Endeavour-ന്റെ മടക്കം ഗുണം ചെയതത് Toyota Fortuner-ന്; വില്‍പ്പന നിലവിലെ എതിരാളികളെയും ഞെട്ടിക്കുന്നത്

ഇന്ത്യന്‍ വാഹന വ്യവസായം ഇപ്പോള്‍ വലിയൊരു മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണ്. ഏതാനും കാര്‍ നിര്‍മാതാക്കള്‍ക്ക് മാത്രമാണ് കഴിഞ്ഞ മാസം നല്ല വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്താന്‍ കഴിഞ്ഞത്, അതിലൊന്ന് ടൊയോട്ടയാണ്.

Endeavour-ന്റെ മടക്കം ഗുണം ചെയതത് Toyota Fortuner-ന്; വില്‍പ്പന നിലവിലെ എതിരാളികളെയും ഞെട്ടിക്കുന്നത്

ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ടയുടെ ഒട്ടുമിക്ക വാഹനങ്ങള്‍ക്കും മികച്ച വില്‍പ്പന പ്രകടനം നടത്താന്‍ സാധിച്ചിരുന്നു. ബ്രാന്‍ഡ് നിരയിലെ ജനപ്രീയ മോഡലായ ഫോര്‍ച്യൂണര്‍ എസ്‌യുവി വില്‍പ്പനയില്‍ വന്‍ വളര്‍ച്ചയാണ് കൈവരിച്ചത്.

Endeavour-ന്റെ മടക്കം ഗുണം ചെയതത് Toyota Fortuner-ന്; വില്‍പ്പന നിലവിലെ എതിരാളികളെയും ഞെട്ടിക്കുന്നത്

ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെ 1,844 യൂണിറ്റുകളാണ് കഴിഞ്ഞ മാസം ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. 2020 നവംബറില്‍ വിറ്റ 656 യൂണിറ്റുകളെ അപേക്ഷിച്ച് 181.1 ശതമാനം വാര്‍ഷിക (YoY) വില്‍പ്പന വളര്‍ച്ചയാണിതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

Endeavour-ന്റെ മടക്കം ഗുണം ചെയതത് Toyota Fortuner-ന്; വില്‍പ്പന നിലവിലെ എതിരാളികളെയും ഞെട്ടിക്കുന്നത്

പ്രതിമാസ (MoM) വില്‍പ്പന അടിസ്ഥാനത്തില്‍, ഫോര്‍ച്യൂണറിന്റെ വില്‍പ്പന ഒക്ടോബറില്‍ 2.59 ശതമാനം കുറഞ്ഞു. 2021-ലെ വില്‍പ്പന 1,893 യൂണിറ്റാണ്. മുകളില്‍ സൂചിപ്പിച്ച വില്‍പ്പന കണക്കുകള്‍ ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ ഉള്‍പ്പെടെയുള്ളവയാണെന്നും കമ്പനി അറിയിച്ചു.

Endeavour-ന്റെ മടക്കം ഗുണം ചെയതത് Toyota Fortuner-ന്; വില്‍പ്പന നിലവിലെ എതിരാളികളെയും ഞെട്ടിക്കുന്നത്

ഫോര്‍ച്യൂണര്‍ ശ്രേണിയിലെ ഏറ്റവും മികച്ച വേരിയന്റാണ് ലെജന്‍ഡര്‍, സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളേക്കാള്‍ കുറച്ച് അധിക ഫീച്ചറുകളും ഉപകരണങ്ങളും ഈ വേരിയന്റില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. പുറംഭാഗത്ത് വ്യത്യസ്തമായ ഫ്രണ്ട് ഫാസിയയും ഇന്റീരിയറില്‍ വ്യത്യസ്തമായ അപ്‌ഹോള്‍സ്റ്ററിയും കളര്‍ സ്‌കീമും പോലെ ഇതിന് കുറച്ച് ഡിസൈന്‍ മാറ്റങ്ങളുമുണ്ടെന്നതാണ് പ്രധാന വ്യത്യാസങ്ങള്‍.

Endeavour-ന്റെ മടക്കം ഗുണം ചെയതത് Toyota Fortuner-ന്; വില്‍പ്പന നിലവിലെ എതിരാളികളെയും ഞെട്ടിക്കുന്നത്

ഇന്ത്യന്‍ വിപണിയില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ ലഭ്യമാകുന്നത്. ആദ്യത്തേത് 2.7 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, ഇന്‍ലൈന്‍-4 പെട്രോള്‍ എഞ്ചിനാണ്. ഈ യൂണിറ്റ് 166 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. ഈ യൂണിറ്റിന് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭ്യമാകും.

Endeavour-ന്റെ മടക്കം ഗുണം ചെയതത് Toyota Fortuner-ന്; വില്‍പ്പന നിലവിലെ എതിരാളികളെയും ഞെട്ടിക്കുന്നത്

രണ്ടാമത്തെ ഓപ്ഷന്‍ 2.8-ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, ഇന്‍ലൈന്‍-4 ഡീസല്‍ എഞ്ചിനാണ്. ഈ യൂണിറ്റ് 204 bhp കരുത്തും 500 Nm (MT വേരിയന്റുകളില്‍ 420 Nm) പരമാവധി ടോര്‍ക്കും സൃഷ്ടിക്കും.

