വമ്പൻ കാർഗോ സ്പെയ്സുമായി Duster -ന്റെ കൊമേർഷ്യൽ പതിപ്പ് അവതരിപ്പിച്ച് Dacia

മാതൃ കമ്പനിയായ റെനോയുടെ കീഴിൽ ഇന്ത്യൻ വിപണിൽ വിൽപ്പനയ്ക്ക് എത്തുന്ന ഡസ്റ്റർ പോലുള്ള താങ്ങാനാവുന്ന കാറുകൾ യൂറോപ്യൻ വിപണിയിൽ വാഗ്ദാനം ചെയ്യുന്നതിൽ ഡാസിയ ബ്രാൻഡ് വളരെ പ്രശസ്തമാണ്.

വമ്പൻ കാർഗോ സ്പെയ്സുമായി Duster -ന്റെ കൊമേർഷ്യൽ പതിപ്പ് അവതരിപ്പിച്ച് Dacia

ഡസ്റ്റർ വളരെക്കാലമായി വിൽപ്പനയ്ക്ക് എത്തുന്ന ഒരു ജനപ്രിയ മോഡലാണ്, വാഹനം ഇന്ത്യൻ വിപണിയിൽ നിന്ന് വ്യത്യസ്തമായി മറ്റ് വിപണികളിൽ പ്രമുഖമായ തലമുറ മാറ്റത്തിലൂടെ കടന്നു പോയിട്ടുണ്ട്. യൂറോപ്യൻ ഭൂഖണ്ഡത്തിൽ എസ്‌യുവിയ്ക്ക് അടുത്തിടെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കുകയും നിലവിലെ അവതാരത്തിൽ വാഹനം കൂടുതൽ ആധുനികവുമാണ്.

വമ്പൻ കാർഗോ സ്പെയ്സുമായി Duster -ന്റെ കൊമേർഷ്യൽ പതിപ്പ് അവതരിപ്പിച്ച് Dacia

ഡസ്റ്ററിന്റെ ജനപ്രീതി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതിനായി ചെറുകിട, ഇടത്തരം ബിസിനസുകൾക്കായി ഉപയോഗിക്കാവുന്ന 'ഡസ്റ്റർ കൊമേർഷ്യൽ' അവതരിപ്പിച്ച് ആഴത്തിൽ പദ്ധതികൾ മെനഞ്ഞുകൊണ്ടിരിക്കുകയാണ് റൊമാനിയൻ ബ്രാൻഡ്.

വമ്പൻ കാർഗോ സ്പെയ്സുമായി Duster -ന്റെ കൊമേർഷ്യൽ പതിപ്പ് അവതരിപ്പിച്ച് Dacia

ഉദാഹരണത്തിന്, ഇത് കൂടുതൽ പ്രായോഗികമാക്കുന്നതിന്, കൂടുതൽ സ്പെയ്സ് ഫ്രീ ആക്കുന്നതിന് വാഹനത്തിന്റെ പിൻ സീറ്റുകൾ നീക്കംചെയ്‌തു, അതിനാൽ രണ്ട് യാത്രക്കാർക്ക് മാത്രമേ മുന്നിൽ ഇരിക്കാൻ കഴിയൂ.

വമ്പൻ കാർഗോ സ്പെയ്സുമായി Duster -ന്റെ കൊമേർഷ്യൽ പതിപ്പ് അവതരിപ്പിച്ച് Dacia

ഡാസിയ ഡസ്റ്റർ കൊമേർഷ്യലിന് 1,623 ലിറ്റർ കാർഗോ കപ്പാസിറ്റിയുണ്ട്. 445 ലിറ്റർ ബൂട്ട് സ്പെയ്സുമായി വരുന്ന സാധാരണ പതിപ്പിനേക്കാൾ 1,178 ലിറ്റർ കൂടുതലാണിത്. ഉപയോഗപ്രദമായ നിരവധി കംഫർട്ടുകളും, സൗകര്യങ്ങളും, സുരക്ഷാ സവിശേഷതകളും എസ്‌യുവി ഉൾക്കൊള്ളുന്നു.

വമ്പൻ കാർഗോ സ്പെയ്സുമായി Duster -ന്റെ കൊമേർഷ്യൽ പതിപ്പ് അവതരിപ്പിച്ച് Dacia

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ക്രൂയിസ് കൺട്രോൾ, യുഎസ്ബി പ്രൊവിഷൻ എന്നിവയുമായാണ് എസൻഷ്യൽ ട്രിം വരുന്നത്. സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളും ഈ വേരിയന്റിൽ വരുന്നു.

വമ്പൻ കാർഗോ സ്പെയ്സുമായി Duster -ന്റെ കൊമേർഷ്യൽ പതിപ്പ് അവതരിപ്പിച്ച് Dacia

ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഓട്ടോമാറ്റിക് ഹൈ ബീം ഹെഡ്‌ലാമ്പുകൾ, സ്റ്റെബിലിറ്റി കൺട്രോളുകൾ തുടങ്ങിയവയ്ക്കൊപ്പം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിളിറ്റി എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനം എന്നിവയാണ് കംഫർട്ട് ട്രിം ഉൾക്കൊള്ളുന്ന സവിശേഷതകൾ. ഡാസിയ ഡസ്റ്റർ കൊമേർഷ്യലിൽ എക്സ്റ്റീരിയറിൽ ശ്രദ്ധേയമായ അപ്‌ഡേറ്റുകളൊന്നും ലഭിക്കുന്നില്ല.

