ഭാരത് (BH) സീരീസ് നമ്പര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്‌ട്രേഷനായി അപേക്ഷിക്കേണ്ടത് ഇങ്ങനെ

കുറച്ച് മാസങ്ങള്‍ക്ക് മുന്നെയാണ് റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) വാഹന രജിസ്‌ട്രേഷനായി ഒരു പുതിയ നമ്പര്‍ സീരീസ് പ്രഖ്യാപിച്ചിരുന്നു - ഭാരത് സീരീസ് അല്ലെങ്കില്‍ BH. രാജ്യത്തെ വാഹന രജിസ്‌ട്രേഷന് ഏകീകൃത സംവിധാനം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഭാരത് (BH) സീരീസ് നമ്പര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്‌ട്രേഷനായി അപോക്ഷിക്കേണ്ടത് ഇങ്ങനെ

അതായത്, ഉടമ പുതിയ സംസ്ഥാനത്തേക്ക് മാറുകയാണെങ്കില്‍ വാഹനങ്ങള്‍ എളുപ്പത്തില്‍ കൈമാറാന്‍ പുതിയ സീരീസ് സഹായിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പദ്ധതി ആവിഷ്‌കരിച്ച് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ 'BH' സീരീസ് രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ഇപ്പോള്‍ ആര്‍ടിഒ അവതരിപ്പിക്കുകയും ചെയ്തു.

ഭാരത് (BH) സീരീസ് നമ്പര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്‌ട്രേഷനായി അപോക്ഷിക്കേണ്ടത് ഇങ്ങനെ

മുംബൈയിലെ ചെമ്പൂര്‍ സ്വദേശിയായ രോഹിത് സ്യൂട്ടിനാണ് മഹാരാഷ്ട്രയില്‍ ആദ്യമായി BH നമ്പര്‍ പ്ലേറ്റ് ലഭിച്ചത്. അദ്ദേഹം ഒരു കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരനാണ്, അദ്ദേഹത്തിന്റെ BH-രജിസ്ട്രേഡ് വാഹനം ഹോണ്ട സിറ്റിയാണെന്നും ചിത്രങ്ങളില്‍ വ്യക്തമാണ്.

ഭാരത് (BH) സീരീസ് നമ്പര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്‌ട്രേഷനായി അപോക്ഷിക്കേണ്ടത് ഇങ്ങനെ

പ്രതിരോധ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ (കേന്ദ്ര, സംസ്ഥാന), പൊതുമേഖലാ ജീവനക്കാര്‍, ഒന്നിലധികം സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഓഫീസുകളുള്ള സ്വകാര്യമേഖലയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് BH രജിസ്‌ട്രേഷന്‍ ഗുണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഭാരത് (BH) സീരീസ് നമ്പര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്‌ട്രേഷനായി അപോക്ഷിക്കേണ്ടത് ഇങ്ങനെ

മുമ്പ്, ഒരു വാഹനത്തിന്റെ ഉടമകള്‍ 12 മാസത്തില്‍ കൂടുതല്‍ പുതിയ സംസ്ഥാനത്തേക്ക് മാറുകയാണെങ്കില്‍ വാഹനം വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതായി വന്നിരുന്നു. ജോലിയുമായി ബന്ധപ്പെട്ടോ മറ്റ് കാരണങ്ങളുമായോ രാജ്യത്തുടനീളം ഒന്നിലധികം ട്രാന്‍സ്ഫറുകള്‍ എടുക്കുന്ന ആളുകള്‍ക്ക് ഇത് വലിയൊരു ഭാരം തന്നെയായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം.

ഭാരത് (BH) സീരീസ് നമ്പര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്‌ട്രേഷനായി അപോക്ഷിക്കേണ്ടത് ഇങ്ങനെ

എന്നാല്‍ BH നമ്പര്‍പ്ലേറ്റുകളുടെ വരവ്, ഇത്തരം ബുദ്ധിമുട്ടുകളെല്ലാം തന്നെ ഇല്ലാതാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരമ്പരാഗത രജിസ്‌ട്രേഷനില്‍, 15 വര്‍ഷത്തേക്ക് റോഡ് നികുതി അടയ്ക്കുന്നു. എന്നിരുന്നാലും, BH നമ്പര്‍ ശ്രേണിയില്‍, റോഡ് നികുതി ആദ്യം രണ്ട് വര്‍ഷത്തേക്ക് മാത്രമേ അടയ്ക്കുകയുള്ളൂ, അതിനുശേഷം ഉടമകള്‍ക്ക് അവന്‍/അവള്‍ മാറിയ സംസ്ഥാനത്തിന്റെ നികുതി അടയ്ക്കാം.

ഭാരത് (BH) സീരീസ് നമ്പര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്‌ട്രേഷനായി അപോക്ഷിക്കേണ്ടത് ഇങ്ങനെ

നികുതികള്‍ വര്‍ഷങ്ങളോളം രണ്ടിന്റെ ഗുണിതങ്ങളായി (രണ്ട്, നാല്, ആറ്, മുതലായവ) വേണമെങ്കില്‍ അടയ്ക്കാനും സാധിക്കും. ഉടമ ഇതിനകം നികുതി അടച്ചിട്ടുണ്ടെങ്കിലും ഒരു പുതിയ സംസ്ഥാനത്തേക്ക് മാറുകയാണെങ്കില്‍, അയാള്‍ക്ക്/അവള്‍ക്ക്, മുന്‍കാല കാലാവധി അവസാനിക്കുന്നത് വരെ കാത്തിരിക്കുക, അല്ലെങ്കില്‍ അടുത്തുള്ള RTO-യെ സമീപിച്ച് അടുത്ത രണ്ട് വര്‍ഷത്തേക്ക് ഉചിതമായ നികുതി അടയ്ക്കുകയുമാവാം.

