M5 CS; ഏറ്റവും കരുത്തുറ്റ M സീരീസ് കാർ അവതരിപ്പിച്ച് ബിഎം‌ഡബ്ല്യു

ബിഎം‌ഡബ്ല്യു ഒടുവിൽ തങ്ങളുടെ ഏറ്റവും ശക്തമായ 'M' കാറായ പുതിയ M5 CS പുറത്തിറക്കി. M5 കോംപറ്റീഷനെ അടിസ്ഥാനമാക്കിയുള്ള, പുതിയ 'CS' പതിപ്പിന് ഭാരം കുറവാണ്, അതോടൊപ്പം കൂടുതൽ കരുത്തും ലഭിക്കുന്നു.

M5 CS; ഏറ്റവും കരുത്തുറ്റ M സീരീസ് കാർ അവതരിപ്പിച്ച് ബിഎം‌ഡബ്ല്യു

4.4 ലിറ്റർ ട്വിൻ-ടർബോ V8 ഇപ്പോൾ 6,000 rpm -ൽ 635 bhp പരമാവധി കരുത്തും 1,800-5,950 rpm -ൽ 750 Nm torque ഉം സൃഷ്ടിക്കുന്നു, കൂടാതെ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും M x-ഡ്രൈവ് AWD സിസ്റ്റവും ലഭിക്കുന്നു.

M5 CS; ഏറ്റവും കരുത്തുറ്റ M സീരീസ് കാർ അവതരിപ്പിച്ച് ബിഎം‌ഡബ്ല്യു

100 ​​കിലോമീറ്റർ വേഗത 3.0 സെക്കൻഡിനുള്ളിൽ കൈവരിക്കാനും 200 കിലോമീറ്റർ വേഗതയും വെറും 10.4 സെക്കൻഡിൽ പിന്നിടാനും വാഹനത്തിന് കഴിയും എന്ന് കമ്പനി അവകാശപ്പെടുന്നു, ഇത് ഇതുവരെയുള്ള ഏറ്റവും വേഗതയേറിയ 'M' കാറാണ്.

M5 CS; ഏറ്റവും കരുത്തുറ്റ M സീരീസ് കാർ അവതരിപ്പിച്ച് ബിഎം‌ഡബ്ല്യു

വാഹനത്തിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 300 കിലോമീറ്ററായി ഇലക്ട്രോണിക്കലി പരിമിതപ്പെടുത്തിയിരിക്കുന്നു. പുനർ‌രൂപകൽപ്പന ചെയ്ത ഓയിൽ‌ പാൻ‌, ഒരു അധിക സം‌പ്, എഞ്ചിനായി കൂടുതൽ‌ കർക്കശമായ മൗണ്ടുകൾ‌ എന്നിവയുൾ‌പ്പെടെ എഞ്ചിൻ‌ ബേയിൽ‌ ചില മാറ്റങ്ങളുണ്ടെന്ന് കമ്പനി പറയുന്നു.

M5 CS; ഏറ്റവും കരുത്തുറ്റ M സീരീസ് കാർ അവതരിപ്പിച്ച് ബിഎം‌ഡബ്ല്യു

പിറെല്ലി P-സീറോ കോർസസിനൊപ്പം (മുൻവശത്ത് 275/35, പിന്നിൽ 235/35) ബിഎംഡബ്ല്യു M5 CS -ന് 20 ഇഞ്ച് വീലുകൾ ലഭിക്കുന്നു. സസ്പെൻഷൻ സിസ്റ്റം M8 ഗ്രാൻ കൂപ്പെ കോംപറ്റീഷനുമായി ഘടകങ്ങൾ പങ്കിടുന്നു, കൂടാതെ ഹാൻഡ്‌ലിംഗ് മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.

