സെമി കണ്ടക്ടര്‍ ചിപ്പുകളില്ല; പ്രതിസന്ധി വിട്ടൊഴിയാതെ വാഹന വിപണി

കൊവിഡ് -19 മഹാമാരിയും, ലോക്ക്ഡൗണും നടുവെടിച്ച ഒരു മേഖലയാണ് രാജ്യത്തെ വാഹന വിപണി. തിരിച്ചുവരവിനുള്ള സൂചനകള്‍ തെളിഞ്ഞ് തുടങ്ങിയെങ്കിലും ഇപ്പോഴിതാ ഇടിത്തി പോലെ വീണ്ടും ഈ മേഖലയില്‍ മറ്റൊരു പ്രതിസന്ധി കടന്നുവന്നിരിക്കുകയാണ്.

സെമി കണ്ടക്ടര്‍ ചിപ്പുകളില്ല; പ്രതിസന്ധി വിട്ടൊഴിയാതെ വാഹന വിപണി

മറ്റൊന്നുമല്ല, ആധുനിക വാഹനങ്ങളുടെ തലച്ചോറായി പ്രവര്‍ത്തിക്കുന്ന നിര്‍ണായകമായ ചിപ്പിന്റെ കുറവാണ് ഇപ്പോള്‍ ഈ മേഖലയിലെ പ്രധാന പ്രതിസന്ധിയെന്ന് വേണം പറയാന്‍. ഉത്സവ സീസണില്‍ തിരിച്ച് വരവിനൊരുങ്ങുന്ന വാഹന മേഖലയ്ക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ഈ പ്രശനമെന്ന് വേണം പറയാന്‍.

സെമി കണ്ടക്ടര്‍ ചിപ്പുകളില്ല; പ്രതിസന്ധി വിട്ടൊഴിയാതെ വാഹന വിപണി

ചിപ്പിന്റെ കുറവുമൂലം ഉത്പാദനം കുറയ്‌ക്കേണ്ടിവരുമെന്ന് പ്രമുഖ നിര്‍മാതാക്കളെല്ലാം ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വരും മാസങ്ങളിലെ വില്‍പ്പന ബ്രാന്‍ഡുകളെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധിയായി മാറുകയാണെന്ന് വേണമെങ്കില്‍ പറയാം. പ്രത്യേകിച്ചും വില്‍പ്പന കൂടുതല്‍ ലഭിക്കുന്ന് ഈ ഉത്സവ കാലത്ത്.

സെമി കണ്ടക്ടര്‍ ചിപ്പുകളില്ല; പ്രതിസന്ധി വിട്ടൊഴിയാതെ വാഹന വിപണി

ആഗോള സെമികണ്ടക്ടര്‍ ക്ഷാമം എല്ലാ നിര്‍മാതാക്കളെയും ഒരുപോലെ തന്നെയാണ് ബാധിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബ്രാന്‍ഡുകള്‍ക്ക് തങ്ങളുടെ മോഡലുകളുടെ വിലയും അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. എന്തായാലും പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഉത്സവകാലത്ത് വാഹനം ബുക്ക് ചെയ്താലും ഉപഭോക്താവിന്റെ കൈയ്യില്‍ വാഹനം കിട്ടാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുമെന്നാണ്.

സെമി കണ്ടക്ടര്‍ ചിപ്പുകളില്ല; പ്രതിസന്ധി വിട്ടൊഴിയാതെ വാഹന വിപണി

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് 2021 സെപ്റ്റംബര്‍ മാസത്തിലും കുറഞ്ഞ ഉല്‍പാദനവും കുറഞ്ഞ വില്‍പ്പനയുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒക്ടോബര്‍ മാസം ഉത്സവ കാലമാണെങ്കിലും വളരെ മികച്ചതായിരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നില്ലെന്ന് വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സെമി കണ്ടക്ടര്‍ ചിപ്പുകളില്ല; പ്രതിസന്ധി വിട്ടൊഴിയാതെ വാഹന വിപണി

ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് ഉത്പാദനം പരിമിതപ്പെടുത്തുന്ന ഘടകമായി കമ്പനി ചൂണ്ടിക്കാണിക്കുന്നു. എംജി മോട്ടോര്‍ ഇന്ത്യ മുതല്‍ കിയ ഇന്ത്യ, ടാറ്റ മോട്ടോര്‍സ് തുടങ്ങി മറ്റെല്ലാ നിര്‍മാതാക്കളും പറയുന്നത് ജാഗ്രതയുള്ള സമീപനമാണ് മുന്നിലുള്ള ഏറ്റവും നല്ല മാര്‍ഗം എന്നാണ്.

