ഒരു നടയ്ക്ക് എല്ലാം കിട്ടില്ല; AWD വേരിയന്റിൽ XUV700 നഷ്ടപ്പെടുത്തുന്ന ഫീച്ചറുകൾ

മഹീന്ദ്ര അടുത്തിടെയാണ് തങ്ങളുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് മോഡൽ XUV700 പുറത്തിറക്കിയത്, വാഹനം ഒക്ടോബർ 7 മുതൽ ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാം. XUV700 ധാരാളം സവിശേഷതകളോടെയാണ് വരുന്നത്, അതിനൊപ്പം ലക്ഷ്വറി പായ്ക്കിലൂടെ ഒരാൾക്ക് കൂടുതൽ ഉപകരണങ്ങളും ഫീച്ചറുകളും ചേർക്കാൻ കഴിയും.

ഒരു നടയ്ക്ക് എല്ലാം കിട്ടില്ല; AWD വേരിയന്റിൽ XUV700 നഷ്ടപ്പെടുത്തുന്ന ഫീച്ചറുകൾ

സെഗ്‌മെന്റിലെ ആദ്യ ഓൾ-വീൽ ഡ്രൈവ് (AWD) പവർട്രെയിനുമായും ഇത് വരുന്നു. എന്നിരുന്നാലും, സാങ്കേതിക സവിശേഷതകളും AWD സിസ്റ്റവും ഒരുമിച്ച് കൈക്കലാക്കാൻ ആർക്കും കഴിയില്ല എന്നതാണ് ശ്രദ്ധേയം. ഉപഭോക്താക്കൾക്ക് ഒന്നുകിൽ അവരുടെ XUV700 ഓൾ-വീൽ ഡ്രൈവ് പവർട്രെയിൻ അല്ലെങ്കിൽ ലക്ഷ്വറി പായ്ക്ക് ഉപയോഗിച്ച് സജ്ജമാക്കാം.

ഒരു നടയ്ക്ക് എല്ലാം കിട്ടില്ല; AWD വേരിയന്റിൽ XUV700 നഷ്ടപ്പെടുത്തുന്ന ഫീച്ചറുകൾ

നിലവിൽ, മഹീന്ദ്ര ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ, നിങ്ങൾ XUV700 AWD ഉപയോഗിച്ച് സജ്ജമാക്കുകയാണെങ്കിൽ നിങ്ങൾക്ക് എന്താണ് നഷ്ടമാകുന്നത് എന്ന് ഈ ലേഖനത്തിലൂടെ ഞങ്ങൾ വ്യക്തമാക്കാം.

ഒരു നടയ്ക്ക് എല്ലാം കിട്ടില്ല; AWD വേരിയന്റിൽ XUV700 നഷ്ടപ്പെടുത്തുന്ന ഫീച്ചറുകൾ

XUV700- ന്റെ ടോപ്പ്-സ്പെക്ക് ട്രിം ആയ AX7 AT വേരിയന്റുകളിൽ മാത്രമാണ് ലക്ഷ്വറി പായ്ക്ക് വാഗ്ദാനം ചെയ്യുന്നത്. സോണിയിൽ നിന്നുള്ള അതിശയകരമായ 3D സൗണ്ട് സിസ്റ്റം ഇത് നൽകുന്നു, അതിൽ റൂഫ് മൗണ്ടഡ് സ്പീക്കറുകൾ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വയർലെസ് ചാർജർ, മോട്ടറൈസ്ഡ് പോപ്പ്-അപ്പ് ഡോർ ഹാൻഡിലുകൾ, ബ്ലൈൻഡ്-വ്യൂ മോണിറ്ററിംഗ് എന്നിവയുണ്ട്.

ഒരു നടയ്ക്ക് എല്ലാം കിട്ടില്ല; AWD വേരിയന്റിൽ XUV700 നഷ്ടപ്പെടുത്തുന്ന ഫീച്ചറുകൾ

അതിനൊപ്പം തുടർച്ചയായ ഡിജിറ്റൽ വീഡിയോ റെക്കോർഡിംഗ്, കാൽമുട്ടുകൾക്കായുള്ള എയർബാഗ്, പാസ്സീവ് കീലെസ് എൻട്രി, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ടെലിസ്കോപിക് സ്റ്റിയറിംഗ്, വാനിറ്റി മിറർ ഇല്ല്യുമിനേഷൻ എന്നിവയും ഇതിൽ ലഭിക്കും. നിങ്ങൾക്ക് ലക്ഷ്വറി പായ്ക്ക് ചേർക്കണമെങ്കിൽ അതിനായി നിങ്ങൾ 1.8 ലക്ഷം രൂപയുടെ പ്രീമിയം അടയ്ക്കണം.

ഒരു നടയ്ക്ക് എല്ലാം കിട്ടില്ല; AWD വേരിയന്റിൽ XUV700 നഷ്ടപ്പെടുത്തുന്ന ഫീച്ചറുകൾ

AX7 AT ഡീസൽ വേരിയന്റിൽ മാത്രം ലഭിക്കുന്ന ഓൾ-വീൽ ഡ്രൈവ് പവർട്രെയിൻ വാഹനത്തിലുണ്ട്. ഇതിന് 1.3 ലക്ഷം രൂപയോളമാണ് ചെലവ്. മഹീന്ദ്ര ഥാറിൽ ലഭിക്കുന്നത് പോലെ ഇത് ശരിയായ ഫോർ വീൽ ഡ്രൈവ് സംവിധാനമല്ല.

