ബൊലേറോ നിയോയുടെ വരവ് ആഘോഷമാക്കി മഹീന്ദ്ര; പ്രതിമാസ വില്‍പ്പനയില്‍ വന്‍ കുതിപ്പ്

2021 ജൂലൈ മാസത്തെ മൊത്തത്തിലുള്ള വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് ആഭ്യന്തര നിര്‍മാതാക്കളായ മഹീന്ദ്ര. പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, കയറ്റുമതി എന്നിവ മൊത്തം 42,983 യൂണിറ്റ് വില്‍പ്പനയാണ് ബ്രാന്‍ഡിന് ലഭിച്ചത്.

ബൊലേറോ നിയോയുടെ വരവ് ആഘോഷമാക്കി മഹീന്ദ്ര; പ്രതിമാസ വില്‍പ്പനയില്‍ വന്‍ കുതിപ്പ്

യൂട്ടിലിറ്റി വാഹന മേഖലയില്‍, കഴിഞ്ഞ മാസം 20,797 യൂണിറ്റ് നിര്‍മാതാവ് രേഖപ്പെടുത്തി. 2020 ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍, വാര്‍ഷിക വളര്‍ച്ച 91 ശതമാനമായി ഉയര്‍ന്നുവെന്നും കമ്പനി അറിയിച്ചു.

ബൊലേറോ നിയോയുടെ വരവ് ആഘോഷമാക്കി മഹീന്ദ്ര; പ്രതിമാസ വില്‍പ്പനയില്‍ വന്‍ കുതിപ്പ്

കാറുകള്‍, വാനുകള്‍, യൂട്ടിലിറ്റി വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പാസഞ്ചര്‍ വാഹന വിഭാഗത്തില്‍, മൊത്തം ആഭ്യന്തര വില്‍പ്പന 21,046 യൂണിറ്റായിരുന്നു. 2021 ജൂലൈയില്‍ 91 ശതമാനം വില്‍പ്പന വര്‍ധനവാണ് ഈ ശ്രേണിയില്‍ ഉണ്ടായിരിക്കുന്നത്.

ബൊലേറോ നിയോയുടെ വരവ് ആഘോഷമാക്കി മഹീന്ദ്ര; പ്രതിമാസ വില്‍പ്പനയില്‍ വന്‍ കുതിപ്പ്

കയറ്റുമതിയെ സംബന്ധിച്ചിടത്തോളം, മഹീന്ദ്ര കഴിഞ്ഞ മാസം 2,123 യൂണിറ്റുകള്‍ അയച്ചു, 2020 ലെ സമാന മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍, 45 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ബൊലേറോ നിയോയുടെ വരവ് ആഘോഷമാക്കി മഹീന്ദ്ര; പ്രതിമാസ വില്‍പ്പനയില്‍ വന്‍ കുതിപ്പ്

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2021 ഏപ്രില്‍ മുതല്‍ ജൂലൈ വരെ) മഹീന്ദ്ര 63,367 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന നടത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 22,601 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. താരതമ്യപ്പെടുത്തുമ്പോള്‍ 180 ശതമാനം വന്‍ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബൊലേറോ നിയോയുടെ വരവ് ആഘോഷമാക്കി മഹീന്ദ്ര; പ്രതിമാസ വില്‍പ്പനയില്‍ വന്‍ കുതിപ്പ്

തങ്ങളുടെ 90 ശതമാനം ഡീലര്‍ഷിപ്പുകളും വര്‍ക്ക് ഷോപ്പുകളും ഇപ്പോള്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തന നിലകളിലും അന്വേഷണങ്ങളിലും അതിന്റെ ഫലമായി ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയിലുടനീളമുള്ള വില്‍പ്പനയിലും ഗണ്യമായ വര്‍ധനവ് കണ്ടുവെന്നും കമ്പനി അറിയിച്ചു.

ബൊലേറോ നിയോയുടെ വരവ് ആഘോഷമാക്കി മഹീന്ദ്ര; പ്രതിമാസ വില്‍പ്പനയില്‍ വന്‍ കുതിപ്പ്

മറ്റ് നിര്‍മാതാക്കളെപ്പോലെ, മഹീന്ദ്രയുടെ ഉല്‍പാദനത്തെയും അര്‍ദ്ധചാലക പ്രശ്‌നങ്ങള്‍ ബാധിക്കുന്നുവെന്ന് കമ്പനി വെളിപ്പെടുത്തി. കഴിഞ്ഞ മാസം മഹീന്ദ്ര പാസഞ്ചര്‍ വാഹന ശ്രേണിയില്‍ ബൊലേറോ നിയോ അവതരിപ്പിച്ചു. പിന്നാലെ തന്നെ ഉയര്‍ന്ന മൈലേജും പേലോഡും നല്‍കുന്ന സുപ്രോ ശ്രേണിയും ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

ബൊലേറോ നിയോയുടെ വരവ് ആഘോഷമാക്കി മഹീന്ദ്ര; പ്രതിമാസ വില്‍പ്പനയില്‍ വന്‍ കുതിപ്പ്

രണ്ട് ലോഞ്ചുകളും ഉപഭോക്താക്കളില്‍ നല്ല പ്രതികരണമാണ് നേടിയതെന്ന് കമ്പനി പറയുന്നു. മഹീന്ദ്ര അടുത്തതായി XUV 700 പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ്. അതിന്റെ ആഗോള അരങ്ങേറ്റം 2021 ഒക്ടോബറില്‍ നടന്നേക്കുമെന്നാണ് സൂനച.

