പൂര്‍ണ ചാര്‍ജില്‍ 700 കിലോമീറ്റര്‍; പുതുതലമുറ 3-സീരീസിന് ഇലക്ട്രിക് പതിപ്പൊരുക്കാന്‍ BMW

പുതിയ NK (Neue Klasse) ഇവി പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതിലൂടെ 2025 ല്‍ വൈദ്യുതീകരണ ശ്രമങ്ങള്‍ ത്വരിതപ്പെടുത്താനൊരുങ്ങി ജര്‍മ്മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യു. ഈ പുതിയ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ പ്രൊഡക്ഷന്‍ മോഡല്‍, ഒരു പുതിയ എക്‌സിക്യൂട്ടീവ് സെഡാനായിരിക്കുമെന്നും കമ്പനി സൂചന നല്‍കി.

പൂര്‍ണ ചാര്‍ജില്‍ 700 കിലോമീറ്റര്‍; പുതുതലമുറ 3-സീരീസിന് ഇലക്ട്രിക് പതിപ്പൊരുക്കാന്‍ BMW

ആന്തരികമായി 'NK1' എന്ന കോഡ് നാമത്തിലാകും ഈ വാഹനം അറിയപ്പെടുന്നത്. ഈ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനം അടുത്ത തലമുറ 3-സീരീസ് സലൂണിന്റെ ഇലക്ട്രിക് പതിപ്പായിരിക്കുമെന്നും സൂചനയുണ്ട്.

പൂര്‍ണ ചാര്‍ജില്‍ 700 കിലോമീറ്റര്‍; പുതുതലമുറ 3-സീരീസിന് ഇലക്ട്രിക് പതിപ്പൊരുക്കാന്‍ BMW

വരാനിരിക്കുന്ന ഇലക്ട്രിക് വാഹനം 700 കിലോമീറ്റര്‍ ശ്രേണി വാഗ്ദാനം ചെയ്യുന്ന ദീര്‍ഘദൂര ബാറ്ററിയുമായിട്ടാകും വരുന്നത്. കൂടാതെ, ഇലക്ട്രിക് സെഡാന്‍ സുസ്ഥിര വസ്തുക്കളുടെ വിശാലമായ ശ്രേണി ഉള്‍പ്പെടുത്തി വരുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

പൂര്‍ണ ചാര്‍ജില്‍ 700 കിലോമീറ്റര്‍; പുതുതലമുറ 3-സീരീസിന് ഇലക്ട്രിക് പതിപ്പൊരുക്കാന്‍ BMW

ഇലക്ട്രിക് ബിഎംഡബ്ല്യു 3 സീരീസ് മറ്റ് പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്കും ആന്തരിക ജ്വലന എഞ്ചിന്‍ പവര്‍ മോഡലുകള്‍ക്കുമൊപ്പം വില്‍ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാവ് ഒരു ഇലക്ട്രിക് കാര്‍ ബ്രാന്‍ഡായി മാറാന്‍ ലക്ഷ്യമിടുന്നു, കൂടാതെ അതിന്റെ നിര്‍മ്മാണ പ്രക്രിയയിലുടനീളം കാര്‍ബണ്‍-ന്യൂട്രാലിറ്റി അവതരിപ്പിക്കാനും പദ്ധതിയിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

പൂര്‍ണ ചാര്‍ജില്‍ 700 കിലോമീറ്റര്‍; പുതുതലമുറ 3-സീരീസിന് ഇലക്ട്രിക് പതിപ്പൊരുക്കാന്‍ BMW

ഭാവിയിലെ വരാനിരിക്കുന്ന ബിഎംഡബ്ല്യു ഇലക്ട്രിക് കാറുകള്‍ക്ക് ഇതേ പ്ലാറ്റ്‌ഫോം തന്നെ അവതരിപ്പിക്കുമെന്നാണ് സൂചന. അത്തരത്തിലുള്ള ഒരു മാതൃകയാണ് ഐ വിഷന്‍ സര്‍ക്കുലര്‍ ആശയം. ബിഎംഡബ്ല്യു ഈ ആശയം വാഹന നിര്‍മാണത്തില്‍ സുസ്ഥിര വസ്തുക്കള്‍ എങ്ങനെ ഉപയോഗിക്കാമെന്നും വ്യക്തമാക്കുന്നു.

