അപ്ഡേറ്റുകളോടെ പുതുതലമുറ M4 കോംപറ്റീഷൻ കൺവേർട്ടിബിൾ പുറത്തിറക്കി ബിഎംഡബ്ല്യു

വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിന് മുകളിലായി നിരവധി അപ്‌ഡേറ്റുകൾ ലഭിക്കുന്ന പുതുതലമുറ M4 കോംപറ്റീഷൻ കൺവേർട്ടിബിൾ ബിഎംഡബ്ല്യു പുറത്തിറക്കി.

അപ്ഡേറ്റുകളോടെ പുതുതലമുറ M4 കോംപറ്റീഷൻ കൺവേർട്ടിബിൾ പുറത്തിറക്കി ബിഎംഡബ്ല്യു

രൂപകൽപ്പനയുടെ കാര്യത്തിൽ, മോഡൽ അതിന്റെ കൂപ്പെ സഹോദരനുമായി സമാനമായി തുടരുന്നു, എന്നിരുന്നാലും, മുമ്പത്തെ ആവർത്തനത്തിൽ നിന്ന് വ്യത്യസ്തമായി, പുതിയ M4 കോംപറ്റീഷന് സോഫ്റ്റ്-ടോപ്പ് ലഭിക്കുന്നു.

അപ്ഡേറ്റുകളോടെ പുതുതലമുറ M4 കോംപറ്റീഷൻ കൺവേർട്ടിബിൾ പുറത്തിറക്കി ബിഎംഡബ്ല്യു

2021 ബിഎംഡബ്ല്യു M4 കോംപറ്റീഷൻ കൺവേർട്ടിബിളിന്റെ പുതിയ സോഫ്റ്റ്-ടോപ്പ് സംവിധാനം അവസാന തലമുറ മോഡലിനെക്കാൾ 40 ശതമാനം ഭാരം കുറഞ്ഞതാണെന്ന് പറയപ്പെടുന്നു.

അപ്ഡേറ്റുകളോടെ പുതുതലമുറ M4 കോംപറ്റീഷൻ കൺവേർട്ടിബിൾ പുറത്തിറക്കി ബിഎംഡബ്ല്യു

വാനില 4-സീരീസ് കൺവേർട്ടിബിളിന് സമാനമായി, M4 പതിപ്പിന് 50 കിലോമീറ്റർ വേഗതയിൽ വരെ 18 സെക്കൻഡിനുള്ളിൽ അതിന്റെ ടോപ്പ് തുറക്കാനോ അടയ്ക്കാനോ കഴിയും. X-ഡ്രൈവ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും സിഗ്‌നേച്ചർ മോഡലിന് ലഭിക്കും.

അപ്ഡേറ്റുകളോടെ പുതുതലമുറ M4 കോംപറ്റീഷൻ കൺവേർട്ടിബിൾ പുറത്തിറക്കി ബിഎംഡബ്ല്യു

മെറിനോ ലെതർ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), ബിഎംഡബ്ല്യു ലൈവ് കോക്ക്പിറ്റ് പ്രൊഫഷണൽ, എൽഇഡി ഇന്റീരിയർ ലൈറ്റിംഗ്, ഒരു ഹാർമാൻ കാർഡൺ മ്യൂസിക് സിസ്റ്റം, ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ (DSC) എന്നിവ ലഭിക്കുന്നു.

അപ്ഡേറ്റുകളോടെ പുതുതലമുറ M4 കോംപറ്റീഷൻ കൺവേർട്ടിബിൾ പുറത്തിറക്കി ബിഎംഡബ്ല്യു

കൂടാതെ M-ഡ്രൈവ് പ്രൊഫഷണൽ, M-സ്‌പോർട്ട് സീറ്റുകൾ, M-നിർദ്ദിഷ്ട ഡിസ്‌പ്ലേകൾ എന്നിവയാണ് പുതിയ ബിഎംഡബ്ല്യു M4 കോംപറ്റീഷൻ കൺവേർട്ടിബിളിന്റെ ചില പ്രധാന സവിശേഷതകൾ.

അപ്ഡേറ്റുകളോടെ പുതുതലമുറ M4 കോംപറ്റീഷൻ കൺവേർട്ടിബിൾ പുറത്തിറക്കി ബിഎംഡബ്ല്യു

3.0 ലിറ്റർ, ആറ് സിലിണ്ടർ, ട്വിൻ-ടർബോ എഞ്ചിനാണ് ബിഎംഡബ്ല്യു M4 കോംപറ്റീഷൻ കൺവേർട്ടിബിളിന്റെ ഹൃദയം. ഇത് 496 bhp കരുത്തും 649 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

അപ്ഡേറ്റുകളോടെ പുതുതലമുറ M4 കോംപറ്റീഷൻ കൺവേർട്ടിബിൾ പുറത്തിറക്കി ബിഎംഡബ്ല്യു

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഈ മോട്ടോർ ജോടിയാക്കുന്നു. ഇതിന് 3.7 സെക്കൻഡിനുള്ളിൽ മോഡലിനെ 100 കിലോമീറ്റർ വേഗതയിൽ എത്തിക്കാൻ സാധിക്കുന്നു.

അപ്ഡേറ്റുകളോടെ പുതുതലമുറ M4 കോംപറ്റീഷൻ കൺവേർട്ടിബിൾ പുറത്തിറക്കി ബിഎംഡബ്ല്യു

ആക്ടീവ് M-ഡിഫറൻഷ്യൽ, ഇലക്ട്രോണിക് നിയന്ത്രിത ഡാംപറുകളുള്ള അഡാപ്റ്റീവ് M-സസ്‌പെൻഷൻ, M-കാർബൺ സെറാമിക് ബ്രേക്കുകൾ, M-ലൈറ്റ് അലോയി വീലുകൾ, ഇഷ്ടാനുസൃതമാക്കാവുന്ന M മോഡ് ബട്ടൺ എന്നിവ മോഡലിന്റെ ശ്രദ്ധേയമായ മറ്റ് സവിശേഷതകളാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Unveiled New Gen M4 Competition Convertible. Read in Malayalam.
Story first published: Friday, May 28, 2021, 15:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X