടെ; അകത്തും പുറത്തും അടിമുടി മാറ്റം

എന്നാല്‍ എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, അതേ 1.2-ലിറ്റര്‍ നോണ്‍-ഹൈബ്രിഡ്, മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനുകള്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

2022 Maruti Baleno എത്തുക മാര്‍ച്ച് മാസത്തോടെ; അകത്തും പുറത്തും അടിമുടി മാറ്റം

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് പെട്രോളും SHVS മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും നിലനിര്‍ത്തുകയാണെങ്കില്‍, ആദ്യത്തേത് 83 bhp കരുത്തും 110 Nm torque ഉം സൃഷ്ടിക്കും. രണ്ടാമത്തേത് 89 bhp കരുത്തും 110 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഓഫറില്‍ ലഭിക്കും.

2022 Maruti Baleno എത്തുക മാര്‍ച്ച് മാസത്തോടെ; അകത്തും പുറത്തും അടിമുടി മാറ്റം

വാഹനത്തിന്റെ സുരക്ഷ ഫീച്ചറുകള്‍ പരിശോധിച്ചാല്‍ നിലവിലെ മോഡല്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് റെസ്‌ട്രെയ്ന്റ് സിസ്റ്റം, ഹൈ-സ്പീഡ് അലേര്‍ട്ട് സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ് സെന്‍സറുകള്‍ തുടങ്ങിയവ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

2022 Maruti Baleno എത്തുക മാര്‍ച്ച് മാസത്തോടെ; അകത്തും പുറത്തും അടിമുടി മാറ്റം

5.97 ലക്ഷം രൂപ മുതല്‍ 9.33 ലക്ഷം രൂപ വരെയാണ് നിലവില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. നവീകരണങ്ങളോടെ എത്തുന്ന മോഡലിന്റെ വില ഇനിയും ഉയരുമെന്നാണ് സൂചന. ശ്രേണിയിലെ ജനപ്രീയ മോഡലായ ബലേനോയുടെ വില്‍പ്പന നാളിതുവരെ 10 ലക്ഷം യൂണിറ്റ് പിന്നിട്ടതായും കമ്പനി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
2022 maruti baleno will launch by march 2022 likely get new design and features
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X