സെമി കണ്ടക്ടര്‍ ചിപ്പുകളില്ല; പ്രതിസന്ധി വിട്ടൊഴിയാതെ വാഹന വിപണി

എന്നിരുന്നാലും, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ഉത്സവ മാസങ്ങള്‍ സാധാരണയായി വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം ചാകരയുടെ നാളുകളായിരുന്നു. എന്നാല്‍ ഈ വര്‍ഷം അതെല്ലാം ഇല്ലാതായെന്നാണ് കമ്പനികള്‍ തന്നെയും പറയുന്നത്.

സെമി കണ്ടക്ടര്‍ ചിപ്പുകളില്ല; പ്രതിസന്ധി വിട്ടൊഴിയാതെ വാഹന വിപണി

ഉപഭോക്താക്കള്‍ അടുത്ത വര്‍ഷത്തേക്കുള്ള വാങ്ങല്‍ പദ്ധതികള്‍ പിന്‍വലിക്കുമ്പോള്‍ നവംബര്‍ അവസാനത്തോടെയും ഡിസംബറിലും വില്‍പ്പന മന്ദഗതിയിലാകും. അതിനാല്‍, നിലവിലുള്ള സ്റ്റോക്ക് ക്ലിയര്‍ ചെയ്യുന്നതിനായി ഒഇഎം ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു കാലഘട്ടമാണിത്. പക്ഷേ, ഈ വര്‍ഷം അത് സാദ്ധ്യമല്ലെന്നാണ് സൂചന.

സെമി കണ്ടക്ടര്‍ ചിപ്പുകളില്ല; പ്രതിസന്ധി വിട്ടൊഴിയാതെ വാഹന വിപണി

മെര്‍സിഡീസ്, ടൊയോട്ട, ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗണ്‍ തുടങ്ങിയ ഉന്നത ബ്രാന്‍ഡുകള്‍ പോലും പറയുന്നത്, സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമത്തിന്റെ പ്രശ്‌നം 2023 വരെ നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ലോകം സാധാരണ നിലയിലേക്ക് മടങ്ങുന്നതോടെ ഈ നിര്‍ണായക ഘടകങ്ങളുടെ ആവശ്യം ഗണ്യമായി വര്‍ധിച്ചതിനാല്‍, വിതരണം വേഗത്തിലാക്കാന്‍ കഴിഞ്ഞില്ല. മുന്നോട്ടുള്ള പാത വെല്ലുവിളികള്‍ നിറഞ്ഞ ഒന്നായി തുടരാമെന്നും ഇവര്‍ പറയുന്നു.

സെമി കണ്ടക്ടര്‍ ചിപ്പുകളില്ല; പ്രതിസന്ധി വിട്ടൊഴിയാതെ വാഹന വിപണി

കഴിഞ്ഞ വര്‍ഷം മഹാമാരി സമയത്ത് പോലും, മിക്കവാറും എല്ലാ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ക്കും പാസഞ്ചര്‍ വാഹന വിഭാഗത്തിലെ ഉയര്‍ന്ന വില്‍പ്പന ലഭിച്ചിരുന്നു. ഇത്തവണയും വാങ്ങാന്‍ ആളുകള്‍ എത്തുമെങ്കിലും, ഉത്പാദനമാണ് ഒരു വലിയ ആശങ്കയായി ഉയര്‍ന്നുവന്നത്.

സെമി കണ്ടക്ടര്‍ ചിപ്പുകളില്ല; പ്രതിസന്ധി വിട്ടൊഴിയാതെ വാഹന വിപണി

സെപ്റ്റംബറില്‍ മാരുതി സുസുക്കി അതിന്റെ പ്ലാന്റില്‍ ഉല്‍പാദന വെട്ടിക്കുറവ് പ്രഖ്യാപിച്ചിരുന്നു. മഹീന്ദ്രയും സമാനമായ ഒരു നീക്കം പ്രഖ്യാപിച്ചു. ആഗോള ചിപ്പ് ക്ഷാമത്തില്‍ നിന്ന് ആശ്വാസം ലഭിക്കാത്തതിനാല്‍, പ്രശ്‌നങ്ങള്‍ നിലനില്‍ക്കാന്‍ സാധ്യത മുന്നില്‍ കണ്ടാണ് മിക്ക നിര്‍മാതാക്കളും ഇത്തരം നീക്കത്തിന് തയ്യാറെടുക്കുന്നതും.

