Kiger, Magnite മോഡലുകള്‍ക്ക് എതിരാളി; C3-യുടെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി Citroen

ഇന്ത്യന്‍ വിപണിയിലെത്തുന്ന ഏറ്റവും പുതിയ നിര്‍മാതാവാണ് സിട്രണ്‍. നിലവില്‍ വിപണിയില്‍ C5 എയര്‍ക്രോസ് എന്നൊരു ഒറ്റ പ്രീമിയം എസ്‌യുവി മാത്രമാണ് ഫ്രഞ്ച് നിര്‍മാതാക്കള്‍ വില്‍പ്പയക്ക് എത്തിച്ചിരിക്കുന്നത്. അതും CKD അല്ലെങ്കില്‍ കംപ്ലീറ്റ്ലി നോക്ഡ് ഡൗണ്‍ യുണിറ്റായിട്ടാണ് എത്തുന്നത്.

Kiger, Magnite മോഡലുകള്‍ക്ക് എതിരാളി; C3-യുടെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി Citroen

ഇക്കാരണത്താല്‍, എസ്‌യുവിയുടെ വില ഉയര്‍ന്ന് നില്‍ക്കുകയാണ്. ഈ വില നീയന്ത്രിച്ച് കൂടുതല്‍ വാഹനം രാജ്യത്ത് എത്തിച്ച് വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍. ഇതിനകം തന്നെ ആഗോള വിപണിയില്‍ C3 പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, കൂടാതെ അവര്‍ പുതിയ മോഡല്‍ ഇന്ത്യയിലേക്കും കൊണ്ടുവരുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. കൃത്യമായി ഒരു തീയതി കമ്പനി പങ്കുവെച്ചിട്ടില്ലെങ്കിലും, അടുത്ത വര്‍ഷം എപ്പോഴെങ്കിലും മോഡലിനെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Kiger, Magnite മോഡലുകള്‍ക്ക് എതിരാളി; C3-യുടെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി Citroen

എന്നാല്‍ വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. ഇതിനിടയിലാണ് ഇപ്പോള്‍ വാഹനത്തിന്റെ അവതരണം സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവരുന്നത്. ബ്രാന്‍ഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

Kiger, Magnite മോഡലുകള്‍ക്ക് എതിരാളി; C3-യുടെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി Citroen

എപ്പോഴാണ് വാഹനത്തിന്റെ വില്‍പ്പന ആരംഭിക്കുന്നത്? ഒരു ഏകദേശ തീയതി പറയാമോ എന്ന ചോദ്യത്തിന് മറുപടി നല്‍കികൊണ്ടായിരുന്നു കമ്പനി പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. C3, വരും വര്‍ഷം 2022-ന്റെ ആദ്യ പകുതിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്നായിരുന്നു ഇതിന് കമ്പനി നല്‍കിയ മറുപടി.

Kiger, Magnite മോഡലുകള്‍ക്ക് എതിരാളി; C3-യുടെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി Citroen

ATAWADAC (Any TimeAnywhereAnyDev IceAnyContent) ഓമ്നി ചാനല്‍ ഡിജിറ്റല്‍ ഉപഭോക്തൃ യാത്രയും ലാ മൈസണ്‍ ഷോറൂമുകളും വഴി പ്രവര്‍ത്തനക്ഷമമാക്കിയ നൂതനമായ ഉപഭോക്തൃ സേവനങ്ങള്‍ ഉള്‍പ്പെടെ അഭൂതപൂര്‍വമായ ഉപഭോക്തൃ അനുഭവം വാഗ്ദാനം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Kiger, Magnite മോഡലുകള്‍ക്ക് എതിരാളി; C3-യുടെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി Citroen

അതേസമയം മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പങ്കുവെച്ചിട്ടില്ല. പുതിയ ഇന്ത്യ-നിര്‍ദ്ദിഷ്ട C3 മോഡല്‍ രാജ്യത്തെ ഏറ്റവും ചെറിയ ഓഫറായിരിക്കും. വാഹനത്തിന്റെ രൂപകല്‍പനയും വികസന പ്രക്രീയകളും നടക്കുന്നത് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളുടെ തമിഴ്നാട്ടിലെ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നാണ്, അതിനാല്‍ ഇതിന് ഒരു ആക്രമണാത്മക വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Kiger, Magnite മോഡലുകള്‍ക്ക് എതിരാളി; C3-യുടെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി Citroen

