M5 കോംപറ്റീഷൻ പെർഫോമെൻസ് സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 1.62 കോടി രൂപ

അൾട്രാ സ്‌ട്രൈക്കിംഗ് പെർഫോമെൻസ് സെഡാൻ തേടുന്ന ഡ്രൈവിംഗ് പ്രേമികൾക്കായി ബിഎംഡബ്ല്യു M5 കോംപറ്റീഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. 1.62 കോടി രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ് ഷോറൂം വില.

M5 കോംപറ്റീഷൻ പെർഫോമെൻസ് സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 1.62 കോടി രൂപ

കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റ് (CBU) റൂട്ട് വഴി ലഭ്യമാക്കിയ ബി‌എം‌ഡബ്ല്യു M5 കോംപറ്റീഷൻ കമ്പനിയുടെ ഇന്ത്യ വെബ്‌സൈറ്റിൽ ഇപ്പോൾ ബുക്കിംഗിനായി ലഭ്യമാണ്.

M5 കോംപറ്റീഷൻ പെർഫോമെൻസ് സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 1.62 കോടി രൂപ

M ട്വിൻ‌പവർ‌ ടർ‌ബോ ടെക്‌നോളജിയുള്ള V8 എഞ്ചിനാണ് ബി‌എം‌ഡബ്ല്യുവിന്റെ ഇന്ത്യയിലെ ഏറ്റവും പുതിയ മോഡലിന് ശക്തി നൽകുന്നത്. പവർ പായ്ക്ക് ചെയ്ത സെഡാൻ 625 bhp കരുത്തും 750 Nm torque ഉം ഉത്പാദിപ്പിക്കുന്നു. വെറും 3.3 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും.

M5 കോംപറ്റീഷൻ പെർഫോമെൻസ് സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 1.62 കോടി രൂപ

നിർത്തിയിട്ടിരിക്കുന്നിടത്ത് നിന്ന് മൂന്ന് അക്ക വേഗതയിൽ ഈ കുറഞ്ഞ നേരത്തിനുള്ളിലെത്താൻ എട്ട് സ്പീഡ് M-സ്റ്റെപ്ട്രോണിക് ട്രാൻസ്മിഷൻ സഹായിക്കുന്നു. വേഗത്തിലും കൃത്യമായും പ്രതികരിക്കുന്നതിന് ഇത് ഷോർട്ട് ഷിഫ്റ്റ് സമയം ഉറപ്പാക്കുന്നു എന്ന് ബി‌എം‌ഡബ്ല്യു വ്യക്തമാക്കുന്നു.

M5 കോംപറ്റീഷൻ പെർഫോമെൻസ് സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 1.62 കോടി രൂപ

റോഡ്, സ്‌പോർട്ട്, ട്രാക്ക് എന്നീ മൂന്ന് മോഡുകളും ബിഎംഡബ്ല്യു M5 കോംപറ്റീഷന് ലഭിക്കുന്നു, ഇത് സെന്റർ കൺസോളിലെ M മോഡ് സെലക്ടർ ഉപയോഗിച്ച് തിരഞ്ഞെടുക്കാം.

M5 കോംപറ്റീഷൻ പെർഫോമെൻസ് സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 1.62 കോടി രൂപ

12.3 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും മറ്റൊരു 12.3-ഇഞ്ച് സെന്റർ ഡിസ്‌പ്ലേയും ബിഎംഡബ്ല്യു M5 കോംപറ്റീഷന്റെ ക്യാബിനെ ഹൈലൈറ്റ് ചെയ്യുന്നു. 3D നാവിഗേഷൻ ഉൾപ്പെടുന്ന ബി‌എം‌ഡബ്ല്യു ലൈവ് കോക്ക്പിറ്റ് പ്രൊഫഷണൽ ഓപ്പറേറ്റിംഗ് സിസ്റ്റം 7.0 ഇതിന് ലഭിക്കുന്നതിൽ അതിശയിക്കാനില്ല.