ഒരു നടയ്ക്ക് എല്ലാം കിട്ടില്ല; AWD വേരിയന്റിൽ XUV700 നഷ്ടപ്പെടുത്തുന്ന ഫീച്ചറുകൾ

ഇത് വാഹനത്തിന്റെ സ്ലിപ്പ് കണ്ടുപിടിക്കുകയും തുടർന്ന് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം എൻഗേജ് ചെയ്യും. മഞ്ഞ് അല്ലെങ്കിൽ ചെളി നിറഞ്ഞ പ്രതലങ്ങൾ പോലുള്ള ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ഇത് വളരെ ഉപയോഗപ്രദമാകും. എന്നിരുന്നാലും, ലക്ഷ്വറി പായ്ക്ക് വാഗ്ദാനം ചെയ്യുന്ന സവിശേഷതകളൊന്നും ഇതിൽ നിങ്ങൾക്ക് ലഭിക്കില്ല

ഒരു നടയ്ക്ക് എല്ലാം കിട്ടില്ല; AWD വേരിയന്റിൽ XUV700 നഷ്ടപ്പെടുത്തുന്ന ഫീച്ചറുകൾ

ഡീസൽ AX7 AT ഇപ്പോഴും ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ, ലെതർ അപ്ഹോൾസ്റ്ററി, വെൽക്കം റിയാക്റ്റിനൊപ്പം 6-വേ ഇലക്ട്രിക് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, ഇന്റലി കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ എന്നിവയുമായി വരും.

ഒരു നടയ്ക്ക് എല്ലാം കിട്ടില്ല; AWD വേരിയന്റിൽ XUV700 നഷ്ടപ്പെടുത്തുന്ന ഫീച്ചറുകൾ

കൂടാതെ, ഉപഭോക്താക്കൾക്ക് ഒരു എയർ പ്യൂരിഫയർ, സ്റ്റെബിലിറ്റി കൺട്രോൾ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ, ഇലക്ട്രിക് ഫോൾഡിംഗ് വിംഗ് മിററുകൾ, വൺ-ടച്ച് ഡ്രൈവർ സൈഡ് പവർ വിൻഡോ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, രണ്ട് വർഷത്തേക്ക് അഡ്രിനോക്സ് കണക്റ്റ് എന്നിവ ലഭിക്കും. അതിനാൽ, നിങ്ങൾ AX7 വേരിയന്റ് തെരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് എപ്പോഴും ധാരാളം ഉപകരണങ്ങളും ഫീച്ചറുകളും ലഭിക്കുന്നു.

ഒരു നടയ്ക്ക് എല്ലാം കിട്ടില്ല; AWD വേരിയന്റിൽ XUV700 നഷ്ടപ്പെടുത്തുന്ന ഫീച്ചറുകൾ

AX7 AT പെട്രോളിന്റെ വില 19.19 ലക്ഷം രൂപയും, ഡീസൽ AT -ക്ക് വില 19.79 ലക്ഷം രൂപയുമാണ്. ഡീസൽ വേരിയന്റിന് ലക്ഷ്വറി പായ്ക്ക് ചേർക്കുന്നത് വില 21.59 ലക്ഷം രൂപയായി ഉയർത്തുന്നു. AWD സിസ്റ്റം ചേർക്കുന്നതിന് 21.09 ലക്ഷം ചെലവ് വരും. എല്ലാം എക്സ്-ഷോറൂം വിലകളാണ്.

ഒരു നടയ്ക്ക് എല്ലാം കിട്ടില്ല; AWD വേരിയന്റിൽ XUV700 നഷ്ടപ്പെടുത്തുന്ന ഫീച്ചറുകൾ

ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടത്തിന് ഏത് പതിപ്പും തെരഞ്ഞെടുക്കാം. XUV700 ട്രിക്കി സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയാണെങ്കിൽ, ഉടമ AWD പവർട്രെയിൻ തെരഞ്ഞെടുക്കണം. എന്നാൽ നേരെ മറിച്ച് കൂടുതൽ പ്രീമിയം സവിശേഷതകളും മികച്ച ശബ്ദമുള്ള സ്പീക്കർ സംവിധാനവും വേണമെങ്കിൽ ഉപഭോക്താക്കൾ ലക്ഷ്വറി പായ്ക്ക് ചൂസ് ചെയ്യണം.

ഒരു നടയ്ക്ക് എല്ലാം കിട്ടില്ല; AWD വേരിയന്റിൽ XUV700 നഷ്ടപ്പെടുത്തുന്ന ഫീച്ചറുകൾ

എന്നാൽ, നാം ലക്ഷ്വറി പായ്ക്ക് ഉപയോഗിച്ച് സജ്ജമാക്കിയാലും XUV700 നൽകാത്ത ചില സവിശേഷതകൾ ഇപ്പോഴും ഉണ്ട്. എതിരാളികൾ വാഗ്ദാനം ചെയ്യുന്ന പാഡിൽ ഷിഫ്റ്ററുകൾ, ഓട്ടോ-ഡിമ്മിംഗ് റിയർവ്യൂ മിറർ, ആംബിയന്റ് ലൈറ്റിംഗ്, പഡിൽ ലാമ്പുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ക്രമീകരിക്കാവുന്ന രണ്ടാം നിര, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവ ഇത് നഷ്ടപ്പെടുത്തുന്നു. XUV700 ഇന്ത്യൻ വിപണിയിൽ എംജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായി അൽകസാർ, ടാറ്റ സഫാരി എന്നിവയ്ക്ക് എതിരെ മത്സരിക്കുന്നു.

Most Read Articles

Malayalam
English summary
Features which xuv700 awd model misses out
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X