ഭാരത് (BH) സീരീസ് നമ്പര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്‌ട്രേഷനായി അപോക്ഷിക്കേണ്ടത് ഇങ്ങനെ

ശേഷിക്കുന്ന കാലാവധി ദൈര്‍ഘ്യമേറിയതാണെങ്കില്‍, ഒരാള്‍ക്ക് പുതിയ സംസ്ഥാനത്ത് നികുതി അടയ്ക്കുകയും മുന്‍ സംസ്ഥാനത്ത് നികുതി റീഫണ്ടിനായി ഫയല്‍ ചെയ്യുകയും ചെയ്യാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭാരത് (BH) സീരീസ് നമ്പര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്‌ട്രേഷനായി അപോക്ഷിക്കേണ്ടത് ഇങ്ങനെ

മാത്രമല്ല BH നമ്പര്‍പ്ലേറ്റുകളുള്ള സംസ്ഥാനത്തിന് പുറത്ത് വാഹനങ്ങള്‍ വില്‍ക്കുന്നതും എളുപ്പമാണ്. ഒരു പരമ്പരാഗത രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച്, വാഹനം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിന് പുറമെ മറ്റൊരു സംസ്ഥാനത്ത് വില്‍ക്കാന്‍ ഉടമ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു പുതിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. BH സീരീസിന്റെ കാര്യം അങ്ങനെയല്ല, കാരണം രജിസ്‌ട്രേഷന്‍ ഇന്ത്യയിലുടനീളം സാധുവാണ്.

ഭാരത് (BH) സീരീസ് നമ്പര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്‌ട്രേഷനായി അപോക്ഷിക്കേണ്ടത് ഇങ്ങനെ

BH രജിസ്‌ട്രേഷനായി എങ്ങനെ അപേക്ഷിക്കാം എന്ന് നോക്കാം

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സമയത്ത്:

1. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന അപേക്ഷകനാണെങ്കില്‍, അയാള്‍/അവള്‍ വാഹന രജിസ്‌ട്രേഷന്‍ രേഖയോടൊപ്പം 60 മുതല്‍ ഒരു നമ്പര്‍ ഉണ്ടായിരിക്കണം.

ഭാരത് (BH) സീരീസ് നമ്പര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്‌ട്രേഷനായി അപോക്ഷിക്കേണ്ടത് ഇങ്ങനെ

2. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന അപേക്ഷകനാണെങ്കില്‍, വാഹന രജിസ്‌ട്രേഷന്‍ രേഖയില്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് അറ്റാച്ചുചെയ്യണം.

ഭാരത് (BH) സീരീസ് നമ്പര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്‌ട്രേഷനായി അപോക്ഷിക്കേണ്ടത് ഇങ്ങനെ

ഇതിനുപുറമെ, ജിഎസ്ടി ഒഴികെയുള്ള ഇന്‍വോയ്‌സ് വിലയെ ആശ്രയിച്ച് അപേക്ഷകന്‍ രണ്ട് വര്‍ഷത്തേക്ക് റോഡ് നികുതി അടയ്ക്കണം. BH-സീരീസ് രജിസ്‌ട്രേഷന് കീഴില്‍ നിങ്ങള്‍ എത്ര തുക നല്‍കണം എന്നത് ഇവിടെയുണ്ട്.

Invoice Price Tax Percentage
Below Rs 10 lakh 8%
Rs 10-20 lakh 10%
Above Rs 20 lakh 12%
ഭാരത് (BH) സീരീസ് നമ്പര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്‌ട്രേഷനായി അപോക്ഷിക്കേണ്ടത് ഇങ്ങനെ

കൂടാതെ, ഡീസല്‍ വാഹനങ്ങള്‍ക്ക് 2 ശതമാനം അധികവും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 2 ശതമാനം കുറവ് നികുതിയും ഈടാക്കും. എല്ലാ അപേക്ഷകളും ക്രമരഹിതമായി ജനറേറ്റുചെയ്ത നമ്പറുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പ്രോസസ്സ് ചെയ്യും.

ഭാരത് (BH) സീരീസ് നമ്പര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്‌ട്രേഷനായി അപോക്ഷിക്കേണ്ടത് ഇങ്ങനെ

BH-സീരീസ് പ്ലേറ്റില്‍ വെളുത്ത പശ്ചാത്തലത്തില്‍ കറുത്ത അക്ഷരമാകും ഉപയോഗിക്കുക. ഇന്ത്യയില്‍ BH-സീരീസ് പ്ലേറ്റിന്റെ രജിസ്‌ട്രേഷനായി അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം MoRTH ഇതുവരെ പൂര്‍ണ്ണമായി പ്രഖ്യാപിച്ചിട്ടില്ല.

ഭാരത് (BH) സീരീസ് നമ്പര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്‌ട്രേഷനായി അപോക്ഷിക്കേണ്ടത് ഇങ്ങനെ

ഇത്തരത്തില്‍ നിരവധി പദ്ധതികളാണ് കഴിഞ്ഞ കുറച്ച് നാളുകളായി കേന്ദ്രം അവതരിപ്പിക്കുന്നത്. വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പുതിയ കരട് വിജ്ഞാപനം അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.

Most Read Articles

Malayalam
English summary
Bharath bh series plate launched in india find here how to apply for bh registration details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X