BYD യുവാൻ പ്രോ ഇവിയുടെ രൂപത്തിൽ ചൈനീസ് കോപ്പിയടിക്ക് വിധേയമായി ഫോർഡ് ഇക്കോസ്പോർട്ടും

ആഗോളതലത്തിൽ വിജയകരമായ കാർ മോഡലുകളുടെ ഡിസൈനുകൾ പകർത്തുന്നതിൽ ചൈനീസ് കാർ നിർമ്മാതാക്കൾ തികച്ചും കുപ്രസിദ്ധി ആർജിച്ചവയാണ്.

BYD യുവാൻ പ്രോ ഇവിയുടെ രൂപത്തിൽ ചൈനീസ് കോപ്പിയടിക്ക് വിധേയമായി ഫോർഡ് ഇക്കോസ്പോർട്ടും

നേരത്തെ, റേഞ്ച് റോവർ ഇവോക്ക്, ജീപ്പ് റാങ്‌ലർ എന്നിവയുൾപ്പടെ നിരവധി മോഡലുകളുടെ ചൈനീസ് പകർപ്പുകൾ നാം കണ്ടിട്ടുണ്ട്. ഈ നിരയിൽ ഏറ്റവും പുതിയതായി ചൈനീസ് കാർ നിർമ്മാതാക്കളുടെ ഡിസൈൻ ബോർഡിന് ഇരയായ വാഹനം ഫോർഡ് ഇക്കോസ്പോർട്ടാണ്.

BYD യുവാൻ പ്രോ ഇവിയുടെ രൂപത്തിൽ ചൈനീസ് കോപ്പിയടിക്ക് വിധേയമായി ഫോർഡ് ഇക്കോസ്പോർട്ടും

ഈ ചിത്രങ്ങളിൽ കാണുന്ന കാർ BYD യുവാൻ പ്രോ ഇവിണ്. ഫോർഡ് ഇക്കോസ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് എന്തായിരിക്കുമെന്ന് തീർച്ചയായും ഇത് കാണിക്കുമെങ്കിലും, യഥാർത്ഥത്തിൽ സംഭവം അങ്ങനെയല്ല. പകരം ഇതൊരു വിലകുറഞ്ഞ ചൈനീസ് ഇലക്ട്രിക് കാറാണ് എന്നതാണ് വസ്തുത.

BYD യുവാൻ പ്രോ ഇവിയുടെ രൂപത്തിൽ ചൈനീസ് കോപ്പിയടിക്ക് വിധേയമായി ഫോർഡ് ഇക്കോസ്പോർട്ടും

ഉപഭോക്താക്കളെ ആകർഷിക്കാൻ, ഇതൊരു മികച്ച ഉദാഹരണമായി വരുന്നു. രൂപകൽപ്പന ഇക്കോസ്പോർട്ടിന് സമാനമാണ്, പക്ഷേ ഇത് ഡ്രാഗൺ ഫേസ് 3.0 ഡിസൈൻ ശൈലിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

BYD യുവാൻ പ്രോ ഇവിയുടെ രൂപത്തിൽ ചൈനീസ് കോപ്പിയടിക്ക് വിധേയമായി ഫോർഡ് ഇക്കോസ്പോർട്ടും

ഫോർഡ് ഇക്കോസ്പോർട്ടിനോടുള്ള വിചിത്രമായ സാമ്യം വളരെ പ്രധാനമാണ്. എന്നിരുന്നാലും, ചൂണ്ടിക്കാണിക്കാൻ ചില മാറ്റങ്ങളുണ്ട്. ഇത് ഒരു ഇവി ആയതിനാൽ, ഫ്രണ്ട് ഗ്രില്ല് പ്രവർത്തനക്ഷമമല്ല, ഫ്രണ്ട് ഫേസിന് മൊത്തത്തിൽ മറ്റൊരു അപ്പീലുണ്ട്. മാത്രമല്ല, ഇത് 4.0 m അധികം നീളവും, 2,535 mm വീൽബേസുമായി വരുന്നു. ഇത് ഇക്കോസ്പോർട്സ് വീൽബേസിനേക്കാൾ കൂടുതലാണ്.