Endeavour-ന്റെ മടക്കം ഗുണം ചെയതത് Toyota Fortuner-ന്; വില്‍പ്പന നിലവിലെ എതിരാളികളെയും ഞെട്ടിക്കുന്നത്

എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഗിയര്‍ബോക്സ് തെരഞ്ഞെടുപ്പുകള്‍. ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രം ലഭ്യമാണെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

Endeavour-ന്റെ മടക്കം ഗുണം ചെയതത് Toyota Fortuner-ന്; വില്‍പ്പന നിലവിലെ എതിരാളികളെയും ഞെട്ടിക്കുന്നത്

എസ്‌യുവി ഒരു RWD കോണ്‍ഫിഗറേഷനില്‍ സ്റ്റാന്‍ഡേര്‍ഡ് വരുന്നു, അതേസമയം ഡീസല്‍ വേരിയന്റുകള്‍ക്ക് (ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ ഉള്‍പ്പെടെ) 4WD സിസ്റ്റത്തിനുള്ള ഓപ്ഷനും ലഭിക്കും. 4×4 വേരിയന്റുകള്‍ക്ക് ഇലക്ട്രോണിക് ഡ്രൈവ് നിയന്ത്രണവും ലോക്ക് ചെയ്യാവുന്ന ഡിഫറന്‍ഷ്യലും ലഭിക്കുന്നു. ഇത് ഓഫ്-റോഡിങ്ങിനെ മികച്ചതാക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

Endeavour-ന്റെ മടക്കം ഗുണം ചെയതത് Toyota Fortuner-ന്; വില്‍പ്പന നിലവിലെ എതിരാളികളെയും ഞെട്ടിക്കുന്നത്

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് നിര്‍മാതാക്കള്‍ ഫോര്‍ച്യൂണറിന്റെ നവീകരിച്ച പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മോഡലിനെ നവീകരിച്ചതിനൊപ്പം ലെജന്‍ഡര്‍ എന്നൊരു ഉയര്‍ന്ന വേരിയന്റും ഇതിനൊപ്പം ടൊയോട്ട അവതരിപ്പിച്ചു.

Endeavour-ന്റെ മടക്കം ഗുണം ചെയതത് Toyota Fortuner-ന്; വില്‍പ്പന നിലവിലെ എതിരാളികളെയും ഞെട്ടിക്കുന്നത്

പുതിയ ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ മുന്നില്‍ നിന്ന് തുടങ്ങിയാല്‍, 2021 മോഡല്‍ ഇപ്പോള്‍ ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ക്രോം സറൗണ്ടുകളോട് കൂടിയ വലിയ ഫ്രണ്ട് ഗ്രില്‍, ഫോഗ് ലാമ്പുകള്‍ക്കുള്ള പുതിയ ഹൗസിംഗുകളുള്ള ഫ്രണ്ട് ബമ്പര്‍, പുതിയ 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയുമായി വരുന്നു.

Endeavour-ന്റെ മടക്കം ഗുണം ചെയതത് Toyota Fortuner-ന്; വില്‍പ്പന നിലവിലെ എതിരാളികളെയും ഞെട്ടിക്കുന്നത്

പിന്നില്‍ എല്‍ഇഡി ടെയില്‍ ലാമ്പുകളുടെ സ്ലീക്കര്‍ സെറ്റും മനോഹരമായി തന്നെ കാണപ്പെടുന്നു. ഉള്ളില്‍, പുതിയ ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ് ഇപ്പോള്‍ കൂടുതല്‍ പ്രീമിയമായി കാണപ്പെടുന്നു, കൂടാതെ നിരവധി പുതിയ സവിശേഷതകളും ഉപകരണങ്ങളും നിറഞ്ഞതാണെന്ന് വേണം പറയാന്‍.

Endeavour-ന്റെ മടക്കം ഗുണം ചെയതത് Toyota Fortuner-ന്; വില്‍പ്പന നിലവിലെ എതിരാളികളെയും ഞെട്ടിക്കുന്നത്

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള പുതിയ 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലേക്കുള്ള സൂക്ഷ്മമായ പരിഷ്‌ക്കരണങ്ങള്‍, 11-സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്ന പ്രധാന അപ്ഡേറ്റുകളില്‍ ചിലതാണ്.

Endeavour-ന്റെ മടക്കം ഗുണം ചെയതത് Toyota Fortuner-ന്; വില്‍പ്പന നിലവിലെ എതിരാളികളെയും ഞെട്ടിക്കുന്നത്

ടൊയോട്ട ഫോര്‍ച്യൂണറിന് നിലവില്‍ 30.73 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറും വില ആരംഭിക്കുന്നത്. അതേസമയം ഉയര്‍ന്ന വേരിയന്റുകള്‍ക്കായി 42.33 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ഫോര്‍ഡ് എന്‍ഡവര്‍ നിര്‍ത്തലാക്കിയതിന് ശേഷം, ഇന്ത്യന്‍ വിപണിയില്‍ അവശേഷിക്കുന്ന എതിരാളികള്‍ എംജി ഗ്ലോസ്റ്റര്‍, മഹീന്ദ്ര ആള്‍ട്യുറാസ് G4 എന്നിവ മാത്രമാണ്.

Endeavour-ന്റെ മടക്കം ഗുണം ചെയതത് Toyota Fortuner-ന്; വില്‍പ്പന നിലവിലെ എതിരാളികളെയും ഞെട്ടിക്കുന്നത്

ടൊയോട്ട ഫോര്‍ച്യൂണര്‍ അതിന്റെ സെഗ്മെന്റില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ്, 2009 മുതല്‍ വാഹനം വിപണിയിലുണ്ട്. പുതിയ ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റും ലെജന്‍ഡര്‍ പതിപ്പും എസ്‌യുവികളുടെ ജനപ്രീതി വര്‍ധിപ്പിക്കുകയും നല്ല എണ്ണത്തില്‍ വില്‍ക്കുകയും ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Find here toyota fortuner sales report in november 2021 details
Story first published: Monday, December 13, 2021, 9:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X