ഡ്യുവല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധം തന്നെ; സമയപരിധി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഡ്രൈവറിന് പുറമെ മുന്‍സിറ്റീലെ സഹയാത്രികനും എയര്‍ബാഗ് നിര്‍ബന്ധമാക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. 2021 ഏപ്രില്‍ 1 മുതല്‍ എല്ലാ പുതിയ വാഹനങ്ങള്‍ക്കും ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി വേണമെന്നായിരുന്നു റിപ്പോര്‍ട്ട്.

ഡ്യുവല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധം തന്നെ; സമയപരിധി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍

നിലവില്‍ വിപണിയിലുള്ള വാഹനങ്ങള്‍ 2021 ഓഗസ്റ്റ് 31 മുതലും ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ ഉപയോഗിച്ച് വില്‍ക്കേണ്ടതുണ്ടെന്നും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മുന്നില്‍ ഡ്യവല്‍ എയര്‍ബാഗുകള്‍ ഘടിപ്പിക്കാനായി നിര്‍മാതാക്കള്‍ക്ക് നല്‍കിയ സമയപരിധി നീട്ടി നല്‍കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു.

ഡ്യുവല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധം തന്നെ; സമയപരിധി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാനാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസ് വ്യാപനവും കൊവിഡ്-19' മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധി കണക്കിലെടുത്താണ് സമയപരിധി നീട്ടീ നല്‍കുന്നത്.

ഡ്യുവല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധം തന്നെ; സമയപരിധി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍

കാലപരിധി നീട്ടണമെന്ന് ആവശ്യവുമായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM) ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം പരിഗണിച്ച് തീയതി നീട്ടി നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഡ്യുവല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധം തന്നെ; സമയപരിധി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍

2021 ഡിസംബര്‍ 31വരെയാണ് തീയതി നീട്ടിയതെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ നിരത്തില്‍ ഇറങ്ങിക്കഴിഞ്ഞ വാഹനങ്ങളിലല്ല എയര്‍ബാഗ് പിടിപ്പിക്കേണ്ടതെന്നതിനാല്‍ വാഹന ഉടമകള്‍ പുതിയ തീരുമാനത്തില്‍ ആശങ്കപ്പെടേണ്ടതില്ല.

ഡ്യുവല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധം തന്നെ; സമയപരിധി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഒറ്റ എയര്‍ബാഗുമായി നിര്‍മാണം പൂര്‍ത്തിയായതും എന്നാല്‍ വില്‍ക്കാത്തതുമായ വാഹനങ്ങളിലാണ് ഇരട്ട എയര്‍ബാഗുകള്‍ വരുന്നത്. യാത്രക്കാരുടെ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

ഡ്യുവല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധം തന്നെ; സമയപരിധി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ നിര്‍മിച്ച് വില്‍ക്കുന്ന എല്ലാ PV (പാസഞ്ചര്‍ വെഹിക്കിള്‍) കളിലും മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍ വേണമെന്നായിരുന്നു നിയമം. നിലവില്‍ ഡ്രൈവര്‍ സീറ്റ് എയര്‍ബാഗ് മാത്രമേ വാഹനങ്ങളില്‍ നിര്‍ബന്ധമുള്ളൂ.

ഡ്യുവല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധം തന്നെ; സമയപരിധി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍

റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇരട്ട എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (BSI) സവിശേഷതകള്‍ക്ക് കീഴില്‍ എയര്‍ബാഗുകള്‍ക്ക് AIS 145 മാനദണ്ഡം പാലിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ഡ്യുവല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധം തന്നെ; സമയപരിധി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍

അതേസമയം പുതിയ എയര്‍ബാഗ് ചേര്‍ക്കുന്നത് ഇന്ത്യയിലെ ലോ-സെഗ്മെന്റ് കാറുകളുടെ വിലയെയും നേരിട്ട് ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ വാഹനങ്ങളും ഫ്രണ്ട് ഡ്യുവല്‍ എയര്‍ബാഗുകള്‍ ഉപയോഗിച്ച് വില്‍ക്കണമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷം ഓട്ടോമോട്ടീവ് സുരക്ഷാ സംവിധാനങ്ങളിലെ ആഗോള നേതാക്കളിലൊരാളായ ഓട്ടോലിവ് ഇന്ത്യയില്‍ ഷോപ്പ് ആരംഭിക്കാന്‍ തീരുമാനിച്ചു.

ഡ്യുവല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധം തന്നെ; സമയപരിധി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് പുതിയ ഇന്‍ഫ്‌ലേറ്റര്‍ നിര്‍മാണ പ്ലാന്റ് കമ്പനി നിര്‍മിക്കും. ഒരു എയര്‍ബാഗിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണമാണ് ഇന്‍ഫ്‌ലേറ്റര്‍, അത് ഒരു ക്രാഷ് സമയത്ത് എയര്‍ബാഗിന്റെ പ്രവര്‍ത്തനം സജീവമാക്കുന്നു.

Most Read Articles

Malayalam
English summary
Dual Airbags Mandatory, Central Government Extended The Deadline For Installation. Read in Malayalam.
Story first published: Monday, June 28, 2021, 14:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X