ബൊലേറോ നിയോയുടെ വരവ് ആഘോഷമാക്കി മഹീന്ദ്ര; പ്രതിമാസ വില്‍പ്പനയില്‍ വന്‍ കുതിപ്പ്

മൂന്ന്-വരി എസ്‌യുവി ഒരു മോണോകോക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനോടകം തന്നെ വാഹനം സംബന്ധിച്ചുള്ള ഏതാനും വിവരങ്ങളും കമ്പനി പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏതാനും ദിവസം മുന്നെ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ബൊലേറോ നിയോയുടെ വരവ് ആഘോഷമാക്കി മഹീന്ദ്ര; പ്രതിമാസ വില്‍പ്പനയില്‍ വന്‍ കുതിപ്പ്

അടിമുടി മാറ്റത്തോടെയാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നതെന്ന് ചിത്രങ്ങള്‍ വെളിപ്പെടുന്നു. അതോടൊപ്പം തന്നെ ഏറെ പ്രതീക്ഷയോടെയാണ് നിര്‍മാതാക്കള്‍ ബൊലേറോ നിയോയും വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബൊലേറോ നിയോയുടെ വരവ് ആഘോഷമാക്കി മഹീന്ദ്ര; പ്രതിമാസ വില്‍പ്പനയില്‍ വന്‍ കുതിപ്പ്

8.48 ലക്ഷം രൂപയാണ് വാഹനത്തിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില. TUV300-യുടെ പുനര്‍നിര്‍മ്മിച്ച പതിപ്പാണ് ബൊലേറോ നിയോ. ബൊലേറോ ശ്രേണിക്ക് വിപണിയില്‍ ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് വില്‍പ്പന കുറഞ്ഞിരുന്ന മോഡലിനെ ഈ പേര് നല്‍കി ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബൊലേറോ നിയോയുടെ വരവ് ആഘോഷമാക്കി മഹീന്ദ്ര; പ്രതിമാസ വില്‍പ്പനയില്‍ വന്‍ കുതിപ്പ്

പുതിയ വാഹനത്തിലേക്ക് ആളുകളെ അടുപ്പിക്കുന്നതിന് ചില മാറ്റങ്ങളും ബൊലേറോ നിയോയില്‍ കമ്പനി വരുത്തിയിട്ടുണ്ട്. എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പുതിയ ഹെഡ്‌ലാമ്പുകള്‍, 15 ഇഞ്ച് അലോയ് വീലുകള്‍, ഇന്റഗ്രേറ്റഡ് റിയര്‍ സ്പോയിലര്‍, ബോഡി ക്ലാഡിംഗ,് പുതിയ ഫോഗ് ലാമ്പുകള്‍, ആറ് ലംബ-സ്ലാറ്റ് ഗ്രില്‍, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകള്‍, ഇരുവശത്തും ടെയില്‍ഗേറ്റ് മൗണ്ട് സ്‌പെയര്‍ വീല്‍, സൈഡ് & പിന്‍ ഫുട്‌സ്റ്റെപ്പുകള്‍ എന്നിവ സവിശേഷതകളാണ്.

ബൊലേറോ നിയോയുടെ വരവ് ആഘോഷമാക്കി മഹീന്ദ്ര; പ്രതിമാസ വില്‍പ്പനയില്‍ വന്‍ കുതിപ്പ്

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 3.5 ഇഞ്ച് MID ഡിസ്‌പ്ലേ, അനലോഗ് ഡയല്‍സ്, ഡ്രൈവര്‍ക്കും കോ-ഡ്രൈവര്‍ക്കുമായുള്ള ഫ്രണ്ട് ആംറെസ്റ്റുകള്‍, എസി വെന്റുകള്‍, ബ്ലൂടൂത്ത്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റം എന്നിവ അകത്തളത്തെ സവിശേഷതകളാണ്.

ബൊലേറോ നിയോയുടെ വരവ് ആഘോഷമാക്കി മഹീന്ദ്ര; പ്രതിമാസ വില്‍പ്പനയില്‍ വന്‍ കുതിപ്പ്

1.5 ലിറ്റര്‍ ഡീസല്‍ എംഹോക്ക് എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ യൂണിറ്റ് 100 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

ബൊലേറോ നിയോയുടെ വരവ് ആഘോഷമാക്കി മഹീന്ദ്ര; പ്രതിമാസ വില്‍പ്പനയില്‍ വന്‍ കുതിപ്പ്

ബൊലേറോ നിയോയ്ക്ക് ECO ഡ്രൈവ് മോഡും ESS (ഇലക്ട്രോണിക് സ്റ്റാര്‍ട്ട്-സ്റ്റോപ്പ്) ഉപയോഗിച്ച് മൈക്രോ ഹൈബ്രിഡ് സാങ്കേതികവിദ്യയും കാര്യക്ഷമമായ ഡ്രൈവിംഗിന് ലഭിക്കുന്നു. കൂടാതെ, എസ്‌യുവി ബ്രാന്‍ഡിന്റെ മള്‍ട്ടി-ടെറൈന്‍ ടെക്‌നോളജി സവിശേഷതകളും ഉള്‍ക്കൊള്ളുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Bolero Neo Getting Demand In Market, Mahindra Reported 91Percent Growth In July 2021. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X