2022 i4, i4 M50 ഇലക്ട്രിക് സ്പോർട്സ് കാറുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

i4 ഇലക്ട്രിക് സെഡാനും എൻട്രി ലെവൽ ഇലക്ട്രിക് സെഡാന്റെ പുതിയ i4 M50 പെർഫോമൻസ് എഡിഷനും ബിഎംഡബ്ല്യു പുറത്തിറക്കി.

2022 i4, i4 M50 ഇലക്ട്രിക് സ്പോർട്സ് കാറുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

2019 -ൽ ബ്രാൻഡ് അവതരിപ്പിച്ച കൺസെപ്റ്റിൽ നിന്നാണ് 2022 i4 പ്രധാനമായും പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ പുതിയ ഇലക്ട്രിക് സെഡാൻ ഈ ശ്രേണിയിലെ മറ്റ് മോഡലുകളുടെ ചില സൗന്ദര്യശാസ്ത്രം പിന്തുടരുന്നു.

2022 i4, i4 M50 ഇലക്ട്രിക് സ്പോർട്സ് കാറുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് ഫ്ലീറ്റുകളുമായുള്ള സമാനതയെ അടിവരയിടുന്ന ഫുൾ ഗ്രില്ല്, നിർദ്ദിഷ്ട ഒപ്റ്റിക്സ്, ബ്ലൂ ഇൻസേർട്ടുകൾ എന്നിവയിലൂടെ i4 തിരിച്ചറിയാൻ കഴിയും.

2022 i4, i4 M50 ഇലക്ട്രിക് സ്പോർട്സ് കാറുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

പുതിയ ബി‌എം‌ഡബ്ല്യു i4 ഇലക്ട്രിക് സെഡാൻ ടെസ്‌ല മോഡൽ 3 -യുടെ പ്രധാന എതിരാളികളിൽ ഒരാളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമാണ് മോഡൽ 3.

2022 i4, i4 M50 ഇലക്ട്രിക് സ്പോർട്സ് കാറുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ബി‌എം‌ഡബ്ല്യു i4 മോഡൽ 3 -യേക്കാൾ 9.0 cm കൂടുതൽ നീളം നിൽക്കുന്നു. i4 -ന്റെ നീളം 4,785 mm, വീതി 1,852 mm, ഉയരം 1,448 mm വീൽബേസ് ഏകദേശം 2,856 mm എന്നിങ്ങനെയാണ്.

2022 i4, i4 M50 ഇലക്ട്രിക് സ്പോർട്സ് കാറുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

i4 -ന്റെ ഉയർന്ന പ്രകടനമുള്ള M പതിപ്പിനെ M ലോഗോയും ഗ്ലോസി ബ്ലാക്ക് ഫിനിഷുമുള്ള കൂറ്റൻ ഇരട്ട കിഡ്നി ഗ്രില്ല് കൊണ്ട് വേർതിരിച്ചിരിക്കുന്നു. ചുവടെ ക്രോം ഘടകങ്ങളും ഇതിൽ കാണാം.

2022 i4, i4 M50 ഇലക്ട്രിക് സ്പോർട്സ് കാറുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

സാധാരണ i4 -ന്റെ മുൻഭാഗം ക്ലീനറാണെങ്കിലും M50 പതിപ്പിന് അധിക സൈഡ് എയർ ഇന്റേക്കുകളോടൊപ്പം കൂടുതൽ സ്പോർട്ടി ലുക്ക് ഉണ്ടായിരിക്കും. 19 ഇഞ്ച് അല്ലെങ്കിൽ 20 ഇഞ്ച് സ്‌പോർടി അലോയി വീലുകൾ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ i4 വാഗ്ദാനം ചെയ്യും.

2022 i4, i4 M50 ഇലക്ട്രിക് സ്പോർട്സ് കാറുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

അകത്തേക്ക് കടക്കുമ്പോൾ ക്യാബിൻ ബി‌എം‌ഡബ്ല്യു iX -നുള്ളിൽ കാണപ്പെടുന്നതിന് സമാനമായി കാണപ്പെടുന്നു. ഒരൊറ്റ ബ്ലോക്കിൽ രണ്ട് വലിയ സ്‌ക്രീനുകൾ ഒന്നിക്കുന്നു.

