2021 RS5 കൂപ്പെയുടെ അരങ്ങേറ്റ തീയതിയുമായി പുത്തൻ ടീസർ പങ്കുവെച്ച് ഔഡി

വരാനിരിക്കുന്ന RS5 കൂപ്പെയുടെ പുത്തൻ ടീസർ ഔഡി ഇന്ത്യ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചു. പുതുക്കിയ 2021 ഔഡി RS5 കൂപ്പെ ഓഗസ്റ്റ് 9 -ന് ഷോറൂമുകളിൽ എത്തുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചു. ഈയിടെ പുറത്തിറക്കിയ S5 സ്പോർട്ബാക്കിന്റെ പിന്നാലെയാണ് ഇത് വരുന്നത്.

2021 RS5 കൂപ്പെയുടെ അരങ്ങേറ്റ തീയതിയുമായി പുത്തൻ ടീസർ പങ്കുവെച്ച് ഔഡി

കംപ്ലീറ്റ്ലി ബിൽറ്റ് ഇൻ യൂണിറ്റ് (CBU) റൂട്ട് വഴി ഔഡി RS5 കൂപ്പെ ഇന്ത്യയിൽ അവതരിപ്പിക്കും. വാഹനത്തിന് ഏകദേശം 1.5 കോടി രൂപയാണ് എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. പുതുക്കിയ ഔഡി RS5 കൂപ്പെ 2019 ഡിസംബറിൽ അന്താരാഷ്ട്ര വിപണിയിൽ ബ്രാൻഡ് അവതരിപ്പിച്ചിരുന്നു.

2021 RS5 കൂപ്പെയുടെ അരങ്ങേറ്റ തീയതിയുമായി പുത്തൻ ടീസർ പങ്കുവെച്ച് ഔഡി

പുതുക്കിയ പെർഫോമൻസ് കൂപ്പെ നിരവധി സ്റ്റൈലിംഗ് മാറ്റങ്ങളുമായി വരും. RS7 സ്‌പോർട്ട്ബാക്ക് സഹോദരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ചെറുപ്പവും സ്പോർട്ടിയറുമായി കാണപ്പെടുന്നു.

2021 RS5 കൂപ്പെയുടെ അരങ്ങേറ്റ തീയതിയുമായി പുത്തൻ ടീസർ പങ്കുവെച്ച് ഔഡി

മറ്റ് അപ്‌ഡേറ്റുകൾക്കിടയിൽ, പുതിയ ഔഡി പെർഫോമൻസ് കാറിന് പുതുക്കിയ ഹെഡ്‌ലാമ്പുകൾ കൊണ്ട് പുനർരൂപകൽപ്പന ചെയ്ത വിശാലമായ സിംഗിൾ ഫ്രെയിം ഗ്രില്ല് ലഭിക്കും. അന്താരാഷ്ട്ര മാർക്കറ്റ്-സ്പെക്ക് മോഡലിൽ ലഭ്യമായ മാട്രിക്സ് എൽഇഡി ലൈറ്റിംഗ് സാങ്കേതികവിദ്യയുമായി ഔഡി RS5 കൂപ്പെ എത്താൻ സാധ്യതയുണ്ട്.

2021 RS5 കൂപ്പെയുടെ അരങ്ങേറ്റ തീയതിയുമായി പുത്തൻ ടീസർ പങ്കുവെച്ച് ഔഡി

വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിനേക്കാൾ 40 mm കൂടുതൽ വീതിയുള്ള വീൽ ആർച്ചുകൾ മോഡലിന് ലഭിക്കുന്നു. ഇത് വാഹനത്തെ കൂടുതൽ ബോൾഡാക്കുന്നു.

2021 RS5 കൂപ്പെയുടെ അരങ്ങേറ്റ തീയതിയുമായി പുത്തൻ ടീസർ പങ്കുവെച്ച് ഔഡി

19 ഇഞ്ച് വീലുകൾ സ്റ്റാൻഡേർഡായി കാറിൽ വരും, അതോടൊപ്പം 20 ഇഞ്ച് വീലുകൾ ഓപ്ഷണലായി നൽകും. ക്രിസ്പർ ക്യാരക്ടർ ലൈനുകളും പുനർരൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽലൈറ്റുകളും വാഹനത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

2021 RS5 കൂപ്പെയുടെ അരങ്ങേറ്റ തീയതിയുമായി പുത്തൻ ടീസർ പങ്കുവെച്ച് ഔഡി

ക്യാബിനുള്ളിൽ, വരാനിരിക്കുന്ന 2021 ഔഡി RS5 കൂപ്പെയ്ക്ക് പുതുക്കിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കും. അന്താരാഷ്ട്ര മാർക്കറ്റ്-സ്പെക്ക് മോഡൽ പോലെ, ഇതിന് 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുള്ള ഔഡി വെർച്വൽ കോക്ക്പിറ്റ് പ്ലസ്സുമുണ്ടാവും. അതിനുപുറമേ, അപ്ഹോൾസ്റ്ററിയും ചില സാങ്കേതിക മാറ്റങ്ങളും ഇതിൽ ഉണ്ടാകും.

2021 RS5 കൂപ്പെയുടെ അരങ്ങേറ്റ തീയതിയുമായി പുത്തൻ ടീസർ പങ്കുവെച്ച് ഔഡി

പവർട്രെയിനിനെക്കുറിച്ച് പറയുമ്പോൾ, നിലവിലെ ഔഡി RS5 -ന് 2.9 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V6 പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. ഈ എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഔഡിയുടെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

2021 RS5 കൂപ്പെയുടെ അരങ്ങേറ്റ തീയതിയുമായി പുത്തൻ ടീസർ പങ്കുവെച്ച് ഔഡി

എഞ്ചിൻ 444 bhp കരുത്തും 600 Nm torque ഉം പുറപ്പെടുവിക്കും. വരാനിരിക്കുന്ന RS5 കൂപ്പെയിലും ഇതേ മോട്ടോറും ട്രാൻസ്മിഷനും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പവർ, torque ഔട്ട്പുട്ടും മൈലേജും നിലവിലെ മോഡലിലെ പോലെ തന്നെ തുടരും. വാഹനത്തെക്കുറിച്ചുള്ള വിശദ്ധമായ വിവരങ്ങൾ ഓഗസ്റ്റ് 9 -ന് ബ്രാൻഡ് വെളിപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Monday, August 2, 2021, 18:29 [IST]
English summary
Audi India Shares All New Teaser Of 2021 RS5 Coupe Revealing Launch Date. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X