C5 എയർക്രോസിന്റെ ഔദ്യോഗിക ബുക്കിംഗ് മാർച്ച് 1 മുതൽ ആരംഭിക്കാനൊരുങ്ങി സിട്രൺ
C5 എയർക്രോസിനായുള്ള പ്രീ-ലോഞ്ച് ബുക്കിംഗ് മാർച്ച് 1 -ന് ആരംഭിക്കുമെന്ന് സിട്രൺ പ്രഖ്യാപിച്ചു. ഫീൽ ഷൈൻ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിൽ വാഹനം വാഗ്ദാനം ചെയ്യും.

പേൾ വൈറ്റ്, കുമുലസ് ഗ്രേ, ടിജുക്ക ബ്ലൂ, പെർല നെറാ ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകൾ എസ്‌യുവി ലഭ്യമാണ്. ആദ്യ മൂന്ന് ഡ്യുവൽ ടോൺ ഷേഡിന്റെ ഭാഗമായി വരും.

ഇരട്ട സ്ലാറ്റ് ഫ്രണ്ട് ഗ്രില്ല്, എൽഇഡി ഡിആർഎല്ലുകളുള്ള ഡ്യുവൽ ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയി വീലുകൾ, ക്രോം ഫോക്സ് ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയുൾപ്പടെ C5 എയർക്രോസിന് ചിക് ക്രോസ്ഓവർ രൂപമാണുള്ളത്.

580 ലിറ്റർ ബൂട്ട് സ്പെയ്സ് തികച്ചും പ്രായോഗികവുമാണ്. പിൻ സീറ്റുകൾ മുമ്പോട്ട് നീക്കുമ്പോൾ ഇത് 720 ലിറ്ററായി ഉയർത്താം, അതേസമയം മൂന്ന് വ്യക്തിഗത പിൻ സീറ്റുകൾ മടക്കുന്നത് ശേഷി 1,630 ലിറ്ററിലേക്ക് ഉയർത്തുന്നു!

C5 എയർക്രോസിൽ ധാരാളം സവിശേഷതകൾ ഉണ്ട്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കൊപ്പം 8,0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡിസ്‌പ്ലേ, എയർ പ്യൂരിഫയർ, ഫോൺ മിററിംഗ്, പനോരമിക് സൺറൂഫ് എന്നിവ വാഹനത്തിലുണ്ട്.

കൂടാതെ കാൽ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഇലക്ട്രിക് ടെയിൽഗേറ്റ്, ഡ്യുവൽ -സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൂഡ് ലൈറ്റിംഗ്, കൂടാതെ വ്യക്തിഗതമായി ക്രമീകരിക്കാവുന്ന മൂന്ന് റിക്ലൈനിംഗ് മോഡുലാർ പിൻ സീറ്റുകളും ലഭിക്കുന്നു.

ആറ് എയർബാഗുകൾ, ABS+EBD, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, റിവേർസ് ക്യാമറ, സ്റ്റാൻഡേർഡ്, സ്നോ, ഓൾ ടെറൈൻ, സാൻഡ്, ട്രാക്ഷൻ കൺട്രോൾ ഓഫ് എന്നിങ്ങനെ അഞ്ച് മോഡുകളുള്ള ഒരു ഗ്രിപ്പ് കൺട്രോൾ സിസ്റ്റം.

177 bhp കരുത്തും 400 Nm torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി മോട്ടോർ ജോടിയാക്കിയിരിക്കുന്നു.

റോഡ് അസമാനതകളിൽ നിന്ന് യാതൊരും അസ്വസ്ഥതകളും ഉണ്ടാകാതിരിക്കാൻ കാർ നിർമ്മാതാക്കൾ 'ഫ്ലൈയിംഗ് കാർപെറ്റ് ഇഫക്റ്റ്' എന്ന് വിളിക്കുന്ന സിട്രണിന്റെ പ്രോഗ്രസ്സീവ് ഹൈഡ്രോളിക് കുഷ്യൻ സസ്പെൻഷൻ സിസ്റ്റവും എസ്‌യുവിക്ക് ലഭിക്കുന്നു.

മാർച്ചിൽ സിട്രൺ C5 എയർക്രോസ് വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു, വില 28 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയാവാം. ജീപ്പ് കോമ്പസിന്റെ ടോപ്പ് എൻഡ് വേരിയന്റുകൾക്കും വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിനെതിരേയും ഇത് മത്സരിക്കും.


Click it and Unblock the Notifications