BYD യുവാൻ പ്രോ ഇവിയുടെ രൂപത്തിൽ ചൈനീസ് കോപ്പിയടിക്ക് വിധേയമായി ഫോർഡ് ഇക്കോസ്പോർട്ടും

അകത്ത്, ഡാഷ്‌ബോർഡിനായി ഇതിന് മറ്റൊരു ഡിസൈൻ ലഭിക്കുന്നു. ഡാഷ്‌ബോർഡ് ലേയൗട്ട് വളരെ പരിചിതമാണെന്ന് തോന്നുമെങ്കിലും, സ്റ്റാർ ആകൃതിയിലുള്ള എസി വെന്റ് ഇൻസേർട്ടുകളും ചങ്കി സ്റ്റിയറിംഗ് വീലും പോലുള്ള ഡിസ്റ്റിംഗ്റ്റീവ് ഡിസൈൻ ഘടകങ്ങൾ ഫോർഡ് ഇക്കോസ്‌പോർട്ടിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നു.

BYD യുവാൻ പ്രോ ഇവിയുടെ രൂപത്തിൽ ചൈനീസ് കോപ്പിയടിക്ക് വിധേയമായി ഫോർഡ് ഇക്കോസ്പോർട്ടും

10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, 8.0 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, പവർ വിൻഡോകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM -കൾ എന്നിവ പോലുള്ള സവിശേഷതകൾ ക്യാബിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

BYD യുവാൻ പ്രോ ഇവിയുടെ രൂപത്തിൽ ചൈനീസ് കോപ്പിയടിക്ക് വിധേയമായി ഫോർഡ് ഇക്കോസ്പോർട്ടും

ഇലക്ട്രോണിക് ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ABS+EBD, ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവ സുരക്ഷാ കിറ്റ് പായ്ക്കുകളിൽ ഉൾപ്പെടുന്നു.

BYD യുവാൻ പ്രോ ഇവിയുടെ രൂപത്തിൽ ചൈനീസ് കോപ്പിയടിക്ക് വിധേയമായി ഫോർഡ് ഇക്കോസ്പോർട്ടും

മൊത്തം മൂന്ന് ട്രിം ഓപ്ഷനുകളിലും രണ്ട് ബാറ്ററി ശേഷികളിലും യുവാൻ പ്രോ ഇവി ചൈനീസ് വിപണിയിൽ വിൽപ്പനയ്‌ക്കെത്തിക്കുന്നു. എൻട്രി ലെവൽ ട്രിമിന് 38.9 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് ലഭിക്കും.

BYD യുവാൻ പ്രോ ഇവിയുടെ രൂപത്തിൽ ചൈനീസ് കോപ്പിയടിക്ക് വിധേയമായി ഫോർഡ് ഇക്കോസ്പോർട്ടും

പൂർണ്ണ ചാർജിൽ 301 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി (NDEC ക്ലെയിം ചെയ്ത) അവകാശപ്പെടുന്നു. ഉയർന്ന വേരിയന്റുകൾ ഫുൾ ചാർജിൽ 400 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി (NDEC ക്ലെയിം ചെയ്ത) വാഗ്ദാനം ചെയ്യുന്ന വലിയ 50.1 കിലോവാട്ട് ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്. 136 Bhp കരുത്തും 210 Nm മാക്സ് torque ഉം പുറപ്പെടുവിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറിലേക്കാണ് ബാറ്ററി കണക്ട് ചെയ്തിരിക്കുന്നത്.

Most Read Articles

Malayalam
English summary
Ford Ecosport Becomes New Victim Of Chinese Design Copying. Read in Malayalam.
Story first published: Monday, July 12, 2021, 11:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X