ഒക്ടോബർ മാസവിൽപ്പനയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ കാർ മോഡലുകൾ

2021 ഒക്ടോബറിൽ രാജ്യത്തുടനീളം 2,60,162 കാറുകളാണ് വിറ്റഴിക്കപ്പെട്ടത്, കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 3,33,981 യൂണിറ്റായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് പ്രതിവർഷ വിൽപ്പനയിൽ 22.10 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം ഏകദേശം 42 ശതമാനം വിപണി വിഹിതം നേടിയ മാരുതി സുസുക്കിയാണ് വിൽപ്പന വോളിയത്തിന്റെ ഭൂരിഭാഗവും സംഭാവന ചെയ്തത്.

ഒക്ടോബർ മാസവിൽപ്പനയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ കാർ മോഡലുകൾ

അതിനാൽ, ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഭൂരിഭാഗവും ഇന്തോ-ജാപ്പനീസ് ബ്രാൻഡിന്റെ പോർട്ട്‌ഫോളിയോയിൽ നിന്നുള്ളവയാണ്. 2021 ഒക്ടോബറിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച ആദ്യ പത്ത് കാറുകളിൽ ആറെണ്ണം മാരുതിയുടെയും അതിന് പിന്നാലെ ഹ്യുണ്ടായി, ടാറ്റ, കിയ എന്നിവയുടെതുമാണ്. 17,389 യൂണിറ്റ് വിൽപ്പനയുമായി മാരുതി ആൾട്ടോയാണ് പട്ടികയിൽ ഒന്നാമത്.

ഒക്ടോബർ മാസവിൽപ്പനയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ കാർ മോഡലുകൾ

2021 ഒക്ടോബറിലെ മികച്ച വിൽപ്പന നേടിയ 10 കാറുകൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം.

കഴിഞ്ഞ വർഷം ഇതേ മാസത്തിൽ, മാരുതി തങ്ങളുടെ എൻട്രി ലെവൽ ഹാച്ചിന്റെ 17,850 യൂണിറ്റുകൾ ഡെസ്പാച്ച് ചെയ്തു, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 2.5 ശതമാനം ഇടിവിന് കാരണമായി.

ഒക്ടോബർ മാസവിൽപ്പനയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ കാർ മോഡലുകൾ

കഴിഞ്ഞ വർഷം ഒക്ടോബറിൽ 21,971 യൂണിറ്റുകൾ വിറ്റഴിച്ചതിനെ അപേക്ഷിച്ച് ഈ വർഷം 15,573 യൂണിറ്റ് വിൽപ്പനയുമായി ബ്രാൻഡിന്റെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോ ആൾട്ടോയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനത്ത് എത്തി. പ്രീമിയം ഹാച്ചും പ്രതിവർഷ വിൽപ്പനയിൽ 29 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഒക്ടോബർ മാസവിൽപ്പനയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ കാർ മോഡലുകൾ

ഈ പട്ടികയിലെ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന മോഡൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ വിറ്റ 7,748 യൂണിറ്റുകളെ അപേക്ഷിച്ച് ഈ വർഷം ഒക്ടോബറിൽ 12,923 യൂണിറ്റ് വിൽപ്പന കൈവരിച്ച മാരുതി എർട്ടിഗയാണ്. ഇതോടെ എംപിവി പ്രതിവർഷ വിൽപ്പനയിൽ 66.7 ശതമാനം വളർച്ച രേഖപ്പെടുത്തി.

ഒക്ടോബർ മാസവിൽപ്പനയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ കാർ മോഡലുകൾ

കഴിഞ്ഞ മാസം 2020 -ലെ 18,703 യൂണിറ്റ് വിൽപ്പനയ്ക്ക് പകരം 12,335 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി മാരുതി വാഗൺആർ നാലാം സ്ഥാനത്താണ്. ടാൾബോയ് ഹാച്ചിന്റെ വാർഷിക വോളിയത്തിൽ 34 ശതമാനം കുറവാണ് നിർമ്മാതാക്കൾ നേരിട്ടിരിക്കുന്നത്.

ഒക്ടോബർ മാസവിൽപ്പനയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ കാർ മോഡലുകൾ

2021 ഒക്ടോബറിലെ വിൽപ്പനയിൽ മികച്ച 10 കാറുകളുടെ ലിസ്റ്റിഷ കൊറിയൻ കസിൻസും ഇടം പിടിക്കുകയും പ്രതിവർഷ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.

