പുതുവര്‍ഷത്തില്‍ Audi-യുടെ സമ്മാനം; 2022 Q7-ന്റെ പ്രാദേശിക ഉത്പാദനം ആരംഭിച്ചു

ഇന്ത്യന്‍ വിപണിയിലെ നിര വിപുലീകരിക്കാനും വില്‍പ്പന വര്‍ധിപ്പിക്കാനുമുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ ഔഡി. ബ്രാന്‍ഡില്‍ നിന്നുള്ള അടുത്ത ഉല്‍പ്പന്ന ഓഫറായിരിക്കും പുതിയ ഔഡി Q7.

പുതുവര്‍ഷത്തില്‍ Audi-യുടെ സമ്മാനം; 2022 Q7-ന്റെ പ്രാദേശിക ഉത്പാദനം ആരംഭിച്ചു

2022 ന്റെ തുടക്കത്തില്‍, ഒരുപക്ഷേ ആദ്യ മാസത്തില്‍ തന്നെ ഈ മോഡല്‍ വില്‍പ്പനയ്ക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ റിപ്പോര്‍ട്ടുകളെ ശരിവെയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പുതിയ സൂചനകള്‍. ഔറംഗബാദിലെ പ്ലാന്റില്‍ 2022 ഔഡി Q7 എസ്‌യുവിയുടെ പ്രാദേശിക ഉല്‍പ്പാദനം ആരംഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു. പുതുക്കിയ Q7 പുതുവര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ ലോഞ്ച് ചെയ്യപ്പെടുമെന്നും Q8 ന് കീഴില്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചന.

പുതുവര്‍ഷത്തില്‍ Audi-യുടെ സമ്മാനം; 2022 Q7-ന്റെ പ്രാദേശിക ഉത്പാദനം ആരംഭിച്ചു

പുതിയ മോഡലുകളെ അവതരിപ്പിക്കുന്നതുവഴി വില്‍പ്പന വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. കമ്പനിയുടെ ഇന്ത്യയിലെ വില്‍പ്പനയുടെ 45 ശതമാനം വരുന്ന വില്‍പ്പനയും കഴിഞ്ഞ മാസം പുതിയ Q5 മോഡലാണ് കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ Q7-ല്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പുതുവര്‍ഷത്തില്‍ Audi-യുടെ സമ്മാനം; 2022 Q7-ന്റെ പ്രാദേശിക ഉത്പാദനം ആരംഭിച്ചു

ഒരു ഘട്ടത്തില്‍, Q8 പുറത്തിറക്കുന്നതിന് മുമ്പ് ബ്രാന്‍ഡില്‍ നിന്നുള്ള മുന്‍നിര എസ്‌യുവിയായിരുന്നു അത്. Q7 ബ്രാന്‍ഡില്‍ നിന്നുള്ള ആഡംബര ഓഫറിനുള്ളിലെ ഒരു പ്രീമിയം മോഡലാണ്, 2022 മോഡല്‍ വില്‍പ്പനയെ കൂടുതല്‍ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.

പുതുവര്‍ഷത്തില്‍ Audi-യുടെ സമ്മാനം; 2022 Q7-ന്റെ പ്രാദേശിക ഉത്പാദനം ആരംഭിച്ചു

എന്നിരുന്നാലും, പുതിയ ഔഡി Q7 അതിന്റെ ആരാധകരെ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. മുന്‍വശത്ത് കൂടുതല്‍ ഗംഭീരമായ ഫ്രണ്ട് ഗ്രില്‍, മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റുകള്‍, വലിയ എയര്‍ ഇന്‍ടേക്കുകള്‍, വിന്‍ഡോയില്‍ ക്രോം ഗാര്‍ണിഷ്, ഡോറില്‍ ഒരു ക്രോം ലൈന്‍ എന്നിവ ഈ എസ്‌യുവിയുടെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകളില്‍ ചിലതാണ്.

പുതുവര്‍ഷത്തില്‍ Audi-യുടെ സമ്മാനം; 2022 Q7-ന്റെ പ്രാദേശിക ഉത്പാദനം ആരംഭിച്ചു

പിന്നില്‍ ക്രോമിന്റെ ഉദാരമായ ഡോസുകളുള്ള എല്‍ഇഡി ലൈറ്റുകളും ലഭിക്കുന്നു. വാഹനത്തിന്റെ അളവുകള്‍ പരിശോധിച്ചാല്‍ മോഡലിന് 5,063 mm നീളവും 1,970 mm വീതിയും 1,741 mm ഉയരവും ഉണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. 2,995 mm ആണ് വാഹനത്തിന്റെ വീല്‍ബേസ്. ഇതിന് 865 ലിറ്റര്‍ ബൂട്ട് സ്‌പേയ്‌സും ലഭിക്കുന്നു, പിന്‍ സീറ്റുകള്‍ മടക്കിയാല്‍ അത് 2,050 ലിറ്ററായി വര്‍ധിപ്പിക്കാനും സാധിക്കും.

പുതുവര്‍ഷത്തില്‍ Audi-യുടെ സമ്മാനം; 2022 Q7-ന്റെ പ്രാദേശിക ഉത്പാദനം ആരംഭിച്ചു

തെരഞ്ഞെടുത്ത ആഗോള വിപണികളില്‍ ഇതിനകം മോഡല്‍ ലഭ്യമാണ്, പിന്‍വശത്തെ എയര്‍ബാഗുകള്‍, ചൂടാക്കിയ ORVM-കള്‍, അപ്ഡേറ്റ് ചെയ്ത ടയര്‍-പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്ന അപ്ഡേറ്റ് ചെയ്ത ഫീച്ചര്‍ ലിസ്റ്റ് പുതിയ Q7-ല്‍ ഉണ്ട്. ആഗോള വിപണിയില്‍ എസ്‌യുവി അഞ്ച്, ഏഴ് സീറ്റുകളുള്ള ലേഔട്ടുകളില്‍ ലഭ്യമാണ്.