സിട്രണ്‍ C3 സബ്-4 മീറ്റര്‍ വിഭാഗത്തിലാണ് മത്സരിക്കാനൊത്തുന്നത്. 2025 വരെ എല്ലാ വര്‍ഷവും ഒരു പുതിയ ഉല്‍പ്പന്നം അവതരിപ്പിക്കാനുള്ള കമ്പനിയുടെ ഇന്ത്യന്‍ തന്ത്രത്തിന് അനുസൃതമാണ് പുതിയ C3, കൂടാതെ ബ്രാന്‍ഡിന്റെ ഇന്ത്യാ പോര്‍ട്ട്ഫോളിയോയില്‍ സിട്രണ്‍ C5 എയര്‍ക്രോസുമായി ചേരും.

Kiger, Magnite മോഡലുകള്‍ക്ക് എതിരാളി; C3-യുടെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി Citroen

''ഇന്ത്യയുടെ വളര്‍ച്ചാ യാത്രയുടെ വളരെ നിര്‍ണായകമായ ഭാഗമാണ് C3, തങ്ങളുടെ പ്രാദേശിക വികസന തന്ത്രത്തിന്റെ നട്ടെല്ലായിരിക്കും ഈ മോഡല്‍ എന്നാണ് സ്റ്റെല്ലാന്റിസ് ഇന്ത്യ സിഇഒയും എംഡിയുമായ റോളണ്ട് ബൗച്ചറ പറഞ്ഞത്.

Kiger, Magnite മോഡലുകള്‍ക്ക് എതിരാളി; C3-യുടെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി Citroen

4 മീറ്റര്‍ താഴെയുള്ള കാറുകളുടെ ഡിമാന്‍ഡിന്റെ 70 ശതമാനവും ഉപഭോക്താക്കളില്‍ 50 ശതമാനവും ആദ്യമായി വാങ്ങുന്നവരായ ഇന്ത്യന്‍ വിപണിയുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ കാര്‍. ഈ സെഗ്മെന്റ് അതിവേഗം വളരുകയാണ്, കൂടാതെ C3 അതിന്റെ താങ്ങാനാവുന്നതും ആകര്‍ഷകത്വവുമായി യോജിക്കും. പ്രാദേശികവല്‍ക്കരണ ശ്രമങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി തങ്ങള്‍ ചെന്നൈയിലെ തങ്ങളുടെ ഗവേഷണ-വികസന കേന്ദ്രം, തിരുവള്ളൂരിലെ വാഹന അസംബ്ലി പ്ലാന്റ്, തമിഴ്നാട്ടിലെ ഹൊസൂരിലെ പവര്‍ട്രെയിന്‍ പ്ലാന്റ് എന്നിവ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Kiger, Magnite മോഡലുകള്‍ക്ക് എതിരാളി; C3-യുടെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി Citroen

വരാനിരിക്കുന്ന സബ്-4 മീറ്റര്‍ എസ്‌യുവി ബ്രാന്‍ഡിനെ ഇന്ത്യയില്‍ വിപുലീകരിക്കാന്‍ പ്രാപ്തമാക്കും, കൂടാതെ 2019-ല്‍ സമാരംഭിച്ച ''സി ക്യൂബ്ഡ്'' പ്രോഗ്രാമില്‍ നിന്നുള്ള ആദ്യത്തെ മോഡലാണിത്, അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് മൂന്ന് വാഹനങ്ങളടങ്ങുന്ന ഒരു വിഭാഗം ഇന്ത്യയില്‍ വികസിപ്പിച്ച് നിര്‍മ്മിക്കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തെക്കേ അമേരിക്കയിലും ഈ മോഡലുകള്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

