ഡാറ്റസന്‍ മോഡലുകള്‍ വാങ്ങാന്‍ ഇതാ അവസരം; ജൂണ്‍ മാസത്തിലും കൈ നിറയെ ഓഫറുകള്‍

2021 ജൂണ്‍ മാസത്തില്‍ മുഴുവന്‍ മോഡലുകളിലും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് നിര്‍മാതാക്കളായ ഡാറ്റ്‌സന്‍. റെഡി-ഗോ, ഗോ, ഗോ പ്ലസ് എന്നിവയില്‍ ക്യാഷ്, എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവയുടെ രൂപത്തില്‍ ഉപഭോക്താക്കള്‍ക്ക് ഇവ ലഭിക്കും.

ഡാറ്റസന്‍ മോഡലുകള്‍ വാങ്ങാന്‍ ഇതാ അവസരം; ജൂണ്‍ മാസത്തിലും കൈ നിറയെ ഓഫറുകള്‍

റെഡി-ഗോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉപയോഗിച്ച് കാര്‍ വാങ്ങാം. ഓണ്‍ലൈന്‍ ബജറ്റ് ഹാച്ച്ബാക്കിനായി റിസര്‍വേഷന്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 5,000 രൂപ അധിക ബുക്കിംഗ് ബോണസ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

ഡാറ്റസന്‍ മോഡലുകള്‍ വാങ്ങാന്‍ ഇതാ അവസരം; ജൂണ്‍ മാസത്തിലും കൈ നിറയെ ഓഫറുകള്‍

20,000 രൂപ വീതമുള്ള എക്‌സ്‌ചേഞ്ചിനും ക്യാഷ് ഡിസ്‌കൗണ്ടില്‍ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് എന്നീ മോഡലുകള്‍ ലഭ്യമാണ്. കൂടാതെ, സൂചിപ്പിച്ച എല്ലാ ആനുകൂല്യങ്ങളും 2021 ജൂണ്‍ 30 വരെ മാത്രമേ ബാധകമാകുകയുള്ളുവെന്നും കമ്പനി അറിയിച്ചു.

ഡാറ്റസന്‍ മോഡലുകള്‍ വാങ്ങാന്‍ ഇതാ അവസരം; ജൂണ്‍ മാസത്തിലും കൈ നിറയെ ഓഫറുകള്‍

ഓഫറുകളില്‍ വേരിയന്റുകളും ഡീലര്‍ഷിപ്പുകളും അനുസരിച്ച് വ്യത്യാസമുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. NIC പ്രാപ്തമാക്കിയ ഷോറൂമുകളില്‍ മാത്രമേ എക്സ്ചേഞ്ച് ആനുകൂല്യം തെരഞ്ഞെടുക്കാനാകൂ.

ഡാറ്റസന്‍ മോഡലുകള്‍ വാങ്ങാന്‍ ഇതാ അവസരം; ജൂണ്‍ മാസത്തിലും കൈ നിറയെ ഓഫറുകള്‍

ഈ ആഴ്ച ആദ്യം, റെഡി-ഗോയ്ക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളും കമ്പനി പുറത്തിറക്കിയിരുന്നു. ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളില്‍ 8,666 രൂപ മുതല്‍ പ്രതിമാസ ഫീസ് നല്‍കി ഹാച്ച്ബാക്ക് സബ്‌സ്‌ക്രൈബ് ചെയ്യാം.

ഡാറ്റസന്‍ മോഡലുകള്‍ വാങ്ങാന്‍ ഇതാ അവസരം; ജൂണ്‍ മാസത്തിലും കൈ നിറയെ ഓഫറുകള്‍

രണ്ട് പെട്രോള്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് റെഡി-ഗോ വിപണിയില്‍ ലഭ്യമാകും. 0.8 ലിറ്റര്‍ എഞ്ചിന്‍ 54 bhp കരുത്തും 72 Nm torque ഉം സൃഷ്ടിക്കുമ്പോള്‍ വലിയ 1.0 ലിറ്റര്‍ മോട്ടോര്‍ 67 bhp കരുത്തും 91 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ഡാറ്റസന്‍ മോഡലുകള്‍ വാങ്ങാന്‍ ഇതാ അവസരം; ജൂണ്‍ മാസത്തിലും കൈ നിറയെ ഓഫറുകള്‍

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡാണ്, അഞ്ച് സ്പീഡ് AMT ഓപ്ഷന്‍ 1.0 ലിറ്റര്‍ എഞ്ചിനില്‍ മാത്രമായി കമ്പനി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഡാറ്റസന്‍ മോഡലുകള്‍ വാങ്ങാന്‍ ഇതാ അവസരം; ജൂണ്‍ മാസത്തിലും കൈ നിറയെ ഓഫറുകള്‍

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഡാറ്റ്സന്‍ ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 67 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍, CVT യൂണിറ്റുമാണ് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നത്.

ഡാറ്റസന്‍ മോഡലുകള്‍ വാങ്ങാന്‍ ഇതാ അവസരം; ജൂണ്‍ മാസത്തിലും കൈ നിറയെ ഓഫറുകള്‍

അതേസമയം വാഹനത്തിന്റെ വില വിവരങ്ങള്‍ പരിശോധിച്ചാല്‍, ഹാച്ച്ബാക്ക് മോഡലായ ഗോയ്ക്ക് 4.02 ലക്ഷം രൂപ മുതല്‍ 6.51 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില. എംപിവി മോഡലായ ഗോ പ്ലസിന് 4.25 ലക്ഷം രൂപ മുതല്‍ 6.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Friday, June 11, 2021, 19:51 [IST]
English summary
Datsun Announced Discounts And Offers For Its Models In June 2021. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X