പുതുവര്‍ഷത്തില്‍ Audi-യുടെ സമ്മാനം; 2022 Q7-ന്റെ പ്രാദേശിക ഉത്പാദനം ആരംഭിച്ചു

ക്യാബിന്‍ ലൈറ്റിംഗ്, 12-വേ പവര്‍-അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകള്‍, ഓള്‍-വെതര്‍ ഫ്‌ലോര്‍ മാറ്റുകള്‍ എന്നിവയാണ് എസ്‌യുവിയിലെ മറ്റ് സവിശേഷതകള്‍. പുതിയ മോഡലില്‍ ചേര്‍ത്തിട്ടുള്ള ഇന്റീരിയര്‍ ഫീച്ചറുകളില്‍ സ്റ്റാന്‍ഡേര്‍ഡായി പിന്‍വശത്തെ എയര്‍ബാഗുകള്‍ ഉള്‍പ്പെടുന്നു.

പുതുവര്‍ഷത്തില്‍ Audi-യുടെ സമ്മാനം; 2022 Q7-ന്റെ പ്രാദേശിക ഉത്പാദനം ആരംഭിച്ചു

ആഗോള വിപണിയില്‍, പുതിയ ഔഡി Q7 ആറ് വ്യത്യസ്ത വേരിയന്റുകളില്‍ ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തുന്നത്. എട്ട് സ്പീഡ് ടിപ്ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ എസ്‌യുവിയിലെ ട്രാന്‍സ്മിഷന്‍ കൈകാര്യം ചെയ്യുന്നത്. എസ്‌യുവിയുടെ എന്‍ട്രി ലെവല്‍ വേരിയന്റുകളില്‍ ചെറിയ 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും നല്‍കാം.

പുതുവര്‍ഷത്തില്‍ Audi-യുടെ സമ്മാനം; 2022 Q7-ന്റെ പ്രാദേശിക ഉത്പാദനം ആരംഭിച്ചു

കൂടാതെ, എസ്‌യുവിക്ക് ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയും ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണിയില്‍ എത്തുമ്പോള്‍ ബിഎംഡബ്ല്യു X7, മെര്‍ഡീസ് ബെന്‍സ് GLS ക്ലാസ്, വോള്‍വോ XC90 തുടങ്ങിയ എതിരാളികളുമായി 2022 ഔഡി Q7 മത്സരിക്കും. വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും 80 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.

പുതുവര്‍ഷത്തില്‍ Audi-യുടെ സമ്മാനം; 2022 Q7-ന്റെ പ്രാദേശിക ഉത്പാദനം ആരംഭിച്ചു

ഇലക്ട്രിക് വാഹനങ്ങളിലേക്കും തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണ് ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ ഔഡി. R ബാഡ്ജ് ചെയ്ത കാറുകളുടെ കാര്യത്തില്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് പകരം ബാറ്ററികള്‍ ഉപയോഗിക്കാന്‍ ഔഡി പദ്ധതിയിടുകയും ചെയ്യുന്നു. വാഹന നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചതുപോലെ അവയിലൊന്ന് ഔഡി R8 ന്റെ പിന്‍ഗാമിയാകും.

പുതുവര്‍ഷത്തില്‍ Audi-യുടെ സമ്മാനം; 2022 Q7-ന്റെ പ്രാദേശിക ഉത്പാദനം ആരംഭിച്ചു

എന്നിരുന്നാലും, അടുത്ത ദശകത്തില്‍ R8 പിന്‍ഗാമിയെ വൈദ്യുതീകരിക്കാന്‍ പദ്ധതിയിടുന്നതായി ഔഡി സ്ഥിരീകരിച്ചു. ഔഡി R8 ബാഡ്ജ് നിലനിര്‍ത്തുകയോ മോഡലിന് പകരമായി പൂര്‍ണ്ണമായും പുതിയ മോഡല്‍ കൊണ്ടുവരികയോ ചെയ്യുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പുതുവര്‍ഷത്തില്‍ Audi-യുടെ സമ്മാനം; 2022 Q7-ന്റെ പ്രാദേശിക ഉത്പാദനം ആരംഭിച്ചു

ഓള്‍-ഇലക്ട്രിക് കാര്‍ കൊണ്ടുവരാനുള്ള ഔഡിയുടെ ആദ്യ ശ്രമമായിരിക്കില്ല ഇത്. ജര്‍മ്മന്‍ ബ്രാന്‍ഡ് മുമ്പ് R8 ഇ-ട്രോണ്‍ അവതരിപ്പിച്ചു. എന്നിരുന്നാലും, കാറിന് ആഗ്രഹിച്ച വില്‍പ്പന ഫലം നേടാനായില്ല. വൈദ്യുതീകരിച്ച പവര്‍ട്രെയിനോടുകൂടിയ ഒരു സൂപ്പര്‍കാര്‍ ആയിരുന്നിട്ടും, ഔഡി R8 e-Tron ഉപഭോക്താക്കള്‍ക്കിടയില്‍ അത്ര സ്വീകാര്യത നേടിയെടുക്കാന്‍ സാധിച്ചില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi starts 2022 q7 production in india will launch early next year
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X