Thar-ന് എതിരാളി എത്തുന്നു; Gurkha-യുടെ അവതരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി Force

ഓഫ് റോഡ് വാഹന പ്രേമികളുടെ കാത്തിരിപ്പിന് അവസാനമാകുന്നുവെന്ന് വ്യക്തമാക്കി നിര്‍മാതാക്കളായ Force Motors. തങ്ങളുടെ വരാനിരിക്കുന്ന 4x4, Gurkha എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രം പങ്കുവെച്ചാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Thar-ന് എതിരാളി എത്തുന്നു; Gurkha-യുടെ അവതരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി Force

അധികം വൈകാതെ തന്നെ മോഡലിനെ വിപണിയില്‍ എത്തിക്കുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ കമ്പനി വെളിപ്പെടുത്തിയിരുന്നു. പോയ വര്‍ഷം നടന്ന 2020 ഓട്ടോ എക്‌സ്‌പോയിലാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.

Thar-ന് എതിരാളി എത്തുന്നു; Gurkha-യുടെ അവതരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി Force

വൈകാതെ നവീകരിച്ച മോഡല്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ കൊവിഡ് പ്രതിസന്ധി അരങ്ങേറ്റം വൈകിപ്പിച്ചുവെന്ന് വേണം പറയാന്‍. എങ്കിലും വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമായിരുന്നു.

Thar-ന് എതിരാളി എത്തുന്നു; Gurkha-യുടെ അവതരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി Force

ലോഞ്ചിംഗിന് മുന്നോടിയായി ഡിസൈനിന്റെയും സവിശേഷതകളുടെയും കാര്യത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് പുതിയ ടീസര്‍ ചിത്രങ്ങള്‍ പറഞ്ഞുവെയ്ക്കുന്നു. മാത്രമല്ല 2021 Force Gurkha എസ്‌യുവി ഉത്സവകാലത്തോട് അടുത്ത് സെപ്റ്റംബറില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Thar-ന് എതിരാളി എത്തുന്നു; Gurkha-യുടെ അവതരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി Force

കാര്‍ നിര്‍മാതാവ് പുറത്തിറക്കിയ പുതിയ ടീസര്‍ ചിത്രം അനുസരിച്ച്, 2021 Gurkha എസ്‌യുവി ഒരു സ്‌നോര്‍ക്കലും ഒരു ഫംഗ്ഷണല്‍ റൂഫ് കാരിയറുമായി വരുമെന്ന് വ്യക്തമാക്കുന്നു. ഈ രണ്ട് സവിശേഷതകളും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച പ്രീ-പ്രൊഡക്ഷന്‍ പതിപ്പിലും പ്രദര്‍ശിപ്പിച്ചിരുന്നു.

Thar-ന് എതിരാളി എത്തുന്നു; Gurkha-യുടെ അവതരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി Force

വിപണിയില്‍ എത്തുന്നതോടെ Mahindra Thar-നെതിരെയാകും വാഹനം മത്സരിക്കുക. കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്തതു മുതല്‍ നിച്ച് 4X4 സെഗ്മെന്റില്‍ താരതമ്യേന മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ് Thar. എന്നാല്‍ 2021 Gurkha കൂടി എത്തുന്നതോടെ ശ്രേണിയില്‍ മത്സരം കടുക്കുമെന്ന് വേണം പറയാന്‍.

Thar-ന് എതിരാളി എത്തുന്നു; Gurkha-യുടെ അവതരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി Force

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശ്രേണിയിലെ മത്സരം കണക്കിലെടുത്ത് 10 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ വാഹനത്തിന് എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. ഓഫ്-റോഡ് വിഭാഗത്തില്‍ Mahindra Thar-ന്റെ ഒരേയൊരു എതിരാളിയാണ് Gurkha.

Thar-ന് എതിരാളി എത്തുന്നു; Gurkha-യുടെ അവതരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി Force

നവീകരിച്ച പതിപ്പ് മൂന്ന്-ഡോര്‍, അഞ്ച്-ഡോര്‍ ഓപ്ഷനുകളില്‍ വിപണിയില്‍ എത്താന്‍ സാധ്യതയുണ്ട്. നാല് സീറ്റര്‍, ആറ് സീറ്റര്‍ വേരിയന്റുകളിലാണ് ഇത് പ്രതീക്ഷിക്കുന്നത്.

