Dacia Jogger; എസ്‌യുവി സ്റ്റൈലിംഗുമായി എത്തുന്ന പ്രായോഗിക എംപിവി ഇന്ത്യയിലെത്തിയാൽ!

റെനോ ഡസ്റ്ററിന്റെ ഉജ്ജ്വലമായ പാക്കേജിന് തുല്യ ശേഷിയുള്ള ഒരു ഏഴ് സീറ്റർ മോഡൽ കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്ന് സങ്കൽപ്പിക്കുക. സംഭവം പൊളിയായിരിക്കുമല്ലേ? സങ്കൽപ്പം യാഥാർഥ്യമായാലോ?

Dacia Jogger; എസ്‌യുവി സ്റ്റൈലിംഗുമായി എത്തുന്ന പ്രായോഗിക എംപിവി ഇന്ത്യയിലെത്തിയാൽ!

റെനോയുടെ സബ് ബ്രാൻഡായ ഡാസിയ റെനോ ഡസ്റ്ററിന്റെ ഏഴ് സീറ്റർ പതിപ്പായി അറിയപ്പെടുന്ന ഡാസിയ ജോഗർ എന്ന മോഡൽ യൂറോപ്പിൽ പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ ജോഗർ സമാരംഭിക്കുന്നതിനെക്കുറിച്ച് ഒരു വിവരവും ഇല്ലെങ്കിലും, ഇന്ത്യൻ വിപണിയിൽ ഈ വാഹനം എത്തിയാൽ നമുക്ക് ലഭിച്ചേക്കാവുന്ന ചില ഗുണങ്ങളാണ് ഞങ്ങൾ ഈ ലേഖനത്തിൽ പങ്കുവെക്കുന്നത്.

Dacia Jogger; എസ്‌യുവി സ്റ്റൈലിംഗുമായി എത്തുന്ന പ്രായോഗിക എംപിവി ഇന്ത്യയിലെത്തിയാൽ!

മികച്ച ലുക്ക്സ്

ഒരു എസ്‌യുവിയുടെ സ്റ്റൈലിംഗുമായി ഒരു എം‌യുവിയുടെ പ്രായോഗികതയിൽ ലയിക്കുന്ന ഡാസിയ ജോഗർ ഒരു മികച്ച കലാസൃഷ്ടി പോലെ കാണപ്പെടുന്നു. റെനോയുടെ CMF-B പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ജോഗർ, ഇവിടെ വിൽക്കപ്പെടുന്ന ട്രൈബറിൽ നിന്ന് വ്യത്യസ്തമായി യഥാർഥത്തിൽ മൂന്ന് വരികളുള്ള ഒരു ഫാമിലി കാറാണ്.

Dacia Jogger; എസ്‌യുവി സ്റ്റൈലിംഗുമായി എത്തുന്ന പ്രായോഗിക എംപിവി ഇന്ത്യയിലെത്തിയാൽ!

കുടുംബത്തിന് അനുയോജ്യമായ 4547 mm നീളവും, കൂടാതെ വിശാലമായ 4897 mm വീൽബേസും വാഹനത്തിലുണ്ട്. 200 mm ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, പ്രൊമിനന്റ് ക്ലാഡിംഗ്, സ്കൾപ്റ്റഡ് ബോണറ്റ്, Y-ഷേപ്പ് എൽഇഡി ഡിആർഎല്ലുകൾ, ഹെഡ്‌ലാമ്പുകൾ എന്നിവയോടൊപ്പം റാക്കഡ് ബാക്ക് വിൻഡ് സ്‌ക്രീനും പോലുള്ള പരുക്കനായ എസ്‌യുവി പ്രചോദിത സ്പർശങ്ങളും ജോഗറിന് ലഭിക്കുന്നു. മൂന്നാം നിര സീറ്റുകൾക്ക് വലിയ ക്വാർട്ടർ പാനലുകളും പിന്നിൽ വെർട്ടിക്കൽ ടെയിൽലൈറ്റുകളും വാഹനത്തിന് ലഭിക്കുന്നു.

Dacia Jogger; എസ്‌യുവി സ്റ്റൈലിംഗുമായി എത്തുന്ന പ്രായോഗിക എംപിവി ഇന്ത്യയിലെത്തിയാൽ!

ഡാസിയ ജോഗർ ഇന്ത്യയിൽ ലോഞ്ച് ചെയ്താൽ, അത് സെഗ്‌മെന്റ് ബെസ്റ്റ് വീൽബേസും ഗ്രൗണ്ട് ക്ലിയറൻസും വാഗ്ദാനം ചെയ്യും, അത് വിപണിയിൽ മത്സരത്തിൽ മേൽകൈ നേടാനുള്ള ഒരു ഘടകമാണ്.

Dacia Jogger; എസ്‌യുവി സ്റ്റൈലിംഗുമായി എത്തുന്ന പ്രായോഗിക എംപിവി ഇന്ത്യയിലെത്തിയാൽ!

പരമാവധി പ്രായോഗികതയും സവിശേഷതകളും

പ്രായോഗികതയാണ് ഈ വാഹനത്തിന്റെ കാര്യത്തിൽ ഡാസിയയുടെ ഏറ്റവും ശക്തമായ USP. ഒന്നിലധികം സീറ്റിംഗ് ഓപ്ഷനുകളും ലേയൗട്ടുകളും ഉപയോഗിച്ച്, ജോഗർ വളരെ പ്രായോഗികമായ ഒരു മോഡലാണ്.

Dacia Jogger; എസ്‌യുവി സ്റ്റൈലിംഗുമായി എത്തുന്ന പ്രായോഗിക എംപിവി ഇന്ത്യയിലെത്തിയാൽ!