പൂര്‍ണ ചാര്‍ജില്‍ 700 കിലോമീറ്റര്‍; പുതുതലമുറ 3-സീരീസിന് ഇലക്ട്രിക് പതിപ്പൊരുക്കാന്‍ BMW

ലോകമെമ്പാടുമുള്ള ബ്രാന്‍ഡില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് 3 സീരീസ്. ഓള്‍-ഇലക്ട്രിക് 3-സീരീസ് അവതരിപ്പിക്കുന്നത് കാര്‍ ബ്രാന്‍ഡിന് ആഗോള ഇവി ശ്രേണിയില്‍, വിപണി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

പൂര്‍ണ ചാര്‍ജില്‍ 700 കിലോമീറ്റര്‍; പുതുതലമുറ 3-സീരീസിന് ഇലക്ട്രിക് പതിപ്പൊരുക്കാന്‍ BMW

Neue Klasse പ്ലാറ്റ്ഫോമിനെക്കുറിച്ച് പറയുമ്പോള്‍, ഇത് ആത്യന്തികമായി നിലവിലെ FAAR, CLAR ആര്‍ക്കിടെക്ചറുകളെ മാറ്റിസ്ഥാപിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ബിഎംഡബ്ല്യു മോഡലുകള്‍ക്ക് ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഇത് ഒരു ഏകീകൃത അടിത്തറ നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

പൂര്‍ണ ചാര്‍ജില്‍ 700 കിലോമീറ്റര്‍; പുതുതലമുറ 3-സീരീസിന് ഇലക്ട്രിക് പതിപ്പൊരുക്കാന്‍ BMW

ബിഎംഡബ്ല്യു അവകാശപ്പെടുന്നതുപോലെ, Neue Klasse പ്ലാറ്റ്‌ഫോം ബ്രാന്‍ഡിന്റെ ഒരു പുതിയ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. ഈ ആര്‍ക്കിടെക്ച്ചര്‍ ജര്‍മ്മന്‍ കമ്പനിക്ക് 2 സീരീസ് വലിപ്പമുള്ള സെഡാനില്‍ നിന്ന് X7 വലുപ്പമുള്ള എസ്‌യുവിയിലേക്ക് ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാനുള്ള വഴക്കം വാഗ്ദാനം ചെയ്യുന്നു.

പൂര്‍ണ ചാര്‍ജില്‍ 700 കിലോമീറ്റര്‍; പുതുതലമുറ 3-സീരീസിന് ഇലക്ട്രിക് പതിപ്പൊരുക്കാന്‍ BMW

NK1 ബ്രാന്‍ഡിന്റെ ആറാം തലമുറ ഇലക്ട്രിക് പവര്‍ട്രെയിന്‍ ഉപയോഗിക്കും, ഇത് വരാനിരിക്കുന്ന, രാജ്യത്ത് വികസിപ്പിച്ച സിന്‍ക്രൊണസ് ഇലക്ട്രിക് മോട്ടോറുകള്‍ ഉപയോഗിക്കും. നിര്‍മ്മാതാവ് പറയുന്നതനുസരിച്ച്, ഈ പുതിയ മോട്ടോറുകള്‍ നിലവില്‍ ഇവികളില്‍ ഉപയോഗിക്കുന്ന മോട്ടോറുകളേക്കാള്‍ കൂടുതല്‍ ശക്തവും കാര്യക്ഷമവുമാണ്.

പൂര്‍ണ ചാര്‍ജില്‍ 700 കിലോമീറ്റര്‍; പുതുതലമുറ 3-സീരീസിന് ഇലക്ട്രിക് പതിപ്പൊരുക്കാന്‍ BMW

പ്ലാറ്റ്‌ഫോം 350 kW ചാര്‍ജിംഗ് ശേഷിയുള്ള 800 വോള്‍ട്ട് ബാറ്ററി ടെക് ഉപയോഗിക്കുകയും ചെയ്യും. കൂടാതെ, പ്ലാറ്റ്‌ഫോമിന് ഫ്രണ്ട്-വീല്‍-ഡ്രൈവ്, റിയര്‍-വീല്‍-ഡ്രൈവ്, ഫോര്‍-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷനുകള്‍ എന്നിവ പിന്തുണയ്ക്കാന്‍ കഴിയും.

