ബ്ലാക്ക് വിഡോ സിനിമയ്ക്കായി മാര്‍വല്‍ സ്റ്റുഡിയോയുമായി കൈകോര്‍ത്ത് ബിഎംഡബ്ല്യു

മാര്‍വല്‍ സ്റ്റുഡിയോയുമായി കൈകോര്‍ത്ത് നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ബ്ലാക്ക് വിഡോ എന്ന വരാനിരിക്കുന്ന സിനിമയ്ക്കായിട്ടാണ് ഇരുവരും ഒന്നിച്ചത്. ഇത്തരത്തിലൊരു പങ്കാളിത്തം ഇത് ആദ്യമായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്ലാക്ക് വിഡോ സിനിമയ്ക്കായി മാര്‍വല്‍ സ്റ്റുഡിയോയുമായി കൈകോര്‍ത്ത് ബിഎംഡബ്ല്യു

ബിഎംഡബ്ല്യു X3, ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പേ എന്നിവ ഈ സിനിമയില്‍ പ്രദര്‍ശിപ്പിക്കും. ബ്ലാക്ക് വിഡോയ്ക്കപ്പുറം ഈ സഹകരണം തുടരുമെന്ന് വാഹന നിര്‍മാതാവ് പറയുന്നു.

ബ്ലാക്ക് വിഡോ സിനിമയ്ക്കായി മാര്‍വല്‍ സ്റ്റുഡിയോയുമായി കൈകോര്‍ത്ത് ബിഎംഡബ്ല്യു

ബ്ലാക്ക് ബിഎംഡബ്ല്യു X3 M40i ആണ് ചിത്രത്തിന്റെ ആക്ഷന്‍ സീക്വന്‍സില്‍ ഉപയോഗിക്കുന്ന കാര്‍. ജര്‍മ്മനിയിലെ മ്യൂണിക്കില്‍ താമസിക്കുന്ന മാര്‍വല്‍ ആരാധകര്‍ക്ക് ബിഎംഡബ്ല്യു വെല്‍ട്ടില്‍ ഈ സീക്വന്‍സുകളില്‍ ഉപയോഗിച്ചിരിക്കുന്ന യഥാര്‍ത്ഥ കാര്‍ കാണാനുള്ള അവസരം ലഭിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ക്കുന്നു.

ബ്ലാക്ക് വിഡോ സിനിമയ്ക്കായി മാര്‍വല്‍ സ്റ്റുഡിയോയുമായി കൈകോര്‍ത്ത് ബിഎംഡബ്ല്യു

X3 മോഡലിന് തീപിടുത്തമുണ്ടാകുകയും ഒരു വാതില്‍ നഷ്ടപ്പെടുകയും പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകള്‍ തകര്‍ക്കുകയും 360 ഡിഗ്രി പവര്‍ലൈഡുകള്‍ നടത്തുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ഒരു ചേസ് സീക്വന്‍സ് കാണാനാകുന്ന ഒരു വീഡിയോയും ബിഎംഡബ്ല്യു അതിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചു.

ബ്ലാക്ക് വിഡോ സിനിമയ്ക്കായി മാര്‍വല്‍ സ്റ്റുഡിയോയുമായി കൈകോര്‍ത്ത് ബിഎംഡബ്ല്യു

ഒരു ടാങ്കില്‍ തലകീഴായി ഇറങ്ങുന്നതിന് മുമ്പ് ഒരു ബാക്ക്ഫ്‌ലിപ്പ് ചെയ്യുന്നതും കാണാം. ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പേ വീഡിയോയില്‍ ദൃശ്യമാകാത്തതിനാല്‍, ജൂലൈ 9 ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കേണ്ടി വരും.

ബ്ലാക്ക് വിഡോ സിനിമയ്ക്കായി മാര്‍വല്‍ സ്റ്റുഡിയോയുമായി കൈകോര്‍ത്ത് ബിഎംഡബ്ല്യു

നായകന്റെ യാത്രയ്ക്ക് സ്വന്തമായി കാറുകള്‍ ചേര്‍ക്കുന്നുവെന്ന് വാള്‍ട്ട് ഡിസ്‌നി കമ്പനിയിലെ പങ്കാളിത്ത മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് മിണ്ടി ഹാമില്‍ട്ടണ്‍ പറഞ്ഞു. ''X3, 2 സീരീസ് ഗ്രാന്‍ കൂപ്പേ ബ്ലാക്ക് വിഡോയെപ്പോലെ മെലിഞ്ഞതും ചടുലവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലാക്ക് വിഡോ സിനിമയ്ക്കായി മാര്‍വല്‍ സ്റ്റുഡിയോയുമായി കൈകോര്‍ത്ത് ബിഎംഡബ്ല്യു

ബിഎംഡബ്ല്യു X3 മോഡലിന് 2.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് ലഭിക്കുന്നത്. ഈ യൂണിറ്റ് 248 bhp കരുത്തും 349 Nm torque ഉം സൃഷ്ടിക്കുന്നു. ശക്തമായ ഇന്‍-ലൈന്‍ 6-സിലിണ്ടര്‍ എഞ്ചിന്‍, റിയര്‍-വീല്‍ ഡ്രൈവ് എന്നിവയുള്ള കോംപാക്ട് അളവുകളുടെ സംയോജനമായിരിക്കും ബിഎംഡബ്ല്യുവിന്റെ പുതിയ 2 സീരീസ് കൂപ്പെ.

ഇതിഹാസ ബിഎംഡബ്ല്യു 2002-ന്റെ ഏറ്റവും ആധുനിക വ്യാഖ്യാനത്തെ ഈ സീരീസ് പ്രതിനിധീകരിക്കുന്നുവെന്ന് വാഹന നിര്‍മ്മാതാവ് പറയുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് X4-നൊപ്പം X3 പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

ബ്ലാക്ക് വിഡോ സിനിമയ്ക്കായി മാര്‍വല്‍ സ്റ്റുഡിയോയുമായി കൈകോര്‍ത്ത് ബിഎംഡബ്ല്യു

പുതുക്കിയ വാഹനങ്ങള്‍ക്ക് പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് എന്റും പുതുക്കിയ പിന്‍ഭാഗവും ലഭിക്കുന്നു, ഇത് സ്‌പോര്‍ട്ടിയര്‍ രൂപം നല്‍കുന്നു. ഇന്റീരിയര്‍ പുതിയതും ആധുനികവുമായ ഉപകരണങ്ങള്‍, അപ്ഡേറ്റുചെയ്ത ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉപയോഗിച്ച് നവീകരിച്ചിട്ടുണ്ട്. X3, X4 എന്നിവയുടെ M പതിപ്പുകളും കമ്പനി അപ്ഡേറ്റ് ചെയ്തു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Will Collaborates With Marvel Studios For Black Widow Movie, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X