M5 കോംപറ്റീഷൻ പെർഫോമെൻസ് സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 1.62 കോടി രൂപ

ഇത് വേഗതയ്‌ക്കായി നിർമ്മിച്ച ഒരു കാറായതിനാൽ, ഡ്രൈവർമാർക്ക് സ്റ്റിയറിംഗിൽ കൈകൾ വെച്ചുകൊണ്ട് തന്നെ വിവിധ പ്രവർത്തനങ്ങൾക്ക് വോയ്‌സ് കമാൻഡുകൾ മാത്രമായി ഉപയോഗിക്കാനാകും. റേസിംഗ് നടത്താത്തപ്പോൾ, മുൻകൂട്ടി നിർവചിച്ച കൈയ്യുടെ ആറ് ചലനങ്ങൾ തിരിച്ചറിയാൻ ബിഎംഡബ്ല്യു ജെസ്റ്റർ കൺട്രോളിന് കഴിയും.

M5 കോംപറ്റീഷൻ പെർഫോമെൻസ് സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 1.62 കോടി രൂപ

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള പിന്തുണ, ഹർമാൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം (ബോവേഴ്‌സ് & വിൽക്കിൻസ് ഡയമണ്ട് സറൗണ്ട് സൗണ്ട് സിസ്റ്റം ഓപ്ഷണലായി വരുന്നു), ബിഎംഡബ്ല്യു ഡിസ്പ്ലേ കീ, സറൗണ്ട് വ്യൂ ക്യാമറ, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

M5 കോംപറ്റീഷൻ പെർഫോമെൻസ് സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 1.62 കോടി രൂപ

പുതുതായി രൂപകൽപ്പന ചെയ്ത ബി‌എം‌ഡബ്ല്യു ലേസർ ലൈറ്റുകളും ഇടുങ്ങിയ വരകളിലൂടെ കിഡ്നി ഗ്രില്ലിലേക്ക് ബന്ധിപ്പിക്കുന്ന L ആകൃതിയിലുള്ള ലൈറ്റ് ട്യൂബുകളുമാണ് ബി‌എം‌ഡബ്ല്യു M5 കോംപറ്റീഷന്റെ ഫ്രണ്ട് ഫാസിയയിൽ ആധിപത്യം പുലർത്തുന്നത്.

M5 കോംപറ്റീഷൻ പെർഫോമെൻസ് സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 1.62 കോടി രൂപ

ബി‌എം‌ഡബ്ല്യു കിഡ്‌നി ഗ്രില്ല് സറൗണ്ട്, M-നിർദ്ദിഷ്ട ഇരട്ട ബാറുകൾ, മെഷ് ഓൺ M ഗില്ല്, മിറർ ക്യാപ്പുകൾ, ബൂട്ട് ലിഡിലെ അധിക റിയർ സ്‌പോയിലർ എന്നിവയ്‌ക്കെല്ലാം ഹൈ-ഗ്ലോസ് ബ്ലാക്ക് ഫിനിഷ് ലഭിക്കുന്നു.

M5 കോംപറ്റീഷൻ പെർഫോമെൻസ് സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 1.62 കോടി രൂപ

വാഹനത്തിന്റെ പിൻ ഡിസൈൻ 3D ലൈറ്റുകളാൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നു, റിയർ ഏപ്രണിൽ കറുത്ത ഇൻസേർട്ടുകൾ ഉൾപ്പെടുന്നു. സ്റ്റാൻഡേർഡ് M സ്‌പോർട്ട് എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിന്റെ ടെയിൽ‌പൈപ്പുകൾ ബ്ലാക്ക് ക്രോമിൽ പൂർത്തിയാക്കിയിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Launched All New Performance Based M5 Competition Sedan In India. Read in Malayalam.
Story first published: Thursday, July 1, 2021, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X