സിഎന്‍ജി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നുതന്നെ; 1.2 ലക്ഷം സിഎന്‍ജി മോഡലുകള്‍ വിതരണം ചെയ്യാനുണ്ടെന്ന് Maruti

നവംബര്‍ 4 എക്സൈസ് തീരുവ വെട്ടിക്കുറച്ചതിനു ശേഷവും ഇന്ത്യയിലെ മിക്ക നഗരങ്ങളിലും പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലായി തന്നെ തുടരുകയാണ്. ഇതുമൂലം കഴിഞ്ഞ വര്‍ഷം സിഎന്‍ജി ഇന്ധനമുള്ള കാറുകളുടെ ആവശ്യം കുതിച്ചുയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

സിഎന്‍ജി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നുതന്നെ; 1.2 ലക്ഷം സിഎന്‍ജി മോഡലുകള്‍ വിതരണം ചെയ്യാനുണ്ടെന്ന് Maruti

സിഎന്‍ജി മോഡലുകളുടെ വില്‍പ്പന കുതിച്ച് ഉയര്‍ന്നതോടെ അതില്‍ ഏറ്റവും ഗുണം ലഭിച്ചതും രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ മാരുതി സുസുക്കിയാണ്. എന്നാല്‍ വില്‍പ്പനയില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നും കമ്പനി അറിയിച്ചു.

സിഎന്‍ജി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നുതന്നെ; 1.2 ലക്ഷം സിഎന്‍ജി മോഡലുകള്‍ വിതരണം ചെയ്യാനുണ്ടെന്ന് Maruti

തുടര്‍ച്ചയായ സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമം കാരണം ഇന്ത്യയിലെ മറ്റ് കാര്‍ നിര്‍മാതാക്കളെപ്പോലെ മാരുതി സുസുക്കിയും ഡിമാന്‍ഡ്-സപ്ലൈയില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് അതിന്റെ മോഡലുകള്‍ക്കായുള്ള ത്വരിതഗതിയിലുള്ള ഉപഭോക്തൃ ഡിമാന്‍ഡ് നിറവേറ്റുന്നതിനെ ബാധിച്ചുവെന്നും കമ്പനി പറയുന്നു.

സിഎന്‍ജി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നുതന്നെ; 1.2 ലക്ഷം സിഎന്‍ജി മോഡലുകള്‍ വിതരണം ചെയ്യാനുണ്ടെന്ന് Maruti

മാരുതി സുസുക്കി നിലവില്‍ 2,80,000 കാറുകളുടെ ഓര്‍ഡര്‍ ബുക്കിലാണ് ഇരിക്കുന്നത്, അതില്‍ 1,20,000-ലധികം ബുക്കിംഗുകള്‍ അല്ലെങ്കില്‍ തീര്‍പ്പാക്കാത്ത ഓര്‍ഡറുകളില്‍ 43 ശതമാനവും അതിന്റെ സിഎന്‍ജി പവര്‍ മോഡലുകള്‍ക്കാണ്.

സിഎന്‍ജി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നുതന്നെ; 1.2 ലക്ഷം സിഎന്‍ജി മോഡലുകള്‍ വിതരണം ചെയ്യാനുണ്ടെന്ന് Maruti

ആള്‍ട്ടോ, സെലേറിയോ, വാഗണ്‍-ആര്‍, എസ്-പ്രസ്സോ, ഇക്കോ, എര്‍ട്ടിഗ, ടൂര്‍ എസ്, സൂപ്പര്‍ ക്യാരി എന്നിവയുള്‍പ്പെടെ സിഎന്‍ജി-സ്‌പെക്ക് പാസഞ്ചര്‍ വാഹനങ്ങളുടെ ഒരു ശ്രേണി തന്നെയാണ് ആഭ്യന്തര വിപണിയില്‍ കമ്പനി വില്‍ക്കുന്നത്.

സിഎന്‍ജി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നുതന്നെ; 1.2 ലക്ഷം സിഎന്‍ജി മോഡലുകള്‍ വിതരണം ചെയ്യാനുണ്ടെന്ന് Maruti

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്, 2020 ഏപ്രിലിനും 2021 മാര്‍ച്ചിനും ഇടയിലുള്ള സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന എസ്-സിഎന്‍ജി വില്‍പ്പന നേടുന്നതിന് സിഎന്‍ജി കാറുകളുടെ വിശാലമായ ശ്രേണി ബ്രാന്‍ഡിനെ സഹായിച്ചുവെന്നാണ് കണക്ക്.