Kiger, Magnite മോഡലുകള്‍ക്ക് എതിരാളി; C3-യുടെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി Citroen

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഉയര്‍ന്ന ബോണറ്റും എലവേറ്റഡ് ഡ്രൈവര്‍ പൊസിഷനും ഉള്ള പ്രീമിയം ഹാച്ച്ബാക്കിന്റെ ഡിസൈന്‍ സൂചകങ്ങളാണ് പുതിയ C3 യിലുള്ളത്. ചിലര്‍ ഇതിനെ 'മിനി-എസ്‌യുവി' എന്ന് വിളിക്കാം, ആധുനിക രൂപകല്‍പ്പനയും പ്രീമിയം ഇന്റീരിയറും ഏറ്റവും പുതിയ ഫീച്ചറുകളും വിപണിയിലെ ഏറ്റവും ഇഷ്ടപ്പെട്ട ഉല്‍പ്പന്നമാക്കി C3-യെ മാറ്റുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Kiger, Magnite മോഡലുകള്‍ക്ക് എതിരാളി; C3-യുടെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി Citroen

ഡിസൈന്‍ സവിശേഷതകളിലേക്ക് വന്നാല്‍, സ്പ്ലിറ്റ് ഹാലൊജെന്‍ ഹെഡ്‌ലാമ്പ് സജ്ജീകരണം, Y-ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഓറഞ്ച് ഹൈലൈറ്റുകളുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിവ ഉപയോഗിച്ച് അന്താരാഷ്ട്ര വിപണിയില്‍ ഉള്ള ചില സിട്രണ്‍ മോഡലുകളില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെയും ഡിസൈന്‍ വന്നിരിക്കുന്നത്. അതേസമയം ബമ്പറിലെ നമ്പര്‍ പ്ലേറ്റ്, നീളമേറിയ ഷഡ്ഭുജങ്ങള്‍, മധ്യഭാഗത്ത് ക്ലാഡിംഗുകള്‍ എന്നിവയുണ്ട്. ഫോഗ് ലാമ്പുകളാല്‍ ചുറ്റപ്പെട്ട ഫ്രണ്ട് സ്‌കിഡ് പ്ലേറ്റിലേക്ക് താഴത്തെ പകുതി സമന്വയിപ്പിക്കുകയും ചെയ്യുന്നു.

Kiger, Magnite മോഡലുകള്‍ക്ക് എതിരാളി; C3-യുടെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി Citroen

C3 ഡോറിന്റെ താഴത്തെ ഭാഗത്ത് ഉടനീളം ക്ലാഡിംഗും റൂഫുമായി പൊരുത്തപ്പെടുന്ന ഓറഞ്ച് ഇന്‍സെര്‍ട്ടും സ്വീകരിക്കുന്നു. C3-യുടെ അളവുകള്‍ പരിശോധിച്ചാല്‍ വാഹനത്തിന് 3,980 mm നീളവും 2,540 mm വീല്‍ബേസില്‍ 180 mm ഗ്രൗണ്ട് ക്ലിയറന്‍സും ഉണ്ടായിരിക്കും. സെഗ്മെന്റിലെ ഏറ്റവും വിശാലമായ ക്യാബിനുമായി C3 വരുമെന്ന് സിട്രണ്‍ അവകാശപ്പെടുന്നു.

Kiger, Magnite മോഡലുകള്‍ക്ക് എതിരാളി; C3-യുടെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി Citroen

എസ്‌യുവി ലുക്ക് കൂട്ടാന്‍ ഉയരമുള്ള ബമ്പറുകളും ലഭിക്കുന്നു. വാഹനത്തിന്റെ താഴത്തെ ഭാഗത്തെ കറുത്ത ക്ലാഡിംഗും C ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകളും പിന്‍ഭാഗത്തെ ലളിതമായി പൂര്‍ണ്ണമാക്കുന്നു. സിട്രണ്‍ ലോഗോയും മോഡല്‍ ബാഡ്ജും ടെയില്‍ഗേറ്റില്‍ സ്ഥാനം പിടിക്കുന്നു.

