Maruti Suzuki WagonR ഇവിയുടെ 10,000 യൂണിറ്റുകള്‍ വരെ വാങ്ങാന്‍ തയ്യാറെന്ന് BluSmart; ഈ നിബന്ധന ബാധകം

വരും വര്‍ഷങ്ങളില്‍ അണിയറയില്‍ വലിയ പദ്ധതികളാണ് ഒരുക്കുന്നതെന്ന് വ്യക്തമാക്കി ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് റൈഡ് ഹെയ്‌ലിംഗ് കമ്പനിയായ ബ്ലൂസ്മാര്‍ട്ട് മൊബിലിറ്റി. 2025 ഓടെ, കമ്പനി അതിന്റെ ഫ്‌ലീറ്റും പ്രവര്‍ത്തനങ്ങളും വിപുലീകരിക്കാന്‍ ഏകദേശം 1 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Maruti Suzuki WagonR ഇവിയുടെ 10,000 യൂണിറ്റുകള്‍ വരെ വാങ്ങാന്‍ തയ്യാറെന്ന് BluSmart; ഈ നിബന്ധന ബാധകം

ഇപ്പോള്‍ ഉള്ള 685 കാറുകളില്‍ നിന്ന് വരും വര്‍ഷങ്ങളില്‍ ഇത് 1 ലക്ഷത്തിലധികം വാഹനങ്ങളായി ഉയര്‍ത്താനും കമ്പനിക്ക് പദ്ധതികളുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവി ഫോര്‍ വീലര്‍ സ്പെയ്സിലെ പരിമിതമായ താങ്ങാനാവുന്ന ഓപ്ഷനുകളാണ് അതിന്റെ വഴിയില്‍ വരുന്ന ഏറ്റവും വലിയ വെല്ലുവിളി.

Maruti Suzuki WagonR ഇവിയുടെ 10,000 യൂണിറ്റുകള്‍ വരെ വാങ്ങാന്‍ തയ്യാറെന്ന് BluSmart; ഈ നിബന്ധന ബാധകം

അതുകൊണ്ടാണ് ബ്ലൂസ്മാര്‍ട്ട് മൊബിലിറ്റിയുടെ സ്ഥാപകനും സിഇഒയുമായ അന്‍മോല്‍ സിംഗ് ജഗ്ഗി ഇപ്പോള്‍ താങ്ങാവുന്നതും, കൂടുതല്‍ സ്വീകാര്യവുമായി ഒരു ഇലക്ട്രിക് കാറുകള്‍ തെരയുന്നത്. ഇതിന്റെ ഭാഗമായി മാരുതി സുസുക്കിയുടെ വാഗണ്‍ആര്‍ പോലെയുള്ള മോഡലുകളാണ് തെരയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു യൂണിറ്റിന് 6 ലക്ഷം രൂപയില്‍ കൂടുതല്‍ ഇവി ലഭിക്കുമെങ്കില്‍ 10,000 യൂണിറ്റുകള്‍ക്ക് ഒരു ചെക്ക് എഴുതാന്‍ പോലും താന്‍ തയ്യാറാണെന്ന് ജഗ്ഗി പറയുന്നു.

Maruti Suzuki WagonR ഇവിയുടെ 10,000 യൂണിറ്റുകള്‍ വരെ വാങ്ങാന്‍ തയ്യാറെന്ന് BluSmart; ഈ നിബന്ധന ബാധകം

മാരുതി സുസുക്കി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ വാഗണ്‍ആര്‍ ഇവി പരീക്ഷിച്ചുവരുകയാണ്. എന്നാല്‍ ഇവികളേക്കാള്‍ സിഎന്‍ജി, ഫ്‌ലെക്‌സ് ഇന്ധന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി, 2025-ന് മുമ്പ് വാഗണ്‍ആര്‍ ഇവി പുറത്തിറക്കാന്‍ പദ്ധതിയിടുന്നുവെന്നും കമ്പനി അടുത്തിടെ അറിയിച്ചിരുന്നു.