സെമി കണ്ടക്ടര്‍ ചിപ്പുകളില്ല; പ്രതിസന്ധി വിട്ടൊഴിയാതെ വാഹന വിപണി

ഇന്ത്യന്‍ വിപണിയില്‍ എല്ലാ വിഭാഗങ്ങളിലും വാഹനങ്ങള്‍ക്ക് നല്ല ഡിമാന്‍ഡുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് (FADA) വ്യക്തമാക്കിയിരുന്നു. പോയ മാസങ്ങളിലെ വാഹന രജിസ്‌ട്രേഷന്‍ ഡാറ്റ അനുസരിച്ച്, എല്ലാ വിഭാഗങ്ങളിലും ആവശ്യക്കാര്‍ ഏറെയുണ്ട്.

സെമി കണ്ടക്ടര്‍ ചിപ്പുകളില്ല; പ്രതിസന്ധി വിട്ടൊഴിയാതെ വാഹന വിപണി

എന്നാല്‍, 'സെമി കണ്ടക്ടറുകളുടെയും എബിഎസ് ചിപ്പുകളുടെയും ലഭ്യത കുറവ്, കണ്ടെയ്‌നറുകളുടെ അഭാവം, ഉയര്‍ന്ന മെറ്റല്‍ വിലകള്‍ എന്നിവ കാരണം ഒഇഎമ്മുകള്‍ ഉത്പാദനം ഗണ്യമായി വെട്ടിക്കുറയ്ക്കുമ്പോള്‍, ഉപഭോക്താക്കള്‍ക്ക് ആദ്യമായി ഈ ഉത്സവ സീസണില്‍ അവര്‍ക്ക് ഇഷ്ടമുള്ള വാഹനവും ലാഭകരമായ പദ്ധതികളും ലഭിക്കില്ലെന്നും FADA അറിയിച്ചു.

സെമി കണ്ടക്ടര്‍ ചിപ്പുകളില്ല; പ്രതിസന്ധി വിട്ടൊഴിയാതെ വാഹന വിപണി

നിര്‍മ്മാതാക്കളില്‍ നിന്നുള്ള നിരന്തരമായ വില വര്‍ധനവ് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുകയോ വാങ്ങല്‍ പദ്ധതികള്‍ റദ്ദാക്കുകയോ ചെയ്യുന്നുവെന്ന് FADA പറയുന്നു. വില വര്‍ധനവിന് പുറമേ, വാഹനം ബുക്ക് ചെയ്താല്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന കാത്തിരിപ്പ് കാലയളവും ആളുകളെ പിന്തിരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സെമി കണ്ടക്ടര്‍ ചിപ്പുകളില്ല; പ്രതിസന്ധി വിട്ടൊഴിയാതെ വാഹന വിപണി

സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ആവശ്യം ആധുനിക ലോകത്ത് ഏറെ അനിവാര്യമാണെന്ന് വേണം പറയാന്‍. ചിപ്പിന് വിപുലമായ ആപ്ലിക്കേഷന്‍ ഏരിയകളുണ്ട്-ഹെഡ്ഫോണുകള്‍ മുതല്‍ വ്യക്തിഗത കമ്പ്യൂട്ടറുകള്‍ വരെ, മൊബൈല്‍ ഫോണുകള്‍ മുതല്‍ ആധുനിക വാഹനങ്ങള്‍ വരെ. ഇവ ഏതൊരു ആധുനികകാല ഉപകരണത്തിന്റെയും തലച്ചോറിനെപ്പോലെയാണ്, കൂടാതെ ഈ ഇനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം ഇത്തരം ചിപ്പുകളാണ് നിയന്ത്രിക്കുന്നത്.

സെമി കണ്ടക്ടര്‍ ചിപ്പുകളില്ല; പ്രതിസന്ധി വിട്ടൊഴിയാതെ വാഹന വിപണി

2020 ന്റെ തുടക്കത്തില്‍, കൊവിഡ് -19 മഹാമാരിയുടെ ഒരു വലിയ ഭീഷണിയായി ഉയര്‍ന്നുവന്നപ്പോള്‍ ഈ കുറവ് ആദ്യമായി അനുഭവപ്പെട്ടു. സ്റ്റേ-അറ്റ്-ഹോം ഓര്‍ഡറുകള്‍ സമയത്ത് വ്യക്തിഗത ഉപകരണങ്ങളുടെ പെട്ടെന്നുള്ള വര്‍ധനവ് സെമി കണ്ടക്ടര്‍ ചിപ്പിന്റെ ആവശ്യകത വര്‍ധിക്കാന്‍ കാരണമായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Most Read Articles

Malayalam
English summary
Car delivery will be delay festive season find here all the details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X