Kiger, Magnite മോഡലുകള്‍ക്ക് എതിരാളി; C3-യുടെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി Citroen

കറുപ്പ്-ഓറഞ്ച് നിറവ്യത്യാസം C3-നുള്ളിലും തുടരുന്നു, ഇത് ക്യാബിന് നല്ല ലുക്ക് നല്‍കുകയും ചെയ്യുന്നു. സ്റ്റിയറിംഗ് വീലിന്റെ മധ്യഭാഗത്ത് സിട്രണ്‍ ലോഗോ ഉള്ള വലതുവശത്ത് നിയന്ത്രണങ്ങളുണ്ട്. മധ്യഭാഗം 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് മറ്റൊരു സവിശേഷത. ആന്‍ഡ്രോയിഡ് ഓട്ടോയ്ക്കും ആപ്പിള്‍ കാര്‍പ്ലേയ്ക്കും അനുയോജ്യമായതാണ് യൂണിറ്റ്.

Kiger, Magnite മോഡലുകള്‍ക്ക് എതിരാളി; C3-യുടെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി Citroen

ഇന്‍സ്ട്രുമെന്റ് പാനല്‍ എല്ലാ ഡിജിറ്റല്‍ കാര്യമാണ്. ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്ത് രണ്ട് തിരശ്ചീന എസി യൂണിറ്റുകളുള്ള ചെയിന്‍-ലിങ്ക് ഡിസൈന്‍ ഇവിടെ ഒരു സവിശേഷമായ സ്പര്‍ശമാണ്, അതേസമയം വശങ്ങളിലുള്ളവ ലംബമായി സ്ഥാപിച്ചിരിക്കുന്നു. C3 ക്ലൈമറ്റ് നിയന്ത്രണങ്ങള്‍ക്കായി ഒരു ക്രോം സറൗണ്ട് ഉള്ള മൂന്ന് ഡയല്‍ ലേഔട്ട് ഉപയോഗിക്കുന്നു. ഒരു USB പോര്‍ട്ട്, 12V പവര്‍ സോക്കറ്റ്, രണ്ട് സ്റ്റോറേജ് സ്‌പേസുകള്‍ എന്നിവയും ഇതില്‍ നിറഞ്ഞിരിക്കുന്നു. ടോപ്പ്-സ്‌പെക് ട്രിമ്മില്‍ മാത്രം വയര്‍ലെസ് ചാര്‍ജിംഗ് കമ്പനി വാഗ്ദാനം ചെയ്‌തേക്കാം. സിട്രണ്‍ C3 യുടെ സീറ്റുകള്‍ ഡ്യുവല്‍-ടോണ്‍ സ്റ്റിച്ചിംഗ്, മുന്‍വശത്ത് സംയോജിത ഹെഡ്റെസ്റ്റുകള്‍ എന്നിവയോടെയാണ് വരുന്നത്.

Kiger, Magnite മോഡലുകള്‍ക്ക് എതിരാളി; C3-യുടെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി Citroen

മോഡലിന്റെ എഞ്ചിന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും 1.2 ലിറ്റര്‍ ടര്‍ബോ-ചാര്‍ജ്ഡ് എഞ്ചിനാകും വാഹനത്തിന് കരുത്തേകുക. ഈ യൂണിറ്റ് 5,500 rpm-ല്‍ 108 bhp പവറും 1,500 rpm-ല്‍ 205 Nm torque ഉം നല്‍കുന്നു. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായിട്ടാകും എഞ്ചിന്‍ ജോടിയാക്കുക.

Kiger, Magnite മോഡലുകള്‍ക്ക് എതിരാളി; C3-യുടെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി Citroen

വില വിവരങ്ങള്‍ സംബന്ധിച്ച് സൂചനകള്‍ ഒന്നും ലഭ്യമല്ലെങ്കിലും, 6 ലക്ഷം രൂപ മുതല്‍ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV300, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍ തുടങ്ങിയവരാകും സിട്രണ്‍ C3-യുടെ വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen revealed more details about c3 launch in india will rival kiger and magnite
Story first published: Wednesday, December 15, 2021, 18:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X