ജീവനക്കാര്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍; eee-ടാക്‌സിയുമായി കൈകോര്‍ത്ത് സ്‌പൈസ് ജെറ്റ്

ലോജിസ്റ്റിക് ചെലവ്, യാത്രാ സമയം, കാര്‍ബണ്‍ കാല്‍പ്പാടുകള്‍ എന്നിവ കുറയ്ക്കുന്നതിന് തങ്ങളുടെ ജീവനക്കാരുടെ യാത്രയ്ക്കായി ഇലക്ട്രിക് വാഹനങ്ങളെ വിന്യസിക്കുന്നതിന് സ്റ്റാര്‍ട്ടപ്പായ eee-ടാക്‌സിയുമായി സഖ്യമുണ്ടാക്കി സ്പൈസ് ജെറ്റ്.

ജീവനക്കാര്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍; eee-ടാക്‌സിയുമായി കൈകോര്‍ത്ത് സ്‌പൈസ് ജെറ്റ്

ആദ്യ ഘട്ടത്തില്‍, ഗുഡ്ഗാവ്, ഗാസിയാബാദ്, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഫരീദാബാദ് എന്നിവയുള്‍പ്പെടെ ഡല്‍ഹി-NCR മേഖലയിലുടനീളം പ്രീമിയം (ഇലക്ട്രിക്) വാഹനങ്ങള്‍ വിന്യസിക്കുമെന്ന് സ്‌പൈസ് ജെറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

ജീവനക്കാര്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍; eee-ടാക്‌സിയുമായി കൈകോര്‍ത്ത് സ്‌പൈസ് ജെറ്റ്

സര്‍വീസ് പാന്‍-ഇന്ത്യയെ ഘട്ടംഘട്ടമായി വ്യാപിപ്പിക്കുന്നതിനാണ് എയര്‍ലൈന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ജീവനക്കാരുടെ ലോജിസ്റ്റിക് ചെലവ്, യാത്രാ സമയം, കാര്‍ബണ്‍ കാല്‍പ്പാടുകള്‍ എന്നിവ ഗണ്യമായി കുറയ്ക്കുന്നതിനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

ജീവനക്കാര്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍; eee-ടാക്‌സിയുമായി കൈകോര്‍ത്ത് സ്‌പൈസ് ജെറ്റ്

eee-ടാക്‌സിയുടെ സ്മാര്‍ട്ട് അല്‍ഗോരിതം എയര്‍പോര്‍ട്ടുകളിലേക്കുള്ള യാത്രാ സമയം കുറച്ചുകൊണ്ട് യാത്രയും, യാത്രാ മാനേജ്‌മെന്റും വര്‍ധിപ്പിച്ച് എയര്‍ലൈന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീവനക്കാര്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍; eee-ടാക്‌സിയുമായി കൈകോര്‍ത്ത് സ്‌പൈസ് ജെറ്റ്

'റൂട്ട്, ക്യാബ് ഒപ്റ്റിമൈസേഷന്‍ എന്നിവയിലൂടെ 12 മണിക്കൂര്‍ സമയ ചക്രവാളത്തില്‍ വാഹനത്തിന് 30 ശതമാനം വരെ ചെലവ് ലാഭിക്കാന്‍ സ്പൈസ് ജെറ്റ് ഇതിലൂടെ ശ്രദ്ധിക്കുന്നു. ഈ ഇലക്ട്രിക് വാഹനങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനവും സ്പൈസ് ജെറ്റ് നിയന്ത്രിക്കുകയും ചെയ്യും.

ജീവനക്കാര്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍; eee-ടാക്‌സിയുമായി കൈകോര്‍ത്ത് സ്‌പൈസ് ജെറ്റ്

നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍ സെന്റര്‍ (NOC) വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം നടത്തുക. വിമാനക്കമ്പനിയുടെ എല്ലാ ക്രൂ അംഗങ്ങള്‍ക്കും തടസ്സമില്ലാത്തതും സുരക്ഷിതവുമായ അനുഭവം പ്രദാനം ചെയ്യുന്നതിനായി സമയബന്ധിതമായി അയയ്ക്കുന്നതും സ്ഥിരമായി ട്രാക്കുചെയ്യുന്നതും ഉറപ്പാക്കുന്നതിന് eee-ടാക്‌സികള്‍ ഗുണനിലവാര പരിശോധനയിലൂടെ കടന്നുപോകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീവനക്കാര്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍; eee-ടാക്‌സിയുമായി കൈകോര്‍ത്ത് സ്‌പൈസ് ജെറ്റ്

അതേസമയം സ്പൈസ് ജെറ്റില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, പോയ വര്‍ഷമാണ് കമ്പനിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്റ്റാച്യൂ ഓഫ് യൂണിറ്റിയെയും സബര്‍മതിയെയും ബന്ധിപ്പിക്കുന്നതായിരുന്നു സര്‍വീസ്.

ജീവനക്കാര്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍; eee-ടാക്‌സിയുമായി കൈകോര്‍ത്ത് സ്‌പൈസ് ജെറ്റ്

സീപ്ലെയിന്‍ സര്‍വീസിന്റെ ഉദ്ഘാടന യാത്ര പ്രധാനമന്ത്രി നിര്‍വഹിക്കുകയും ചെയ്തിരുന്നു. 200 കിലോമീറ്ററാണ് സബര്‍മതി നദീമുഖത്ത് നിന്ന് പ്രതിമ നില്‍ക്കുന്ന കെവാഡിയയിലേക്കുള്ള ദൂരം. റോഡ് മാര്‍ഗ്ഗം ഏകദേശം നാല് മണിക്കൂര്‍ വരെ സമയം വേണ്ടിവന്നിരുന്നു. എന്നാല്‍ സീ പ്ലെയിന്‍ വന്നതോടെ ഈ യാത്രയ്ക്ക് ഏകദേശം 45 മിനിറ്റ് മാത്രം മതിയെന്നാണ് മറ്റൊരു നേട്ടം.

Most Read Articles

Malayalam
English summary
Electric Vehicles For Employees, SpiceJet Made Partnership With eee-Taxi. Read in Malayalam.
Story first published: Thursday, July 15, 2021, 10:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X