ഷോറൂമിലുണ്ടായത് വന്‍ തീപിടിത്തം; 40-45 ബിഎംഡബ്ല്യു കാറുകള്‍ കത്തിനശിച്ചു

നവി മുംബൈയിലെ തുര്‍ഭെ MIDC ഏരിയയിലെ ഷോറൂം കം ഗോഡൗണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 40 ബിഎംഡബ്ല്യു കാറുകള്‍ കത്തി നശിച്ചു. എന്നാല്‍, ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഷോറൂമിലുണ്ടായത് വന്‍ തീപിടിത്തം; 40-45 ബിഎംഡബ്ല്യു കാറുകള്‍ കത്തിനശിച്ചു

ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് ബിഎംഡബ്ല്യു കാറുകളുടെ ഷോറൂമില്‍ തീപിടിത്തമുണ്ടായത്, അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ കത്തി നശിച്ചതായി MIDC ഫയര്‍ സര്‍വീസ് ചീഫ് ഫയര്‍ ഓഫീസര്‍ RB പാട്ടീല്‍ പറഞ്ഞു.

ഷോറൂമിലുണ്ടായത് വന്‍ തീപിടിത്തം; 40-45 ബിഎംഡബ്ല്യു കാറുകള്‍ കത്തിനശിച്ചു

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പത്ത് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയതില്‍ 40-45 ബിഎംഡബ്ല്യു കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചതായി അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

ഷോറൂമിലുണ്ടായത് വന്‍ തീപിടിത്തം; 40-45 ബിഎംഡബ്ല്യു കാറുകള്‍ കത്തിനശിച്ചു

ഇതില്‍ ഓരോ കാറിനും ലക്ഷക്കണക്കിന് രൂപ വിലവരും. എല്ലാം പുതിയ കാറുകളാണ്. വാഷി, തുര്‍ഭെ MIDC, നെരൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പത്ത് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി ആറുമണിക്കൂറോളം തീയണയ്ക്കാനുള്ള ശ്രമം തുടര്‍ന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിലവിലെ പ്രാഥമിക നിഗമനം.

ഷോറൂമിലുണ്ടായത് വന്‍ തീപിടിത്തം; 40-45 ബിഎംഡബ്ല്യു കാറുകള്‍ കത്തിനശിച്ചു

മുംബൈയിലെ ടര്‍ബോ MIDC ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ ആഡംബര കാറുകളാണ് കത്തിനശിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഒന്നടങ്കം നടുക്കുന്ന സംഭവമാണ് നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഷോറൂമിലുണ്ടായത് വന്‍ തീപിടിത്തം; 40-45 ബിഎംഡബ്ല്യു കാറുകള്‍ കത്തിനശിച്ചു

അപകടത്തിന്റെ പൂര്‍ണമായ നഷ്ടത്തിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ കമ്പനി പുറത്തിറക്കിയ 220 'സ്പെഷ്യല്‍ എഡിഷന്‍' ബ്ലാക്ക് ഷാഡോയുടെ ആഡംബര മോഡലും തീപിടുത്തത്തിന് ഇരയായതാകാമെന്ന് സൂചന. അടുത്തിടെയാണ് ബിഎംഡബ്ല്യു ഈ കാര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയത്. ഈ മോഡല്‍ ഷോറൂമുകളിലേക്ക് കമ്പനി അയച്ചുതുടങ്ങിയിരുന്നു.

Most Read Articles

Malayalam
English summary
45 bmw cars gutted in blaze in navi mumbai find here all details
Story first published: Wednesday, December 8, 2021, 18:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X