മ്യൂസിക്കിനും വീഡിയോയ്ക്കുമായി പുത്തൻ Astor എസ്‌യുവിയിൽ ജിയോ-സാവൻ ആപ്പ് ഒരുക്കി MG

എംജി മോട്ടോർ ഇന്ത്യ രാജ്യത്ത് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തതായി ബ്രാൻഡിൽ നിന്ന് ഉടനടി വിപണിയിലെത്താൻ തായ്യാറാവുന്ന മോഡലാണ് ആസ്റ്റർ എസ്‌യുവി. ടീസറുകളിലൂടെയും മറ്റ് സ്പൈ ചിക്രങ്ങളിലൂടെ വാഹനത്തിന്റെ ഡിസൈനുകളും പല സവിശേഷതകളും ഇതിനോടകം വെളിപ്പെട്ടിട്ടുണ്ട്.

മ്യൂസിക്കിനും വീഡിയോയ്ക്കുമായി പുത്തൻ Astor എസ്‌യുവിയിൽ ജിയോ-സാവൻ ആപ്പ് ഒരുക്കി MG

അതോടൊപ്പം വരാനിരിക്കുന്ന മിഡ്-സൈസ് ആസ്റ്റർ എസ്‌യുവിയിൽ മ്യൂസിക്കും വീഡിയോകളും സ്ട്രീം ചെയ്യുന്നതിനായി 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ പ്രീ-ഇൻസ്റ്റോൾഡ് ജിയോ-സാവൻ ആപ്പ് ഫീച്ചർ ചെയ്യും എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയിരിക്കുകയാണ്. പുതിയ കണക്റ്റഡ് എസ്‌യുവിയിൽ ലഭ്യമായ i-സ്മാർട്ട് ഹബ് വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. വാഹനം സെപ്റ്റംബർ 15 -ന് ഔദ്യോഗികമായി കമ്പനി പുറത്തിറക്കും.

മ്യൂസിക്കിനും വീഡിയോയ്ക്കുമായി പുത്തൻ Astor എസ്‌യുവിയിൽ ജിയോ-സാവൻ ആപ്പ് ഒരുക്കി MG

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പവർഡ് പേഴ്സണൽ അസിസ്റ്റന്റ് സംവിധാനമുള്ള ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ കാറായി എംജി ആസ്റ്റർ വരും, അതിന് വോയ്സ് കമാൻഡുകൾ അനുസരിച്ച് മ്യൂസിക്ക് പ്ലേ ചെയ്യാനും ഫോൺ വിളിക്കാനും അല്ലെങ്കിൽ റിസീവ് ചെയ്യാനുമുൾപ്പടെ നിരവധി ഫംഗഷനുകൾ ചെയ്യാൻ കഴിയും.

മ്യൂസിക്കിനും വീഡിയോയ്ക്കുമായി പുത്തൻ Astor എസ്‌യുവിയിൽ ജിയോ-സാവൻ ആപ്പ് ഒരുക്കി MG

വ്യക്തിഗത AI അസിസ്റ്റന്റിന് പാരാലിമ്പിക് അത്‌ലറ്റും ഖേൽ രത്‌ന അവാർഡ് ജേതാവുമായ ദീപ മാലിക്കിന്റെ ശബ്ദം ലഭിക്കും.

മ്യൂസിക്കിനും വീഡിയോയ്ക്കുമായി പുത്തൻ Astor എസ്‌യുവിയിൽ ജിയോ-സാവൻ ആപ്പ് ഒരുക്കി MG

മെഷീൻ ലേണിംഗ്, ബ്ലോക്ക്‌ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ രൂപംകൊണ്ട കാർ ഒരു പ്ലാറ്റ്ഫോം (CAAP) സോഫ്റ്റ്‌വെയർ എന്ന കൺസെപ്റ്റ് മിഡ്-സൈസ് എസ്‌യുവിക്ക് അടിവരയിടുന്നു.

മ്യൂസിക്കിനും വീഡിയോയ്ക്കുമായി പുത്തൻ Astor എസ്‌യുവിയിൽ ജിയോ-സാവൻ ആപ്പ് ഒരുക്കി MG

ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് ഓട്ടോണമസ് ലെവൽ 2 സാങ്കേതികവിദ്യയും വാഹനത്തിൽ ഉണ്ടാകും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ്പ് അസിസ്റ്റ്, ഫോർവേഡ് കോളീഷൻ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ ഡിപ്പാർച്ചർ പ്രിവൻഷൻ, സ്പീഡ് അസിസ്റ്റ് തുടങ്ങിയ അടിയന്തര സുരക്ഷാ ഫീച്ചറുകൾ നടപ്പിലാക്കാൻ ഇത് സഹായിക്കും.

