ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഇന്ത്യന്‍ കാര്‍; C3 എസ്‌യുവിയുടെ ടീസര്‍ ചിത്രവുമായി Citroen

ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശക്തരാകാനൊരുങ്ങുകയാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രണ്‍. നിലവില്‍ C5 എയര്‍ക്രേസ് എന്നൊരു എസ്‌യുവി മാത്രമാണ് നിര്‍മാതാക്കള്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഇന്ത്യന്‍ കാര്‍; C3 എസ്‌യുവിയുടെ ടീസര്‍ ചിത്രവുമായി Citroen

എന്നാല്‍ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് വൈകാതെ തന്നെ ഒരു മോഡലിനെ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്നൊരു ശ്രേണി കൂടിയാണ് കോംപാക്ട് എസ്‌യുവികളുടേത്.

ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഇന്ത്യന്‍ കാര്‍; C3 എസ്‌യുവിയുടെ ടീസര്‍ ചിത്രവുമായി Citroen

എല്ലാ ബ്രാന്‍ഡുകളില്‍ നിന്നുള്ള മോഡലുകളും ഈ ശ്രേണിയില്‍ ഇന്ന് വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെന്ന് വേണം പറയാന്‍. അതുകൊണ്ട് തന്നെ സിട്രണിന്റെ കടന്നുവരവും എതിരാളികള്‍ ആകാംഷയോടെയാണ് നോക്കി കാണുന്നത്.

ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഇന്ത്യന്‍ കാര്‍; C3 എസ്‌യുവിയുടെ ടീസര്‍ ചിത്രവുമായി Citroen

ഇതിനോടകം തന്നെ വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമായിരുന്നുവെന്ന് വേണം പറയാന്‍. ഇപ്പോള്‍ വാഹനത്തിന്റെ അരങ്ങേറ്റം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കമ്പനി.

ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഇന്ത്യന്‍ കാര്‍; C3 എസ്‌യുവിയുടെ ടീസര്‍ ചിത്രവുമായി Citroen

CC21 എന്ന രഹസ്യനാമമുള്ള വരാനിരിക്കുന്ന സബ് കോംപാക്ട് എസ്‌യുവി സെപ്റ്റംബര്‍ 16 ന് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഇന്ത്യന്‍ കാര്‍ എന്ന് വിശേഷണത്തോടെയാണ് മോഡലിനെ കമ്പനി അവതരിപ്പിക്കുക.

ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഇന്ത്യന്‍ കാര്‍; C3 എസ്‌യുവിയുടെ ടീസര്‍ ചിത്രവുമായി Citroen

റിപ്പോര്‍ട്ടുകള്‍ പ്രകാരം, മിക്ക വിപണികളിലും C3 എന്ന് വിളിക്കപ്പെടുന്ന ചെറിയ സിട്രണ്‍ എസ്‌യുവി ഏഷ്യന്‍ രാജ്യങ്ങളിലും അടുത്ത വര്‍ഷം ലാറ്റിനമേരിക്കയിലും അവതരിപ്പിക്കും. അവതരണത്തിന് മുന്നോടിയായി വാഹനത്തിന്റെ ഒരു ടീസര്‍ ചിത്രവും കമ്പനി പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഇന്ത്യന്‍ കാര്‍; C3 എസ്‌യുവിയുടെ ടീസര്‍ ചിത്രവുമായി Citroen

ടീസര്‍ ചിത്രം പരിശോധിച്ചാല്‍, ഗ്രില്ലിന് മുകളിലുള്ള പരമ്പരാഗത ലോഗോ കാണാന്‍ സാധിക്കും. C5 എയര്‍ക്രോസ് എസ്‌യുവിയില്‍ കാണുന്നതുപോലുള്ള ബട്ടര്‍ഫ്‌ലൈ പാറ്റേണ്‍ C3- ന്റെ ബോണറ്റിന് ലഭിക്കാന്‍ സാധ്യതയുണ്ട്.

ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഇന്ത്യന്‍ കാര്‍; C3 എസ്‌യുവിയുടെ ടീസര്‍ ചിത്രവുമായി Citroen

എല്‍ഇഡി ഡിആര്‍എല്ലുകള്‍ ടീസര്‍ ഇമേജില്‍ വളരെ ഭംഗിയായി കാണപ്പെടുന്നു, കൂടാതെ ഫ്രഞ്ച് ഓട്ടോ ഭീമന്റെ ഇന്ത്യയിലെ ആദ്യ ഓഫറില്‍ കാണുന്നതില്‍ നിന്ന് അല്പം വ്യത്യസ്തമാണ് മോഡലെന്നും മുന്‍വശത്തെ കാഴ്ചയില്‍ നിന്ന് വ്യക്തമാണ്.

ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഇന്ത്യന്‍ കാര്‍; C3 എസ്‌യുവിയുടെ ടീസര്‍ ചിത്രവുമായി Citroen

സിട്രണ്‍ C3, ഇന്ത്യയിലെത്തുമ്പോള്‍, ഫ്രഞ്ച് ഓട്ടോ ഭീമന്‍ കഴിഞ്ഞ വര്‍ഷം C5 എയര്‍ക്രോസ് എസ്‌യുവി അവതരിപ്പിച്ചതിന് ശേഷം രാജ്യത്തെ രണ്ടാമത്തെ ഓഫറാണ്. C3 എസ്‌യുവി മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായി വെന്യൂ, കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍, മഹീന്ദ്ര XUV300 എന്നിവര്‍ക്കെതിരെയാകും വിപണിയില്‍ മത്സരിക്കുക.

ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഇന്ത്യന്‍ കാര്‍; C3 എസ്‌യുവിയുടെ ടീസര്‍ ചിത്രവുമായി Citroen

CC21 എന്ന രഹസ്യനാമമുള്ള സിട്രണ്‍ C3, എഥനോള്‍ അടിസ്ഥാനമാക്കിയുള്ള ഇന്ധനവുമായി പൊരുത്തപ്പെടുന്ന ഒരു ഫ്‌ലെക്‌സ്-ഫ്യുവല്‍ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവി കൂടിയാണ്.

ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഇന്ത്യന്‍ കാര്‍; C3 എസ്‌യുവിയുടെ ടീസര്‍ ചിത്രവുമായി Citroen

റിപ്പോര്‍ട്ടുകള്‍ പ്രകാരം, C3 എസ്‌യുവിയ്ക്ക് 1.2-ലിറ്റര്‍ ശേഷിയുള്ള ടര്‍ബോചാര്‍ജ് എഞ്ചിനാകും ലഭിക്കുക. ഈ യൂണിറ്റ് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കാനും സാധ്യതയുണ്ട്.

ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഇന്ത്യന്‍ കാര്‍; C3 എസ്‌യുവിയുടെ ടീസര്‍ ചിത്രവുമായി Citroen

എഞ്ചിന്‍ പരമാവധി 130 bhp കരുത്ത് ഉത്പാദിപ്പിക്കാന്‍ കഴിവുള്ളതാണ്. 1.6 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്റെ ഓപ്ഷനും എസ്‌യുവിക്ക് ലഭിച്ചേക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ നിലവില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഇല്ലെന്ന് വേണം പറയാന്‍.

ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഇന്ത്യന്‍ കാര്‍; C3 എസ്‌യുവിയുടെ ടീസര്‍ ചിത്രവുമായി Citroen

സിട്രണ്‍ അതിന്റെ പുതിയ കോമണ്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും (CMP) വാഹനം നിര്‍മിക്കുക. ഇത് വാഹനത്തിന്റെ വില കഴിയുന്നത്ര കുറയ്ക്കാനും നാല് മീറ്റര്‍ വിഭാഗത്തിന് കീഴിലുള്ള എസ്‌യുവികള്‍ കണ്ട ഇന്ത്യ പോലുള്ള വിപണികളില്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കാനും കമ്പനിക്ക് സാധിക്കും.

ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഇന്ത്യന്‍ കാര്‍; C3 എസ്‌യുവിയുടെ ടീസര്‍ ചിത്രവുമായി Citroen

ഈ വർഷം ഏപ്രിൽ മാസത്തിലാണ് C5 എയർക്രോസ് പ്രീമിയം എസ്‌യുവിയെ സിട്രൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. നിർമാതാക്കൾ പറയുന്നതനുസരിച്ച് മോഡലിന് 1000 ലധികം ബുക്കിംഗുകൾ ലഭിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഇന്ത്യന്‍ കാര്‍; C3 എസ്‌യുവിയുടെ ടീസര്‍ ചിത്രവുമായി Citroen

പ്രാരംഭ പതിപ്പിന് 29.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. വില ഉയർന്നതാണെങ്കിലും അതിന് അനുസരിച്ചുള്ള സവിശേഷതകളും ഫീച്ചറുകളുമാണ് വാഹനത്തിൽ കമ്പനി അവതരിപ്പിക്കുന്നതെന്നതുമാണ് മറ്റൊരു സവിശേഷത.

ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഇന്ത്യന്‍ കാര്‍; C3 എസ്‌യുവിയുടെ ടീസര്‍ ചിത്രവുമായി Citroen

2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് സിട്രൺ C5 എയർക്രോസ് എസ്‌യുവിയുടെ കരുത്ത്. ഈ യൂണിറ്റ് 175 bhp കരുത്തും പരമാവധി 400 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen revealed new teaser of c3 suv ahead of debut find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X