ഒക്ടോബർ മാസവിൽപ്പനയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ കാർ മോഡലുകൾ

ഈ വർഷം ഒക്ടോബറിൽ വെന്യു 10,554 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതിനാൽ ഹ്യുണ്ടായി പട്ടികയിൽ ഇടം നേടി. കൊറിയൻ ഓട്ടോ ഭീമന്റെ സബ് കോംപാക്റ്റ് എസ്‌യുവി 2020 ഒക്ടോബറിൽ നേടിയ 8,828 യൂണിറ്റുകളുടെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ വാർഷിക വിൽപ്പനയിൽ 19.5 ശതമാനം വളർച്ചയാണ് ബ്രാൻഡ് കൈവരിക്കുന്നത്.

ഒക്ടോബർ മാസവിൽപ്പനയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ കാർ മോഡലുകൾ

കഴിഞ്ഞ മാസം സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവിയുടെ 10,488 യൂണിറ്റ് വിൽപ്പനയുമായി മുൻപന്തിയിൽ എത്തിയ കിയയും ഈ പട്ടികയിലെ മറ്റൊരു പുതിയ പേരാണ്.

ഒക്ടോബർ മാസവിൽപ്പനയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ കാർ മോഡലുകൾ

കഴിഞ്ഞ വർഷം ഇതേ മാസത്തിൽ, കിയ 8,900 യൂണിറ്റ് സെൽറ്റോസ് ഡെസ്പാച്ച് ചെയ്തിരുന്നു, ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ 2021 മോഡൽ 17.8 ശതമാനം വളർച്ചയാണ് നേടിയിരിക്കുന്നത്.

ഒക്ടോബർ മാസവിൽപ്പനയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ കാർ മോഡലുകൾ

കഴിഞ്ഞ വർഷം ഒക്ടോബറിൽ 13,309 യൂണിറ്റുകൾ വിറ്റഴിച്ചിടത്ത് ഈ വർഷം ഒക്ടോബറിൽ 10,320 യൂണിറ്റ് ഇക്കോ വാനാണ് മാരുതി വിറ്റത്. വാനിന്റെ വാർഷിക വിൽപ്പനയിൽ 22.4 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തുന്നത്.

ഒക്ടോബർ മാസവിൽപ്പനയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ കാർ മോഡലുകൾ

ടാറ്റ കഴിഞ്ഞ മാസം മൊത്തം 10,096 യൂണിറ്റ് നെക്‌സോണുകളാണ് ഡെസ്പാച്ച് ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 6,888 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയ സബ് കോംപാക്റ്റ് എസ്‌യുവി ഇപ്പോൾ 46.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബർ മാസവിൽപ്പനയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ കാർ മോഡലുകൾ

സാധാരണയായി ഈ വിൽപ്പന പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം പിടിക്കുന്ന മാരുതി സ്വിഫ്റ്റ് 62.6 ശതമാനം ഇടിവ് നേരിട്ടതിനെ തുടർന്ന് ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഒക്ടോബർ മാസവിൽപ്പനയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ കാർ മോഡലുകൾ

കഴിഞ്ഞ വർഷം ഒക്ടോബറിൽ വിറ്റ 24,589 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം 9,180 യൂണിറ്റ് സബ്‌കോംപാക്റ്റ് ഹാച്ച് മാത്രമേ വിതരണം ചെയ്യാൻ നിർമ്മാതാക്കൾക്ക് കഴിഞ്ഞുള്ളൂ.

ഒക്ടോബർ മാസവിൽപ്പനയിൽ ഇന്ത്യൻ വിപണിയിൽ തിളങ്ങിയ കാർ മോഡലുകൾ

ആദ്യ മാസത്തെ വിൽപ്പനയിൽ, ടാറ്റ പഞ്ച് ഏറ്റവും മികച്ച പത്ത് കാറുകളുടെ പട്ടികയിൽ പത്താം സ്ഥാനത്തെത്തി, മൊത്തം 8,453 യൂണിറ്റുകളുടെ വിൽപ്പനയാണ് മൈക്രോ എസ്‌യുവി രേഖപ്പെടുത്തിയത്.

Most Read Articles

Malayalam
English summary
Best selling cars in indian market in october 2021
Story first published: Thursday, November 4, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X