പൂര്‍ണ ചാര്‍ജില്‍ 700 കിലോമീറ്റര്‍; പുതുതലമുറ 3-സീരീസിന് ഇലക്ട്രിക് പതിപ്പൊരുക്കാന്‍ BMW

മാത്രമല്ല, NK പ്ലാറ്റ്ഫോമിന്റെ അലുമിനിയവും ഉയര്‍ന്ന കരുത്തുമുള്ള സ്റ്റീല്‍ നിര്‍മ്മാണം പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിനുകളെയും പിന്തുണയ്ക്കും. അതിനുപുറമേ, ഏതെങ്കിലും രാജ്യത്തിന്റെ നിയന്ത്രണങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍, ഹൈഡ്രജന്‍ ഇന്ധന സെല്‍ പവര്‍ട്രെയിനിനെ പിന്തുണയ്ക്കാനും ഇതിന് കഴിയുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

പൂര്‍ണ ചാര്‍ജില്‍ 700 കിലോമീറ്റര്‍; പുതുതലമുറ 3-സീരീസിന് ഇലക്ട്രിക് പതിപ്പൊരുക്കാന്‍ BMW

മെച്ചപ്പെട്ട സുസ്ഥിരതയ്ക്കായി, അപ്‌ഹോള്‍സ്റ്ററി റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്, ഇത് അടുത്ത തലമുറയിലെ എല്ലാ ബിഎംഡബ്ല്യു ഇവികളിലേക്കും വ്യാപിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. 2030 ആകുമ്പോഴേക്കും ആഗോള വില്‍പ്പനയുടെ 50 ശതമാനമെങ്കിലും വരാനിരിക്കുന്ന NK അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് മോഡലുകളില്‍ കൊണ്ടുവരുമെന്ന് നിര്‍മ്മാതാവ് പ്രതീക്ഷിക്കുന്നു.

പൂര്‍ണ ചാര്‍ജില്‍ 700 കിലോമീറ്റര്‍; പുതുതലമുറ 3-സീരീസിന് ഇലക്ട്രിക് പതിപ്പൊരുക്കാന്‍ BMW

അതേസമയം ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പുതിയ 3 സീരീസ് ഗ്രാന്‍ ലിമോസിനെ ജര്‍മന്‍ നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 51.50 ലക്ഷം എക്‌സ്‌ഷോറൂം വിലയ്ക്കാണ് സെഡാനെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. വിപണിയില്‍ ഉള്ള സ്റ്റാന്‍ഡേര്‍ഡ് 3 സീരീസ് മോഡലിന്റെ ലോംഗ്-വീല്‍ബേസ് പതിപ്പാണ് പുതിയ ലിമോസിനെന്നാണ് കമ്പനി പറയുന്നത്.

പൂര്‍ണ ചാര്‍ജില്‍ 700 കിലോമീറ്റര്‍; പുതുതലമുറ 3-സീരീസിന് ഇലക്ട്രിക് പതിപ്പൊരുക്കാന്‍ BMW

കമ്പനിയുടെ ഇന്ത്യന്‍ നിരയിലെ 3 സീരീസ് GT-യെ മാറ്റിസ്ഥാപിക്കുന്ന മോഡല്‍ കൂടിയാണ് 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ എന്ന് വേണം പറയാന്‍. വാഹനത്തിന് 4,819 mm നീളവും 1,827 mm വീതിയും 1,463 mm ഉയരവുമാണുള്ളത്. അതേസമയം വീല്‍ബേസ് 2,961 മില്ലീമീറ്ററാണ്. പുതിയ ലിമോസിന്‍ സ്റ്റാന്‍ഡേര്‍ഡ് സെഡാനില്‍ നിന്നുള്ള അതേ ഡിസൈനും സ്‌റ്റൈലിംഗ് ഘടകങ്ങളും തന്നെ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു. മൂന്ന് വേരിയന്റുകളും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

Images For Representation Only

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw planning to introduce ev version for next gen 3 series with 700 km range by 2025
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X