5 സീരീസ് M സ്‌പോര്‍ട്ട് കാര്‍ബണ്‍ എഡിഷന്‍ അവതരിപ്പിച്ച് BMW; വില 66.30 ലക്ഷം രൂപ

പുതിയ 5 സീരീസ് M സ്‌പോര്‍ട്ട് 'കാര്‍ബണ്‍ എഡിഷന്‍' ഇന്ത്യയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ബിഎംഡബ്ല്യു. 66.30 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

5 സീരീസ് M സ്‌പോര്‍ട്ട് കാര്‍ബണ്‍ എഡിഷന്‍ അവതരിപ്പിച്ച് BMW; വില 66.30 ലക്ഷം രൂപ

കമ്പനിയുടെ ചെന്നൈ പ്ലാന്റിലാണ് പുതിയ കാര്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നത്. ഇന്ന് (ഒക്ടോബര്‍ 21) മുതല്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചു.

5 സീരീസ് M സ്‌പോര്‍ട്ട് കാര്‍ബണ്‍ എഡിഷന്‍ അവതരിപ്പിച്ച് BMW; വില 66.30 ലക്ഷം രൂപ

പുതിയ 530i M സ്‌പോര്‍ട്ട് 'കാര്‍ബണ്‍ എഡിഷന്‍' നിരവധി ആകര്‍ഷകമായ ബാഹ്യ ഘടകങ്ങളുമായിട്ടാണ് എത്തുന്നതെന്ന് കമ്പനി വ്യക്തമാക്കി. ബ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ കിഡ്‌നി ഗ്രില്ലില്‍ ഇരുണ്ട കറുത്ത കാര്‍ബണ്‍ ഫൈബര്‍ നിറം, മുന്‍ അറ്റാച്ച്‌മെന്റ്, സ്പ്ലിറ്ററുകള്‍ എന്നിവ സവിശേഷമായ ആകര്‍ഷണത്തിന് കാരണമാകുന്നു.

5 സീരീസ് M സ്‌പോര്‍ട്ട് കാര്‍ബണ്‍ എഡിഷന്‍ അവതരിപ്പിച്ച് BMW; വില 66.30 ലക്ഷം രൂപ

അതിനുപുറമെ, പുറം ഭാഗത്തെ മിറര്‍ ക്യാപുകള്‍ കാര്‍ബണ്‍ ഫൈബറിനൊപ്പം കാര്‍ബണ്‍ ഫൈബര്‍ റിയര്‍ സ്‌പോയിലറും അവതരിപ്പിക്കുന്നു. ഡാര്‍ക്ക് തീം 662M 18 ഇഞ്ച് ജെറ്റ് ബ്ലാക്ക് അലോയ്കളുള്ള സൈഡ് പ്രൊഫൈലിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു.

5 സീരീസ് M സ്‌പോര്‍ട്ട് കാര്‍ബണ്‍ എഡിഷന്‍ അവതരിപ്പിച്ച് BMW; വില 66.30 ലക്ഷം രൂപ

പുതിയ ബിഎംഡബ്ല്യു 530i M സ്‌പോര്‍ട്ട് 'കാര്‍ബണ്‍ എഡിഷന്‍' ഇന്ത്യന്‍ വിപണിയില്‍ ആല്‍പൈന്‍ വൈറ്റ് കളര്‍ ഓപ്ഷനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അകത്ത്, കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗിനൊപ്പം കോഗ്‌നാക്/ബ്ലാക്ക് കളര്‍ കോമ്പിനേഷനില്‍ സുഷിരങ്ങളുള്ള സെന്‍സറ്റെക് ട്രിം എന്നിവയും കാറിന് ലഭിക്കുന്നു.

5 സീരീസ് M സ്‌പോര്‍ട്ട് കാര്‍ബണ്‍ എഡിഷന്‍ അവതരിപ്പിച്ച് BMW; വില 66.30 ലക്ഷം രൂപ

മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, പവര്‍ സീറ്റുകള്‍, ഫുള്‍ ഡിജിറ്റല്‍ ഡിസ്പ്ലേ, HUD, 360 ഡിഗ്രി ക്യാമറ എന്നീ സവിശേഷതകളും വാഹനത്തിന്റെ അകത്തളത്തെ പ്രത്യേകതകളാണ്.

