F150 അടിസ്ഥിത ഇലക്ട്രിക് പിക്കപ്പിന് ലൈറ്റ്നിംഗ് നെയിംപ്ലേറ്റ് നൽകി ഫോർഡ്
യുഎസ് വാഹന ഭീമനായ ഫോർഡ് തങ്ങളുടെ പൂർണ്ണ-ഇലക്ട്രിക് പിക്കപ്പ് ട്രക്കിനെ ഉടൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. നിർമ്മാതാക്കളുടെ ജനപ്രിയ F150 പിക്കപ്പിനെ അടിസ്ഥാനമാക്കിയുള്ള മോഡലിന് ലൈറ്റ്നിംഗ് എന്ന് കമ്പനി നാമകരണം ചെയ്യും.

1990 -കളിലെ പഴയ SVT ബ്രാൻഡഡ് സ്‌പോർട്‌സ് ട്രക്കിന് ലൈറ്റ്നിംഗ് ബാഡ്ജ് ആദരവ് അർപ്പിക്കുമെന്ന് ഓട്ടോ മേജർ അറിയിച്ചു, മെയ് 19 -ന് വാഹനം അരങ്ങേറും.

വരാനിരിക്കുന്ന ഓൾ-ഇലക്ട്രിക് ഫോർഡ് F150 ലൈറ്റ്നിംഗ് പിക്കപ്പ് ട്രക്ക് പേര് ഒഴികെ മറ്റേതെങ്കിലും ഘടകങ്ങൾ പങ്കിടാൻ സാധ്യതയില്ല. 1993 -നും 1995 -നും ഇടയിൽ ഉത്പാദിപ്പിച്ച യഥാർത്ഥ ലൈറ്റ്നിംഗ് സ്‌പോർട്ട് ട്രക്കിന് 5.6 ലിറ്റർ V8 എഞ്ചിനാണ് കരുത്ത് പകരുന്നത്, വരാനിരിക്കുന്ന F150 ലൈറ്റ്നിംഗ് പൂർണ്ണമായും ഇലക്ട്രിക് മോഡലായിരിക്കും.

പുതിയ ഫോർഡ് 150 ലൈറ്റ്നിംഗ് പിക്കപ്പ് ട്രക്കിന് യഥാർത്ഥ പരമ്പരാഗത ഫ്യുവൽ-പവർ ലൈറ്റ്നിംഗിനെക്കാൾ നീളവും ഉയരവും ഉണ്ടായിരിക്കും. 1990 -കളിൽ നിന്നുള്ള സ്പോർട്ട് ട്രക്ക് താഴ്ന്ന സിറ്റിംഗ്, സിംഗിൾ-ക്യാബ് ഷോർട്ട്ബെഡ് മോഡലായിരുന്നു, ഇത് വരാനിരിക്കുന്ന ഓൾ-ഇലക്ട്രിക് മോഡലിൽ ദൃശ്യമാകില്ല.

വരാനിരിക്കുന്ന ഫോർഡ് F150 ലൈറ്റ്നിംഗിന്റെ പേര് വെളിപ്പെടുത്തുന്ന ഒരു ടീസർ വീഡിയോ ഫോർഡ് പുറത്തിറക്കി, ഇത് ഇലക്ട്രിക് വാഹനത്തെക്കുറിച്ചുള്ള മറ്റ് ചില ബിറ്റുകളും കാണിക്കുന്നു.

മോഡൽ T പിക്കപ്പ്, 1948 F-1, SVT ലൈറ്റ്നിംഗിന്റെ രണ്ട് തലമുറകൾ എന്നിവ ഉൾക്കൊള്ളുന്ന ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ-പവർഡ് മുൻഗാമിയുമായി വീഡിയോ ചില ബന്ധം സൂചിപ്പിക്കുന്നു.

വീഡിയോയിൽ പറയുന്നതുപോലെ, F-സീരീസ് ബ്രാൻഡിനെ ഭാവിയിലേക്ക് കൊണ്ടുപോകാനും ഇലക്ട്രിക് പവർട്രെയിൻ ഏറ്റെടുത്ത് ലൈറ്റ്നിംഗായി മാറ്റാൻ ഫോർഡ് അതിന്റെ നൂറ്റാണ്ടുകളുടെ ട്രക്ക് നിർമ്മാണ ചരിത്രത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കും.

വരാനിരിക്കുന്ന ലൈറ്റ്നിംഗ് അതിന്റെ മുൻകാല സ്ട്രീറ്റ് ട്രക്ക് മോഡലുകളെ പോലെ ഹാർഡ്‌കോറാവാൻ സാധ്യതയില്ലെങ്കിലും, വരാനിരിക്കുന്ന പിക്കപ്പ് ട്രക്കിനെ ഫോർഡ് F-സീരീസിന്റെ സമ്പന്നമായ പാരമ്പര്യവുമായി ബന്ധിപ്പിക്കാൻ ടീസർ വീഡിയോയ്ക്ക് തീർച്ചയായും കഴിയും.

ഒരു പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാൻ ചരിത്രപരമായ ബ്രാൻഡിന്റെ പാരമ്പര്യത്തിന്റെ കണക്ഷൻ ഫോർഡ് ഉപയോഗിക്കുന്നത് ഇതാദ്യമല്ലെന്നതാണ് ശ്രദ്ധേയം. മുമ്പ്, ഫോർഡ് മസ്താംഗ് മാക്-E -യും യഥാർത്ഥ മസിൽ കാറുമായി ബന്ധിപ്പിച്ചിട്ടുള്ള രൂപകൽപ്പനയും പെർഫോമെൻസുമായി ബ്രാൻഡ് അവതരിപ്പിച്ചിരുന്നു.

ഇലക്ട്രിക് വാഹനങ്ങൾ മാത്രമല്ല, ഫോർഡ് അടുത്തിടെ പുതിയ തലമുറ ബ്രോങ്കോ എസ്‌യുവിയും പുറത്തിറക്കി, ഇത് പഴയ പഴയ ബ്രോങ്കോയുമായി ന്യായമായ സമാനതകളുമായി എത്തുന്നു.

ഫോർഡ് F150 ലൈറ്റ്നിംഗ് ഓൾ-ഇലക്ട്രിക് പിക്കപ്പ് ട്രക്ക് വാഹന നിർമാതാക്കളുടെ ആഗോള ആസ്ഥാനമായ മിഷിഗനിലെ ഡിയർബോർണിൽ വെളിപ്പെടുത്തും. ന്യൂയോർക്ക് നഗരത്തിലെ ടൈംസ് സ്ക്വയർ, ലാസ് വെഗാസ് ബൊളിവാർഡ് എന്നിവയുൾപ്പെടെ 18 ഉന്നത പൊതു ഇടങ്ങളിൽ ഇവന്റ് പ്രക്ഷേപണം ചെയ്യാൻ നിർമാതാക്കൾ പദ്ധതിയിടുന്നു.
GMC ഹമ്മർ ഇവി, ടെസ്‌ല സൈബർട്രക്ക് തുടങ്ങി നിരവധി ഇലക്ട്രിക് പിക്കപ്പ് ട്രക്കുകൾ വെളിപ്പെടുത്തിയതിന് ശേഷമാണ് ഫോർഡ് F150 ലൈറ്റ്നിംഗ് വിപണിയിലെത്തുന്നത്.


Click it and Unblock the Notifications