മ്യൂസിക്കിനും വീഡിയോയ്ക്കുമായി പുത്തൻ Astor എസ്‌യുവിയിൽ ജിയോ-സാവൻ ആപ്പ് ഒരുക്കി MG

ആസ്റ്റർ എസ്‌യുവി അതിന്റെ എല്ലാ വേരിയന്റുകളിലും ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സ്റ്റാൻഡേർഡായി നൽകുമെന്ന് എം‌ജി മോട്ടോർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു, ഇത് കാർ കണക്റ്റ് സിസ്റ്റം കൂടുതൽ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

മ്യൂസിക്കിനും വീഡിയോയ്ക്കുമായി പുത്തൻ Astor എസ്‌യുവിയിൽ ജിയോ-സാവൻ ആപ്പ് ഒരുക്കി MG

കൂടാതെ, പുതിയ എംജി വാഹനത്തിലെ i-സ്മാർട്ട് ഹബ് പാർക്കിംഗ് അസിസ്റ്റ് പോലുള്ള സവിശേഷതകളിലേക്ക് ആക്സസ് നൽകും. പാർക്ക്+ വഴി പ്രവർത്തിക്കുന്ന ഈ സവിശേഷത തുടക്കത്തിൽ തെരഞ്ഞെടുത്ത നഗരങ്ങളിൽ ഒരു ഹെഡ് യൂണിറ്റ് വഴി പാർക്കിംഗ് സ്ലോട്ട് റിസർവ് ചെയ്യാൻ ഡ്രൈവർമാരെ സഹായിക്കും.

മ്യൂസിക്കിനും വീഡിയോയ്ക്കുമായി പുത്തൻ Astor എസ്‌യുവിയിൽ ജിയോ-സാവൻ ആപ്പ് ഒരുക്കി MG

മെക്കാനിക്കലുകളിലേക്ക് വന്നാൽ, എം‌ജി ZS ഇവിയുടെ ഇന്റേനൽ കംബസ്റ്റൻ സഹോദരനായ ആസ്റ്ററിന് 1.5 ലിറ്റർ നാല് സിലിണ്ടർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ കരുത്ത് പകരും. ഇത് 141 bhp പരമാവധി കരുത്തും 240 Nm പീക്ക് torque ഉം പുറപ്പെടുവിക്കും. എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ CVT ഓട്ടോമാറ്റിക് യൂണിറ്റുമായി കണക്ട് ചെയ്യും.

മ്യൂസിക്കിനും വീഡിയോയ്ക്കുമായി പുത്തൻ Astor എസ്‌യുവിയിൽ ജിയോ-സാവൻ ആപ്പ് ഒരുക്കി MG

ആസ്റ്ററിന് പിന്നാലെ മാരുതി എർട്ടിഗയ ആധിപത്യം പുലർത്തുന്ന എംപിവി സെഗ്മെന്റിൽ പുത്തൻ മോഡൽ അവതരിപ്പിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിടുന്നുണ്ട്. 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച എൺജി 360M മോഡലിനെ അടിസ്ഥാനമാക്കിയാവും പുത്തൻ എംപിവി ഒരുങ്ങുന്നത്.

മ്യൂസിക്കിനും വീഡിയോയ്ക്കുമായി പുത്തൻ Astor എസ്‌യുവിയിൽ ജിയോ-സാവൻ ആപ്പ് ഒരുക്കി MG

ഇതോടൊപ്പം രാജ്യത്ത് പുതിയ ലോ ബജറ്റ് ഇലക്ട്രിക് എസ്‌യുവിയും ഹാച്ച്ബാക്കും അവതരിപ്പിക്കുമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇവി വിഭാഗത്തിൽ ആധിപത്യം പുലർത്താനാണ് കമ്പനി ഒരുങ്ങുന്നത്.

മ്യൂസിക്കിനും വീഡിയോയ്ക്കുമായി പുത്തൻ Astor എസ്‌യുവിയിൽ ജിയോ-സാവൻ ആപ്പ് ഒരുക്കി MG

ബോജൂൻ E200 മോഡലിന്റെ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാവും ബ്രാൻഡിന്റെ പുത്തൻ കോംപാക്ട് എസ്‌യുവിയും ചെറു ഹാച്ച്ബാക്കും ഒരുങ്ങുന്നത്. ഇരു മോഡലുകളും 10 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന തരത്തിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ പ്ലാൻ എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ഇവ രണ്ട് വർഷത്തിന് ശേഷം 2024 -ൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മ്യൂസിക്കിനും വീഡിയോയ്ക്കുമായി പുത്തൻ Astor എസ്‌യുവിയിൽ ജിയോ-സാവൻ ആപ്പ് ഒരുക്കി MG

നിലവിൽ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമ്മാതാക്കൾക്ക് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മോഡൽ നിരയിൽ ഹെക്ടർ മിഡ്-സൈസ് എസ്‌യുവി, ZS ഇലക്ട്രിക് എസ്‌യുവി, ഗ്ലോസ്റ്റർ ഫുൾ-സൈസ് എസ്‌യുവി എന്നിവയാണുള്ളത്. ഇവ ബ്രാൻഡിന് രാജ്യത്ത് മികച്ച സ്വീകാര്യതയും വിൽപ്പനയും വാഗ്ദാനം ചെയ്യുന്നു. വരാനിരിക്കുന്ന മോഡലുകൾ ബ്രാൻഡിന് കൂടുതൽ മെച്ചപ്പെട്ട വിപണി വിഹിതം കൈവരിക്കാൻ സഹായിക്കും എന്ന് നിസംശയം പറയാനാവും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
All new mg astor to get inbuilt jiosaavn app for music and video streaming
Story first published: Monday, September 13, 2021, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X