കൈഗര്‍, മാഗ്‌നൈറ്റ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; CC21 പരീക്ഷണയോട്ടം സജീവമാക്കി സിട്രണ്‍

C5 എയര്‍ക്രേസ് എസ്‌യുവിക്ക് പിന്നാലെ നിരവധി മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രണ്‍ വ്യക്തമാക്കിയിരുന്നു. കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കും നിര്‍മാതാക്കള്‍ മോഡലിനെ വൈകാതെ അവതരിപ്പിച്ചേക്കും.

കൈഗര്‍, മാഗ്‌നൈറ്റ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; CC21 പരീക്ഷണയോട്ടം സജീവമാക്കി സിട്രണ്‍

ഇതിന്റെ ഭാഗമായി പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വാഹനം പൂര്‍ണമായും മറച്ചിട്ടുണ്ടെങ്കിലും ഇത് ബ്രാന്‍ഡില്‍ നിന്നുള്ള CC21 ആകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, 2021 സെപ്റ്റംബറില്‍ CC21 ആഗോള വിപണിയില്‍ അവതരിപ്പിച്ചേക്കും.

കൈഗര്‍, മാഗ്‌നൈറ്റ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; CC21 പരീക്ഷണയോട്ടം സജീവമാക്കി സിട്രണ്‍

അതിനുശേഷം മോഡലിനെ ഇന്ത്യയിലും വില്‍പ്പനയ്ക്ക് എത്തിക്കും. കമ്പനിയുടെ കോമണ്‍ മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് CC21 എസ്‌യുവി കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്. എസ്‌യുവികള്‍, എംപിവി, സെഡാന്‍, ഹാച്ച്ബാക്ക് തുടങ്ങിയ മോഡലുകള്‍ ഇതില്‍ നിര്‍മ്മിക്കാമെന്നതാണ് ഈ ഡിസൈന്‍ പ്ലാറ്റ്ഫോമിലെ പ്രത്യേകത.

കൈഗര്‍, മാഗ്‌നൈറ്റ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; CC21 പരീക്ഷണയോട്ടം സജീവമാക്കി സിട്രണ്‍

ഈ പ്ലാറ്റ്‌ഫോം പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം ഇലക്ട്രിക് പവര്‍ട്രെയിനുകളെയും പിന്തുണയ്ക്കും. പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച്, സിട്രണ്‍ CC21-ന്റെ രൂപകല്‍പ്പന C3 എയര്‍ക്രോസ്, C5 എയര്‍ക്രോസ് എന്നിവയ്ക്ക് സമാനമാണ്.

കൈഗര്‍, മാഗ്‌നൈറ്റ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; CC21 പരീക്ഷണയോട്ടം സജീവമാക്കി സിട്രണ്‍

ഈ കോംപാക്ട് എസ്‌യുവിയില്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, അണ്ടര്‍ബോഡി ക്ലാഡിംഗ് എന്നിവ നല്‍കിയിട്ടുണ്ട്. കാറിന്റെ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ബമ്പറില്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ എല്‍ഇഡി ഡിആര്‍എല്‍ ലൈറ്റ് അതിന് മുകളിലായി ഇടംപിടിച്ചേക്കും.

കൈഗര്‍, മാഗ്‌നൈറ്റ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; CC21 പരീക്ഷണയോട്ടം സജീവമാക്കി സിട്രണ്‍

സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍, എസ്‌യുവിക്ക് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയുള്ള ഒരു വലിയ ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കും. ഇതിനുപുറമെ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളും വാഹനത്തില്‍ പ്രതീക്ഷിക്കാം.

കൈഗര്‍, മാഗ്‌നൈറ്റ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; CC21 പരീക്ഷണയോട്ടം സജീവമാക്കി സിട്രണ്‍

എഞ്ചിനിലേക്ക് വന്നാല്‍, സിട്രണ്‍ CC21-ന് 130 bhp വരെ പരമാവധി കരുത്ത് സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും ലഭിക്കുക. 5 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും കമ്പനി നല്‍കിയേക്കും.

കൈഗര്‍, മാഗ്‌നൈറ്റ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; CC21 പരീക്ഷണയോട്ടം സജീവമാക്കി സിട്രണ്‍

ഫ്‌ലെക്‌സ് എഞ്ചിന്‍ നല്‍കുന്ന കമ്പനിയുടെ ആദ്യ മോഡല്‍ ഈ എസ്‌യുവി ആയിരിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പെട്രോളിന്റെയും എഥനോളിന്റെയും മിശ്രിതത്തില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനാണ് ഫ്‌ലെക്‌സ് എഞ്ചിന്‍.

കൈഗര്‍, മാഗ്‌നൈറ്റ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; CC21 പരീക്ഷണയോട്ടം സജീവമാക്കി സിട്രണ്‍

ഈ എഞ്ചിന്‍ പൂര്‍ണ്ണമായും എഥനോളില്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും. ഇന്ധനവില ഉയരുന്നതും മലിനീകരണ മാനദണ്ഡങ്ങളിലെ മാറ്റവും കാരണം ഫ്‌ലെക്‌സ് എഞ്ചിന്‍ വാഹനങ്ങളുടെ ആവശ്യം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വര്‍ധിക്കുന്നതിനാല്‍ ഈ മോഡല്‍ വിപണിയില്‍ എത്തുന്നത് ബ്രാന്‍ഡിന് ഒരു മുന്‍തൂക്കം നല്‍കാന്‍ കഴിയുമെന്നും പറയുന്നു.

കൈഗര്‍, മാഗ്‌നൈറ്റ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; CC21 പരീക്ഷണയോട്ടം സജീവമാക്കി സിട്രണ്‍

ഇന്ന് ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്കാണ് CC21 എത്തുന്നത്. ഹ്യുണ്ടായി വെന്യു, കിയ സോണറ്റ്, ടാറ്റ നെക്‌സോണ്‍, റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ് എന്നിവരായിക്കും സിട്രണ്‍ CC21-ന്റെ വിപണിയിലെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen CC21 Launching Soon In India, Rival Nissan Magnite And Renault Kiger. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X