2022 i4, i4 M50 ഇലക്ട്രിക് സ്പോർട്സ് കാറുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

12.3 ഇഞ്ച് അളക്കുന്ന ആദ്യ സ്‌ക്രീൻ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായി പ്രവർത്തിക്കുന്നു, രണ്ടാമത്തേത് 14.9 ഇഞ്ചിൽ വ്യാപിച്ച് മുഴുവൻ മൾട്ടിമീഡിയ സിസ്റ്റത്തെയും സമന്വയിപ്പിക്കുന്നു. ഇത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സിസ്റ്റങ്ങളുമായി പൊരുത്തപ്പെടുന്നു.

2022 i4, i4 M50 ഇലക്ട്രിക് സ്പോർട്സ് കാറുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ബി‌എം‌ഡബ്ല്യുവിന്റെ പുതിയ ഇലക്ട്രിക് സെഡാൻ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ സമാരംഭിക്കും. ബിഎംഡബ്ല്യു i4 ഇ-ഡ്രൈവ് 40 -ക്ക് 340 bhp കരുത്തും 430 Nm torque ഉം പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോറുമുണ്ട്.

2022 i4, i4 M50 ഇലക്ട്രിക് സ്പോർട്സ് കാറുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ഇതിന് 5.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. കൂടുതൽ കരുത്തുറ്റ ബിഎംഡബ്ല്യു i4 M50 ഓൾ-വീൽ ഡ്രൈവിന് 544 bhp കരുത്തും 795 Nm torque ഉം സൃഷ്ടിക്കാൻ കഴിയുന്ന ഡ്യുവൽ മോട്ടോർ സജ്ജീകരണം ലഭിക്കും. മണിക്കൂറിൽ 225 കിലോമീറ്റർ പരമാവധി വേഗതയുള്ള മോഡലിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 3.9 സെക്കൻഡിനുള്ളിൽ കഴിയും.

2022 i4, i4 M50 ഇലക്ട്രിക് സ്പോർട്സ് കാറുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ഈ രണ്ട് മോഡലുകളുടെയും ശ്രേണിയെ സംബന്ധിച്ചിടത്തോളം, റീചാർജ് ചെയ്യാതെ 590 കിലോമീറ്റർ i4 E-ഡ്രൈവ് 40 സഞ്ചരിക്കുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു, എന്നാൽ M പതിപ്പിൽ ശ്രേണി 510 കിലോമീറ്ററായി കുറച്ചിരിക്കുന്നു.

2022 i4, i4 M50 ഇലക്ട്രിക് സ്പോർട്സ് കാറുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

രണ്ടിനും സമാന ചാർജിംഗ് സംവിധാനം ഉണ്ടായിരിക്കും. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് അരമണിക്കൂറിനുള്ളിൽ ഇരു കാറുകൾക്കും 80 ശതമാനം ചാർജ് കൈവരിക്കാനാകുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു, അല്ലെങ്കിൽ സാധാരണ 11 കിലോവാട്ട് AC ചാർജറിലൂടെ റീചാർജ് ചെയ്യാൻ 8.30 മണിക്കൂർ എടുക്കും.

2022 i4, i4 M50 ഇലക്ട്രിക് സ്പോർട്സ് കാറുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ഈ വർഷം രണ്ടാം പകുതിയോടെ രണ്ട് കാറുകളും അമേരിക്കയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സെഡാൻ ബിഎംഡബ്ല്യു പരിഗണിക്കുമോ എന്നതിന് ഒരു സ്ഥിരീകരണവുമില്ല.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Unveiled 2022 I4 And I4 M50 Electric Sports Cars. Read in Malayalam.
Story first published: Thursday, June 3, 2021, 18:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X