Maruti Suzuki WagonR ഇവിയുടെ 10,000 യൂണിറ്റുകള്‍ വരെ വാങ്ങാന്‍ തയ്യാറെന്ന് BluSmart; ഈ നിബന്ധന ബാധകം

2021-ലെ സാമ്പത്തിക വര്‍ഷം അവസാനിപ്പിക്കാനാണ് ബ്ലൂസ്മാര്‍ട്ട് ഉറ്റുനോക്കുന്നത്. ടാറ്റ മോട്ടോര്‍സുമായി 3,500 കാറുകള്‍ക്കുള്ള സംഭരണ കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന രണ്ട് ഇവികള്‍ -12 ലക്ഷം മുതല്‍ ആരംഭിക്കുന്ന ടിഗോര്‍ ഇവിയും 14.24 ലക്ഷം മുതല്‍ ആരംഭിക്കുന്ന നെക്സോണ്‍ ഇവിയും ടാറ്റയില്‍ നിന്നാണ് വരുന്നത്, എന്നാല്‍ ഇവി അഗ്രഗേറ്റര്‍ തെരയുന്നത്, കൂടുതല്‍ താങ്ങാനാവുന്നതോ അല്ലെങ്കില്‍ പകുതിയോളം വിലയോ ഉള്ള മോഡലുകളാണ്.

Maruti Suzuki WagonR ഇവിയുടെ 10,000 യൂണിറ്റുകള്‍ വരെ വാങ്ങാന്‍ തയ്യാറെന്ന് BluSmart; ഈ നിബന്ധന ബാധകം

അതുമാത്രമല്ല, ബ്ലൂസ്മാര്‍ട്ട് മൊബിലിറ്റിക്ക് ചില അഗ്രസീവ് ഫണ്ട് റൈസിംഗ് പ്ലാനുകള്‍ കൂടിയുണ്ട്, അടുത്ത കുറച്ച് മാസങ്ങളില്‍, ബ്ലൂസ്മാര്‍ട്ട് രണ്ട് ടയര്‍ 1 നഗരങ്ങളില്‍ കൂടി പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്.

Maruti Suzuki WagonR ഇവിയുടെ 10,000 യൂണിറ്റുകള്‍ വരെ വാങ്ങാന്‍ തയ്യാറെന്ന് BluSmart; ഈ നിബന്ധന ബാധകം

ഇപ്പോള്‍, പരമ്പരാഗത ഫ്‌ലീറ്റ് കാര്‍ വിപണിയില്‍ താങ്ങാനാവുന്ന വിലയില്‍ ജ്വലന എഞ്ചിന്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ധാരാളമുണ്ട്, അവയില്‍ ഭൂരിഭാഗവും സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്നു, ഇത് പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പമാണ്, കൂടാതെ ടയര്‍ 1 വിപണികളില്‍ സിഎന്‍ജി എളുപ്പത്തില്‍ ലഭ്യമാണ് എന്നതുകടി കണക്കിലെടുത്താണ് ഇത്തരത്തിലൊരു നീക്കമെന്നും ബ്ലൂസ്മാര്‍ട്ട് വ്യക്തമാക്കി.

Maruti Suzuki WagonR ഇവിയുടെ 10,000 യൂണിറ്റുകള്‍ വരെ വാങ്ങാന്‍ തയ്യാറെന്ന് BluSmart; ഈ നിബന്ധന ബാധകം

ഇവികളുടെ കാര്യത്തില്‍, മതിയായ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ അഭാവവും റേഞ്ച് ഉത്കണ്ഠയും ഇപ്പോഴും ഒരു പ്രധാന പോരായ്മയാണ്. ബിസിനസ് സാധ്യതയുടെ കാര്യത്തില്‍, ഏകദേശം 6 ലക്ഷം രൂപയ്ക്ക് ഇവികള്‍ വാങ്ങാന്‍ കഴിയുമെങ്കില്‍, ബ്ലൂസ്മാര്‍ട്ട് അതിന്റെ ഉപഭോക്താക്കളില്‍ നിന്ന് കിലോമീറ്ററിന് 10 മുതല്‍ 12 വരെ ഈടാക്കും.

