ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

കാര്‍ നിര്‍മ്മാതാക്കളോട് ഡീസല്‍ കാറുകളുടെ ഉത്പാദനവും വില്‍പനയും നിരുത്സാഹപ്പെടുത്തണമെന്നും വാഹന മലിനീകരണം കുറയ്ക്കുന്നതിന് മറ്റ് സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.

ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

കാര്‍ബണ്‍ ഉദ്‌വമനം തടയുന്നതിനായി ഡീസലിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന് കാര്‍ നിര്‍മ്മാതാക്കള്‍ കൂടുതല്‍ തുക ചെലവഴിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഓട്ടോ ഇന്‍ഡസ്ട്രി ബോഡിയായ SIAM കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഒരു കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു കേന്ദ്ര മന്ത്രി ഇത്തരത്തിലൊരു പ്രഖ്യാനം നടത്തുന്നത്.

ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

ഡീസല്‍ എഞ്ചിന്‍ വാഹനങ്ങളുടെ ഉത്പാദനവും വില്‍പനയും നിരുത്സാഹപ്പെടുത്താന്‍ താന്‍ വാഹന നിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും ഡീസല്‍ അധിഷ്ഠിത മലിനീകരണം പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും അങ്ങേയറ്റം അപകടകരമാണെന്നും ഗഡ്കരി വ്യക്തമാക്കി.

ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

വ്യവസായം ഇതര ഇന്ധന സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുകയും ബദല്‍ ഇന്ധനങ്ങള്‍ക്കായി R & D (ഗവേഷണ വികസന) ഫണ്ട് നല്‍കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

എഥനോള്‍ കലര്‍ന്ന പെട്രോളിനെ ഇന്ധനമായി പിന്തുണയ്ക്കുന്ന ഫ്‌ലെക്‌സ്-ഇന്ധന എഞ്ചിനുകള്‍ അവതരിപ്പിക്കാനുള്ള തന്റെ ഉദ്ദേശ്യം വ്യക്തമാക്കിയതിന് ശേഷമാണ് ഗഡ്കരി ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

പെട്രോളുമായി 20 ശതമാനം എഥനോള്‍ കലര്‍ത്തുന്നതിനുമുമ്പ് ഒരു അവസാന തീയതിയും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് 100 ശതമാനം പെട്രോള്‍ അല്ലെങ്കില്‍ 100 ശതമാനം ബയോ-എഥനോള്‍ ഉപയോഗിച്ച് വാഹനം ഓടിക്കാനുള്ള സൗകര്യം നല്‍കുന്ന ഫ്‌ലെക്‌സ് എഞ്ചിനുകള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഗഡ്കരി പറഞ്ഞു.

ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

സാങ്കേതികവിദ്യ എളുപ്പത്തില്‍ ലഭ്യമാണ്, ഇന്ത്യയുടെ കുതിച്ചുചാട്ടം എന്നെന്നേക്കുമായി മാറ്റുന്ന ആ കുതിച്ചുചാട്ടം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ചോയ്‌സ് നല്‍കുന്നതിന് ഇന്ത്യയിലെ കാര്‍ നിര്‍മാതാക്കള്‍ വേഗത്തില്‍ തന്നെ E20- അനുയോജ്യമായ വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.

ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും ചേര്‍ന്നതാണ് E20. ഇത് നമ്മുടെ ഇറക്കുമതി ബില്‍ വെട്ടിക്കുറയ്ക്കുന്നതിനും നമ്മുടെ കര്‍ഷകര്‍ക്ക് നേരിട്ട് ആനുകൂല്യം നല്‍കുന്നതിനും പരിസ്ഥിതിയില്‍ വിട്ടുവീഴ്ചയില്ലാതെ വളരെയധികം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

ഇതരമാര്‍ഗങ്ങളില്‍, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് ഗഡ്കരി ഇതിനകം വിശദമായി പറഞ്ഞിട്ടുണ്ട്. മന്ത്രാലയം അതിന്റെ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു,

ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

'ഗ്രീന്‍-ഹൈഡ്രജന്‍ ഭാവിയിലേക്കുള്ള ഇന്ധനമാണ്. അതിന്റെ ഉത്പാദനത്തിനും ഗതാഗതത്തിനും സംഭരണത്തിനും അനുയോജ്യമായ സാങ്കേതികവിദ്യകള്‍ നാം കണ്ടെത്തേണ്ടതുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

ഇലക്ട്രിക് വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രാപ്യമായ ഓപ്ഷനാക്കി മാറ്റുന്നതിന് കുറഞ്ഞ ചിലവില്‍ തദ്ദേശീയമായ ബാറ്ററി സാങ്കേതികവിദ്യകള്‍ വികസിപ്പിക്കേണ്ട ആവശ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാര്‍ജ്ജ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം ഇവി തെരഞ്ഞെടുക്കലിന് വളരെ പ്രധാനമാണ്.

ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളുടെ ക്രാഷ് സുരക്ഷ, ബോഡി ഡിസൈനുകള്‍, കോര്‍പ്പറേറ്റ് ശരാശരി ഇന്ധനക്ഷമത (CAFÉ) മാനദണ്ഡങ്ങള്‍ എന്നിവ കണക്കിലെടുത്ത് കാര്‍ നിര്‍മാതാക്കള്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പരിപാടിയില്‍ നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്.

ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, ഈ ഫ്‌ലെക്‌സ്-ഇന്ധന വാഹനങ്ങള്‍ക്ക് 100 ശതമാനം എഥനോള്‍, പെട്രോള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടായിരിക്കുമെന്നാണ്. വാഹനങ്ങളില്‍ ഫ്‌ലെക്‌സ്-ഇന്ധന എഞ്ചിനുകള്‍ ഉപയോഗിക്കുന്ന ആശയം ലോകമെമ്പാടും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

ഈ എഞ്ചിനുകള്‍ക്ക് ജൈവ ഇന്ധനത്തിലും പെട്രോളിലും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ കഴിയും. ബ്രസീല്‍, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ ഫ്‌ലെക്‌സ്-ഇന്ധന വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

2008 മുതല്‍ ഇന്ത്യയില്‍ പെട്രോളില്‍ E10 അല്ലെങ്കില്‍ 10 ശതമാനം എഥനോള്‍ മിശ്രിതം അനുവദനീയമായിരുന്നു. എന്നിരുന്നാലും, ലഭ്യതക്കുറവ് കാരണം ഇത് 6 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്.

ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

ഗ്രീന്‍ ഹൈഡ്രജന്‍ ഫ്യുവല്‍ വാഹനങ്ങളെയും നിരത്തിലെത്തിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ശ്രമത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ബദലായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള ഗതാഗത ഇന്ധനമെന്ന നിലയില്‍ ഗ്രീന്‍ ഹൈഡ്രജനെക്കുറിച്ച് ഗൗരവമായി പരിഗണിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

പദ്ധതി നടപ്പാക്കിയാല്‍, ഇന്ധനത്തില്‍ ലയിക്കുന്ന എഥനോള്‍ സംബന്ധിച്ച സര്‍ക്കാര്‍ ആദ്യ കരട് വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം ഇന്ത്യയില്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ഇതര ഇന്ധനമായി ഹൈഡ്രജന്‍ മാറും.

ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

കരട് വിജ്ഞാപനത്തില്‍ പെട്രോളില്‍ 12 ശതമാനവും 15 ശതമാനവും എഥനോള്‍ ഓട്ടോമോട്ടീവ് ഇന്ധനമായി ലയിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. പെട്രോളില്‍ എഥനോള്‍ ലയിപ്പിക്കുന്നത് ഇന്ത്യയിലുടനീളം ലിറ്ററിന് 100 രൂപയ്ക്ക് മുകളിലുള്ള ഇന്ധനത്തിന്റെ മൊത്തത്തിലുള്ള വില കുറയ്ക്കാന്‍ സാധ്യതയുണ്ട്.

ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ഒഴിവാക്കണം; നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് നിതിന്‍ ഗഡ്കരി

വാഹന മലിനീകരണം കുറയ്ക്കാനും വില കൂടിയ ഇന്ധന ഇറക്കുമതി കുറയ്ക്കാനുമുള്ള ഒരു മാര്‍ഗ്ഗമായും ഇത് കാണപ്പെടുകയും ചെയ്യും. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും 2030 ഓടെ കാര്‍ബണ്‍ ഉദ്‌വമനം 33 മുതല്‍ 35 ശതമാനം വരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Source: HT Auto

Most Read Articles

Malayalam
English summary
Central minister nitin gadkari informed try to avoid selling diesel cars find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X