വാഹനത്തിന്റെ മധ്യ നിര 60:40 സ്പ്ലിറ്റ് സീറ്റ് വാഗ്ദാനം ചെയ്യുന്നു, ഓരോ വിഭാഗവും മൂന്നാം നിര സീറ്റിംഗിലേക്ക് ആക്സസ് ചെയ്യുന്നതിന് മുന്നോട്ട് ടമ്പിൾ ചെയ്യാവുന്നതാണ്. മൂന്നാം നിര സീറ്റുകൾ 50:50 അനുപാതത്തിൽ മടക്കാനാകും.

Dacia Jogger; എസ്‌യുവി സ്റ്റൈലിംഗുമായി എത്തുന്ന പ്രായോഗിക എംപിവി ഇന്ത്യയിലെത്തിയാൽ!

ഇതിനർത്ഥം എല്ലാ സീറ്റുകളും മുകളിലേക്ക് ഉയർത്തിയിരിക്കുമ്പോൾ വാഹനം 213 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നു എന്നാണ്. മൂന്നാം നിര മടക്കിയാൽ 712 ലിറ്ററും കൂടാതെ മധ്യ നിരയും താഴ്ത്തിയാൽ 1819 ലിറ്റർ സ്പെയ്സും വാഹനം വാഗ്ദാനം ചെയ്യുന്നു.

Dacia Jogger; എസ്‌യുവി സ്റ്റൈലിംഗുമായി എത്തുന്ന പ്രായോഗിക എംപിവി ഇന്ത്യയിലെത്തിയാൽ!

ഫീച്ചറുകളുടെ അടിസ്ഥാനത്തിൽ, ജോഗർ ഫ്ലോട്ടിംഗ് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലസ്റ്ററിനുള്ളിൽ സംയോജിപ്പിച്ച 3.5 ഇഞ്ച് MID, ഓട്ടോമാറ്റിക് എസി, വയർലെസ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ബോഡി-സ്കൾപ്റ്റഡ് സീറ്റുകൾ തുടങ്ങിയവ നൽകുന്നു.

Dacia Jogger; എസ്‌യുവി സ്റ്റൈലിംഗുമായി എത്തുന്ന പ്രായോഗിക എംപിവി ഇന്ത്യയിലെത്തിയാൽ!

ഡാസിയ ജോഗർ ഇന്ത്യയിലെത്തിയാൽ, ഇന്നോവ ക്രിസ്റ്റയെയും ഫോർച്യൂണറിനേയും പോലെയുള്ള മോഡലുകൾക്ക് പോലും ഭീഷണിയാവും, എർട്ടിഗയെപ്പോലുള്ള മോഡലുകൾക്ക് ഇത് നേരിട്ടുള്ള ബദലായി മാറും.

Dacia Jogger; എസ്‌യുവി സ്റ്റൈലിംഗുമായി എത്തുന്ന പ്രായോഗിക എംപിവി ഇന്ത്യയിലെത്തിയാൽ!

പവർട്രെയിൻ

കരുത്തിന്റെ കാര്യത്തിൽ, ഡാസിയ ജോഗറിന് 1.0 ലിറ്റർ ടർബോ-പെട്രോൾ (110 bhp, 200 Nm) എഞ്ചിൻ വാഗ്ദാനം ചെയ്യും. ജോഗർ 1.0 ലിറ്റർ ബർണർ ഫീച്ചർ ചെയ്യുന്ന റെനോ കൈഗറിനേക്കാൾ ജോഗറിന് 10 bhp കരുത്തും 40 Nm torque ഉം കൂടുതലാണ് എന്നാണ്.

Dacia Jogger; എസ്‌യുവി സ്റ്റൈലിംഗുമായി എത്തുന്ന പ്രായോഗിക എംപിവി ഇന്ത്യയിലെത്തിയാൽ!

സ്റ്റാൻഡേർഡായി ജോഗറിന് ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് ഫംഗ്ഷൻ ലഭിക്കുന്നു. എൽ‌പി‌ജി പവർഡ് വേരിയന്റിൽ പോലും ഇത് ലഭ്യമാണ്. എന്തിനധികം, 2023 -ൽ ജോഗർ ഒരു ഹൈബ്രിഡ് അവതാരത്തിൽ 1.6 ലിറ്റർ ബർണറിനൊപ്പം രണ്ട് 1.2 kWh ബാറ്ററികളുമായി എത്തും. ഇതിനർത്ഥം തനിക്കെതിരെയുള്ള എല്ലാം കോംപറ്റീഷനേയും മറികടക്കാൻ ജോഗറിന് കഴിയും എന്നാണ്. എന്നാൽ ജോഗർ ഇന്ത്യയിലെത്തിയാൽ മാത്രമേ ഇത് സാധ്യമാകൂ.

Dacia Jogger; എസ്‌യുവി സ്റ്റൈലിംഗുമായി എത്തുന്ന പ്രായോഗിക എംപിവി ഇന്ത്യയിലെത്തിയാൽ!

ജോഗർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയാണെങ്കിൽ റെനോയ്ക്ക് അതൊരു കൈതാങ്ങായിരിക്കും. നിലവിൽ കിവിഡ്, കൈഗർ, ഡസ്റ്റർ എന്നിവ മാത്രമുള്ള ബ്രാൻഡിന്റെ മോഡൽ നിര കൂടുതൽ വിപുലീകരിക്കാൻ ഇത് സഹായിക്കും.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Dacia jogger mpv might be a great option for indian market
Story first published: Tuesday, September 7, 2021, 18:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X