Maruti Suzuki WagonR ഇവിയുടെ 10,000 യൂണിറ്റുകള്‍ വരെ വാങ്ങാന്‍ തയ്യാറെന്ന് BluSmart; ഈ നിബന്ധന ബാധകം

ഏകദേശം 12 ലക്ഷം രൂപ വിലയിട്ടാണ് അതേ ഇവി വാങ്ങുന്നതെങ്കില്‍, ഒരു കിലോമീറ്ററിന് 17 മുതല്‍ 19 രൂപ വരെ നിരക്ക് വര്‍ദ്ധിക്കും, ഇത് പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ക്യാബ് അഗ്രഗേറ്റര്‍മാര്‍ ഈടാക്കുന്നതിനേക്കാള്‍ തുല്യമോ അതിലധികമോ ആയിരിക്കും. തുടര്‍ന്ന്, വിലകൂടിയ ഇവികള്‍ക്കുള്ള ഇഎംഐകള്‍ വര്‍ദ്ധിക്കുകയും അത് അവരുടെ ബിസിനസ്സ് കേസിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

Maruti Suzuki WagonR ഇവിയുടെ 10,000 യൂണിറ്റുകള്‍ വരെ വാങ്ങാന്‍ തയ്യാറെന്ന് BluSmart; ഈ നിബന്ധന ബാധകം

ഡല്‍ഹിപോലുള്ള ഇടങ്ങളില്‍ ബ്ലൂസ്മാര്‍ട്ട് മൊബിലിറ്റിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആവാസവ്യവസ്ഥയെ കൂടുതല്‍ പുനഃസ്ഥാപിക്കാനും പരിസരം വൃത്തിയും ഹരിതാഭവും നിലനിര്‍ത്താനും ബ്ലൂസ്മാര്‍ട്ട് പ്രതിജ്ഞബദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു.

Maruti Suzuki WagonR ഇവിയുടെ 10,000 യൂണിറ്റുകള്‍ വരെ വാങ്ങാന്‍ തയ്യാറെന്ന് BluSmart; ഈ നിബന്ധന ബാധകം

കഴിഞ്ഞ വര്‍ഷം കമ്പനി ഒരു റഫറല്‍ പ്രോഗ്രാം ആരംഭിച്ചു, അവിടെ ഉപഭോക്താക്കളിലൂടെ ലഭിക്കുന്ന ഓരോ റഫറലിനും ബ്ലൂസ്മാര്‍ട്ട് ഒരു മരം നട്ടുപിടിപ്പിക്കുകയും ചെയ്തു. കമ്പനിയുടെ ഓള്‍-ഇലക്ട്രിക് ഫ്‌ലീറ്റ്, ICE വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന കണികകള്‍, കാര്‍ബണ്‍ മോണോക്സൈഡ്, PM 2.5, PM 5 ഉദ്‌വമനം എന്നിവ തടയുന്നു.

Maruti Suzuki WagonR ഇവിയുടെ 10,000 യൂണിറ്റുകള്‍ വരെ വാങ്ങാന്‍ തയ്യാറെന്ന് BluSmart; ഈ നിബന്ധന ബാധകം

അടുത്തിടെ, ബ്ലൂസ്മാര്‍ട്ട് കമ്പനിയിലേക്ക് വനിതാ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ബ്ലൂസ്മാര്‍ട്ട് ഹബ്ബില്‍ നിന്ന് ഡ്രൈവ് ചെയ്യാനുള്ള ആദ്യ ബാച്ച് വനിതാ ഡ്രൈവര്‍-പാര്‍ട്ട്ണര്‍മാരാണ്.

Maruti Suzuki WagonR ഇവിയുടെ 10,000 യൂണിറ്റുകള്‍ വരെ വാങ്ങാന്‍ തയ്യാറെന്ന് BluSmart; ഈ നിബന്ധന ബാധകം

സുരക്ഷ മുന്‍നിര്‍ത്തി, പകല്‍സമയത്ത് മാത്രം എട്ട് മണിക്കൂര്‍ വാടക കാലയളവ് കമ്പനി അവര്‍ക്ക് വാഗ്ദാനം ചെയ്യും. ആദ്യ വര്‍ഷത്തില്‍ തന്നെ 500 വനിതാ ഡ്രൈവര്‍മാരെ ചേര്‍ക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇത് മൊത്തം ഡ്രൈവര്‍-പാര്‍ട്ട്ണര്‍ ബേസിന്റെ 50 ശതമാനത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബ്ലൂസ്മാര്‍ട്ട് പറയുന്നു.

Most Read Articles

Malayalam
English summary
Blusmart is ready to buy 10 000 maruti suzuki wagonr evs but one condition there is
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X