സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

ഇന്ത്യന്‍ വിപണിയില്‍ എത്തി, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും വിജയകരമായി മാറിയ കാര്‍ നിര്‍മാതാക്കളില്‍ ഒരാളാണ് കിയ. നിലവില്‍, നിര്‍മാതാവിന് അതിന്റെ നിരയില്‍ മൂന്ന് വാഹനങ്ങള്‍ മാത്രമേയുള്ളൂ - സോനെറ്റ്, സെല്‍റ്റോസ്, കാര്‍ണിവല്‍.

സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

എന്നാല്‍ കുടുതല്‍ മോഡലുകളെ എത്തിച്ച് രാജ്യത്ത് ശക്തരായി മാറാനൊരുങ്ങുകയാണ് കമ്പനി ഇപ്പോള്‍. കിയ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ എംപിവി മോഡലിനെ അവതരിപ്പിച്ചിരുന്നു. 'കാരെന്‍സ്' എന്ന് പേരിട്ടിരിക്കുന്നു ഈ മോഡല്‍ വരും മാസങ്ങളില്‍ ഇവിടെ വില്‍പ്പനയ്ക്കെത്തും.

സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

ഇതിനോടകം തന്നെ വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. വില വിവരങ്ങള്‍ വരും മാസം നടക്കുന്ന ലോഞ്ച് വേളയില്‍ മാത്രമാകും കമ്പനി വെളിപ്പെടുത്തുക. എന്തായാലും ഉടന്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന കിയ കാരെന്‍സിന്റെ മികച്ച കുറച്ച് ഫീച്ചറുകളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

സ്ലീക്ക് എക്സ്റ്റീരിയര്‍ ഡിസൈന്‍

കിയയുടെ പുതിയ എംപിവിക്ക് അങ്ങേയറ്റം സ്‌പോര്‍ട്ടി, എഡ്ജ് എക്സ്റ്റീരിയര്‍ ഡിസൈനാണ് കമ്പനി ഒരുക്കുന്നത്. മുന്‍വശത്ത്, ലംബമായി വന്നിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ കാഴ്ചയില്‍ മനോഹരമെന്ന് വേണം പറയാന്‍.

സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

പിന്നില്‍, ഒരു ചുവന്ന സ്ട്രിപ്പിനൊപ്പം യോജിപ്പിച്ചിരിക്കുന്ന റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ലൈറ്റുകളും മനോഹരമായി തന്നെ കാണപ്പെടുന്നു. മുന്നിലും പിന്നിലും ഉള്ള ബമ്പറുകള്‍ വളരെ സ്പോര്‍ട്ടിയാണ്, അതേസമയം കാരെന്‍സിന്റെ സൈഡ് പ്രൊഫൈലിന് ഒരു എസ്‌യുവി-ഇഷ് അപ്പീല്‍ ഉണ്ട്.

സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

ഇംപീരിയല്‍ ബ്ലൂ, മോസ് ബ്രൗണ്‍, സ്പാര്‍ക്ക്‌ലിംഗ് സില്‍വര്‍, ഇന്റെന്‍സ് റെഡ്, അറോറ ബ്ലാക്ക് പേള്‍, ഗ്രാവിറ്റി ഗ്രേ, ഗ്ലേസിയര്‍ വൈറ്റ് പേള്‍ എന്നിങ്ങനെ ഏഴ് കളര്‍ ഓപ്ഷനുകള്‍ എംപിവിയില്‍ ലഭ്യമാകുമെന്ന് കിയ അറിയിച്ചു.

സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

സെല്‍റ്റോസുമായി പങ്കിട്ട പ്ലാറ്റ്‌ഫോം

കിയ കാരെന്‍സ്, സെല്‍റ്റോസിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാല്‍ അധിക നിര സീറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍ കമ്പനി ചെറുതായി പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ഈ മാറ്റം വരുത്തിയ പ്ലാറ്റ്ഫോം ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന എംപിവിയ്ക്കും അടിവരയിടും, ഇതിന് 'Stargazer' എന്ന് പേരിടുമെന്ന് അഭ്യൂഹമുണ്ട്.

സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

പ്രീമിയം, സുഖപ്രദമായ ഇന്റീരിയര്‍

പ്രധാനമായും ക്യാബിനിലെ ഇന്‍ഡിഗോ, ബീജ് കളര്‍ തീം മനോഹരമായി തന്നെ കാണപ്പെടുന്നു. കാരെന്‍സിന്റെ ഇന്റീരിയര്‍ വളരെ പ്രീമിയവും ആകര്‍ഷകവുമാണ്.

സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്ത് 10.25-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം (താഴ്ന്ന വേരിയന്റുകളില്‍ 8-ഇഞ്ച്), ടച്ച്-ഓപ്പറേറ്റഡ് HVAC കണ്‍ട്രോളുകള്‍ ചുവടെ സ്ഥാപിച്ചിരിക്കുന്നു. പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും (മള്‍ട്ടി-ഫംഗ്ഷന്‍) എന്നിവയാണ് മറ്റ് പ്രധാന ഹൈലൈറ്റുകള്‍. 64-നിറമുള്ള ആംബിയന്റ് ലൈറ്റിംഗ് ക്യാബിന്റെ സൗന്ദര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നു.

സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

ആകര്‍ഷകമായ ഫീച്ചറുകള്‍

കിയയുടെ മറ്റ് കാറുകളെപ്പോലെ തന്നെ ഫീച്ചറുകളുടെ ഒരു നീണ്ട നിരയുമായാണ് കാരെന്‍സും വിപണിയില്‍ എത്തുന്നത്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 8-സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി (ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ), UVO കണക്റ്റുചെയ്ത കാര്‍ ടെക്, ഇലക്ട്രിക് സണ്‍റൂഫ്, എയര്‍ പ്യൂരിഫയര്‍ തുടങ്ങി നിരവധി ഫീച്ചറുകളും ഉപകരണങ്ങളും വാഹനത്തില്‍ ലഭ്യമാക്കും.

സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

ഹ്യുണ്ടായി അല്‍കസാറിന് സമാനമായ സീറ്റ്-ബാക്ക് ഫോള്‍ഡിംഗ് ടേബിളുകളും (കപ്പ് ഹോള്‍ഡറുകള്‍ക്കൊപ്പം) ഇതിന് ലഭിക്കുന്നു, ഇത് തികച്ചും പ്രായോഗികമായ ഒരു ഫീച്ചറായിട്ടാണ് കണക്കാക്കുന്നത്.

സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

നിരവധി സുരക്ഷ ഫീച്ചറുകള്‍

കാരെന്‍സിലും വലിയ സുരക്ഷ ഫീച്ചറുകള്‍ നല്‍കാന്‍ കിയ ശ്രദ്ധിച്ചിട്ടുണ്ട്. എംപിവിക്ക് എബിഎസ്, ഇഎസ്സി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടിപിഎംഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍, എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍ എന്നിവ ലഭിക്കും.

സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

ഇന്ത്യയില്‍ കാറിനുള്ളിലെ സുരക്ഷയെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍, കിയയുടെ ഇത് വളരെ മികച്ച തീരുമാനമാണ്, എന്നിരുന്നാലും, കാരെന്‍സിന്റെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ഇതുവരെ ലഭ്യമായിട്ടില്ല.

സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

ഒന്നിലധികം സീറ്റിംഗ് കോണ്‍ഫിഗറേഷനുകള്‍

ഹ്യുണ്ടായി അല്‍കസാര്‍, പോലെ കിയ കാരെന്‍സും 6-ഉം 7-ഉം സീറ്റ് കോണ്‍ഫിഗറേഷനുകളിലും ലഭ്യമാണ്. 6-സീറ്റര്‍ പതിപ്പിന് രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കുന്നു, അതേസമയം 7-സീറ്റര്‍ പതിപ്പിന് സാധാരണ ബെഞ്ച് സീറ്റുകളാകും ലഭിക്കുക.

സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

ഏറ്റവും ദൈര്‍ഘ്യമേറിയ വീല്‍ബേസ്

കാരെന്‍സിന്റെ വീല്‍ബേസ് അതിന്റെ സെഗ്മെന്റിലെ ഏറ്റവും നീളമേറിയതാണ്, ഇത് മൂന്ന് വരികളിലും ധാരാളം സ്‌പെയ്‌സ് നല്‍കാന്‍ സഹായിക്കുന്നു. കൂടാതെ, പിന്‍വശത്തെ ഡോറുകള്‍ വളരെ നീളമുള്ളതാണ്, രണ്ടാം നിര സീറ്റുകള്‍ ഇലക്ട്രിക്കല്‍ പവര്‍ഡ്, വണ്‍-ടച്ച് ടംബിള്‍ ഫംഗ്ഷനോട് കൂടി ലഭ്യമാണ്, ഇത് മൂന്നാം നിരയിലേക്ക് പ്രവേശിക്കുന്നതും, ഇറങ്ങുന്നതും എളുപ്പമുള്ളതാക്കുന്നു.

സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകള്‍

കിയ, സെല്‍റ്റോസിന്റെ അതേ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ കാരെന്‍സിലും വാഗ്ദാനം ചെയ്യുന്നു. ആദ്യത്തേത് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ യൂണിറ്റാണ് (115 PS, 144 Nm), 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

രണ്ടാമത്തേത് 1.4-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ മോട്ടോറാണ് (140 PS, 242 Nm), 6-സ്പീഡ് MT അല്ലെങ്കില്‍ 7-സ്പീഡ് DCT എന്നിവയ്ക്കിടയിലുള്ള ചോയിസിനൊപ്പം ലഭ്യമാണ്. മൂന്നാമത്തേത് 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് (115 PS, 250 Nm), ഇത് 6-സ്പീഡ് MT അല്ലെങ്കില്‍ 6-സ്പീഡ് AT ഓപ്ഷനോടെ ലഭ്യമാകും.

സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

ലോഞ്ച് തീയതിയും എതിരാളികളും

കിയയുടെ ഈ പുതിയ എംപിവി 2022 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍, ഫെബ്രുവരിയിലോ മാര്‍ച്ചിലോ ഇന്ത്യന്‍ കാര്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തും. ലോഞ്ച് ചെയ്യുമ്പോള്‍, ഇത് മഹീന്ദ്ര മറാസോ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി XL6, ഹ്യുണ്ടായി അല്‍കസാര്‍, ടാറ്റ സഫാരി, മഹീന്ദ്ര XUV700, എംജി ഹെക്ടര്‍ പ്ലസ് തുടങ്ങിയ മൂന്ന് നിര എസ്‌യുവികളുമായും മത്സരിക്കും.

സുരക്ഷയിലൊന്നും Kia-യ്ക്ക് വിട്ടുവീഴ്ചയില്ല; അറിഞ്ഞിരിക്കണം Carens എംപിവിയുടെ ഈ ഹൈലൈറ്റുകള്‍

പ്രതീക്ഷിക്കുന്ന വില

വ്യത്യസ്ത എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ക്കൊപ്പം പ്രീമിയം, പ്രസ്റ്റീജ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ നാല് ട്രിം തലങ്ങളില്‍ കിയയുടെ പുതിയ എംപിവി വാഗ്ദാനം ചെയ്യും. വാങ്ങുന്നവര്‍ക്ക് തെരഞ്ഞെടുക്കാന്‍ ധാരാളം വകഭേദങ്ങള്‍ ഉണ്ടാകും. കാരെന്‍സിന്റെ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും ഇല്ലെങ്കിലും 16 ലക്ഷം രൂപ മുതല്‍ 21 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Find here som top features and highlights in kia carens mpv
Story first published: Friday, December 17, 2021, 19:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X