വമ്പൻ കാർഗോ സ്പെയ്സുമായി Duster -ന്റെ കൊമേർഷ്യൽ പതിപ്പ് അവതരിപ്പിച്ച് Dacia

കളർഡ് കീഡ് പാനലുകൾ, ഫോഗ് ലാമ്പുകൾ, അലോയി വീലുകൾ, സ്റ്റീൽ റിമ്മുകൾ, എസൻഷ്യൽ ട്രിമിലെ റൂഫ് റെയിലുകൾ മുതലായ സവിശേഷതകൾ വഹിക്കുന്നതിനാൽ ഡാർക്ക് റിയർ വിൻഡോയും ടെയിൽ ഗേറ്റ് ഗ്ലാസ് ടിന്റുകളുമാണ് രണ്ട് വേരിയന്റുകൾ തമ്മിലുള്ള പ്രകടമായ വ്യത്യാസങ്ങൾ.

വമ്പൻ കാർഗോ സ്പെയ്സുമായി Duster -ന്റെ കൊമേർഷ്യൽ പതിപ്പ് അവതരിപ്പിച്ച് Dacia

1.0 ലിറ്റർ ത്രീ-സിലിണ്ടർ യൂണിറ്റ് ഉൾപ്പടെ നാല് പവർട്രെയിൻ ചോയ്‌സുകൾ വാഹനത്തിൽ ലഭ്യമാണ്. എൻട്രി-ലെവൽ ട്രിമിൽ 90 bhp കരുത്തും 160 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ യൂണിറ്റാണ്.

വമ്പൻ കാർഗോ സ്പെയ്സുമായി Duster -ന്റെ കൊമേർഷ്യൽ പതിപ്പ് അവതരിപ്പിച്ച് Dacia

1.3 ലിറ്റർ ടർബോചാർജ്ഡ് നാല് സിലിണ്ടർ മോട്ടോർ 130 bhp കരുത്തും, 240 Nm torque ഉം വികസിപ്പിക്കുന്നു. എഞ്ചിന്റെ കൂടുതൽ ശക്തിയേറിയ പതിപ്പ് 150 bhp കരുത്തും 250 Nm ഉം ഉത്പാദിപ്പിക്കുമ്പോൾ 1.5 ലിറ്റർ ടർബോ ഡീസൽ 115 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു. ഒരു ഓൾ വീൽ ഡ്രൈവ് സിസ്റ്റം പല ട്രിം ലെവലുകളിലും ഒരു ഓപ്ഷനായി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

വമ്പൻ കാർഗോ സ്പെയ്സുമായി Duster -ന്റെ കൊമേർഷ്യൽ പതിപ്പ് അവതരിപ്പിച്ച് Dacia

ഇന്ത്യൻ വിപണിയിൽ നിലവിലുള്ള ഡസ്റ്റർ എസ്‌യുവിക്ക് ഒരു പുതിയ തലമുറ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണ് റെനോ. എക്സ്റ്റീരിയറിലും ഇന്റീരിയറിലും അടിമുടി മാറ്റങ്ങളോടെയാവും വാഹനം എത്തുന്നത്.

വമ്പൻ കാർഗോ സ്പെയ്സുമായി Duster -ന്റെ കൊമേർഷ്യൽ പതിപ്പ് അവതരിപ്പിച്ച് Dacia

നിലവിലുള്ള MF-A പ്ലാറ്റ്ഫോമിന് പകരമായി പുതിയ മോഡൽ നിർമ്മാതാക്കളുടെ ആഗോള പ്ലാറ്റ്ഫോമിലാവും ഒരുങ്ങുന്നത്. അടുത്തിടെ ഡാസിയ അവതരിപ്പിച്ച ബിഗ്സ്റ്റർ കൺസെപ്റ്റുമായി പുതിയ ഡസ്റ്റർ ഘടകങ്ങൾ പങ്കിട്ടേക്കാം.

വമ്പൻ കാർഗോ സ്പെയ്സുമായി Duster -ന്റെ കൊമേർഷ്യൽ പതിപ്പ് അവതരിപ്പിച്ച് Dacia

ഇത് കൂടാതെ അഞ്ച്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിൽ എസ്‌യുവി വാഗ്ദാനം ചെയ്യാൻ ചാൻസുണ്ട്. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ തുടങ്ങിയ മോഡലുകളുമായിട്ടാവും പുത്തൻ ഡസ്റ്റർ മത്സരിക്കുന്നത്. വാഹനത്തിന് ഒരു ഹൈബ്രിഡ് പവർട്രെയിനും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

വമ്പൻ കാർഗോ സ്പെയ്സുമായി Duster -ന്റെ കൊമേർഷ്യൽ പതിപ്പ് അവതരിപ്പിച്ച് Dacia

പുതിയ 14 മോഡലുകളുമായി 2025 -ഓടെ തങ്ങളുടെ ആഗോള മോഡൽനിര വികസിപ്പിക്കുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ പ്രധാന പദ്ധതി.

വമ്പൻ കാർഗോ സ്പെയ്സുമായി Duster -ന്റെ കൊമേർഷ്യൽ പതിപ്പ് അവതരിപ്പിച്ച് Dacia

മാത്രമല്ല ഇതിനോപ്പം C, D സെഗ്മെന്റുകളിൽ ഏഴ് മോഡലുകളും ഏഴ് ഇലക്ട്രിക് കാറുകളും പുതിയ പദ്ധതിക്ക് കീഴിൽ ഒരുങ്ങുമെന്നാണ് ബ്രാൻഡ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യൻ വിപണിയിൽ അടുത്തെങ്ങും ഇവികൾ അവതരിപ്പിക്കാനുള്ള പ്ലാൻ നിർമ്മാതാക്കൾക്ക് ഇല്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Dacia revealed duster suvs commercial version providing huge cargo space
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X