കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു; Gurkha-യുടെ അവതരണം ഉടനെന്ന് Force, ടീസര്‍ വീഡിയോ ഇതാ

അങ്ങനെ ഏറെ നാളത്തെ കാത്തിരുപ്പുകള്‍ക്കൊടുവില്‍ ഓഫ്-റോഡ് ശ്രേണിയിലേക്ക് 2021 ഗൂര്‍ഖ എത്തുന്നുവെന്ന സൂചന നല്‍കി നിര്‍മാതാക്കളായ ഫോഴ്‌സ് മോട്ടോഴ്‌സ്. ശ്രേണിയില്‍ ഏതിരാളിയില്ലാതെ വിലസുന്ന മഹീന്ദ്ര ഥാറിനെതിരെയാകും, ഗൂര്‍ഖ മത്സരിക്കുക.

കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു; Gurkha-യുടെ അവതരണം ഉടനെന്ന് Force, ടീസര്‍ വീഡിയോ ഇതാ

ഓഫ്-റോഡ് പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന മോഡല്‍ കൂടിയാണ് നവീകരിച്ച ഗൂര്‍ഖ. വാഹനത്തിന്റെ അവതരണത്തിന് ഇനി വലിയ കാലതാമസം ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ കമ്പനി വ്യക്തമാക്കുന്നത്. ഇത് കൂടുതല്‍ ഉറപ്പിക്കുന്നതാണ് അടുത്തടുത്തായി പുറത്തുവരുന്ന പുതിയ ടീസര്‍ വീഡിയോകള്‍.

കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു; Gurkha-യുടെ അവതരണം ഉടനെന്ന് Force, ടീസര്‍ വീഡിയോ ഇതാ

ഏതാനും ദിവസം മുന്നെയാണ് വാഹനത്തിന്റെ അവതരണം ഉടന്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുന്ന ഒരു ടീസര്‍ വീഡിയോ കമ്പനി പങ്കുവെച്ചത്. ഇപ്പോഴിതാ പുതിയൊരു ടീസര്‍ വീഡിയോ കൂടി പങ്കുവെച്ച് വാഹന പ്രേമികളുടെ കാത്തിരിപ്പിന് ഒന്നുകൂടി ഊര്‍ജം പകരുകയാണ് കമ്പനി ഇപ്പോള്‍.

കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു; Gurkha-യുടെ അവതരണം ഉടനെന്ന് Force, ടീസര്‍ വീഡിയോ ഇതാ

2020 ഓട്ടോ എക്‌സ്‌പോയില്‍ എസ്‌യുവിയുടെ പ്രീ-പ്രൊഡക്ഷന്‍ പതിപ്പ് നമ്മള്‍ കണ്ടിരുന്നു. വൈകാതെ ഈ പതിപ്പ് വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ കൊവിഡ് -19 പാന്‍ഡെമിക് കാരണം അവതരണം വൈകിയെങ്കിലും ഇനി അത് ഉണ്ടാകില്ലെന്ന് വേണം പറയാന്‍.

കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു; Gurkha-യുടെ അവതരണം ഉടനെന്ന് Force, ടീസര്‍ വീഡിയോ ഇതാ

എസ്‌യുവിയുടെ ചില വിശദാംശങ്ങള്‍ സ്ഥിരീകരിക്കുന്ന ഒരു പുതിയ ടീസര്‍ വീഡിയോയാണ് കമ്പനി വീണ്ടും പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഫോഴ്‌സ് ഗൂര്‍ഖ അതിന്റെ മുന്‍ഗാമിയേക്കാള്‍ മികച്ചതായെന്ന് വേണം പറയാന്‍.

കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു; Gurkha-യുടെ അവതരണം ഉടനെന്ന് Force, ടീസര്‍ വീഡിയോ ഇതാ

പുതുതായി പുറത്തിറക്കിയ ടീസറുകളില്‍ കാണുന്നത് പോലെ, വാഹനത്തില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ബോണറ്റും, ഫെന്‍ഡറില്‍ പുതുതായി രൂപകല്‍പ്പന ചെയ്ത ഗില്ലും, എയര്‍ ഇന്‍ടേക്ക് സ്‌നോര്‍ക്കലും കാണാന്‍ സാധിക്കും.

കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു; Gurkha-യുടെ അവതരണം ഉടനെന്ന് Force, ടീസര്‍ വീഡിയോ ഇതാ

മുമ്പത്തെ സ്‌പൈ ഷോട്ടുകളുടെയും പുറത്തുവന്ന ബ്രോഷര്‍ ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍, എസ്‌യുവി അതേ ബോക്‌സി സിലൗറ്റ് നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് വേണം പറയാന്‍.

കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു; Gurkha-യുടെ അവതരണം ഉടനെന്ന് Force, ടീസര്‍ വീഡിയോ ഇതാ

വരാനിരിക്കുന്ന എസ്‌യുവിയില്‍ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകള്‍, സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുതിയ ബമ്പറുകള്‍, ഫോഗ് ലാമ്പുകള്‍, ഇന്‍ഡിക്കേറ്ററുകളുള്ള ക്ലാംഷെല്‍ ബോണറ്റ്, പുതിയ ബ്ലാക്ക് ക്ലാഡിംഗ്, റിയര്‍-ഡോര്‍ മൗണ്ടഡ് സ്‌പെയര്‍ വീല്‍, ലംബ ടെയില്‍ലൈറ്റുകള്‍, ഉയര്‍ന്ന-മൗണ്ടഡ് എല്‍ഇഡി സ്റ്റോപ്പ് ലാമ്പ് എന്നിവയും ഇടംപിടിക്കും.

കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു; Gurkha-യുടെ അവതരണം ഉടനെന്ന് Force, ടീസര്‍ വീഡിയോ ഇതാ

അകത്ത്, 2021 ഫോഴ്സ് ഗൂര്‍ഖ ഒരു ബ്ലാക്ക് ക്യാബിന്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പത്തെ സ്‌പൈ ഷോട്ടില്‍ കണ്ടതുപോലെ, എസ്‌യുവിക്ക് ഒരു ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൂന്ന് സ്പോക്ക് സ്റ്റിയറിംഗ് വീല്‍, പവര്‍ വിന്‍ഡോകള്‍, എബിഎസ്, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഫോര്‍വേഡ് റിയര്‍ സീറ്റുകള്‍, തിളങ്ങുന്ന ബ്ലാക്ക് ബെസലുകളുള്ള വലിയ എയര്‍-കോണ്‍ വെന്റുകള്‍, മാനുവല്‍ HVAC സിസ്റ്റം എന്നിവയും ലഭിക്കാന്‍ സാധ്യതയുണ്ട്.

കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു; Gurkha-യുടെ അവതരണം ഉടനെന്ന് Force, ടീസര്‍ വീഡിയോ ഇതാ

മെക്കാനിക്കല്‍ ഫീച്ചറുകളിലേക്ക് വന്നാല്‍, 2021 ഫോഴ്‌സ് ഗൂര്‍ഖയ്ക്ക് മെര്‍സിഡീസ് ബെന്‍സ് 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ലഭിക്കുന്നത്. ബിഎസ് VI നിലവാരത്തിലുള്ള മോട്ടോര്‍ 89 bhp കരുത്തും 260 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

കൂടാതെ മാനുവല്‍ 4x4 സ്റ്റാന്‍ഡേര്‍ഡായി 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിക്കും. മാത്രമല്ല, ഇതിന് ഒരു ഓഫ്-റോഡ് കിറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അത് നിരവധി ആക്സസറികള്‍ക്കൊപ്പം സ്റ്റാന്‍ഡേര്‍ഡായി നല്‍കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുമ്പ് സൂചിപ്പിച്ചതുപോലെ, ഫോഴ്‌സ് ഗൂര്‍ഖയ്ക്ക് ഫാക്ടറിയില്‍ നിന്ന് നിരവധി ആക്‌സസറികള്‍ വാഗ്ദാനം ചെയ്യും. ഒരു വിന്‍ഡ്ഷീല്‍ഡ് പ്രൊട്ടക്ടര്‍ ഫ്രെയിം, റൂഫ് റാക്ക്, ഒരു സൈഡ് സ്റ്റെപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ലോഞ്ച് സമയത്ത് കൂടുതല്‍ സാധനങ്ങള്‍ വെളിപ്പെടുത്തിയേക്കാം.

കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു; Gurkha-യുടെ അവതരണം ഉടനെന്ന് Force, ടീസര്‍ വീഡിയോ ഇതാ

ഫോഴ്‌സ് ഗൂര്‍ഖ പ്രധാനമായും ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര ഥാറിനോടാകും മത്സരിക്കുക. ഥാറുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന്റെ ബിഎസ് VI അവതാരത്തില്‍ ആദ്യമായി അവതരിപ്പിച്ച എസ്‌യുവിയാണ് ഗൂര്‍ഖ. എന്നിരുന്നാലും, ബിഎസ് VI ഗൂര്‍ഖയ്ക്കായി വിപണി ഇപ്പോഴും കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പ് അധികം നീളില്ലെന്നാണ് സൂചന.

കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു; Gurkha-യുടെ അവതരണം ഉടനെന്ന് Force, ടീസര്‍ വീഡിയോ ഇതാ

അതേസമയം എതിരാളിയായ മഹീന്ദ്ര ഥാര്‍ മികച്ച മുന്നേറ്റമാണ് വിപണിയില്‍ നടത്തികൊണ്ടിരിക്കുന്നത്. അവസാനം പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് നാളിതുവരെ 55,000 ബുക്കിംഗ് പിന്നിട്ടതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു; Gurkha-യുടെ അവതരണം ഉടനെന്ന് Force, ടീസര്‍ വീഡിയോ ഇതാ

ഗൂര്‍ഖ എത്തുന്നതോടെ വിപണിയില്‍ മത്സരം കടുപ്പമാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇതിന്റെ ഭാഗമായി അണിയറയില്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കുകയാണ് മഹീന്ദ്ര.

കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു; Gurkha-യുടെ അവതരണം ഉടനെന്ന് Force, ടീസര്‍ വീഡിയോ ഇതാ

ഗൂര്‍ഖ വിപണിയില്‍ എത്തുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി ഥാറിന്റെ 5 ഡോര്‍ പതിപ്പിനെയും കമ്പനി നിരത്തിലെത്തിച്ചേക്കുമെന്ന് സൂചനയുണ്ട്. അതേസമയം ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
Force teased bs6 gurkha again launc soon in india will rival mahindra thar
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X