5 സീരീസ് M സ്‌പോര്‍ട്ട് കാര്‍ബണ്‍ എഡിഷന്‍ അവതരിപ്പിച്ച് BMW; വില 66.30 ലക്ഷം രൂപ

ബിഎംഡബ്ല്യു 5 സീരീസ് ഇന്ത്യയിലെ ഏറ്റവും വിജയകരമായ പ്രീമിയം എക്‌സിക്യൂട്ടീവ് സെഡാനുകളിലൊന്നാണെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാഹ് പറഞ്ഞു. കാലാതീതമായ ഈ വാഹനം എല്ലായ്‌പ്പോഴും ഞങ്ങളുടെ ഉപഭോക്താക്കളെ ശക്തിയുടെയും സ്‌പോര്‍ട്ടിനെസിന്റെയും തുല്യ അളവില്‍ ആകര്‍ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

5 സീരീസ് M സ്‌പോര്‍ട്ട് കാര്‍ബണ്‍ എഡിഷന്‍ അവതരിപ്പിച്ച് BMW; വില 66.30 ലക്ഷം രൂപ

ഇപ്പോള്‍ പുതിയ 'കാര്‍ബണ്‍ എഡിഷന്‍' ഉപയോഗിച്ച്, ബിഎംഡബ്ല്യു 5 സീരീസ് അതിന്റെ വിഭാഗത്തില്‍ വീണ്ടും ആവേശം വര്‍ദ്ധിപ്പിച്ചു. വ്യത്യസ്തമായ ഇരുണ്ട കാര്‍ബണ്‍ ബാഹ്യ ഘടകങ്ങള്‍ ഒരു സ്‌പോര്‍ട്ടി ഡ്രൈവിംഗ് അനുഭവത്തിന്റെ വികാരങ്ങള്‍ ഉണര്‍ത്തുന്നു.

ബിഎംഡബ്ല്യു 530i M സ്‌പോര്‍ട്ടിന്റെ ഏറ്റവും ചലനാത്മക പെട്രോള്‍ എഞ്ചിനും നൂതന സാങ്കേതിക സവിശേഷതകളും ചേര്‍ന്ന്, അവിസ്മരണീയമായ ഡ്രൈവ് വാഗ്ദാനം ചെയ്യുമെന്നും വിക്രം പവാഹ് പറഞ്ഞു.

5 സീരീസ് M സ്‌പോര്‍ട്ട് കാര്‍ബണ്‍ എഡിഷന്‍ അവതരിപ്പിച്ച് BMW; വില 66.30 ലക്ഷം രൂപ

248 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്തു. ഈ എഞ്ചിന്‍ പിന്‍ ചക്രങ്ങള്‍ക്ക് ശക്തി പകരുന്ന എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

5 സീരീസ് M സ്‌പോര്‍ട്ട് കാര്‍ബണ്‍ എഡിഷന്‍ അവതരിപ്പിച്ച് BMW; വില 66.30 ലക്ഷം രൂപ

അതേസമയം ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ബിഎംഡബ്ല്യു പുതിയ 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ ഐക്കണിക് എഡിഷന്‍ അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. അതിന്റെ 330Li വേരിയന്റിന് 53.50 ലക്ഷം രൂപയും, 320Ld വേരിയന്റിന് 54.90 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

5 സീരീസ് M സ്‌പോര്‍ട്ട് കാര്‍ബണ്‍ എഡിഷന്‍ അവതരിപ്പിച്ച് BMW; വില 66.30 ലക്ഷം രൂപ

സാധാരണ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി, ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ ഐക്കണിക് പതിപ്പ് പരിമിത സംഖ്യകളില്‍ മാത്രമായിരിക്കും നിര്‍മ്മിക്കുക. കൂടാതെ എല്ലാ ലിമിറ്റഡ് എഡിഷന്‍ ഓട്ടോമൊബൈലുകളും പോലെ, ഇത് വേര്‍തിരിക്കുന്നതിന് പുറംഭാഗത്തും ഇന്റീരിയറിലും ചില പ്രത്യേക മാറ്റങ്ങളും കമ്പനി വരുത്തിയിട്ടുണ്ട്.

5 സീരീസ് M സ്‌പോര്‍ട്ട് കാര്‍ബണ്‍ എഡിഷന്‍ അവതരിപ്പിച്ച് BMW; വില 66.30 ലക്ഷം രൂപ

മാറ്റങ്ങളെക്കുറിച്ച് പറയുമ്പോള്‍, പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ ഐക്കണിക് എഡിഷന്റെ പുറംഭാഗത്തെ ഏറ്റവും ശ്രദ്ധേയമായ മാറ്റം ഫ്രണ്ട് ഗ്രില്ലിന് ലൈറ്റിനിംഗ് നല്‍കുന്ന 'ഐക്കണിക് ഗ്ലോ കിഡ്‌നി ഗ്രില്‍' ആണ്. അതിനുപുറമെ, പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ ഐക്കണിക് എഡിഷന്‍ മൂന്ന് എക്സ്റ്റീരിയര്‍ കളര്‍ സ്‌കീമുകളില്‍ ലഭ്യമാണ് - മിനറല്‍ വൈറ്റ്, കാര്‍ബണ്‍ ബ്ലാക്ക്, കാഷ്മിയര്‍ സില്‍വര്‍.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw launched 530i m sport carbon edition in india find here more details
Story first published: Thursday, October 21, 2021, 18:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X