പ്രതിദിന വില്‍പ്പന 100-ല്‍ അധികം യൂണിറ്റുകള്‍; അല്‍കസാറിന്റെ ജൂണ്‍ മാസ വില്‍പ്പന കണക്കുകള്‍ ഇതാ

ഇന്ത്യന്‍ വിപണിയില്‍ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ ഓഫറാണ് ഹ്യുണ്ടായി അല്‍കസാര്‍. ക്രെറ്റയെ അടിസ്ഥാനമാക്കി വിപണിയില്‍ എത്തിയിരിക്കുന്ന 7 സീറ്റര്‍ എസ്‌യുവിക്ക് വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

പ്രതിദിന വില്‍പ്പന 100-ല്‍ അധികം യൂണിറ്റുകള്‍; അല്‍കസാറിന്റെ ജൂണ്‍ മാസ വില്‍പ്പന കണക്കുകള്‍ ഇതാ

പ്രാരംഭ പതിപ്പിനെ ഏകദേശം 16.30 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. വില അല്‍പ്പം കൂടുതലാണെങ്കില്‍ കൂടിയും വാഹനത്തിന് ആവശ്യക്കാര്‍ ഏറെയെന്നാണ് ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

പ്രതിദിന വില്‍പ്പന 100-ല്‍ അധികം യൂണിറ്റുകള്‍; അല്‍കസാറിന്റെ ജൂണ്‍ മാസ വില്‍പ്പന കണക്കുകള്‍ ഇതാ

പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2021 ജൂണ്‍ മാസത്തില്‍ അല്‍കസാറിന്റെ 3,103 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. മെയ് മാസത്തില്‍ ഹ്യുണ്ടായിക്ക് 1,360 യൂണിറ്റ് അല്‍കസാര്‍ മാത്രമേ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കാന്‍ കഴിഞ്ഞുള്ളൂ.

പ്രതിദിന വില്‍പ്പന 100-ല്‍ അധികം യൂണിറ്റുകള്‍; അല്‍കസാറിന്റെ ജൂണ്‍ മാസ വില്‍പ്പന കണക്കുകള്‍ ഇതാ

7 സീറ്റര്‍ എസ്‌യുവിയുടെ പ്രതിമാസ വില്‍പ്പന 128 ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് അല്‍കാസറിന്റെ പ്രതിദിനമുള്ള ശരാശരി വില്‍പ്പന 100 യൂണിറ്റ് ആണെന്ന് പറയാന്‍ കഴിയും.

പ്രതിദിന വില്‍പ്പന 100-ല്‍ അധികം യൂണിറ്റുകള്‍; അല്‍കസാറിന്റെ ജൂണ്‍ മാസ വില്‍പ്പന കണക്കുകള്‍ ഇതാ

പ്രസ്റ്റീജ്, പ്രസ്റ്റീജ് (O), പ്ലാറ്റിനം, പ്ലാറ്റിനം (O), സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ (O) എന്നിങ്ങനെ ആകെ ആറ് ട്രിം ഓപ്ഷനുകളിലാണ് അല്‍കസാര്‍ വില്‍പ്പനയ്ക്കുള്ളത്. 6 സീറ്റര്‍, 7 സീറ്റര്‍, എന്നിങ്ങനെ രണ്ട് സീറ്റിംഗ് ഓപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ആദ്യത്തേത് മധ്യ നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളുമായി വരുന്നു, രണ്ടാമത്തേത് മൂന്ന് യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള ബെഞ്ച് സീറ്റിംഗ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു.

പ്രതിദിന വില്‍പ്പന 100-ല്‍ അധികം യൂണിറ്റുകള്‍; അല്‍കസാറിന്റെ ജൂണ്‍ മാസ വില്‍പ്പന കണക്കുകള്‍ ഇതാ

അളവുകളുടെ കാര്യത്തില്‍, അല്‍കസാറിന് അതിന്റെ ക്ലാസിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വീല്‍ബേസാണ് ലഭിക്കുന്നത്. അതുപോലെ തന്നെ അതിന്റെ സവിശേഷതകളുടെയും ഫീച്ചറുകളുടെയും കാര്യത്തിലും വാഹനം മുന്‍പന്തിയിലാണ്.

പ്രതിദിന വില്‍പ്പന 100-ല്‍ അധികം യൂണിറ്റുകള്‍; അല്‍കസാറിന്റെ ജൂണ്‍ മാസ വില്‍പ്പന കണക്കുകള്‍ ഇതാ

പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്രൈവ് മോഡുകള്‍, എയര്‍ പ്യൂരിഫയര്‍, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത പാഡില്‍ ഷിഫ്റ്ററുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, റിയര്‍ സെന്റര്‍ ആംറെസ്റ്റ് കണ്‍സോള്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ബോസ് സൗണ്ട് സിസ്റ്റം, 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിങ്ങനെ നീളുന്നു വാഹനത്തിലെ ഫീച്ചറുകള്‍.

പ്രതിദിന വില്‍പ്പന 100-ല്‍ അധികം യൂണിറ്റുകള്‍; അല്‍കസാറിന്റെ ജൂണ്‍ മാസ വില്‍പ്പന കണക്കുകള്‍ ഇതാ

2.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് അല്‍കസാറിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

പ്രതിദിന വില്‍പ്പന 100-ല്‍ അധികം യൂണിറ്റുകള്‍; അല്‍കസാറിന്റെ ജൂണ്‍ മാസ വില്‍പ്പന കണക്കുകള്‍ ഇതാ

പെട്രോള്‍ യൂണിറ്റ് യഥാക്രമം 159 bhp കരുത്തും 191 Nm torque ഉം ഉല്‍പാദിപ്പിക്കുന്നു. ഓയില്‍ ബര്‍ണര്‍ 115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്നു. ഈ രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുകളില്‍ ലഭ്യമാണ്.

പ്രതിദിന വില്‍പ്പന 100-ല്‍ അധികം യൂണിറ്റുകള്‍; അല്‍കസാറിന്റെ ജൂണ്‍ മാസ വില്‍പ്പന കണക്കുകള്‍ ഇതാ

ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, വരാനിരിക്കുന്ന മഹീന്ദ്ര XUV700 എന്നിവയ്‌ക്കെതിരെയാണ് അല്‍കസാര്‍ വിപണിയില്‍ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Find Here Hyundai Alcazar 2021 June Sales Report, Every Day Sold More Than 100 Units. Read in Malayalam.
Story first published: Wednesday, July 7, 2021, 13:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X