Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

കഴിഞ്ഞ മാസമാണ് അമേരിക്കന്‍ നിര്‍മാതാക്കളായ Ford തങ്ങളുടെ മിഡ്-സൈസ് ഹാച്ച്ബാക്കായ Figo-യുടെ ഓട്ടോമാറ്റിക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. വളരെക്കാലമായി വിപണിയില്‍ കേട്ടുകൊണ്ടിരുന്ന ഒരുപോരായ്മക്കാണ് ഇതിലൂടെ കമ്പനി അവസാനം കണ്ടതെന്ന് വേണം പറയാന്‍.

Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

നിലവില്‍ Ecosport-ന്റെ വില്‍പ്പനയാണ് ബ്രാന്‍ഡിനെ രാജ്യത്ത് പിടിച്ച് നിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതെന്ന് വേണം പറയാന്‍. Figo-യുടെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കുന്നതിലൂടെ കുറച്ച് ഉപഭോക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കാം എന്ന പ്രതീക്ഷയിലാണ് Ford.

Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

ബ്രാന്‍ഡില്‍ നിന്നുള്ള മികച്ച ഒരു മോഡലായിരുന്നു Figo എങ്കിലും വില്‍പ്പനയില്‍ ഈ മികവ് തെളിയിക്കാന്‍ മോഡലിന് സാധിച്ചില്ലെന്ന് വേണം പറയാന്‍. നേരത്തെ Figo ഉപയോഗിച്ച് ഓട്ടോമാറ്റിക് ഓഫറുകള്‍ Ford വാഗ്ദാനം ചെയ്തിരുന്നെങ്കിലും കുറച്ചു കാലം മുമ്പ് അത് നിര്‍ത്തലാക്കിയിരുന്നു.

Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

ഹാച്ച്ബാക്കിന്റെ ടൈറ്റാനിയം, ടൈറ്റാനിയം+ വേരിയന്റുകളിലാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ Ford ഇപ്പോള്‍ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ഇന്ന് വിപണിയില്‍ ഹിറ്റായി നില്‍ക്കുന്ന Maruti Swift, Hyundai Grand i10 Nios തുടങ്ങിയ കാറുകളുമായിട്ടാണ് Figo ഹാച്ച്ബാക്ക് മത്സരിക്കുന്നത്.

Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, Figo-യ്‌ക്കൊപ്പം ഒരു ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് Ford വാഗ്ദാനം ചെയ്യുന്നത്. അതേസമയം Swift, Grand i10 Nios ഉം ഒരു എഎംടി ഗിയര്‍ബോക്‌സ് വാഗ്ദാനം ചെയ്യുന്നു.

Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

Figo ഓട്ടോമാറ്റിക്കിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി Ford ഇപ്പോള്‍ മോഡലിന്റെ ഒരു പരസ്യ വീഡിയോയും പങ്കുവെച്ചിരിക്കുകയാണ്. ഏകദേശം 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പുതിയ പതിപ്പിലെ മാറ്റങ്ങളും നവീകരണങ്ങളും വ്യക്തമാക്കുന്നുണ്ട്.

Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

Ford ഇന്ത്യ അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 2019 -ല്‍, Figo-യ്ക്കായി Ford ഒരു ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചപ്പോള്‍, അവര്‍ ഹാച്ച്ബാക്കില്‍ ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും അവതരിപ്പിച്ചിരുന്നു.

1.5 ലിറ്റര്‍ ഡ്രാഗണ്‍ പെട്രോള്‍ എഞ്ചിനുമായിട്ടാണ് ഇത് ജോടിയാക്കിയത്. ഈ എഞ്ചിന്‍ 123 bhp കരുത്തും 150 Nm പരമാവധി ടോര്‍ക്കുമായിരുന്നു സൃഷ്ടിച്ചിരുന്നത്. എന്നാല്‍ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നതോടെ ഈ എഞ്ചിന്‍ പിന്നീട് കമ്പനി നിര്‍ത്തലാക്കി.

Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

അതേ എഞ്ചിനും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഇപ്പോള്‍ കോംപാക്ട് എസ്‌യുവിയായ Ecosport-ലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 96 bhp കരുത്തും 120 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് Figo-യില്‍ Ford വാഗ്ദാനം ചെയ്യുന്നത്.

Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, Figo ഇപ്പോഴും ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ ഹാച്ച്ബാക്കാണ്. മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനിലും എഞ്ചിന്‍ ലഭ്യമാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ Ecosport-ല്‍ നിന്നും കടമെടുത്തതാണ്.

Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

Figo ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉയര്‍ന്ന വേരിയന്റുകളില്‍ ലഭ്യമായതിനാല്‍, ഇന്‍ബില്‍റ്റ് നാവിഗേഷന്‍, ഓട്ടോമാറ്റിക് എസി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ഫോര്‍ഡ്പാസ് കണക്റ്റഡ് ആപ്പ്, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് പോലുള്ള ഫീച്ചറുകള്‍ ഇതില്‍ ലഭ്യമാണ്.

Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ഹെഡ്‌ലാമ്പുകള്‍, റിമോട്ട് കീലെസ് എന്‍ട്രി. ടച്ച്സ്‌ക്രീന്‍ ആന്‍ട്രോയിഡ് ഓട്ടോയെയോ ആപ്പിള്‍ കാര്‍പ്ലേയെയോ പിന്തുണയ്ക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് വിത്ത് ഇബിഡി, 6 എയര്‍ബാഗുകള്‍, ഇഎസ്സി, ഹില്‍ ലോഞ്ച് അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍ തുടങ്ങിയ സുരക്ഷാ സവിശേഷതകളും വാഗനത്തില്‍ Ford വാഗ്ദാനം ചെയ്യുന്നു.

Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

Ford Figo ഓട്ടോമാറ്റിക് Ecosport-ല്‍ നിന്നുള്ള ഒരു ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്നുണ്ടെങ്കിലും, പാഡില്‍ ഷിഫ്റ്ററുകള്‍ പോലുള്ള സവിശേഷതകള്‍ ഒന്നും വാഹനത്തിന് ലഭിക്കുന്നില്ല.

Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

എന്നിരുന്നാലും, ഡ്രൈവര്‍ക്ക് ഗിയറുകള്‍ സ്വമേധയാ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു തെരഞ്ഞെടുത്ത ഷിഫ്റ്റ് മോഡ് Ford വാഗ്ദാനം ചെയ്യുന്നു. ഹാച്ച്ബാക്കിന്റെ പ്രകടനവും ഗിയര്‍ ഷിഫ്റ്റുകളും ഒപ്റ്റിമൈസ് ചെയ്യുന്ന ഒരു സ്‌പോര്‍ട്ട് മോഡും വാഹനത്തില്‍ ലഭ്യമാണ്.

Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

നവീകരിച്ച Figo ഓട്ടോമാറ്റിക് വേരിയന്റിന് ഇപ്പോള്‍ 7.75 ലക്ഷം രൂപ മുതലാണ് എക്സ്‌ഷോറൂം വില. 16 കിലോമീറ്റര്‍ ഇന്ധനക്ഷമതയും വാഹത്തില്‍ കമ്പനി അവകാശപ്പെടുന്നുണ്ട്.

Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് Figo വിപണിയില്‍ എത്തുന്നത്. ഹാച്ച്ബാക്കിന്റെ ഡീസല്‍ പതിപ്പിന് കരുത്ത് പകരുന്നത് 1.5 ലിറ്റര്‍ എഞ്ചിനാണ്, അത് 100 bhp കരുത്തും 215 Nm torque ഉം സൃഷ്ടിക്കുന്നു.

Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

ഡീസല്‍ എഞ്ചിന് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ നിലവില്‍ ലഭ്യമല്ല. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കി എന്നതൊഴിച്ചാല്‍ ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് വേണം പറയാന്‍.

Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

ക്രോം ഇന്‍സേര്‍ട്ടുള്ള ഒരു വലിയ ഫ്രണ്ട് ഗ്രില്‍, C ആകൃതിയിലുള്ള ബമ്പനും ഫോഗ് ലാമ്പുകള്‍, ഹാലൊജന്‍ ഹെഡ്‌ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ മെഷീന്‍ കട്ട് അലോയ് വീലുകള്‍ തുടങ്ങിയവയാണ് പുറമെയുള്ള പ്രധാന സവിശേഷതകള്‍.

Figo ഓട്ടോമാറ്റിക്കിനെ അടുത്തറിയാം; പുതിയ പരസ്യവീഡിയോയുമായി Ford

ക്യാബിന്‍ ലേഔട്ടിലും മാറ്റങ്ങള്‍ ഒന്നും തന്നെയില്ല. ക്യാബിന്‍ കൂടുതലും ബ്ലാക്ക് നിറത്തിലാണ് ഒരുങ്ങുന്നത്. ഇതിന് സമാനമായ നിറത്തിലുള്ള തുണികൊണ്ടുള്ള സീറ്റുകളുമുണ്ട്. ഒരു മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങി മറ്റെല്ലാ സവിശേഷതകളും Ford നിലനിര്‍ത്തിയിട്ടുണ്ടെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
Ford released new tvc for the figo automatic find here all new changes
Story first published: Wednesday, August 25, 2021, 13:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X