പുതുതലമുറ Endeavour എത്തുന്നു; ആദ്യ ടീസര്‍ വീഡിയോ പങ്കുവെച്ച് Ford

ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഫോര്‍ഡ് പിന്‍വാങ്ങിയെങ്കിലും, തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളില്‍ എവറസ്റ്റ് എന്ന പേരില്‍ വില്‍ക്കപ്പെടുന്ന എന്‍ഡവറിന്റെ ഒരു പുതിയ തലമുറ മോഡല്‍ അമേരിക്കന്‍ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.

പുതുതലമുറ Endeavour എത്തുന്നു; ആദ്യ ടീസര്‍ വീഡിയോ പങ്കുവെച്ച് Ford

അടുത്ത വര്‍ഷം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി, പുതിയ എന്‍ഡവര്‍ 2022 എസ്‌യുവിയുടെ ടീസര്‍ ഇപ്പോള്‍, ഫോര്‍ഡ് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്.

പുതുതലമുറ Endeavour എത്തുന്നു; ആദ്യ ടീസര്‍ വീഡിയോ പങ്കുവെച്ച് Ford

നിലവിലെ മോഡലില്‍, എന്‍ഡവര്‍ അതിന്റെ പിക്കപ്പ് ട്രക്ക് ഡെറിവേറ്റീവ് റേഞ്ചറുമായി അതിന്റെ അണ്ടര്‍പിന്നിംഗുകളും എഞ്ചിനുകളും പങ്കിടുന്നു. വരാനിരിക്കുന്ന ന്യൂ-ജെന്‍ എന്‍ഡവറില്‍, എസ്‌യുവി അതിന്റെ ഡിസൈനിന്റെ പ്രധാന ഭാഗങ്ങളും ജനപ്രിയ UTE-യുമായി പങ്കിടും. 2022 ഫോര്‍ഡ് എന്‍ഡവറിന്റെ ഏറ്റവും പുതിയ ടീസര്‍ വീഡിയോ ഡിസൈനിനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു.

പുതുതലമുറ Endeavour എത്തുന്നു; ആദ്യ ടീസര്‍ വീഡിയോ പങ്കുവെച്ച് Ford

റേഞ്ചറും എന്‍ഡവറും ഒരേ ലാഡര്‍-ഓണ്‍-ഫ്രെയിം ചേസിസിനെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ പിന്‍ സബ്ഫ്രെയിമും പിന്‍ സസ്‌പെന്‍ഷന്‍ ലേഔട്ടുകളും ഒഴികെ അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. ഒരു സാധാരണ അമേരിക്കന്‍ എസ്‌യുവി പോലെയുള്ള മസ്‌കുലര്‍ ആന്‍ഡ് ബള്‍ക്കി ഫ്രണ്ട് എന്‍ഡ് പുതിയ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

പുതുതലമുറ Endeavour എത്തുന്നു; ആദ്യ ടീസര്‍ വീഡിയോ പങ്കുവെച്ച് Ford

അതിന്റെ ഫാസിയ C-ആകൃതിയിലുള്ള ലംബമായി സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ ഒരു 3D ഗ്രില്ലിന്റെ ഇരുവശത്തും മധ്യഭാഗത്ത് നീല ഓവല്‍ ലോഗോ ഉള്‍ക്കൊള്ളുന്ന വെര്‍ട്ടിക്കല്‍ സ്ലാറ്റോടുകൂടിയതാണ്.

പുതുതലമുറ Endeavour എത്തുന്നു; ആദ്യ ടീസര്‍ വീഡിയോ പങ്കുവെച്ച് Ford

മസ്‌കുലര്‍ ഫ്രണ്ട് ബമ്പറിന് ഒരു വലിയ സില്‍വര്‍ നിറമുള്ള ബാഷ് വൈകിയും ലഭിക്കുന്നു. വരാനിരിക്കുന്ന എസ്‌യുവിയുടെ സൈഡ് പ്രൊഫൈല്‍ നിലവിലെ മോഡലിന് സമാനമാണ്. വിന്‍ഡ്ഷീല്‍ഡ്, വലിയ അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, കൂറ്റന്‍ സൈഡ്സ്റ്റെപ്പ്, കുത്തനെയുള്ള പില്ലറുകള്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ബാഹ്യ ഹൈലൈറ്റുകള്‍.

പുതുതലമുറ Endeavour എത്തുന്നു; ആദ്യ ടീസര്‍ വീഡിയോ പങ്കുവെച്ച് Ford

സമീപകാല ടീസര്‍ വീഡിയോ പ്രകാരം, അതിന്റെ പിന്‍ പ്രൊഫൈലിന് ഇരുവശത്തും സമാനമായ C- ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, മേല്‍ക്കൂരയില്‍ ഘടിപ്പിച്ച സ്പോയിലര്‍, ഹൈ മൗണ്ടഡ് ബ്രേക്ക് ലൈറ്റ് എന്നിവയുണ്ട്.

പുതുതലമുറ Endeavour എത്തുന്നു; ആദ്യ ടീസര്‍ വീഡിയോ പങ്കുവെച്ച് Ford

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാല്‍, പുതിയ എന്‍ഡവറിന് പുതിയ വൈഡ്സ്‌ക്രീന്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വലിയ ടാബ്ലെറ്റ് ശൈലിയിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, കൂടുതല്‍ കണക്റ്റഡ് കാര്‍ ടെക് ഫീച്ചറുകള്‍ എന്നിവ ലഭിക്കും.

ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റം) പ്രകാരം വാഗ്ദാനം ചെയ്യുന്ന റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ബ്ലൈന്‍ഡ് സോണ്‍ വാണിംഗ്, അഡ്വാന്‍സ്ഡ് ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം എന്നിങ്ങനെ വിപുലമായ സുരക്ഷ ഫീച്ചറുകളുടെ ഒരു സമ്പൂര്‍ണ സജ്ജീകരണവും എസ്‌യുവിയില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. കൂടുതല്‍ വിശദാംശങ്ങള്‍ വരും ആഴ്ചകളില്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതലമുറ Endeavour എത്തുന്നു; ആദ്യ ടീസര്‍ വീഡിയോ പങ്കുവെച്ച് Ford

ഏറ്റവും വലിയ അപ്‌ഡേറ്റ് എഞ്ചിനില്‍ തന്നെയാകുമെന്നാണ് സൂചന. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ട്വിന്‍-ടര്‍ബോ ഇക്കോബ്ലൂ ഡീസല്‍ യൂണിറ്റും പുതിയ 3.0 ലിറ്റര്‍ V6 ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ തലമുറ എന്‍ഡവര്‍ വാഗ്ദാനം ചെയ്യുന്നത്.

പുതുതലമുറ Endeavour എത്തുന്നു; ആദ്യ ടീസര്‍ വീഡിയോ പങ്കുവെച്ച് Ford

രണ്ടാമത്തേത് 254 bhp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കും. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ശ്രേണിയിലുടനീളം സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ-സ്‌പെക്ക് മോഡല്‍ 2.0-ലിറ്റര്‍ ഓയില്‍ ബര്‍ണറിനൊപ്പം മാത്രമേ വാഗ്ദാനം ചെയ്യപ്പെടുകയുള്ളൂ.

പുതുതലമുറ Endeavour എത്തുന്നു; ആദ്യ ടീസര്‍ വീഡിയോ പങ്കുവെച്ച് Ford

ഓരോ ട്രിം ലെവലിലും ഒരു 4x4 ഡ്രൈവ്‌ട്രെയിന്‍ ഓപ്ഷണലായി ലഭ്യമാണ്. വരാനിരിക്കുന്ന എന്‍ഡവറിനൊപ്പം പുതിയ 2.3-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഫീച്ചര്‍ ചെയ്യുന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിനും ഫോര്‍ഡ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

പുതുതലമുറ Endeavour എത്തുന്നു; ആദ്യ ടീസര്‍ വീഡിയോ പങ്കുവെച്ച് Ford

ഈ പവര്‍ട്രെയിനിന് 270 bhp കരുത്തും 680 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയും. നിലവിലുള്ള വകഭേദങ്ങള്‍ക്ക് പുറമേ, അമേരിക്കന്‍ കാര്‍ നിര്‍മാതാവ് ഒരു പുതിയ വൈല്‍ഡ്ട്രാക്ക് എക്സ് ട്രിമ്മും അവതരിപ്പിക്കും, അത് കൂടുതല്‍ ജീവിതശൈലി അടിസ്ഥാനമാക്കിയുള്ളതാണ്. 2022 ഫോര്‍ഡ് എന്‍ഡവര്‍ ഇന്ത്യയില്‍ എത്തില്ലെന്നാണ് സൂചന.

പുതുതലമുറ Endeavour എത്തുന്നു; ആദ്യ ടീസര്‍ വീഡിയോ പങ്കുവെച്ച് Ford

പ്രാദേശിക ഉൽപ്പാദനം അവസാനിപ്പിച്ച് രാജ്യത്തെ വിൽപ്പന അവസാനിപ്പിക്കുകയാണെന്ന് ഏതാനും മാസങ്ങൾ മുന്നെയാണ് ഫോർഡ് പ്രഖ്യാപിച്ചത്. എന്നാൽ എൻഡവർ തുടരുന്നതിനായി, കമ്പനി നിരവധി വാഹന കമ്പനികളുമായി കരാറിൽ പങ്കാളികളായി ഉൽപ്പാദനം നടത്താൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. നഷ്ടം കാരണം ഇന്ത്യയിലെ ഫാക്ടറി പൂട്ടാൻ കമ്പനി തീരുമാനിച്ചതിനാൽ എൻഡവറിന്റെയും വിവിധ മോഡലുകളുടെയും വിൽപ്പന ഫോർഡിന് അവസാനിപ്പിക്കേണ്ടി വന്നു.

പുതുതലമുറ Endeavour എത്തുന്നു; ആദ്യ ടീസര്‍ വീഡിയോ പങ്കുവെച്ച് Ford

കമ്പനിയുടെ ആദ്യത്തെ എസ്‌യുവിയായി 2003 ല്‍ ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചു. അതിനുശേഷം 2016 ല്‍ രണ്ടാം തലമുറ മോഡലിനെയും കമ്പനി കൊണ്ടുവന്നു, അതിനുശേഷം ഈ തലമുറയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് അവസാന മോഡല്‍. നിലവില്‍ 33.81 ലക്ഷം മുതല്‍ 36.26 ലക്ഷം രൂപ വരെ വിലയുള്ള ഈ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ മികച്ച പെര്‍ഫോമെന്‍സായിരുന്നു ശ്രേണിയില്‍ കാഴ്ചവെച്ചിരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford revealed new gen endeavour first official teaser video
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X