Thar-ന് എതിരാളി എത്തുന്നു; Gurkha-യുടെ അവതരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി Force

പുതിയ Gurkha ഡിസൈനിന്റെ കാര്യത്തില്‍ മുന്‍ഗാമികളില്‍ നിന്ന് വേറിട്ട് നില്‍ക്കും, ഇത് ഒരു സമകാലിക ജീവിതശൈലി വാഹനം പോലെ കാണുന്നതിന് ഗണ്യമായ മാറ്റങ്ങളും ഡിസൈന്‍ ഘടകങ്ങളും കമ്പനി നല്‍കിയിട്ടുണ്ട്.

Thar-ന് എതിരാളി എത്തുന്നു; Gurkha-യുടെ അവതരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി Force

ഡിസൈന്‍ നവീകരണങ്ങളില്‍ എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍, ഫ്രണ്ട് ബമ്പര്‍ എന്നിവയുള്ള പുതിയ സെറ്റ് ഹെഡ്‌ലൈറ്റുകള്‍, ഫ്രണ്ട് ഫെന്‍ഡറുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ ലൈറ്റുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത വീലുകള്‍, ടെയില്‍ ഗേറ്റ് ഘടിപ്പിച്ച സ്‌പെയര്‍ വീല്‍ എന്നിവ ഉള്‍പ്പെടും.

Thar-ന് എതിരാളി എത്തുന്നു; Gurkha-യുടെ അവതരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി Force

പുറമേ ഉള്ളതിന് സമാനമായി തന്നെ അകത്തും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ തലമുറ Force Gurkha-ക്ക് അഴുക്കും മികവും ലഭിക്കുന്ന രീതിയിലാണ് നവീകരണം കൊണ്ടുവന്നിരിക്കുന്നത്.

Thar-ന് എതിരാളി എത്തുന്നു; Gurkha-യുടെ അവതരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി Force

ഹാര്‍ഡ് പ്ലാസ്റ്റിക് പോലുള്ള ഘടകങ്ങളുള്ള ഒരു കറുത്ത തീം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. എസ്‌യുവിക്ക് രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും പിന്നില്‍ സൈഡ് ഫെയ്‌സിംഗ് ജമ്പ് സീറ്റുകളും ലഭിച്ചേക്കാം.

Thar-ന് എതിരാളി എത്തുന്നു; Gurkha-യുടെ അവതരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി Force

ഒരു പുതിയ ടച്ച്സ്‌ക്രീന്‍ സംവിധാനവും ബ്ലാക്ക് ചുറ്റളവുള്ള വൃത്താകൃതിയിലുള്ള എയര്‍ വെന്റുകളും മൂന്ന് സ്പോക്ക് സ്റ്റിയറിംഗ് വീലും വാഹനത്തില്‍ ഉണ്ടാകും. മെക്കാനിക്കല്‍ ഫീച്ചറുകളിലേക്ക് വന്നാല്‍ 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും വാഹനത്തിന് കരുത്ത് നല്‍കുക.

Thar-ന് എതിരാളി എത്തുന്നു; Gurkha-യുടെ അവതരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി Force

ഈ യൂണിറ്റ് 5 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കുന്നത്. എഞ്ചിന്‍ പരമാവധി 89 bhp കരുത്തും 260 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

Thar-ന് എതിരാളി എത്തുന്നു; Gurkha-യുടെ അവതരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി Force

Gurkha-യുടെ എഞ്ചിന്‍ ശക്തിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ Mahindra Thar കൂടുതല്‍ ശക്തമായി കാണപ്പെടുന്നു. Thar-ലെ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 130 bhp കരുത്തും 300 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കും.

Thar-ന് എതിരാളി എത്തുന്നു; Gurkha-യുടെ അവതരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി Force

Gurkha, 5 ഡോര്‍ പതിപ്പിന്റെ അവതരണം അടുത്തിടെയാണ് Force സ്ഥിരീകരിക്കുന്നത്. ഏറെക്കാലമായി കാത്തിരുന്ന 3 ഡോര്‍ ലോഞ്ച് ചെയ്തതിന് ശേഷമാകും എസ്‌യുവിയുടെ 5 ഡോര്‍ പതിപ്പ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Thar-ന് എതിരാളി എത്തുന്നു; Gurkha-യുടെ അവതരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി Force

അഞ്ച് ഡോര്‍ മോഡലിന്റെ മറ്റ് വിശദാംശങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ബാഹ്യ രൂപകല്‍പ്പന, ഇന്റീരിയര്‍ നവീകരണങ്ങള്‍, എഞ്ചിന്‍ എന്നിവ മിക്കവാറും മൂന്ന്-ഡോര്‍ എസ്‌യുവിയില്‍ നിന്നുള്ളതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Monday, August 30, 2021, 13:06 [IST]
English summary
Force revealed 2021 gurkha suv teaser image again launch will be in september
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X