C5 Aircross സ്വന്തമാക്കണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് Citroen

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രണ്‍, ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യ മോഡലായ C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിക്കുന്നത്. ബ്രാന്‍ഡില്‍ നിന്നും നിലവില്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള ഏക ഓഫറാണ് C5 എയര്‍ക്രോസ്.

C5 Aircross സ്വന്തമാക്കണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് Citroen

ബ്രാന്‍ഡിനായി മോഡല്‍ പ്രതിമാസം മാന്യമായ വില്‍പ്പനയും സ്വന്തമാക്കുന്നുണ്ടെന്ന് വേണം പറയാന്‍. ഫീല്‍, ഷൈന്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. വിപണിയില്‍ എത്തുമ്പോള്‍, ഇതില്‍ പ്രാരംഭ പതിപ്പിന് 29.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

C5 Aircross സ്വന്തമാക്കണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് Citroen

ഉയര്‍ന്ന വേരിയന്റിനായി 31.90 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. CKD റൂട്ട് വഴിയായാണ് മോഡല്‍ രാജ്യത്ത് എത്തുന്നത്. വിപണിയില്‍ എത്തി കുറച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ നിര്‍മാതാക്കള്‍ വാഹനത്തിന്റെ വിലയില്‍ വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

C5 Aircross സ്വന്തമാക്കണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് Citroen

രണ്ട് വകഭേദങ്ങളില്‍ ലഭ്യമാകുന്ന C5 എയര്‍ക്രോസ് എസ്‌യുവിയുടെ പുതിയ വിലയില്‍ ഒരു ലക്ഷം രൂപ വരെയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. സിട്രണ്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കുന്നതനുസരിച്ച്, നിലവില്‍ അടിസ്ഥാന വേരിയന്റായ ഫീല്‍ പതിപ്പിന് 31.30 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

C5 Aircross സ്വന്തമാക്കണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് Citroen

ഷൈന്‍ വേരിയന്റിന്റെ വില ഇപ്പോള്‍ 32.80 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി കമ്പനി വര്‍ധിപ്പിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള കാര്‍ നിര്‍മ്മാതാക്കളുടെ CK ബിര്‍ള പ്ലാന്റില്‍ നിര്‍മ്മിച്ച സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി, രാജ്യത്ത് ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോണ്‍ എന്നിവയ്ക്ക് എതിരെയാണ് മത്സരിക്കുന്നത്. കൂടാതെ വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ എസ്‌യുവിയെയും നേരിടും.

C5 Aircross സ്വന്തമാക്കണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് Citroen

എല്‍ഇഡി ഹെഡ്‌ലാമ്പുകളും ടെയില്‍ലൈറ്റുകളും ഉള്ള ടോപ്പ് എന്‍ഡ് ഷൈന്‍ വേരിയന്റില്‍ പനോരമിക് സണ്‍റൂഫ്, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും സിട്രണ്‍ വാഗ്ദാനം ചെയ്യുന്നു.

C5 Aircross സ്വന്തമാക്കണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് Citroen

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകള്‍ക്കൊപ്പം ഹാന്‍ഡ്സ് ഫ്രീ പാര്‍ക്കിംഗ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.

C5 Aircross സ്വന്തമാക്കണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് Citroen

8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ്-ഡീസല്‍ എഞ്ചിനാണ് സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവിക്ക് കരുത്തേകുന്നത്.

C5 Aircross സ്വന്തമാക്കണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് Citroen

ഈ യൂണിറ്റ് പരമാവധി 177 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്നു. വാഹനം 18.6 കിലോമീറ്റര്‍ എന്ന ARAI സര്‍ട്ടിഫൈഡ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ടെന്നും സിട്രണ്‍ അവകാശപ്പെടുന്നു.

C5 Aircross സ്വന്തമാക്കണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് Citroen

സിട്രണ്‍ വൈകാതെ തങ്ങളുടെ രണ്ടാമത്തെ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍ തുടങ്ങിയ മോഡലുകള്‍ അവതരിപ്പിക്കുന്ന സബ് കോംപ്ക്ട് എസ്‌യുവി വിഭാഗത്തില്‍ മത്സരിക്കാന്‍ സാധ്യതയുള്ള C3 എസ്‌യുവി ഉടന്‍ പുറത്തിറക്കുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

C5 Aircross സ്വന്തമാക്കണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് Citroen

രാജ്യത്ത് വലിയൊരു മത്സരം നടക്കുന്ന സെഗ്മെന്റാണിത്. അതുകൊണ്ട് തന്നെ എല്ലാ നിര്‍മാതാക്കളും തങ്ങളുടെ മോഡലിനെ ഈ ശ്രേണിയില്‍ എത്തിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍.

C5 Aircross സ്വന്തമാക്കണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് Citroen

C3 എസ്‌യുവിയുടെ പരീക്ഷണയോട്ടം ഇതിനോടകം തന്നെ നിരത്തുകളില്‍ സജീവമാണ്. എതിരാളികളോട് കിടപിടിക്കുന്ന ഫീച്ചര്‍ സവിശേഷതകളോടെയാകും മോഡല്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

C5 Aircross സ്വന്തമാക്കണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് Citroen

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഒരു ലിറ്റര്‍ ഗ്ലോവ്ബോക്സ്, 315 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സ് തുടങ്ങിയ സവിശേഷതകളോടെയാണ് C3 വരുന്നത്.

C5 Aircross സ്വന്തമാക്കണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് Citroen

130 bhp കരുത്തേകുന്ന 1.2 ലിറ്റര്‍ ടര്‍ബോ-ചാര്‍ജ്ഡ് മോട്ടോറാണ് ഇതിന് കരുത്തേകുന്നതെന്നാണ് സൂചന. കൂടാതെ ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും അഞ്ച് സ്പീഡ് മാനുവല്‍ യൂണിറ്റും എഞ്ചിനില്‍ ഘടിപ്പിക്കാന്‍ സാധ്യതയുണ്ട്.

C5 Aircross സ്വന്തമാക്കണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് Citroen

ഇതിനോടകം തന്നെ വാഹനത്തിന്റെ ഒരു ടീസര്‍ ചിത്രം കമ്പനി പങ്കുവെച്ചിരുന്നു. ആഗോള അരങ്ങേറ്റം വൈകാതെ ഉണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. എഥനോള്‍ അടിസ്ഥാനമാക്കിയുള്ള ഇന്ധനവുമായി പൊരുത്തപ്പെടുന്ന ഒരു ഫ്ലെക്സ്-ഫ്യുവല്‍ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ മോഡല്‍ എന്ന ഖ്യാതിയും ഈ വാഹനത്തിനുണ്ടെന്നതാണ് മറ്റൊരു പ്രധാന സവിശേഷത.

C5 Aircross സ്വന്തമാക്കണേല്‍ ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് Citroen

ആദ്യ മോഡലിന്റെ വില ഉയര്‍ന്നതായതുകൊണ്ട് തന്നെ, വില കഴിയുന്നത്ര കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സിട്രണ്‍ അതിന്റെ പുതിയ കോമണ്‍ മോഡുലാര്‍ പ്ലാറ്റ്ഫോമിലായിരിക്കും (CMP) വാഹനം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Citroen hiked c5 aircross suv price find here new price list
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X