സിഎന്‍ജി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നുതന്നെ; 1.2 ലക്ഷം സിഎന്‍ജി മോഡലുകള്‍ വിതരണം ചെയ്യാനുണ്ടെന്ന് Maruti

കഴിഞ്ഞ രണ്ട് വര്‍ഷമായി മാരുതി അതിന്റെ എസ്-സിഎന്‍ജി പോര്‍ട്ട്‌ഫോളിയോ തുടര്‍ച്ചയായി വിപുലീകരിക്കുകയാണ്. വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായിരിക്കുമ്പോള്‍ ഡീസല്‍ എഞ്ചിനുകളുടെ അഭാവത്തിന് കൃത്യമായ ബദലായിട്ടാണ് മാരുതി സിഎന്‍ജി വാഹനങ്ങളെ കാണുന്നത്.

സിഎന്‍ജി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നുതന്നെ; 1.2 ലക്ഷം സിഎന്‍ജി മോഡലുകള്‍ വിതരണം ചെയ്യാനുണ്ടെന്ന് Maruti

കമ്പനിയുടെ അഭിപ്രായത്തില്‍, 7-സീറ്റര്‍ എര്‍ട്ടിഗ സിഎന്‍ജി ആണ് കാത്തിരിപ്പില്‍ മൊത്തം സിഎന്‍ജി കാറുകളുടെ 50 ശതമാനം അല്ലെങ്കില്‍ 60,000 യൂണിറ്റുകളില്‍ കൂടുതല്‍ വിഹിതം കമാന്‍ഡ് ചെയ്യുന്നത്. അടുത്തതായി, വളരെ ജനപ്രിയമായ സിറ്റി സൗഹ്യദ മോഡലായ വാഗണ്‍ ആര്‍ സിഎന്‍ജിയാണ് - അതിന്റെ സിഎന്‍ജി പതിപ്പുകള്‍ക്കായി 30 ശതമാനം ഷെയര്‍ അല്ലെങ്കില്‍ 36,000 ഓര്‍ഡറുകള്‍ കൈയിലുണ്ടെന്നും കമ്പനി പറയുന്നു.

സിഎന്‍ജി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നുതന്നെ; 1.2 ലക്ഷം സിഎന്‍ജി മോഡലുകള്‍ വിതരണം ചെയ്യാനുണ്ടെന്ന് Maruti

ബാക്കിയുള്ള 20 ശതമാനത്തില്‍ സിഎന്‍ജി ബൈ-ഫ്യുവല്‍ ഓപ്ഷനില്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് മാരുതി സുസുക്കി മോഡലുകള്‍ ഉള്‍പ്പെടുന്നു. ഈ കാറുകളില്‍ സ്വകാര്യ ഉപഭോക്താക്കള്‍ക്ക് ലഭ്യമായ ആള്‍ട്ടോ, എസ്-പ്രസ്സോ, ഇക്കോ എന്നിവയും ഫ്‌ലീറ്റ് വിഭാഗത്തിനായുള്ള സൂപ്പര്‍ ക്യാരി, ടൂര്‍ S, ടൂര്‍ M എന്നിവയും ഉള്‍പ്പെടുന്നു.

സിഎന്‍ജി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നുതന്നെ; 1.2 ലക്ഷം സിഎന്‍ജി മോഡലുകള്‍ വിതരണം ചെയ്യാനുണ്ടെന്ന് Maruti

റിപ്പോര്‍ട്ട് അനുസരിച്ച്, 2021 ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഇന്ത്യയിലെ സിഎന്‍ജി കാര്‍ വില്‍പ്പന 56 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം 1,36,357 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റു (ഏപ്രില്‍-നവംബര്‍ 2020: 87,634).

സിഎന്‍ജി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നുതന്നെ; 1.2 ലക്ഷം സിഎന്‍ജി മോഡലുകള്‍ വിതരണം ചെയ്യാനുണ്ടെന്ന് Maruti

88,180 യൂണിറ്റുകളുള്ള കാറുകള്‍ 45 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, മൊത്തം സിഎന്‍ജി പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 65 ശതമാനവും അവയാണ്. അതേസമയം, 32,444 യൂണിറ്റുകളുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് വര്‍ഷം തോറും 90 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി, ഇത് വിഹിതത്തിന്റെ 24 ശതമാനം വരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം 15,733 യൂണിറ്റുകളുള്ള (64 ശതമാനം വര്‍ധിച്ച്) വാനുകളാണ് വിഭാഗത്തില്‍ ബാക്കിയുള്ളത്.