M5 CS; ഏറ്റവും കരുത്തുറ്റ M സീരീസ് കാർ അവതരിപ്പിച്ച് ബിഎം‌ഡബ്ല്യു

സ്റ്റാൻഡേർഡായി M കാർബൺ-സെറാമിക് ബ്രേക്കുകളും കാറിന് ലഭിക്കുന്നു, മുൻവശത്ത് ആറ്-പിസ്റ്റൺ ഫ്ലോട്ടിംഗ് ക്യാലിപ്പറുകളും പിൻ വീലുകളിൽ സിംഗിൾ-പിസ്റ്റൺ ക്യാലിപ്പറുകളും വരുന്നു.

M5 CS; ഏറ്റവും കരുത്തുറ്റ M സീരീസ് കാർ അവതരിപ്പിച്ച് ബിഎം‌ഡബ്ല്യു

ബവേറിയൻ നിർമ്മാതാക്കൾ കാറിന്റെ ഹൂഡിനായി റീ-ഇൻഫോർസ്ഡ് കാർബൺ ഫൈബർ പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്രണ്ട് സ്പ്ലിറ്റർ, റിയർ സ്‌പോയിലർ, മിറർ ക്യാപ്പുകൾ, റിയർ ഡിഫ്യൂസർ, സീറ്റുകൾ പോലും കാർബൺ ഫൈബർ ഉപയോഗിക്കുന്നു.

M5 CS; ഏറ്റവും കരുത്തുറ്റ M സീരീസ് കാർ അവതരിപ്പിച്ച് ബിഎം‌ഡബ്ല്യു

തൽഫലമായി, M5 CS മോഡലിന് M5 കോംപറ്റീഷനേക്കാൾ 70 കിലോഗ്രാം ഭാരം കുറവാണ്, ഇത് കാറിന്റെ മെച്ചപ്പെട്ട ഹാൻഡ്‌ലിംഗിനും പ്രകടനത്തിനും കാരണമാകുന്നു.

M5 CS; ഏറ്റവും കരുത്തുറ്റ M സീരീസ് കാർ അവതരിപ്പിച്ച് ബിഎം‌ഡബ്ല്യു

ലേസർലൈറ്റ് ഹെഡ്‌ലാമ്പുകൾ, ഗ്രില്ലിന് ഗോൾഡ്-ബ്രോൺസ് ഫിനിഷ്, ക്വാഡ് ടെയിൽ‌പൈപ്പുകളുള്ള സ്റ്റെയിൻ‌ലെസ് സ്റ്റീൽ സ്പോർട്സ് എക്‌സ്‌ഹോസ്റ്റ് എന്നിവ വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നു.

M5 CS; ഏറ്റവും കരുത്തുറ്റ M സീരീസ് കാർ അവതരിപ്പിച്ച് ബിഎം‌ഡബ്ല്യു

12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെർച്വൽ കോക്ക്പിറ്റ്, കാർബൺ ഫൈബർ പെഡൽ ഷിഫ്റ്ററുകളുള്ള M അൽകന്റാര സ്റ്റിയറിംഗ് വീൽ, അൽകന്റാര ഹെഡ്‌ലൈനർ എന്നിവയും വാഹനത്തിന് ലഭിക്കും.

M5 CS; ഏറ്റവും കരുത്തുറ്റ M സീരീസ് കാർ അവതരിപ്പിച്ച് ബിഎം‌ഡബ്ല്യു

180,400 യൂറോ പ്രാരംഭ വിലയ്ക്കാണ് ബിഎം‌ഡബ്ല്യു M5 CS വിൽപ്പനയ്ക്കെത്തുന്നത്, ഇത് ഒരു ലിമിറ്റഡ് എഡിഷൻ മോഡലാണ്. ഈ വർഷം സ്പ്രിംഗ് മാർച്ചിൽ യുകെ, യൂറോപ്യൻ വിപണികളിൽ ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഈ വർഷം അവസാനത്തോടെ വാഹനം യുഎസിൽ വിൽപ്പനയ്‌ക്കെത്തും.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Launched Most Powerful M Series M5 CS Sedan. Read in Malayalam.
Story first published: Thursday, January 28, 2021, 21:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X