ജൂൺ മാസത്തിൽ ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന കാറുകൾ

2021 ജൂൺ മാസത്തിൽ രാജ്യം മൂന്ന് പുതിയ കാർ ലോഞ്ചുകൾക്ക് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കത്തിലാണ്. ഈ പട്ടികയിൽ ഹ്യുണ്ടായി അൽകാസർ, സ്‌കോഡ കുഷാഖ് എന്നിങ്ങനെ രണ്ട് എസ്‌യുവികളും, കൂടാതെ നാലാം തലമുറ സ്‌കോഡ ഒക്ടാവിയ സെഡാനും ഉൾപ്പെടുന്നു.

ജൂൺ മാസത്തിൽ ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന കാറുകൾ

അടുത്ത മാസം എത്താൻ പോകുന്ന പുതിയ മോഡലുകളെക്കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണം ഈ ലേഖനത്തിലൂടെ ഞങ്ങൾ പങ്കുവെക്കുന്നു.

ഹ്യുണ്ടായി അൽകാസർ

ഹ്യുണ്ടായി അൽകാസർ 6/7-സീറ്റർ അടുത്ത മാസം ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക വരവിന് മുന്നോടിയായി എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗ് രാജ്യത്തുടനീളം നിർമ്മാതാക്കൾ ആരംഭിച്ചു.

ജൂൺ മാസത്തിൽ ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന കാറുകൾ

ഇത് പ്രധാനമായും ക്രെറ്റയുടെ വലുതും പ്രീമിയവുമായ പതിപ്പാണ്. 2.0 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾക്കൊപ്പം അൽകാസർ എത്തുമെന്ന് നിർമാതാക്കൾ സ്ഥിരീകരിച്ചു. പെട്രോൾ യൂണിറ്റ് 159 bhp കരുത്തും 192 Nm torque ഉം സൃഷ്ടിക്കുമ്പോൾ ഡീസൽ മോട്ടോർ 115 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കും.

ജൂൺ മാസത്തിൽ ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന കാറുകൾ

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് വാഹനം വിപണിയിലെത്തും. പുതിയ ഹ്യുണ്ടായി ത്രീ-റോ എസ്‌യുവിയുടെ എക്സ്-ഷോറൂം വില 13 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 20 ലക്ഷം രൂപ വരെ ഉയരാൻ സാധ്യതയുണ്ട്.

ജൂൺ മാസത്തിൽ ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന കാറുകൾ

സ്കോഡ കുഷാഖ്

അടുത്ത മാസം മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ചെക്ക് വാഹന നിർമാതാക്കൾ തയ്യാറാവുകയാണ്. സ്കോഡ കുഷാഖ് എന്ന് വിളിക്കപ്പെടുന്ന ഈ മോഡലിന് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവരിൽ നിന്ന് വെല്ലുവിളി നേരിടേണ്ടിവരും.

ജൂൺ മാസത്തിൽ ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന കാറുകൾ

മോഡലിന്റെ വിലകൾ ജൂണിൽ പ്രഖ്യാപിക്കുകയും കൂടാതെ ഡെലിവറികൾ 2021 ജൂലൈയിൽ ആരംഭിക്കുകയും ചെയ്യും. വാഹനത്തിന് 9 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില കണക്കാക്കുന്നു. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴിൽ പുറത്തിറങ്ങിയ MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിന്റെ ആദ്യ മോഡലായിരിക്കും കുഷാഖ്.

ജൂൺ മാസത്തിൽ ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന കാറുകൾ

113 bhp കരുത്തും 175 Nm torque ഉം സൃഷ്ടിക്കുന്ന 1.0 ലിറ്റർ ,147 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ, നാല്-സിലിണ്ടർ എന്നിങ്ങനെ രണ്ട് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകളിൽ എസ്‌യുവി ലഭ്യമാക്കും. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് എന്നിങ്ങനെ മൂന്ന് ഗിയർബോക്സുകൾ ഓഫറിൽ ഉണ്ടാകും.

ജൂൺ മാസത്തിൽ ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന കാറുകൾ

ന്യൂ-ജെൻ സ്കോഡ ഒക്ടാവിയ

നാലാം തലമുറ സ്‌കോഡ ഒക്ടാവിയയെ 2021 ജൂണിൽ സ്‌കോഡ ഓട്ടോ അവതരിപ്പിക്കും. സെഡാന്റെ പുതിയ മോഡലിന് 18 ലക്ഷം മുതൽ 24 ലക്ഷം രൂപ വരെ എക്സ്‌-ഷോറൂം വില പ്രതീക്ഷിക്കാം.

ജൂൺ മാസത്തിൽ ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന കാറുകൾ

ഫോക്സ്‍വാഗൺ ഗ്രൂപ്പിന്റെ MQB EVO പ്ലാറ്റ്‌ഫോമിലാണ് 2021 ഒക്ടാവിയ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, മാത്രമല്ല ശ്രദ്ധേയമായ സൗന്ദര്യവർധക മാറ്റങ്ങൾക്ക് വാഹനം സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.

ജൂൺ മാസത്തിൽ ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന കാറുകൾ

നിലവിലെ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയതിന് 19 mm നീളവും 15 mm വീതിയും അധികമാണ്. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുള്ള 2.0 ലിറ്റർ TSI ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ സെഡാൻ ഉപയോഗിക്കുന്നു.

Most Read Articles

Malayalam
English summary
Cars To Be Launched In Indian Market In 2021 June. Read in Malayalam.
Story first published: Saturday, May 22, 2021, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X