സിഎന്‍ജി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നുതന്നെ; 1.2 ലക്ഷം സിഎന്‍ജി മോഡലുകള്‍ വിതരണം ചെയ്യാനുണ്ടെന്ന് Maruti

പാസഞ്ചര്‍ വാഹന സെഗ്മെന്റിലെ വര്‍ധിച്ചുവരുന്ന സിഎന്‍ജി വിപണി വിഹിതത്തില്‍ മൂന്ന് ഉപവിഭാഗങ്ങളുടെയും വളരെയധികം മെച്ചപ്പെട്ട പ്രകടനം ദൃശ്യമാണ്: കാറുകള്‍ 9.87 ശതമാനവും യുവി 3.50 ശതമാനവും വാനുകള്‍ 24 ശതമാനവും. മൊത്തത്തില്‍, പിവി വിപണിയിലെ സിഎന്‍ജി വിഹിതം ഒരു വര്‍ഷം മുമ്പ് 6 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായി വളര്‍ന്നു.

സിഎന്‍ജി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നുതന്നെ; 1.2 ലക്ഷം സിഎന്‍ജി മോഡലുകള്‍ വിതരണം ചെയ്യാനുണ്ടെന്ന് Maruti

മാരുതി സുസുക്കിയും ഹ്യുണ്ടായിയുമാണ് സിഎന്‍ജി പിവി വിപണിയില്‍ വലിയ നേട്ടമുണ്ടാക്കിയത്. ഇന്ത്യയില്‍ വില്‍ക്കുന്ന 11 സിഎന്‍ജി മോഡലുകളില്‍, ഏഴ് മാരുതി മോഡലുകള്‍ - ആള്‍ട്ടോ, എസ്-പ്രസ്സോ, സെലേറിയോ, വാഗണ്‍ ആര്‍, ഡിസയര്‍, എര്‍ട്ടിഗ, ഇക്കോ - 1,10,459 യൂണിറ്റുകള്‍ അല്ലെങ്കില്‍ മൊത്തം 1,36,357 യൂണിറ്റുകളുടെ 81 ശതമാനമാണ്. 2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളില്‍ 45 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചുവെന്നും (ഏപ്രില്‍-നവംബര്‍ 2020: 76,377 യൂണിറ്റുകള്‍) കണക്കുകള്‍ വ്യക്തമാക്കുന്നു.

സിഎന്‍ജി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നുതന്നെ; 1.2 ലക്ഷം സിഎന്‍ജി മോഡലുകള്‍ വിതരണം ചെയ്യാനുണ്ടെന്ന് Maruti

2021 സാമ്പത്തിക വര്‍ഷത്തിലെ 12 മാസ കാലയളവില്‍, കമ്പനി അതിന്റെ സിഎന്‍ജി മോഡലുകളുടെ വില്‍പ്പനയില്‍ 1,57,954 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. 2022 അവസാനത്തോടെ ഇത് 2,50,000 യൂണിറ്റിലേക്ക് ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

സിഎന്‍ജി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നുതന്നെ; 1.2 ലക്ഷം സിഎന്‍ജി മോഡലുകള്‍ വിതരണം ചെയ്യാനുണ്ടെന്ന് Maruti

സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് സര്‍വീസ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറയുന്നതനുസരിച്ച്, 'സിഎന്‍ജി ഒരു പ്രായോഗിക പ്യുവര്‍ ഇന്ധന ബദലായി ഉയര്‍ന്നു, മുഖ്യധാരാ വിപണിയില്‍ വളരെയധികം ആക്കം കൂട്ടുകയും ചെയ്യുന്നു. ഇതിന്റെ പ്രധാന കാരണങ്ങള്‍ 'താങ്ങാനാവുന്നതും ലഭ്യതയുമാണെന്നും അദ്ദേഹം പറയുന്നു.

സിഎന്‍ജി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നുതന്നെ; 1.2 ലക്ഷം സിഎന്‍ജി മോഡലുകള്‍ വിതരണം ചെയ്യാനുണ്ടെന്ന് Maruti

ഈ സാധ്യത തിരിച്ചറിഞ്ഞ്, ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവ് അതിന്റെ സിഎന്‍ജി പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കാനുള്ള പദ്ധതികള്‍ ശക്തമാക്കുകയാണ്. 'വിറ്റാര ബ്രെസയിലും സ്വിഫ്റ്റിലും സിഎന്‍ജി വാഗ്ദാനം ചെയ്യുന്നതിനുള്ള ഫീഡ്ബാക്ക് ഉപഭോക്താക്കള്‍ ഞങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്, ബലെനോയിലും സിയാസിലും സിഎന്‍ജിക്ക് വലിയ ഡിമാന്‍ഡുണ്ട്. സാഹചര്യം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം നേരത്തെ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Most Read Articles

Malayalam
English summary
Cng models getting huge demand maruti suzuki says over 1 2 lakh cng models yet to be delivered
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X