കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി പുതുതലമുറ 2 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

അടുത്ത തലമുറ 2022 ബിഎംഡബ്ല്യു 230i, ബിഎംഡബ്ല്യു M 240i X-ഡ്രൈവ് കോംപാക്ട് റിയർ-വീൽ ഡ്രൈവ് അധിഷ്ഠിത സ്‌പോർട്‌സ് കൂപ്പെകൾ ജർമ്മൻ ആഢംബര കാർ നിർമ്മാതാക്കൾ പുറത്തിറക്കി.

കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി പുതുതലമുറ 2 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

മോഡലുകൾക്ക് പുതിയ സ്റ്റൈലിംഗ് ഘടകങ്ങളും കൂടുതൽ ശക്തമായ എഞ്ചിനുകളും ലഭിക്കുന്നു. അതോടൊപ്പം കൂടുതൽ പരമ്പരാഗത ബി‌എം‌ഡബ്ല്യു ഗ്രില്ല് 2-ഡോർ കൂപ്പെയിൽ ഒരു തിരിച്ചുവരവ് നടത്തുന്നു.

കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി പുതുതലമുറ 2 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

ത്രിമാന ഉപരിതലങ്ങൾ, ത്രികോണാകൃതിയിലുള്ള രൂപങ്ങൾ, ഡയഗണൽ ലൈനുകൾ എന്നിവ ഉപയോഗിച്ച് ബി‌എം‌ഡബ്ല്യു 2 സീരീസ് കൂപ്പെയ്ക്ക് ശ്രദ്ധേയവും അത്ലറ്റിക്കുമായ പുതിയ എക്സ്റ്റീരിയർ രൂപകൽപ്പനയും ലഭിക്കുന്നു.

കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി പുതുതലമുറ 2 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

പുതിയ, ടർബൈൻ ശൈലിയിലുള്ള ബിഎംഡബ്ല്യു കിഡ്നി ഗ്രില്ല് കാറിന് വിശാലമായ രൂപം നൽകുന്നു. ക്ലാസിക് ബാറുകൾക്ക് പകരം ലംബമായി ക്രമീകരിച്ച എയർ ഫ്ലാപ്പുകൾ ഇത് അവതരിപ്പിക്കുന്നു.

കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി പുതുതലമുറ 2 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

ബി‌എം‌ഡബ്ല്യു 230i കൂപ്പെയിൽ ക്രോം ഫിനിഷിലും ബി‌എം‌ഡബ്ല്യു M 240i X-ഡ്രൈവ് കൂപ്പെയിൽ സെറിയം ഗ്രേയിലും ഗ്രില്ലുകൾക്ക് ചുറ്റും സിംഗിൾ-പീസ് ഫ്രെയിം ഒരുക്കിയിരിക്കുന്നു.

കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി പുതുതലമുറ 2 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

ഫ്രണ്ട് ഫേസിന് ലോ ബമ്പറും ഇരുവശങ്ങളിലും വൃത്താകൃതിയിലുള്ള പൂർണ്ണ എൽഇഡി ഹെഡ്‌ലൈറ്റുകളും സ്ഥാപിച്ചിരിക്കുന്നു. സംയോജിത ടേൺ സിഗ്നലുകളോടൊപ്പം യു-ആകൃതിയിലാണ് ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്.

കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി പുതുതലമുറ 2 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

ആറ് സിലിണ്ടർ ബി‌എം‌ഡബ്ല്യു M 240i X-ഡ്രൈവ് കൂപ്പെയ്ക്ക് ബ്ലാക്ക് ഫ്രണ്ട് സ്‌പോയിലർ ഉപയോഗിച്ച് കൂടുതൽ അഗ്രസ്സീവ് ബമ്പർ ഡിസൈൻ ലഭിക്കും.

കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി പുതുതലമുറ 2 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

വശങ്ങളിൽ നിന്ന്, പുതിയ തലമുറ ബി‌എം‌ഡബ്ല്യു 2 സീരീസിന് ഒരു നീണ്ട ഹുഡ് ലഭിക്കുന്നു, പിൻവശം ശക്തമായ ഫ്ലെയർഡ് വീൽ ആർച്ചുകളിൽ നിൽക്കുന്നതിനാൽ ഹ്രസ്വ ഓവർഹാംഗുകളുമായി വരുന്നു. റൂഫ് B-പില്ലറിൽ നിന്ന് ഷോർട്ട് ട്രങ്ക് ലിഡിലേക്ക് താഴേക്ക് നീങ്ങുന്നു.

കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി പുതുതലമുറ 2 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

രണ്ടാം തലമുറ ബി‌എം‌ഡബ്ല്യു 230i കൂപ്പെയുടെ അളവുകൾ ഏകദേശം 4.3 ഇഞ്ച് നീളം, 2.6 ഇഞ്ച് വീതി, 1.0 ഇഞ്ച് ഉയരം എന്നീ നിലകളിൽ വർധിച്ചിട്ടുണ്ട്. കൂടാതെ മുൻ തലമുറ മോഡലിനേക്കാൾ 2.0 ഇഞ്ച് വീൽബേസും കൂടിയിട്ടുണ്ട്.

കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി പുതുതലമുറ 2 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

പുതിയ ബിഎംഡബ്ല്യു M 240 i X-ഡ്രൈവും 3.5 ഇഞ്ച് നീളവും 2.6 ഇഞ്ച് വീതിയും വളർന്നിട്ടുണ്ട്. അതോടൊപ്പം പിൻതലമുറ M 240i X-ഡ്രൈവ് കൂപ്പെയേക്കാൾ 2.0 ഇഞ്ച് നീളമുള്ള വീൽബേസും ഇതിന് ലഭിക്കുന്നു.

കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി പുതുതലമുറ 2 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

പുതിയ ബിഎംഡബ്ല്യു 230i കൂപ്പെയിൽ സ്റ്റാൻഡേർഡ് 18 ഇഞ്ച് ലൈറ്റ്-അലോയി വീലുകളും M 240i X-ഡ്രൈവ് കൂപ്പെയക്ക് സ്റ്റാൻഡേർഡ് 19 ഇഞ്ച് M ലൈറ്റ് അലോയി വീലുകളും നിർമ്മാതാക്കൾ ഒരുക്കുന്നു.

കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി പുതുതലമുറ 2 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

അകത്ത്, പുതിയ ബി‌എം‌ഡബ്ല്യു 2 സീരീസ് കൂപ്പെയ്ക്ക് ഡ്രൈവർ കേന്ദ്രീകരിച്ചുള്ള കോക്ക്പിറ്റ് ഡിസൈനിനൊപ്പം കൂടുതൽ പ്രീമിയം ക്യാബിൻ ലഭിക്കുന്നു. സ്‌പോർട്ട് സീറ്റുകളും സ്‌പോർട്ട് ലെതർ സ്റ്റിയറിംഗ് വീലും സ്റ്റാൻഡേർഡ് സവിശേഷതകളായി വരുന്നു.

കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി പുതുതലമുറ 2 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

8.8 ഇഞ്ച് ഡിജിറ്റൽ ടച്ച് സ്‌ക്രീൻ കൺട്രോൾ ഡിസ്‌പ്ലേ, 5.1 ഇഞ്ച് ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയുള്ള അനലോഗ് ഗേജുകൾ, നാവിഗേഷൻ, ബിഎംഡബ്ല്യു ഇന്റലിജന്റ് പേർസണൽ അസിസ്റ്റന്റ്, ബിഎംഡബ്ല്യു ഡിജിറ്റൽ കീ, ലൈവ് ട്രാഫിക് വിവരങ്ങൾ, കണക്റ്റഡ് മ്യൂസിക്, റിമോർട്ട് സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ എന്നിവയും ഇതിലുണ്ട്.

കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി പുതുതലമുറ 2 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

ഓപ്‌ഷണൽ ബി‌എം‌ഡബ്ല്യു ലൈവ് കോക്ക്പിറ്റ് പ്രൊഫഷണൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനെ 12.3 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഡിസ്‌പ്ലേയിലേക്ക് അപ്‌ഗ്രേഡുചെയ്യുകയും സ്റ്റാൻഡേർഡ് 8.8 ഇഞ്ച് സെന്റർ കൺട്രോൾ ഡിസ്‌പ്ലേ 10.25 ഇഞ്ചായി ഉയർത്തുകയും ചെയ്യുന്നു. ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങൾ ആപ്പിൾ കാർപ്ലേയ്ക്കും ആൻഡ്രോയിഡ് ഓട്ടോയ്ക്കും അനുയോജ്യമാണ്.

കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി പുതുതലമുറ 2 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

2.0 ലിറ്റർ നാല് സിലിണ്ടർ ബി‌എം‌ഡബ്ല്യു ട്വിൻ‌പവർ ടർബോ എഞ്ചിനാണ് ബി‌എം‌ഡബ്ല്യു 230i കൂപ്പെയുടെ ഹൃദയം. ഇത് 255 bhp കരുത്തും 400 Nm torque ഉം പുറപ്പെടുവിക്കാൻ പ്രാപ്തമാണ്. മുൻ മോഡലിനെക്കാൾ 7.0 bhp കരുത്തും 50 Nm torque ഉം യൂണിറ്റ് സൃഷ്ടിക്കുന്നു.

കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി പുതുതലമുറ 2 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

ബി‌എം‌ഡബ്ല്യു 230i കൂപ്പെയ്ക്ക് വെറും 5.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ കഴിയും, കൂടാതെ തെരഞ്ഞെടുത്ത സ്പെസിഫിക്കേഷനെ ആശ്രയിച്ച് മണിക്കൂറിൽ 209 കിലോമീറ്റർ അല്ലെങ്കിൽ 250 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാനാകും.

കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി പുതുതലമുറ 2 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

382 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയുന്ന 3.0 ലിറ്റർ ഇൻലൈൻ ആറ് സിലിണ്ടർ ബിഎംഡബ്ല്യു ട്വിൻ‌പവർ ടർബോ എഞ്ചിൻ ബി‌എം‌ഡബ്ല്യു M 240 i X-ഡ്രൈവ് കൂപ്പെയ്ക്ക് ലഭിക്കുന്നു.

കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി പുതുതലമുറ 2 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

മുമ്പത്തെ മോഡലിനെ അപേക്ഷിച്ച് ഇതിന് 47 bhp കരുത്തും torque ഉൽ‌പാദനത്തിൽ നേരിയ വർധനവുമാണിതിനുള്ളത്. യൂണിറ്റ് വേഗതയേറിയതാണ്, പൂജ്യം മുതൽ 100 ​​കിലോമീറ്റർ വേഗതയിൽ 4.1 സെക്കൻഡിനുള്ളിൽ ഇത് ക്ലോക്ക് ചെയ്യുന്നു.

ഓഫർ ചെയ്യുന്ന രണ്ട് എഞ്ചിനുകളും എട്ട് സ്പീഡ് സ്പോർട്ട് സ്റ്റെപ്ട്രോണിക് ട്രാൻസ്മിഷനുമായി ഇണചേരുന്നു, ഇത് എല്ലാ പുതിയ ബിഎംഡബ്ല്യു 2 സീരീസ് കൂപ്പെ മോഡലുകളിലും സ്റ്റാൻഡേർഡാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Introduced New Gen 2 Series With More Powerful Engine Options. Read in Malayalam.
Story first published: Wednesday, July 7, 2021, 12:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X